ഈസാ عليه السلام ദൈവമാണെന്ന വിശ്വാസം ക്രിസ്തു മതത്തിന്റെ അടിസ്ഥാന വിശ്വാസമാണ്. എന്നാൽ അദ്ദേഹം ദൈവമാണെന്ന വാദം ഇസ്ലാം അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് ഈസാ عليه السلام ദൈവമല്ല? അദ്ദേഹം ദൈവമല്ലാത്തതുകൊണ്ടുതന്നെ എന്നതുതന്നെയാണ് അതിനുള്ള  ഇസ്ലാമിന്റെ പ്രഥമമായ മറുപടി. അതിനുള്ള തെളിവായി ഇസ്ലാമിക പ്രമാണങ്ങൾ ധാരാളം കാര്യങ്ങൾ എടുത്ത് കാണിച്ചിട്ടുണ്ട്. അതിൽനിന്നും ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കുന്നു.

ഒന്നാമതായി, ഇസ്ലാം  പഠിപ്പിക്കുന്ന  ദൈവം ആദ്യവും അന്ത്യവുമില്ലാത്തവനാണ്.

هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ

അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമാണ്. (ഖു൪ആന്‍ :57/3)

{ هُوَ الْأَوَّلُ } الذي ليس قبله شيء، { وَالْآخِرُ } الذي ليس بعده شيء

{അവന്‍ ആദ്യനായുള്ളവൻ}: അവന് മുമ്പ് യാതൊന്നുമില്ല. {അവന്‍ അന്ത്യനായുള്ളൻ}:അവന് ശേഷം യാതൊന്നുമില്ല. (തഫ്സീറുസ്സഅ്ദി)

ഈസാ عليه السلام ക്കാകട്ടെ ആദ്യവും അന്ത്യവുമുണ്ട്.

രണ്ടാമതായി, ഇസ്ലാം  പഠിപ്പിക്കുന്ന ദൈവം ഈ ലോകവും അതിലുള്ള സകലതും സൃഷ്ടിച്ച സൃഷ്ടാവാണ്. എല്ലാറ്റിന്റെയും കൈകാര്യകാരനും അവൻതന്ന. അവന്റെ സൃഷ്ടിയിലും കൈകാര്യ നടത്തിപ്പിലും ഉൾപ്പെടാത്തതായി ഒരു വസ്തുവോ, ഒരു കാര്യമോ അവശേഷിക്കുന്നില്ല.

ٱللَّهُ خَٰلِقُ كُلِّ شَىْءٍ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു.

ഈസാ عليه السلام യാകട്ടെ സൃഷ്ടിയാണ്. അദ്ദേഹത്തിൽ യാതൊരു കൈകാര്യകര്‍തൃത്വവും ഇല്ല.

മൂന്നാമതായി, ഇസ്ലാമിലെ ദൈവം ജനിച്ചവനോ ജനിപ്പിക്കുന്നവനോ അല്ല.

لَمْ يَلِدْ وَلَمْ يُولَدْ

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.  (ഖുർആൻ :112/3)

ﻣَﺎ ﻛَﺎﻥَ ﻟِﻠَّﻪِ ﺃَﻥ ﻳَﺘَّﺨِﺬَ ﻣِﻦ ﻭَﻟَﺪٍ ۖ ﺳُﺒْﺤَٰﻨَﻪُۥٓ ۚ ﺇِﺫَا ﻗَﻀَﻰٰٓ ﺃَﻣْﺮًا ﻓَﺈِﻧَّﻤَﺎ ﻳَﻘُﻮﻝُ ﻟَﻪُۥ ﻛُﻦ ﻓَﻴَﻜُﻮﻥُ

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.(ഖു൪ആന്‍ :19/35)

ഈസാ عليه السلام യാകട്ടെ മർയമിലൂടെ ജനിച്ചയാളാണ്. ദൈവത്തിന്റെ പുത്രനായി അദ്ദേഹം ഭൂമിയിൽ ജനിച്ചതാണെന്ന വാദം ഇസ്ലാം അംഗീകരിക്കുന്നില്ല. അദ്ദേഹം പിതാവില്ലാതെ അല്ലാഹുവിന്റെ പ്രത്യേക തീരുമാന പ്രകാരം ജനിച്ചുവന്നത് ശരിയാണ്. എന്നതുതൊണ്ട് അദ്ദേഹം ദൈവമോ ദൈവപുത്രമനോ ആകുന്നില്ല. അങ്ങന ആകുമായിരുന്നുവങ്കിൽ ആദം عليه السلام ആദ്യമേ അതാകുമായിരുന്നു. ഈസാ عليه السلام പിതാവില്ലാതെ ജനിച്ചുവെങ്കിൽ ആദം عليه السلام മാതാവും പിതാവും ഇല്ലാതെ ജനിച്ചതാണ്. രണ്ടിലും അല്ലാഹുവിന്റെ തീരുമാനവും പ്രവർത്തനവുമാണ്. ഈസാ عليه السلام യുടെ പേര് പരാമർശിക്കുന്ന ഭാഗത്തെല്ലാം മര്‍യമിന്‍റെ മകന്‍ ഈസാ എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

إِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. (ഖു൪ആന്‍ :3/45)

നാലാമതായി, ഇസ്ലാം  പഠിപ്പിക്കുന്ന ദൈവം സർവ്വശക്തനാണ്. അവന് യാതൊരു കാര്യത്തിനും ആരുടെയെങ്കിലും സഹായം ആവശ്യമില്ല. ഈസാ عليه السلام യെ അല്ലാഹു  പരിശുദ്ധാത്മാവ് (ജിബ്രീൽ) മുഖേനെ ശക്തിപ്പെടുത്തി.

وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ

മര്‍യമിന്റെ മകന്‍ ഈസാക്ക് വ്യക്തമായ തെളിവുകള്‍ നാം നല്‍കുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:2/87)

ഈസാ عليه السلام ദൈവമാണെങ്കിൽ അദ്ദേഹത്തെ എന്തിന് ശക്തിപ്പെടുത്തണം?

അഞ്ചാമതായി, ഇസ്ലാം  പഠിപ്പിക്കുന്ന ദൈവം പ്രവാചകൻമാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും ഞാൻ ആരാധ്യനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… ……….(ഖു൪ആന്‍:16/36)

ഈസാ عليه السلام യാകട്ടെ ആരാധ്യനല്ല. അദ്ദേഹംപോലും അല്ലാഹുവിനെയാണ് ആരാധിച്ചത്. അദ്ദേഹം അത് ജനങ്ങളോട് പ്രബോധനം ചെയ്യുകയും ചെയ്തു.

ﻭَﺇِﻥَّ ٱﻟﻠَّﻪَ ﺭَﺑِّﻰ ﻭَﺭَﺑُّﻜُﻢْ ﻓَﭑﻋْﺒُﺪُﻭﻩُ ۚ ﻫَٰﺬَا ﺻِﺮَٰﻁٌ ﻣُّﺴْﺘَﻘِﻴﻢٌ

(ഈസാ പറഞ്ഞു) തീര്‍ച്ചയായും അല്ലാഹു എന്റേയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.(ഖു൪ആന്‍ :19/36)

ആറാമതായി, ഈസാ عليه السلام അല്ലാഹുവിന്റെ അടിമയാണ് (ദാസനാണ്). അദ്ദേഹം ആദ്യമായി തൊട്ടിലില്‍വെച്ച് സംസാരിച്ചത് വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക.

قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا

അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.(ഖുർആൻ:19/30)

وَكَانَ أَوَّلَ كَلِمَةٍ نَطَقَ بِهَا وَهُوَ صَغِيرٌ فِي الْمَهْدِ أَنْ قَالَ: ﴿إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا﴾ وَلَمْ يَقِلْ: أَنَا اللَّهُ، وَلَا ابْنُ اللَّهِ.

ഈസാ ﷺ ചെറിയ കുട്ടിയായിരിക്കെ തൊട്ടിലിൽ കിടന്നുകൊണ്ട് ആദ്യമായി സംസാരിച്ചത് ഞാന്‍ അല്ലാഹുവിന്‍റെ അടിമയാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നു. അതല്ലാതെ ; ഞാൻ ദൈവമാണെന്നോ, ദൈവ പുത്രനാണെന്നോ എന്നല്ല അദ്ദേഹം പറഞ്ഞത്. (തഫ്സീർ ഇബ്നി കഥീർ : 3/157)

وَٱلسَّلَٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. (ഖുർആൻ:19/33)

إثبات منه لعبوديته لله عز وجل ، وأنه مخلوق من خلق الله يحيا ويموت ويبعث كسائر الخلائق ، ولكن له السلامة في هذه الأحوال التي هي أشق ما يكون على العباد

സർവ്വശക്തനായ  അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്റെ അടിമത്തത്തിന്റെ തെളിവ് അതിലുണ്ട്. അദ്ദേഹം മറ്റെല്ലാ സൃഷ്ടികളെയും പോലെ ജീവിക്കുകയും മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന സ്രഷ്ടാവിന്റെ സൃഷ്ടിയാണ്. എന്നാൽ അടിമകൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഈ അവസ്ഥകളിൽ അദ്ദേഹത്തിന് സുരക്ഷിതത്വമുണ്ട്. (ഇബ്നുകസീർ)

لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًا لِّلَّهِ وَلَا ٱلْمَلَٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا

അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്‍റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്‌. (ഖു൪ആന്‍ :4/172)

ഏഴാമതായി, ഇസ്ലാം  പഠിപ്പിക്കുന്ന ദൈവം സർവ്വജ്ഞനാണ്.

وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍ :2/231)

وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍ :2/271)

ഈസാ عليه السلام യാകട്ടെ എല്ലാം അറിയുന്ന ആളല്ല. എന്തിന് അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനുയായികളെന്ന് പറയുന്നവർ അദ്ദേഹത്തെ ആരാധിച്ചതുപോലും അദ്ദേഹം അറിയുന്നില്ല. നാളെ പരലോകത്ത് വെച്ച് ഇക്കാര്യം അദ്ദേഹംതന്നെ അല്ലാഹുവിനോട് പറയുന്ന രംഗം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നത് കാണുക..

وَإِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ ‎﴿١١٦﴾‏ مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ‎﴿١١٧﴾‏ إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ‎﴿١١٨﴾‏

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം (ഈസാ) പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. (ഖു൪ആന്‍ :5/116-118)

എട്ടാമതായി, മറ്റുള്ള പ്രവാചകരെപ്പോലെ ഈസാ عليه السلام യും ഒരു പ്രവാചകൻമാത്രമാണ്. പ്രവാചകൻമാരുടെ പദവികളിൽ ഏറ്റകുറച്ചിലുകളുണ്ടായേക്കാം. എങ്കിലും അദ്ദേഹം പ്രവാചകൻ മാത്രമാണ്.

ﻭَﻗَﻔَّﻴْﻨَﺎ ﻋَﻠَﻰٰٓ ءَاﺛَٰﺮِﻫِﻢ ﺑِﻌِﻴﺴَﻰ ٱﺑْﻦِ ﻣَﺮْﻳَﻢَ ﻣُﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻳْﻪِ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ۖ

അവരെ (ആ പ്രവാചകന്‍മാരെ) തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം (പ്രവാചകനായി) നിയോഗിച്ചു. ……(ഖു൪ആന്‍ :5/46)

ثُمَّ قَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَٰهُ ٱلْإِنجِيلَ

പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. (ഖു൪ആന്‍ :57/27)

ഒമ്പതാമായി, ഇസ്ലാമിലെ ദൈവം പ്രാര്‍ഥന കേൾക്കുന്നവനും പ്രാർത്ഥനക്ക് ഉത്തരം നല്‍കുന്നവനുമാണ്.

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌, തീര്‍ച്ച. (ഖു൪ആന്‍ : 40/60)

ഈസാ عليه السلام യാകട്ടെ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നയാളാണ്. അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്റെ ഒരു പ്രാർത്ഥന വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക.

قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا وَءَايَةً مِّنكَ ۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ

മര്‍യമിന്‍റെ മകന്‍ ഈസാ  പ്രാർത്ഥിച്ചു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്‌, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്‌. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. (ഖു൪ആന്‍ : 5/114)

പത്താമതായി, ഇസ്ലാം  പഠിപ്പിക്കുന്ന ദൈവം ഉറക്കവും മയക്കവുമില്ലാത്തവനാണ്. ഭക്ഷണ പാനീയങ്ങൾ ആവശ്യമില്ലാത്തവനാണ്.

ﻻَ ﺗَﺄْﺧُﺬُﻩُۥ ﺳِﻨَﺔٌ ﻭَﻻَ ﻧَﻮْﻡٌ

മയക്കമോ ഉറക്കമോ അവനെ (അല്ലാഹവിനെ) ബാധിക്കുകയില്ല. (ഖുർആൻ:2/255)

ഈസാ عليه السلام യാകട്ടെ ഉറങ്ങുകയും മയങ്ങുകയും ചെയ്യുന്നയാളാണ്. ഭക്ഷണം ആവശ്യമുള്ളയാളാണ്.

مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ

മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്. (ഖുർആൻ:5/75)

 

 

kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *