ദാഇമാരോട് ഗൗരവപൂർവ്വം

عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

ഉസ്‌മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ, ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് . (ബുഖാരി: 5027)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: بَلِّغُوا عَنِّي وَلَوْ آيَةً

അബ്ദുല്ലാഹിബ്‌നു അംറിബ്‌നു ആസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ……. (ബുഖാരി:3461)

قَالَ رَسُولُ اللَّهِ صَلَّ اللَّهُ عَلَيْهِ وَسَلَّمَ : من علمَ آيةً من كتابِ اللهِ عز وجل كانَ لهُ ثوابُها ما تليتْ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും ഒരു ആയത്ത് പഠിപ്പിച്ചാല്‍, പ്രസ്തുത ആയത്ത് പാരായണം ചെയ്യപ്പെടുന്ന കാലമത്രയും അയാള്‍ക്ക് അതിന്റെ പ്രതിഫലം ഉണ്ടാകും.(അല്‍ബാനി ഹദീസിനെ ജയ്യിദെന്നും അസീസെന്നും വിശേഷിപ്പിച്ചു)

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ

നബി ﷺ പറഞ്ഞു : ഉലമാക്കളാണ് നബിമാരുടെ അനന്തരാവകാശികള്‍. (അബൂദാവൂദ് :3541)

നൂഹ് നബി  عليه السلام തന്റെ ജനതയോട് പറഞ്ഞു:

وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ

ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന് മാത്രമാകുന്നു. (ഖുർആൻ:26/109)

പ്രസ്തുത ഉപദേശംകൊണ്ട് എന്തെങ്കിലും തരത്തിലുള്ള യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ലെന്നും, അതിനുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍നിന്ന് മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്നും നൂഹ്  عليه السلام  നബിയും, താഴെ പറയുന്ന നബിമാരും അവരുടെ ജനങ്ങളോട് പറഞ്ഞിരുന്നതായി അല്ലാഹു ഈ സൂറത്തില്‍ പ്രത്യേകം ഉദ്ധരിക്കുന്നു. ജനങ്ങള്‍ക്ക്‌ സദുപദേശങ്ങളും, മതപ്രബോധനങ്ങളും നടത്തുന്ന ആളുകള്‍ ഗൗരവപൂര്‍വ്വം ഓര്‍മ്മിക്കേണ്ടുന്ന ഒരു കാര്യമാണിത്. അവരുടെ ഉപദേശങ്ങള്‍ എത്രതന്നെ സനാതനമായിരുന്നാലും, അതുവഴി ഭൗതികമായ കാര്യലാഭമാണ് ഉദ്ദേശിക്കുന്നതില്‍, അതിന് നിലയും വിലയുമില്ലാതെ പോകുന്നതാണ്. അതിന് ആത്മീയവീര്യം ഇല്ലാതായിത്തീരുകയും ചെയ്യും. അവരുടെ ലക്ഷ്യം അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലം മാത്രമായിരിക്കേണ്ടതാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 26/110 ന്റെ വിശദീകരണം)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ ‏”‏ ‏.‏ يَعْنِي رِيحَهَا ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച്‌ കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല.(അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) (അബൂദാവൂദ്:3664)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :مَنْ تَعَلَّمَ الْعِلْمَ لِيُبَاهِيَ بِهِ الْعُلَمَاءَ وَيُمَارِيَ بِهِ السُّفَهَاءَ وَيَصْرِفَ بِهِ وُجُوهَ النَّاسِ إِلَيْهِ أَدْخَلَهُ اللَّهُ جَهَنَّمَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘പണ്ഡിതന്മാരെ ചെറുതാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് നേടുന്നതെങ്കില്‍ അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും’. (ഇബ്നുമാജ:1/271 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബൂഖിലാബ رحمه الله  പറഞ്ഞു: അല്ലാഹു നിനക്ക് ഒരു അറിവ് നൽകിയാൽ, നീ അതു മുഖേന അല്ലാഹുവിന് ആരാധന ചെയ്യുക. അല്ലാതെ അത് ജനങ്ങൾക്ക് പകർന്ന് കൊടുക്കുകയെന്നത് മാത്രമാകരുത് നിന്റെ ലക്ഷ്യം.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : يُجَاءُ بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ، فَتَنْدَلِقُ أَقْتَابُهُ فِي النَّارِ، فَيَدُورُ كَمَا يَدُورُ الْحِمَارُ بِرَحَاهُ، فَيَجْتَمِعُ أَهْلُ النَّارِ عَلَيْهِ، فَيَقُولُونَ أَىْ فُلاَنُ، مَا شَأْنُكَ أَلَيْسَ كُنْتَ تَأْمُرُنَا بِالْمَعْرُوفِ وَتَنْهَى عَنِ الْمُنْكَرِ قَالَ كُنْتُ آمُرُكُمْ بِالْمَعْرُوفِ وَلاَ آتِيهِ، وَأَنْهَاكُمْ عَنِ الْمُنْكَرِ وَآتِيهِ ‏”‏‏.‏

നബി ﷺ പറഞ്ഞു: അന്ത്യനാളിൽ ഒരാളെ കൊണ്ടുവന്ന് നരകത്തിലേക്കിടും. അയാളുടെ വയറിലുള്ളത് പുറത്തുചാടി അവനത് വലിച്ച് നടക്കും. ആസ്കല്ലിന് ചുറ്റും കഴുത കറങ്ങുന്നതുപോലെ അയാൾ കറങ്ങിക്കൊണ്ടിരിക്കും.അപ്പോൾ നരകത്തിലുള്ളവർ അവന്റെ ചുറ്റും കൂടി ചോദിക്കും: ഹേ മനുഷ്യാ, നിനക്കെന്തുപ്പറ്റി! താങ്കൾ ഞങ്ങളോട് നല്ലത് കൽപിക്കുകയും തിൻമ വിരോധിക്കുകയും ചെയ്തിരുന്നുവല്ലോ. അയാൾ പറയും: ഞാൻ നിങ്ങളോട് നന്മകൽപ്പിച്ചിരുന്നു; എന്നാൽ ഞാൻ അത് (ആ നൻമ) ചെയ്തിരുന്നില്ല. തിന്മ ചെയ്യരുതെന്ന് നിങ്ങളോട് ഞാൻ വിലക്കിയിരുന്നു; എന്നാൽ ഞാൻ അത് (ആ തിൻമ) ചെയ്തിരുന്നു. (ബുഖാരി: 3267)

عَنْ جُنْدُبِ بْنِ عَبْدِ اللَّهِ الْأَزْدِيِّ صَاحِبِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مثَلُ الْعَالِمِ الَّذِي يُعَلِّمُ النَّاسَ الْخَيْرَ ويَنْسَى نَفْسَهُ كَمَثَلِ السِّرَاجِ يُضِيءُ لِلنَّاسِ ويَحْرِقُ نَفْسَهُ.

ജുന്‍ദുബ് ഇബ്നു അബ്ദില്ല അൽ അസ്‌ദിയ്യി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുകയും എന്നാല്‍ സ്വന്തം കാര്യത്തിൽ അത്‌ മറക്കുകയും ചെയ്യുന്ന പണ്ഡിതൻ, ചുറ്റുപാടുകളിൽ വെളിച്ചത്തിന്‌ കാരണമാകുമ്പോഴും കത്തിയെരിഞ്ഞ്‌ സ്വയം നാശമടയുന്ന വിളക്കുതിരി പോലെയാണ്‌. (ത്വബ്റാനി, അല്‍മുഅ്ജമുല്‍ കബീര്‍ 2/166)

قال الفضيل بن عياض – رحمه الله – : إياك أن تدل الناس على الله ثم تفقد أنت الطريق ، واستعذ بالله دائماً أن تكون جسرا يعبر عليه إلى الجنة ثم يرمى في النار

ഫുദ്വൈൽ ബ്ൻ ഇയാദ്വ് رحمه الله പറഞ്ഞു: നീ ജനങ്ങളെ അല്ലാഹുവിലേക്ക് നേർവഴി കാണിക്കുകയും, ശേഷം നിനക്ക് വഴി പിഴക്കുകയും ചെയ്യുന്നത് നീ സൂക്ഷിക്കുക. ജനങ്ങൾ മുറിച്ചു കടക്കുന്ന പാലമായി നീ മാറുകയും, തുടർന്ന് നീ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നതിൽ നിന്ന് നിരന്തരം നീ അല്ലാഹുവിനോട് കാവൽ തേടുക. (സിയറു അഅ്ലാമിന്നുബലാഅ്: 291/6)

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

أَنَّ اللَّهَ تَبَارَكَ وَتَعَالَى إِذَا كَانَ يَوْمُ الْقِيَامَةِ يَنْزِلُ إِلَى الْعِبَادِ لِيَقْضِيَ بَيْنَهُمْ وَكُلُّ أُمَّةٍ جَاثِيَةٌ فَأَوَّلُ مَنْ يَدْعُو بِهِ رَجُلٌ جَمَعَ الْقُرْآنَ وَرَجُلٌ قُتِلَ فِي سَبِيلِ اللَّهِ وَرَجُلٌ كَثِيرُ الْمَالِ فَيَقُولُ اللَّهُ لِلْقَارِئِ أَلَمْ أُعَلِّمْكَ مَا أَنْزَلْتُ عَلَى رَسُولِي قَالَ بَلَى يَا رَبِّ ‏.‏ قَالَ فَمَاذَا عَمِلْتَ فِيمَا عُلِّمْتَ قَالَ كُنْتُ أَقُومُ بِهِ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ ‏.‏ فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ لَهُ بَلْ أَرَدْتَ أَنْ يُقَالَ إِنَّ فُلاَنًا قَارِئٌ فَقَدْ قِيلَ ذَاكَ ‏.‏ وَيُؤْتَى بِصَاحِبِ الْمَالِ فَيَقُولُ اللَّهُ لَهُ أَلَمْ أُوَسِّعْ عَلَيْكَ حَتَّى لَمْ أَدَعْكَ تَحْتَاجُ إِلَى أَحَدٍ قَالَ بَلَى يَا رَبِّ ‏.‏ قَالَ فَمَاذَا عَمِلْتَ فِيمَا آتَيْتُكَ قَالَ كُنْتُ أَصِلُ الرَّحِمَ وَأَتَصَدَّقُ ‏.‏ فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ تَعَالَى بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَوَادٌ فَقَدْ قِيلَ ذَاكَ ‏.‏ وَيُؤْتَى بِالَّذِي قُتِلَ فِي سَبِيلِ اللَّهِ فَيَقُولُ اللَّهُ لَهُ فِي مَاذَا قُتِلْتَ فَيَقُولُ أُمِرْتُ بِالْجِهَادِ فِي سَبِيلِكَ فَقَاتَلْتُ حَتَّى قُتِلْتُ ‏.‏ فَيَقُولُ اللَّهُ تَعَالَى لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَرِيءٌ فَقَدْ قِيلَ ذَاكَ. ‏.‏ ثُمَّ ضَرَبَ رَسُولُ اللَّهِ صلى الله عليه وسلم عَلَى رُكْبَتِي فَقَالَ ‏”‏ يَا أَبَا هُرَيْرَةَ أُولَئِكَ الثَّلاَثَةُ أَوَّلُ خَلْقِ اللَّهِ تُسَعَّرُ بِهِمُ النَّارُ يَوْمَ الْقِيَامَةِ

നിശ്ചയം, അന്ത്യനാളായാൽ അല്ലാഹു ദാസൻമാർക്കിടയിൽ വിധിതീർപ്പിനായി ഇറങ്ങിവരും. എല്ലാ സമുദായങ്ങളും മുട്ടുകുത്തിയ നിലയിലായിരിക്കും. അല്ലാഹു ഒന്നാമതായി വിളിക്കുന്നത് ഖുർആൻ പഠിച്ച വ്യക്തിയും അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ട വ്യക്തിയെയും ധാരാളം സമ്പത്തുള്ള വ്യക്തിയെയുമായിരിക്കും. അപ്പോൾ അല്ലാഹു ഖുർആൻ പാരായണക്കാരനോട് ചോദിക്കും. ഞാൻ എന്റെ റസൂലിന് അവതരിപ്പിച്ച ഖുർആൻ നിന്നെ പഠിപ്പിച്ചില്ലേ? അയാൾ പറയും:അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും:ഞാൻ പഠിപ്പിച്ചതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും:ഞാൻ രാപ്പകലുകളിൽ അതുകൊണ്ടുള്ള ബാധ്യത നിർവ്വഹിച്ചിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി പാരായണക്കാരനാണെന്ന് അറിയപ്പെടാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.

(ശേഷം) സമ്പന്നനെ ഹാജരാക്കും. അല്ലാഹു ചോദിക്കും: മറ്റൊരാളിലേക്കും ആവശ്യക്കാരനാകാത്തവിധം ഞാൻ നിനക്ക് വിശാലമായി സമ്പത്ത് നൽകിയില്ലേ? അയാൾ പറയും:അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും:ഞാൻ നൽകിയതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും:ഞാൻ കുടുംബബന്ധം ചാർത്തുകയും ദാനധർമ്മം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ഔദാര്യക്കാരനാണെന്ന് അറിയപ്പെടാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.

അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവനും ഹാജരാക്കപ്പെടും. അല്ലാഹു ചോദിക്കും: ഏതൊരു (മാർഗത്തിലാണ്) നീ വധിക്കപ്പെട്ടത്? അയാൾ പറയും:നിന്റെ മാർഗത്തിൽ ജിഹാദ് കൊണ്ട് ഞാൻ കൽപ്പിക്കപ്പെട്ടു, അങ്ങനെ ഞാൻ വധിക്കപ്പെടുന്നതുവരെ ജിഹാദ് ചെയ്തു. ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ധീരനാണെന്ന് പറയപ്പെടുവാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.

പിന്നീട് അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ കാൽമുട്ടിൽതട്ടിക്കൊണ്ട് പറഞ്ഞു: അബൂഹുറൈറാ, അന്ത്യനാളിൽ നരകം കത്തിക്കപ്പെടുന്ന അല്ലാഹുവിന്റെ സൃഷ്ടികളിൽ ആദ്യത്തെ ആളുകൾ ഈ മൂന്നുകൂട്ടരാണ്. (തിർമിദി:2382)

മറ്റുള്ളവരെ സല്‍കാര്യങ്ങള്‍ ചെയ്‌വാന്‍ ഉപദേശിക്കുന്നതിലല്ല ആക്ഷേപം. അത് നല്ല കാര്യം തന്നെ. ഉപദേശം നല്‍കുന്ന വിഷയത്തില്‍ മാതൃക കാണിച്ചു കൊടുക്കേണ്ടവരാണ് ഉപദേഷ്ടാക്കള്‍, മറ്റുള്ളവരോട് ചെയ്‌വാന്‍ ഉപദേശിക്കുന്ന കാര്യം സ്വയം അനുഷ്ഠിക്കാതിരിക്കുകയും, അതോടൊപ്പം വേദഗ്രന്ഥത്തിന്‍റെ പ്രബോധകരുടെ അനുയായികളുമായി അഭിനയിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് ആക്ഷേപം. ഇത് ബുദ്ധിഹീനമായ ഒരേര്‍പ്പാടാണെന്നും, ബുദ്ധിയുള്ളവര്‍ക്ക് യോജിച്ചതല്ലെന്നും ഈ വചനം സൂചിപ്പിക്കുന്നു. യഹൂദീ പണ്ഡിതന്മാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ആക്ഷേപമെങ്കിലും, ഇതുള്‍ക്കൊള്ളുന്ന തത്വം എല്ലാ മതോപദേഷ്ടാക്കള്‍ക്കും ബാധകമായതു തന്നെ. വേദക്കാരെക്കുറിച്ച് ആക്ഷേപരൂപത്തില്‍ പ്രസ്താവിക്കപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും സത്യ വിശ്വാസികള്‍ പ്രത്യേകം ഒഴിവായിരിക്കേതാണല്ലോ. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ ‎﴿٢﴾‏ كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ ‎﴿٣﴾

സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു?  നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (ഖു൪ആന്‍:61/2-3)

{يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لا تَفْعَلُونَ} أَيْ: لِمَ تَقُولُونَ الْخَيْرَ وَتَحُثُّونَ عَلَيْهِ، وَرُبَّمَا تَمَدَّحْتُمْ بِهِ وَأَنْتُمْ لَا تَفْعَلُونَهُ، وَتَنْهَوْنَ عَنِ الشَّرِّ وَرُبَّمَا نَزَّهْتُمْ أَنْفُسَكُمْ عَنْهُ، وَأَنْتُمْ مُتَلَوِّثُونَ مُتَّصِفُونَ بِهِ.

{സത്യവിശ്വാസികളെ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു} നിങ്ങള്‍ നന്മ പറയുകയും അതിന് പ്രേരിപ്പിക്കുകയും ചിലപ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്യുന്നതെന്തിനാണ്; നിങ്ങള്‍ അത് പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ. തിന്മയെ നിങ്ങള്‍ വിലക്കുന്നു. ചിലപ്പോഴെല്ലാം നിങ്ങള്‍ അതില്‍നിന്ന് നിങ്ങളെ വിശുദ്ധപ്പെടുത്തുന്നു. നിങ്ങളാകട്ടെ, അതിന്റെ അഴുക്ക് പുരണ്ടവരും ആ തിന്മയെ സ്വീകരിച്ചവരുമാണെന്നിരിക്കെ! (തഫ്സീറുസ്സഅ്ദി)

