സമ്മാനം കൊടുക്കുക, പ്രതിഫലേച്ഛയോടെ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ تَهَادَوْا تَحَابُّوا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ പരസ്പരം ഹദ്‌യ (സമ്മാനം) കൊടുക്കുക, എങ്കിൽ നിങ്ങൾക്കിടയിൽ പരസ്പ്പരം സ്നേഹമുണ്ടാകും. (സ്വഹീഹുൽ ജാമിഅ്:3004)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ تَهادَوْا؛ فإنَّ الهَديَّةَ تُذهِبُ وَغَرَ الصَّدرِ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്യോന്യം സമ്മാനങ്ങൾ നൽകുക. എന്തുകൊണ്ടെന്നാൽ ഹദ്‌യ (സമ്മാനം) നെഞ്ചകത്തെ പക എടുത്തുകളയുന്നു. (അഹ്മദ് – അർനാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)

قال ابن حبان رحمه الله : الهَدِيَّةُ تُورِثُ المَحَبَّةَ وتُذهِبُ الضَّغِينَةَ

ഇബ്നു ഹിബ്ബാൻ رحمه الله പറഞ്ഞു: ഹദ്‌യ (സമ്മാനം) സ്നേഹത്തിന് കാരണമാവുകയും വിദ്വേഷത്തെ ഇല്ലാതാക്കുകയും ചെയ്യും. (روضة العقلاء -٣٣٣)

عَنْ عَبْدِ اللهِ عَنِ النَّبِيِّ صلى الله عليه وسلم قَالَ‏:‏ أَجِيبُوا الدَّاعِيَ، وَلاَ تَرُدُّوا الْهَدِيَّةَ، وَلاَ تَضْرِبُوا الْمُسْلِمِينَ‏.‏

അബ്ദുല്ലാഹ്‌ ഇബ്നു മസ്‌ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ക്ഷണം സ്വീകരിക്കുക, ഹദ്‌യ (സമ്മാനം) നിരസിക്കാതിരിക്കുക. (അൽഅദബുൽ മുഫ്‌റദ്‌: 157)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لَوْ دُعِيتُ إِلَى ذِرَاعٍ أَوْ كُرَاعٍ لأَجَبْتُ، وَلَوْ أُهْدِيَ إِلَىَّ ذِرَاعٌ أَوْ كُرَاعٌ لَقَبِلْتُ ‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു ആട്ടിൻകുട്ടിയുടെ കയ്യോ കാലോ ഭക്ഷിക്കാൻ എന്നെ വിളിച്ചാല്‍ ഞാനാ വിളിക്ക് ഉത്തരം നല്‍കും. ആരെങ്കിലും ഒരു ആട്ടിൻകുട്ടിയുടെ കയ്യോ കാലോ (ഭക്ഷിക്കാൻ) ഹദ്‌യ (സമ്മാനം) ആയി നൽകിയാൽ ഞാനതു സ്വീകരിക്കും.  (ബുഖാരി:2568)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ يَا نِسَاءَ الْمُسْلِمَاتِ لاَ تَحْقِرَنَّ جَارَةٌ لِجَارَتِهَا، وَلَوْ فِرْسِنَ شَاةٍ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് (ഹദ്‌യയയായി) നല്‍കിയത് ഒരാട്ടിന്‍റെ കുളമ്പാണെങ്കിലും ശരി, അതിനെ അവള്‍ താഴ്ത്തിക്കാണരുത്.  (ബുഖാരി:2566)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏إِذَا أُتِيَ بِطَعَامٍ سَأَلَ عَنْهُ أَهَدِيَّةٌ أَمْ صَدَقَةٌ فَإِنْ قِيلَ صَدَقَةٌ‏.‏ قَالَ لأَصْحَابِهِ كُلُوا‏.‏ وَلَمْ يَأْكُلْ، وَإِنْ قِيلَ هَدِيَّةٌ‏.‏ ضَرَبَ بِيَدِهِ صلى الله عليه وسلم فَأَكَلَ مَعَهُمْ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ അടുത്തു വല്ല ഭക്ഷണസാധനവും കൊണ്ട് വരപ്പെട്ടാല്‍ അത് സ്വദഖയാണോ  അതല്ല എനിക്കുള്ള ഹദ്‌യയാണോ എന്ന് ചോദിക്കും. സ്വദഖയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ തിന്നുകൊള്ളുവീന്‍ എന്ന് അനുചരന്മാരോട് പറയും. നബി ﷺ ഭക്ഷിക്കുകയില്ല. ഹദ്‌യയാണെന്ന് പറയപ്പെട്ടാല്‍ വേഗത്തില്‍ അത് അവരുടെ കൂടെ ഭക്ഷിക്കും. (ബുഖാരി:2576)

കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊക്കെ ഭക്ഷണ സാധനങ്ങളായും മറ്റ് വസ്തുക്കളായും ധാരാളം സമ്മാനങ്ങൾ കൊടുക്കുന്നവരാണ് നാം. എന്നാൽ പലരും അതൊരു നാട്ടുനടപ്പായിട്ടാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് സമ്മാനങ്ങൾ കൊടുക്കുക. കാരണം നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം ലഭിക്കുക.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *