സൂറ: മാഇദയുടെ അവസാന ഭാഗത്ത് മഹാനായ പ്രവാചകൻ ഈസാ നബി عليه السلام യെ വിചാരണ ചെയ്യുന്ന രംഗം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നുണ്ട്. പ്രസ്തുത രംഗം വിവരിക്കുന്നതിന് മുന്നോടിയായി വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:
يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ
അല്ലാഹു ദൂതന്മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്. (ഖു൪ആന്‍:5/109) (1)
ഈസാ عليه السلام യെ വിചാരണ ചെയ്യുന്നതിന് മുമ്പ് ആദ്യം അദ്ദേഹത്തിനും മാതാവിനും അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ പൊതുവില്‍ ഓര്‍മിപ്പിക്കുന്നതാണ്. വിശുദ്ധ ഖുർആൻ ഇക്കാര്യം സൂചിപ്പിക്കുന്നത് കാണുക :
إِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرَۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ
(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) മര്‍യമിന്റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക. (ഖു൪ആന്‍:5/110)
وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّـۧنَ أَنْ ءَامِنُوا۟ بِى وَبِرَسُولِى قَالُوٓا۟ ءَامَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ ﴿١١١﴾ إِذْ قَالَ ٱلْحَوَارِيُّونَ يَٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ ﴿١١٢﴾ قَالُوا۟ نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ ٱلشَّٰهِدِينَ ﴿١١٣﴾ قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا وَءَايَةً مِّنكَ ۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ ﴿١١٤﴾ قَالَ ٱللَّهُ إِنِّى مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّىٓ أُعَذِّبُهُۥ عَذَابًا لَّآ أُعَذِّبُهُۥٓ أَحَدًا مِّنَ ٱلْعَٰلَمِينَ ﴿١١٥﴾
നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക.(2) ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മര്‍യമിന്റെ മകന് ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്കുന്നവരില് ഏറ്റവും ഉത്തമനാണല്ലോ. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള (കടുത്ത) ശിക്ഷ അവന്ന് നല്‍കുന്നതാണ്. (ഖു൪ആന്‍:5/111-115)
ഈസാ നബി عليه السلام യെ പ്രത്യേകം വിചാരണ ചെയ്യുന്ന രംഗം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നത് കാണുക:
وَإِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيْنِ مِن دُونِ ٱللَّهِ ۖ
അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന് ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? (ഖു൪ആന്‍:5/116)
അപ്പോൾ ഈസാ നബി عليه السلام യുടെ മറുപടി എന്തായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നത് കാണുക:
قَالَ سُبْحَٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴿١١٧﴾
അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്. നീ എന്നോട് കല്പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (ഖു൪ആന്‍:5/116-117) (3)
ഈസാ നബി عليه السلام തുടർന്ന് സമർപ്പിക്കുന്ന അപേക്ഷ ഇപ്രകാരമായിരിക്കും:
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. (ഖു൪ആന്‍:5/118) (4)
തുടർന്ന് ഈ വചനത്തോടെ സൂറത്ത് അവസാനിക്കുന്നു:
قَالَ ٱللَّهُ هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴿١١٩﴾ لِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرُۢ ﴿١٢٠﴾
അല്ലാഹു പറയും: ഇത് സത്യവാന്മാര്ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന് ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:5/119-120)
(1) നിങ്ങള്‍ നിങ്ങളുടെ സമുദായത്തെ തൗഹീദിലേക്കും, സത്യദീനിലേക്കും ക്ഷണിച്ചിട്ട് അവരില്‍ നിന്നുണ്ടായ മറുപടി എന്താണെന്നത്രെ ചോദ്യത്തിന്റെ താല്പര്യം. ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്ടികള്‍ ആകമാനം ഒരുമിച്ചു കൂട്ടപ്പെടുന്ന ആ മഹാസമ്മേളനത്തില്‍ പ്രവാചകന്മാര് പോലും നടുങ്ങി വിറച്ചു പോകുന്നു. അവരുടെ കാലശേഷം അവരുടെ സമുദായത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് അവര്‍ക്കറിയുകയില്ലെന്ന് വ്യക്തമാണ്. അവരുടെ ജീവിതകാലത്ത് അവരില്‍ നിന്നുണ്ടായ പ്രതികരണം കുറെയൊക്കെ അവര്‍ കണ്ടറിഞ്ഞിരിക്കുമെന്നു മാത്രം. എന്നാലും സസൂക്ഷ്മവും സാര്‍വ്വത്രികവുമായ അറിവ് അല്ലാഹുവിന് മാത്രമാണല്ലോ ഉള്ളത്. എല്ലാം തികച്ചും പരിപൂര്‍ണമായി അറിഞ്ഞും കൊണ്ട്തന്നെയാണ് അല്ലാഹു ചോദിക്കുന്നതും. ഇതെല്ലാം കാരണമായി, ഭക്തിയാദരപൂര്‍വ്വം റസൂലുകള്‍ മറുപടിപറയുന്നു: …لاعِلْمَ لَنَا (ഞങ്ങള്‍ക്ക് അറിവില്ല, നീ തന്നെയാണല്ലോ അദൃശ്യ കാര്യങ്ങളെ നന്നായി അറിയുന്നവന്) എന്ന്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 5/109 ന്റെ വിശദീകരണം)
(2) തന്നെ കള്ളവാദിയാക്കിത്തള്ളിപ്പറഞ്ഞവരുടെ നാട്ടില്‍ ഈസാ നബി عليه السلام യില്‍ വിശ്വസിക്കാന്‍ ഏതാനും ഹവാരികളുണ്ടായത് അല്ലാഹുവിന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണ്. സ്വന്തം ബലത്താല്‍ ഒരനുയായിയെപ്പോലും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. അതാണിവിടെ അനുഗ്രഹങ്ങളെണ്ണിയ കൂട്ടത്തില്‍ ഇത് പ്രത്യേകം എടുത്തുപറഞ്ഞത്.
(3) ഖിയാമത്ത് നാളിൽ സംഭവിക്കാനിരിക്കുന്ന രംഗം വിശുദ്ധ ഖുർആനിലൂടെ അല്ലാഹു അറിയിച്ചിട്ടുള്ളത് ഈസാ നബി عليه السلام യെ ആരാധിക്കുന്നവർ അതിൽ നിന്നും പിൻമാറി അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്. ഇതൊന്നും അറിയാതെയും ചിന്തിക്കാതെയുമാണ് ലോകത്ത് ധാരാളകണക്കിന് മനുഷ്യർ ഇന്നും അദ്ദേഹത്തെ ആരാധിച്ചുകൊണ്ടിരിക്കുന്നത്. ഈസാ നബി عليه السلام തന്റെ ജനതയോട് തന്റെ നിയോഗത്തെ കുറിച്ച് അറിയിച്ചത് ഇപ്രകാരമായിരുന്നു:
وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴿٥٠﴾ إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ ﴿٥١﴾
എന്റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം. (ഖു൪ആന്‍:3/50-51)
(4) ഈസാ നബി عليه السلام യുടെ അപേക്ഷയുടെ ഈ ആയത്ത് പാരായണം ചെയ്ത് മുഹമ്മദ് നബി ﷺ കരഞ്ഞതായി ഹദീസികളിൽ കാണാം:
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ النَّبِيَّ صلى الله عليه وسلم تَلاَ قَوْلَ اللَّهِ عَزَّ وَجَلَّ فِي إِبْرَاهِيمَ { رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي} الآيَةَ . وَقَالَ عِيسَى عَلَيْهِ السَّلاَمُ { إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ} فَرَفَعَ يَدَيْهِ وَقَالَ ” اللَّهُمَّ أُمَّتِي أُمَّتِي ” . وَبَكَى فَقَالَ اللَّهُ عَزَّ وَجَلَّ يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ وَرَبُّكَ أَعْلَمُ فَسَلْهُ مَا يُبْكِيكَ فَأَتَاهُ جِبْرِيلُ – عَلَيْهِ الصَّلاَةُ وَالسَّلاَمُ – فَسَأَلَهُ فَأَخْبَرَهُ رَسُولُ اللَّهِ صلى الله عليه وسلم بِمَا قَالَ . وَهُوَ أَعْلَمُ . فَقَالَ اللَّهُ يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ فَقُلْ إِنَّا سَنُرْضِيكَ فِي أُمَّتِكَ وَلاَ نَسُوءُكَ .
അബ്ദില്ലാഹിബ്നു അംറി ബ്ന് ആസ് رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം: നബി ﷺ, ഇബ്റാഹീം عليه السلام യുടെ വചനവും {എന്റെ റബ്ബേ, നിശ്ചയമായും അവ -വിഗ്രഹങ്ങള്‍- മനുഷ്യരില്‍ നിന്നു വളരെ ആളുകളെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാല്‍ എന്നെ ആര് പിന്തുടര്ന്നുവോ അവന് എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു – ഖു൪ആന്‍:14/36} ഈസാ عليه السلام യുടെ വചനവും {നീ അവരെ ശിക്ഷിക്കുന്ന പക്ഷം, അവര്‍ നിന്റെ അടിയാന്മാരാകുന്നു, നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍, നീ തന്നെയാണല്ലോ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍ – ഖു൪ആന്‍:5/121} പാരായണം ചെയ്തു. എന്നിട്ട് തന്റെ രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: അല്ലാഹുവേ, എന്റെ സമുദായം എന്റെ സമുദായം. അവിടുന്ന് കരയുകയും ചെയ്തു. അപ്പോള്‍ അല്ലാഹു ജിബ്രീല്‍ عليه السلام യോട് പറഞ്ഞു: നിന്റെ റബ്ബിന് നല്ലവണ്ണം അറിയാം, എന്നാലും നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്നു കരയുവാന്‍ കാരണമെന്തെന്ന് ചോദിക്കുക’. അങ്ങനെ, ജിബ്രീല്‍ عليه السلام വന്നു ചോദിച്ചു. നബി ﷺ വിവരം അറിയിച്ചു. അപ്പോള്‍ അല്ലാഹു ജിബ്രീലിനോട് പറഞ്ഞു: ‘നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്നു പറയുക: നിന്റെ സമുദായത്തിന്റെ കാര്യത്തില്‍ നാം നിന്നെ തൃപ്തിപ്പെടുത്തിത്തന്നേക്കും. നിന്നെ നാം പ്രയാസപ്പെടുത്തുകയില്ല’. (മുസ്ലിം:202)
ഒരു രാത്രി, നേരം പുലരുവോളം …. إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ (നീ അവരെ ശിക്ഷിക്കുന്ന പക്ഷം അവര്‍ നിന്റെ അടിയാന്മാരാണ്) എന്ന് തുടങ്ങി ആയത്തിന്റെ അവസാനം വരെ ഓതിക്കൊണ്ട് നബി ﷺ നമസ്കരിച്ചതായും കാണാം.
عَنْ أَبِي ذَرٍّ الْغِفَارِيِّ، قَالَ : صلّى رسولُ اللهِ ﷺ ليلةً فقرأ بآيةٍ حتّى أصبحَ يركعُ بها ويسجدُ بها { إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبادُكَ…} الآية، فلمّا أصبح قلتُ: يا رسولَ اللهِ ما زلتَ تقرأُ هذه الآيةَ حتّى أصبحتَ تركعُ بها وتسجدُ بها. قال: إني سألتُ ربيَ الشفاعةَ لأمتي فأعطانيها وهي نائلةٌ إنْ شاء اللهُ لمن لا يشركُ باللهِ شيئًا
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഒരു രാത്രി നമസ്കരിക്കുകയും പുലരുവോളം ഈ ഒരു ആയത്ത് മാത്രം ഓതുകയും റുകൂഅ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്തു. {നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാരാണല്ലോ} പ്രഭാതത്തിൽ, ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, പ്രഭാതം വരെ നിങ്ങൾ ഈ സൂക്തം പാരായണം ചെയ്യുന്നു. നബി ﷺ പറഞ്ഞു: എന്റെ ജനതയ്ക്കുവേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട് ശഫാഅത്ത് ചോദിച്ചു, അവൻ അത് എനിക്ക് നൽകി, അല്ലാഹുവിനോട് യാതൊന്നും പങ്കുചേർക്കാത്തവർക്ക് അല്ലാഹു ഇച്ഛിച്ചാൽ അത് പ്രാപിക്കുകയും ചെയ്യും. (അഹ്മദ്)
ഈ സംഭവത്തിൽ നിന്നും സത്യവിശ്വാസികൾക്ക് ചില പാഠങ്ങൾ മനസ്സിലാക്കി തരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ സൂചിപ്പിക്കുന്നു.
ഒന്നാമതായി, ഖിയാമത്തു നാളില്‍ എല്ലാ റസൂലുകളെയും അവരുടെ സമുദായങ്ങളെയും പ്രത്യേകം പ്രത്യേകം വിചാരണ ചെയ്യുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ്.
فَلَنَسْـَٔلَنَّ ٱلَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْـَٔلَنَّ ٱلْمُرْسَلِينَ
എന്നാല്‍ (നമ്മുടെ ദൂതന്മാര്) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. (ഖു൪ആന്‍:7/6)
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةِۭ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰٓؤُلَآءِ شَهِيدًا
എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ! (ഖു൪ആന്‍:4/41)
وَإِذَا ٱلرُّسُلُ أُقِّتَتْ ﴿١١﴾ لِأَىِّ يَوْمٍ أُجِّلَتْ ﴿١٢﴾ لِيَوْمِ ٱلْفَصْلِ ﴿١٣﴾
ദൂതന്മാര്ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്? തീരുമാനത്തിന്റെ ദിവസത്തേക്ക്! (ഖു൪ആന്‍:77/11-13)
ഖിയാമത്തുനാളില്‍ റസൂലുകളെ അല്ലാഹു ഒരുമിച്ചുകൂട്ടി അവരുടെ സമുദായങ്ങള്‍ അവരുടെ പ്രബോധനം സ്വീകരിച്ചതിനെപ്പറ്റി അവരോടു ചോദിക്കുമെന്നും (5:112) സമുദായങ്ങളുടെമേല്‍ സാക്ഷികളായി നബിമാരെ കൊണ്ടുവരുമെന്നും (4:41) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങിനെ ഓരോ റസൂലിന്റെയും അവരുടെ സമുദായത്തിന്റെയും കാര്യങ്ങള്‍ തീരുമാനം ചെയ്യുന്നതിനുള്ള അവധി നിര്‍ണയത്തെക്കുറിച്ചാണ് 11-ാം വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. (അമാനി തഫ്സീര്‍)
രണ്ടാമതായി, പ്രവാചകൻമാർക്കുപോലും അദൃശ്യ കാര്യങ്ങൾ അറിയാൻ കഴിയില്ലെന്നും അല്ലാഹു മാത്രമാണ് അദൃശ്യം അറിയുന്നതെന്ന കാര്യവും ഈ സംഭവം അറിയിക്കുന്നു. “ജനങ്ങളെ ഇസ്ലാമിലേക്ക് വിളിച്ചപ്പോള്‍ അവരില്‍ നിന്ന് എന്തുത്തരമാണ് ലഭിച്ചത്” എന്ന് പ്രവാചകൻമാരോട് ചോദിക്കുമ്പോൾ അവരുടെ മറുപടി لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ (ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്) എന്നായിരുന്നല്ലോ.
“അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്” എന്ന് അല്ലാഹു ഈസാ നബി عليه السلام യോട് ചോദിക്കുമ്പോൾ അവരുടെ മറുപടി وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ (ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍) എന്നായിരുന്നല്ലോ.
ഇതേപോലെയുള്ള മറുപടി മുഹമ്മദ് നബി ﷺ യും പറയുന്ന രംഗം ഹദീസുകളിൽ കാണാം.
عَنِ ابْنِ عَبَّاسٍ، قَالَ قَامَ فِينَا النَّبِيُّ صلى الله عليه وسلم يَخْطُبُ فَقَالَ : ….. وَإِنَّ أَوَّلَ الْخَلاَئِقِ يُكْسَى يَوْمَ الْقِيَامَةِ إِبْرَاهِيمُ، وَإِنَّهُ سَيُجَاءُ بِرِجَالٍ مِنْ أُمَّتِي، فَيُؤْخَذُ بِهِمْ ذَاتَ الشِّمَالِ. فَأَقُولُ يَا رَبِّ أُصَيْحَابِي. فَيَقُولُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ. فَأَقُولُ كَمَا قَالَ الْعَبْدُ الصَّالِحُ {وَكُنْتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ} إِلَى قَوْلِهِ {الْحَكِيمُ} قَالَ فَيُقَالُ إِنَّهُمْ لَمْ يَزَالُوا مُرْتَدِّينَ عَلَى أَعْقَابِهِمْ ”.
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖിയാമത്തു നാളില്‍ ആദ്യമായിവസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്റാഹീം عليه السلام ക്ക് ആയിരിക്കും. അറിയുക: എന്റെ സമുദായത്തില്‍ നിന്ന് ചില മനുഷ്യരെ കൊണ്ടുവന്ന് അവരെ ഇടത് വശത്തേക്ക് (അവിശ്വാസികളായ ദുര്‍ജ്ജനങ്ങളുടെ പക്ഷത്തേക്ക്) എടുക്കും. അപ്പോള്‍, ഞാന്‍: ‘എന്റെ ആള്ക്കാര്!’ എന്ന് പറയും. അപ്പോള്‍ എന്നോട് പറയപ്പെടും: ‘അവര്‍ താങ്കള്‍ക്കു ശേഷം പുതുതായി ഉണ്ടാക്കിത്തീര്‍ത്തതിനെക്കുറിച്ചു താങ്കള്‍ക്ക് അറിഞ്ഞുകൂടാ’. അപ്പോള്‍ ആ നല്ല അടിയാന് (ഈസാ നബി) പറഞ്ഞതു പോലെ ഞാന്‍ പറയും: وَكُنتُ عَلَيْهِمْ شَهِيدًا (ഞാന്‍ അവരില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അവരില്‍ സാക്ഷ്യം വഹിക്കുന്നവനായിരുന്നു…..) അപ്പോള്‍ പറയപ്പെടും: ‘താങ്കള്‍ അവരെ പിരിഞ്ഞതു മുതല്‍ അവര്‍ (ഇസ്ലാമിൽ നിന്ന്) പിന്നോക്കം മടങ്ങിക്കൊണ്ടിരിക്കുകയായിരുന്നു’. (ബുഖാരി:6526)
പ്രവാചകൻമാർക്കുപോലും അദൃശ്യ കാര്യങ്ങൾ അറിയാൻ കഴിയില്ലെങ്കിൽ പ്രവാചകൻമാരുടെ പദവിക്ക് താഴെയുള്ള ഔലിയാക്കൻമാർക്ക് അവർ ജിവിച്ചിരിക്കുമ്പോഴായാലും മരണ ശേഷമായാലും അദൃശ്യ കാര്യങ്ങൾ അറിയാൻ കഴിയില്ലെന്നുമുള്ള വസ്തുത തിരിച്ചറിയുക.
kanzululoom.com