ഈ ആക്ഷേപാര്‍ഹമായ നിലപാട് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല, ദാഇമാര്‍ക്ക് പ്രത്യേകിച്ചും. പ്രവര്‍ത്തിക്കാത്തത്  പറയുക എന്നത് അല്ലാഹുവിന്റെ അടുക്കല്‍ വലിയ കോപത്തിന് ഇടയാക്കുന്നതാണ്. അതിനാല്‍ നന്മ കല്‍പിക്കുന്നവന്‍ അതിനോട് താല്‍പര്യംകാണിക്കുന്നവരില്‍ ആദ്യത്തവനാകണം. തിന്മയെ വിലക്കുന്നവന്‍ ജനങ്ങളില്‍ അതില്‍നിന്ന് ഏറ്റവും അകന്നുനില്‍ക്കുന്നവനുമാകണം.

أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَٰبَ ۚ أَفَلَا تَعْقِلُونَ

നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? (ഖു൪ആന്‍:2/44)

ശുഐബ് നബി عليه السلام പറഞ്ഞു:

وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ

നിങ്ങളെ നാം ഒരു കാര്യത്തില്‍ വിലക്കുകയും എന്നിട്ട് നിങ്ങളില്‍നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. (ഖു൪ആന്‍:11/88)

‘മിഅ്‌റാജി’ന്‍റെ രാത്രിയില്‍ നബി ﷺ തിരുമേനി, ചില ആളുകളുടെ നാവും അധരങ്ങളും അഗ്നികൊണ്ടുള്ള കത്രികകളാല്‍ കത്രിക്കപ്പെടുന്നത് കണ്ടുവെന്നും അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ജിബ്‌രീല്‍ عليه السلام ഇപ്രകാരം പറഞ്ഞുവെന്നും അഹ്മദ് رحمه الله മുതലായവര്‍ ഉദ്ധരിച്ച ഒന്നിലധികം ഹദീഥുകളില്‍ വന്നിരിക്കുന്നു: ‘താങ്കളുടെ സമുദായത്തില്‍ ജനങ്ങളോട് സല്‍കാര്യം ഉപദേശിക്കുകയും, സ്വന്തം ദേഹങ്ങളെ മറന്നുകളയുകയും ചെയ്യുന്ന പ്രാസംഗികന്മാരാണ് ഇവര്‍, ഈ വിഷയകമായി വേറെയും പല ഹദീഥുകള്‍ കാണാവുന്നതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/44 ന്റെ വിശദീകരണം)

വേദക്കാരോടായി അല്ലാഹു പറയുന്നു:

وَمَنْ أَظْلَمُ مِمَّن كَتَمَ شَهَٰدَةً عِندَهُۥ مِنَ للَّهِ

അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ഖു൪ആന്‍:2 /140)

അല്ലാഹുവിങ്കല്‍ നിന്ന് അവന്റെ പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിച്ചിട്ടുള്ള സത്യസാക്ഷ്യങ്ങളെ വെളിപ്പെടുത്താതെ, സ്വാര്‍ത്ഥ ലാഭങ്ങളെയും, തന്നിഷ്ടങ്ങളെയും ലക്ഷ്യമാക്കി പുതിയ നിയമങ്ങള്‍ നിര്‍മിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും യഥാര്‍ത്ഥം മൂടിവെക്കുന്ന നിങ്ങളെക്കാള്‍ അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വേറെ ആരാണുള്ളത്? ഇതൊന്നും അല്ലാഹു അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെന്ന് കരുതേണ്ടാ. അവന്റെ മുമ്പില്‍ നിങ്ങള്‍ ശരിക്കും ഉത്തരം പറയേിവരുമെന്ന് ഓര്‍ത്തുകൊള്ളുക! (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/140 ന്റെ വിശദീകരണം)

പ്രവാചകന്‍മാര്‍ മുഖേനയോ വേദഗ്രന്ഥം മുഖേനയോ സ്ഥാപിതമായ വാസ്തവങ്ങള്‍ക്ക് നിരക്കാത്ത വിധിനിയമങ്ങളും സിദ്ധാന്തങ്ങളും മതത്തിന്റെ പേരില്‍ വെച്ച് കെട്ടുന്ന പണ്ഡിതന്‍മാരെ – അവര്‍ യഹൂദികളോ ക്രിസ്ത്യാനികളോ, മുസ്‌ലിംകളോ മറ്റോ എന്ന വ്യത്യാസം കൂടാതെ-പ്രത്യേകം ബാധിക്കുന്ന ഒരു കനത്ത താക്കീതാണ് ….. وَمَنْ أَظْلَمُ مِمَّن كَتَمَ شَهَادَةً عِندَهُ (അല്ലാഹുവിങ്കല്‍ നിന്ന് തന്റെ പക്കല്‍ സിദ്ധിച്ചിട്ടുള്ള വല്ല സാക്ഷ്യത്തെയും മറച്ചുവെക്കുന്നവനെക്കാള്‍ അക്രമി ആരാണുള്ളത്…) എന്നുള്ള വാക്യം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീന്‍. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/140 ന്റെ വിശദീകരണം)

إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلْكِتَٰبِ ۙ أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ ‎﴿١٥٩﴾‏ إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ‎﴿١٦٠﴾

നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌. എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:2/159-160)

عَنْ أَبِي هُرَيْرَةَ، قَالَ إِنَّ النَّاسَ يَقُولُونَ أَكْثَرَ أَبُو هُرَيْرَةَ، وَلَوْلاَ آيَتَانِ فِي كِتَابِ اللَّهِ مَا حَدَّثْتُ حَدِيثًا، ثُمَّ يَتْلُو ‏{‏إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ‏}‏ إِلَى قَوْلِهِ ‏{‏الرَّحِيمُ‏}‏ إِنَّ إِخْوَانَنَا مِنَ الْمُهَاجِرِينَ كَانَ يَشْغَلُهُمُ الصَّفْقُ بِالأَسْوَاقِ، وِإِنَّ إِخْوَانَنَا مِنَ الأَنْصَارِ كَانَ يَشْغَلُهُمُ الْعَمَلُ فِي أَمْوَالِهِمْ، وَإِنَّ أَبَا هُرَيْرَةَ كَانَ يَلْزَمُ رَسُولَ اللَّهِ صلى الله عليه وسلم بِشِبَعِ بَطْنِهِ وَيَحْضُرُ مَا لاَ يَحْضُرُونَ، وَيَحْفَظُ مَا لاَ يَحْفَظُونَ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ നബി ﷺ യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന്‌ ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്‍റെ കിതാബില്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്‌, ‏{‏إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ‏} എന്നു മുതല്‍ {‏الرَّحِيمُ‏}‏ എന്നതുവരെ (2/159-160) അദ്ദേഹം പാരായണം ചെയ്തു. ശേഷം പറഞ്ഞു: നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ തന്‍റെ വിശപ്പ്‌ മാത്രം മാറ്റി വിട്ടുപിരിയാതെ നബി ﷺ യോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത്‌ ഹൃദിസ്ഥമാക്കുകയുമാണ്‌ ചെയ്തിരുന്നത്‌. (ബുഖാരി:118)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ سُئِلَ عَنْ عِلْمٍ فَكَتَمَهُ أَلْجَمَهُ اللَّهُ بِلِجَامٍ مِنْ نَارٍ يَوْمَ الْقِيَامَةِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മതപരമായ വിജ്ഞാനം ചോദിച്ചിട്ട്, അത് (പറഞ്ഞുകൊടുക്കാതെ) ഗോപ്യമാക്കി വെച്ചവനെ അന്ത്യനാളിൽ അഗ്നിയുടെ കടിഞ്ഞാൺ അണിയിക്കുന്നതാണ്. (അബൂദാവൂദ്: 3658-തിർമുദി: 2651)

قال شيخ الإسلام ابن تيمية رحمه الله : ﻣَـﻦْ ﺗَﻜَﻠَـﻢَ ﻓﻲ ﺍﻟـﺪِّﻳﻦِ ﺑﻼ ﻋِﻠْـﻢٍ ﻛﺎﻥَ ﻛـﺎﺫِﺑًﺎ ،ﻭﺇﻥْ ﻛـﺎﻥَ ﻻ ﻳَﺘَﻌـَﻤَّﺪُ ﺍﻟﻜَـﺬِﺏَ.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله  പറഞ്ഞു: ആരെങ്കിലും അറിവില്ലാതെ മത വിഷയങ്ങളിൽ സംസാരിച്ചാൽ അവൻ കള്ളം പറയുന്നവനായിത്തീരും. അവൻ ബോധപൂർവം കളവ് പറയണമെന്ന് കരുതിയിട്ടില്ലെങ്കിലും ശരി. (മജ്മൂഉൽ ഫതാവാ :10/449)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *