ഖുദ്‌സിയായ 40 ഹദീസുകൾ

ഖുദ്‌സിയായ ഹദീസിനെ കുറിച്ച്

മുഹമ്മദ് നബി ﷺ യിലേക്ക് ചേർത്ത് പറയുന്ന വാക്കുകൾക്കും പ്രവൃത്തികൾക്കും അംഗീകാരങ്ങൾക്കും വിശേഷണങ്ങൾക്കും പൊതുവെ പറയുന്ന പേരാണ് ഹദീസുകൾ. ഒരു ഹദീസായി നബി ﷺ പറയുമ്പോൾ അത് നബി ﷺ യുടെ വാക്കാണെങ്കിലും അല്ലാഹുവിന്റെ വഹ്‌യിന്റെ (ദിവ്യബാധനം) അടിസ്ഥാനത്തിലാണ് അവിടുന്ന് സംസാരിച്ചിട്ടുള്ളത്.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.(ഖു൪ആന്‍:53/3-4)

നബി ﷺ അല്ലാഹുവിന്റെ വാക്കായിതന്നെ ഉദ്ധരിക്കുന്ന ഹദീസുകളെയാണ് ഖുദ്‌സിയായ ഹദീസുകളെന്ന് പറയുന്നത്‌. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ് എന്നതുപോലെ ഖുദ്‌സിയായ ഹദീസുകളിലും അല്ലാഹുവാണ് സംസാരിക്കുന്നത്. ഖുർആൻ മുഅ്ജിസത്താണ്, അത് പാരായണം ചെയ്യൽ ഇബാദത്താണ്, അത് നമസ്കാരത്തിൽ പാരായണം ചെയ്യാം തുടങ്ങിയ വിശുദ്ധ ഖുർആനിന്റെ സവിശേഷതകളൊന്നും ഖുദ്‌സിയായ ഹദീസുകൾക്കില്ല.

ഒന്ന്

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” لَمَّا قَضَى اللَّهُ الْخَلْقَ، كَتَبَ فِي كِتَابِهِ عَلَى نَفْسِهِ، فَهُوَ مَوْضُوعٌ عِنْدَهُ: إِنَّ رَحْمَتِي تَغْلِبُ غَضَبِي”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു സൃഷ്ടിപ്പ് നിർവഹിച്ചപ്പോൾ തൻ്റെ പക്കലുള്ള ഗ്രന്ഥത്തിൽ അല്ലാഹുവിനെ കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി നിശ്ചയം എൻ്റെ കാരുണ്യം എൻ്റെ കോപത്തെ അതിജയിക്കുന്നു“. (മുസ്ലിം,ബുഖാരി, നസാഇ, ഇബ്നു മാജ)

രണ്ട്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” قَالَ اللَّهُ تَعَالَى: كَذَّبَنِي ابْنُ آدَمَ وَلَمْ يَكُنْ لَهُ ذَلِكَ، وَشَتَمَنِي وَلَمْ يَكُنْ لَهُ ذَلِكَ، فَأَمَّا تَكْذِيبُهُ إِيَّايَ فَقَوْلُهُ: لَنْ يُعِيدَنِي كَمَا بَدَأَنِي، وَلَيْسَ أَوَّلُ الْخَلْقِ بِأَهْوَنَ عَلَيَّ مِنْ إِعَادَتِهِ، وَأَمَّا شَتْمُهُ إِيَّايَ فَقَوْلُهُ: اتَّخَذَ اللَّهُ وَلَدًا، وَأَنَا الْأَحَدُ الصَّمَدُ، لَمْ أَلِدْ وَلَمْ أُولَدْ، وَلَمْ يَكُنْ لِي كُفُوًا أَحَدٌ”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: ആദമിൻറെ പുത്രൻ എന്നെ കളവാക്കി. അവനത് ചെയ്യാൻ അവകാശമില്ലായിരുന്നു. അവൻ എന്നെ ആക്ഷേപിക്കുകയും ചെയ്തു. അവൻ അത് ചെയ്യാൻ അവകാശമില്ലായിരുന്നു. എന്നാൽ എന്നെ കളവാക്കി കൊണ്ടുള്ള അവൻറെ പ്രസ്താവം എന്നെ ആദ്യം സൃഷ്ടിച്ചത് പോലെ (മരണാനന്തരം) അവൻ എന്നെ ഒരിക്കലും പുനർജീവിപ്പിക്കുകയില്ല എന്നതാണ്. എന്നാൽ അവൻറെ പ്രഥമ സൃഷ്ടിപ്പ് അവനെ പുനരാവിഷ്കരിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ എളുപ്പമൊന്നുമില്ല എന്നാൽ എന്നെ അതിക്ഷേപിച്ചു കൊണ്ടുള്ള അവൻ്റെ പ്രസ്താവം അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നതാണ്. എന്നാൽ ഞാൻ ഏകനാണ് സർവ്വാധിനാഥനാണ്. ഞാൻ ജനിതാവല്ല ജാതനുമല്ല എനിക്ക് തുല്യരായി ആരും തന്നെയില്ല. (ബുഖാരി, നസാഇ)

മൂന്ന്

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، رَضِيَ اللَّهُ عَنْهُ قَالَ: “صَلَّى لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاةَ الصُّبْحِ بِالْحُدَيْبِيَةِ، عَلَى إِثْرِ سَمَاءٍ (1) كَانَتْ مِنْ اللَّيْلَةِ، فَلَمَّا انْصَرَفَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَقْبَلَ عَلَى النَّاسِ، فَقَالَ لَهُمْ: “هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ؟ قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ: مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ، فَذَلِكَ مُؤْمِنٌ بِي، كَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ: مُطِرْنَا بِنَوْءِ(1) كَذَا وَكَذَا، فَذَلِكَ كَافِرٌ بِي، مُؤْمِنٌ بِالْكَوْكَبِ”

സൈദ്ബ്നു ഖാലിദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: രാത്രി മഴവർഷിച്ചതിനെ തുടർന്നുള്ള ഒരു പ്രഭാതത്തിൽ നബി ﷺ ഹുദൈബിയയിൽ വെച്ച് ഞങ്ങൾക്ക് സുബ്ഹ് നമസ്കാരത്തിന് നേത്യത്വം നൽകി. നബി ﷺ അതിൽ നിന്ന് വിരമിച്ചപ്പോൾ ജനങ്ങളെ അഭിമുഖികരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് അറിയാമോ നിങ്ങളുടെ നാഥൻ എന്ത് പറഞ്ഞുവെന്ന്? അവർ പറഞ്ഞു: അല്ലാഹുവും അവൻറ ദൂതനും നന്നായി അറിയുന്നവരാണ്. അവൻ (അല്ലാഹു) പറഞ്ഞു. ഇന്ന് പ്രഭാതത്തിൽ എന്റെ ദാസൻമാരിൽ എന്നെ വിശ്വസിച്ചവനും അവിശ്വസിച്ചവനുമുണ്ടായിരിക്കുന്നു. അല്ലാഹുവിൻറ ഔദാര്യം കൊണ്ടും അവൻറ കാരുണ്യം കൊണ്ടുമാണ് മഴവർഷിച്ചത് എന്ന് പറത്തവൻ എന്നെ വിശ്വസിച്ചവനും നക്ഷത്രങ്ങളിൽ (ഞാറ്റുവേലകൾ) അവിശ്വസിച്ചവനുമാണ്. എന്നാൽ, നമുക്ക് മഴവർഷിച്ചത് ഇന്ന ഇന്ന ഞാറ്റുവേലകൾ മുഖേനയാണെന്ന് പറഞ്ഞവൻ എന്നെ അവിശ്വസിച്ചവനും നക്ഷത്രത്തിൽ (ഞാറ്റുവേല) വിശ്വസിച്ചവനുമാകുന്നു. (ബുഖാരി-മാലിക്, നസാഈ)

നാല്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” قَالَ اللَّهُ: يَسُبُّ بَنُو آدَمَ الدَّهْرَ، وَأَنَا الدَّهْرُ، بِيَدِي اللَّيْلُ وَالنَّهَارُ”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അല്ലാഹു പറഞ്ഞു: ആദമിന്റെ സന്തതികൾ കാലത്തെ ശകാരിക്കുന്നു. എന്നാൽ ഞാനാകുന്നു കാലം. എന്റെ കയ്യിലാകുന്നു രാവും പകലും. (ബുഖാരി, മുസ്ലിം)

അഞ്ച്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” قَالَ اللَّهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ؛ مَنْ عَمِلَ عَمَلًا أَشْرَكَ مَعِي غَيْرِي(1)، تَرَكْتُهُ وَشِرْكَهُ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും അനുഗ്രഹദാതാവുമായ അല്ലാഹു പറഞ്ഞിരിക്കുന്നു: പങ്കാളികളുടെ പങ്കിനു ഒട്ടും ആവശ്യമില്ലാത്തവനാണ് ഞാൻ, ആരെങ്കിലും മറ്റുള്ളവരെ എന്നോട് പങ്ക് ചേർക്കുന്ന ഒരു പ്രവൃത്തി ചെയ്താൽ അവനേയും അവൻ്റെ പങ്കിനെയും ഞാൻ ഉപേക്ഷിക്കുന്നതാണ്. (മുസ്ലിം, ഇബ്നുമാജ)

ആറ്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: ” إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ، قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ: جَرِيءٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ، وَقَرَأْتُ فِيكَ الْقُرْآنَ، قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ: عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ: هُوَ قَارِئٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ، قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ: هُوَ جَوَادٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ، ثُمَّ أُلْقِيَ فِي النَّارِ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു. നിശ്ചയം, പുനരുദ്ധാരണനാളിൽ മനുഷ്യരിൽ നിന്ന് ആദ്യമായി ശിക്ഷ നടപ്പാക്കപ്പെടുന്നത് രക്തസാക്ഷിത്വം വരിച്ച ഒരുവനെതിരായിട്ടായിരിക്കും. അങ്ങനെ അവനെ അല്ലാഹുവിൻറ സന്നിധിയിൽ കൊണ്ട് വരികയും അവനു ചെയ്തു കൊടുത്ത അനുഗ്രഹങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുമ്പോൾ അവനത് ബോധ്യപ്പെടുന്നു. (അല്ലാഹു ചോദിക്കും: നീ അവ എന്തു ചെയ്തു? അവൻ പറയും: രക്തസാക്ഷിയാകുന്നത് വരെ ഞാൻ നിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്തു. അവൻ പറയും: നീ പറഞ്ഞത് കളവാണ്. എന്നാൽ, നീ യുദ്ധം ചെയ്തത് ധീരൻ എന്ന് വിളിക്കപ്പെടാൻ വേണ്ടിയായിരുന്നു. അങ്ങനെ പറയപ്പെടുകയും ചെയ്തുവല്ലോ. അനന്തരം അവൻ്റെ കാര്യത്തിൽ കൽപനവരുന്നു. അവനെ മുഖത്തിൻ മേൽ വലിച്ചിഴക്കപ്പെടുന്നവനായി നരകത്തിൽ എറിയപ്പെടുന്നു.

(പിന്നീട്) വിദ്യ അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ഖുർആൻ പാരായണം നടത്തുകയും ചെയ്ത ഒരാൾ കൊണ്ടു വരപ്പെടുന്നു. അവന് ചെയ്ത് കൊടുത്ത അനുഗ്രഹങ്ങൾ പരിചയപ്പെടുത്തി കൊടുക്കുമ്പോൾ അവനത് ബോധ്യപ്പെടുന്നു. അല്ലാഹു ചോദിക്കും: നീ അവ എന്ത് ചെയ്തു അവൻ പറയും:ഞാൻ അറിവ് പഠിക്കുകയും പഠിപ്പിക്കുകയും നിൻ്റെ പ്രീതിക്ക് വേണ്ടി ഖുർആൻ പാരായണം നടത്തുകയും ചെയ്തു. അല്ലാഹു പറയും: നീ പറഞ്ഞത് കളവാണ്. എന്നാൽ നീ വിദ്യ അഭ്യസിച്ചത് പണ്ഡിതൻ എന്ന് വിളിക്കപ്പെടാൻ വേണ്ടിയും, ഖുർആൻ പാരായണം ചെയ്തത് ഓത്തുകാരൻ എന്നു വിളിക്കപ്പെടാൻ വേണ്ടിയുമായിരുന്നു. അങ്ങനെ പറയപ്പെടുകയും ചെയ്തുവല്ലോ.അനന്തരം അവന്റെ കാര്യത്തിൽ കൽപനവരുന്നു.അവനെ മുഖത്തിൻമേൽ വലിച്ചിഴക്കപ്പെടുന്ന വനായി നരകത്തിൽ എറിയപ്പെടുന്നു.

(പിന്നീട്) അല്ലാഹുവിനാൽ സർവ്വവിധ സാമ്പത്തിക വിശാലതയും നൽകപ്പെട്ട ഒരു മനുഷ്യനെ കൊണ്ട് വരപ്പെടുന്നു.അവനു ചെയ്തു കൊടുത്ത അനുഗ്രഹങ്ങൾ പരിചയപ്പെടുത്തികൊടുക്കുമ്പോൾ അവനത് ബോധ്യപ്പെടുന്നു. അല്ലാഹു ചോദിക്കും: നീ അവ എന്ത് ചെയ്തു? അവൻ പറയും: ചിലവഴിക്കപ്പെടാൻ നീ ഇഷ്ടപ്പെടുന്ന ഒരു മാർഗ്ഗവും നിനക്ക് വേണ്ടി ചിലവഴിക്കാതെ ഞാൻ വിട്ടേച്ചിട്ടില്ല. അല്ലാഹു പറയും: നീ കളവാണ് പറഞ്ഞത്. നീ അങ്ങനെ ചെയ്തത് ഉദാരൻ എന്ന് വിളിക്കപ്പെടാൻ വേണ്ടിയായിരുന്നു. അങ്ങനെത്തന്ന വിളിക്കപ്പെടുകയും ചെയ്തുവല്ലോ. അനന്തരം അവൻ്റെ കാര്യത്തിൽ കൽപനവരുന്നു. അവനെ മുഖത്തിൻമേൽ വലിച്ചിഴക്കപ്പെടുന്നവനായി നരകത്തിൽ എറിയപ്പെടുന്നു. (മുസ്ലിം, തിർമിദി, നസാഈ)

ഏഴ്

عَنْ عُقْبَةَ بْنِ عَامِرٍ، رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: ” يَعْجَبُ رَبُّكَ مِنْ رَاعِي غَنَمٍ، فِي رَأْسِ شَظِيَّةِ الْجَبَلِ(1)، يُؤَذِّنُ بِالصَّلَاةِ وَيُصَلِّي، فَيَقُولُ اللَّهُ، عَزَّ وَجَلَّ: انْظُرُوا إِلَى عَبْدِي هَذَا، يُؤَذِّنُ وَيُقِيمُ الصَّلَاةَ، يَخَافُ مِنِّي، قَدْ غَفَرْتُ لِعَبْدِي، وَأَدْخَلْتُهُ الْجَنَّةَ”.

ഉഖ്ബത്ത്ബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു:പർവ്വത ശിഖരത്തിൽ ആടിനെ മേയ്ക്കുന്ന ഒരു ഇടയൻ്റെ കാര്യത്തിൽ നിന്റെ നാഥൻ സന്തോഷിക്കുന്നു. അവൻ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നു അപ്പോൾ ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ, അവൻ നമസ്കാരത്തിന് ബാങ്കുകൊടുക്കുകയും നമസ്കരിക്കുകയും ചെയ്യുന്നു.അവൻ എന്നിൽ ഭക്തിയുള്ളവനാണ്. എൻെറ ദാസന് ഞാൻ പൊറുത്ത് കൊടുത്തിരിക്കുന്നു. ഞാനവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. (നസാഈ)

എട്ട്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ، فَهِيَ خِدَاجٌ(1) ثَلَاثًا، غَيْرَ تَمَامٍ، فَقِيلَ لِأَبِي هُرَيْرَةَ: إِنَّا نَكُونُ وَرَاءَ الْإِمَامِ، فَقَالَ: اقْرَأْ بِهَا فِي نَفْسِكَ، فَإِنِّي سَمِعْتُ النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: قَالَ اللَّهُ عَزَّ وَجَلَّ: قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ:{ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قَالَ اللَّهُ عَزَّ وَجَلَّ: حَمِدَنِي عَبْدِي، وَإِذَا قَالَ:{ الرَّحْمَنِ الرَّحِيمِ } قَالَ اللَّهُ عَزَّ وَجَلَّ: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ:{ مَالِكِ يَوْمِ الدِّينِ } قَالَ اللَّهُ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً: فَوَّضَ إِلَيَّ عَبْدِي، فَإِذَا قَالَ:{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ:{ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ } قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ഉമ്മുൽ ഖുർആൻ അഥവാ ഫാതിഹ പാരായണം ചെയ്യാതെ നമസ്കാരം നിർവ്വഹിച്ചാൽ അത് ന്യൂനവും അപൂർണ്ണവുമാണ്.അവിടുന്ന് മൂന്നുതവണ ഇതാവർത്തിച്ചു.

അപ്പോൾ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു:ഞങ്ങൾ ഇമാമിന്റെ പിന്നിലായിരുന്നാലോ? അദ്ദേഹം പറഞ്ഞു: അത് സ്വന്തമായി പാരായണം ചെയ്യുക. കാരണം ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞതായി, നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: നമസ്‌കാരത്തെ എനിക്കും എന്റെ അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അത് അവന് ലഭിക്കുന്നതാണ്. അടിമ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’.അവന്‍ الرَّحْمَنِ الرَّحِيمِ (അല്ലാഹു കരുണാവാരിധിയും കരുണാനിധിയുമാണ്)എന്ന് പറയുമ്പോള്‍ അല്ലാഹു പറയും : ‘എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു’. مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ്) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു’. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ‘ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ് ’. اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ , നിന്റെ കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല ഞങ്ങളെ ചേ൪ക്കേണ്ടത്) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്.’(മുസ്ലിം ,മാലിക്, തുർമുദി, അബൂദാവൂദ്, നസാഈ, ഇബ്നുമാജ)

ഒമ്പത്

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ. فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ، فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ، قَالَ الرَّبُّ عَزَّ وَجَلَّ: انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ، ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
പുനരുത്ഥാനനാളിൽ ഒരു ദാസൻ തന്റെ കർമ്മങ്ങളിൽ നിന്ന് ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെ കുറിച്ചായിരിക്കും. അത് നന്നായാൽ അവൻ വിജയം വരിച്ചവനും കാര്യം നേടിയവനുമായി. അതിന് ദൂഷ്യം സംഭവിച്ചാൽ അവൻ പരാജിതനും നഷ്ടക്കാരനുമായിത്തീരും. അവൻ്റെ നിർബന്ധകർമ്മങ്ങളിൽ വല്ല ന്യൂനതയും സംഭവിച്ചിട്ടുണ്ടെങ്കിൽ ഉന്നതനും പ്രതാപവാനുമായ നാഥൻ പറയും: എന്റെ ദാസന്റെ നിർബന്ധിത കർമ്മങ്ങളിലെ ന്യൂനത പരിഹരിക്കാവുന്ന വല്ല ഐഛിക കർമ്മങ്ങളുമുണ്ടോ എന്ന് നോക്കുക. പിന്നീട്, അപ്രകാരമായിരിക്കും അവന്റെ ഇതര കർമ്മങ്ങളും വിചാരണ ചെയ്യപ്പെടുക. (ഇബ്നുമാജ, അഹ്മദ്,തുർമുദി, അബൂദാവൂദ്, നസാഇ,)

പത്ത്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” يَقُولُ اللَّهُ عَزَّ وَجَلَّ: الصَّوْمُ لِي، وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَأَكْلَهُ وَشُرْبَهُ مِنْ أَجْلِي، وَالصَّوْمُ جُنَّةٌ(1)، وَلِلصَّائِمِ فَرْحَتَانِ: فَرْحَةٌ حِينَ يُفْطِرُ، وَفَرْحَةٌ حِينَ يَلْقَى رَبَّهُ، وَلَخُلُوفُ(2) فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു: നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്.അവൻ്റെ ലൈംഗികേച്ഛയും അന്നപാനവും അവൻ വെടിയുന്നത് എനിക്കു വേണ്ടിയാണ്. നോമ്പ് ഒരു പരിചയാണ്. നോമ്പ് അനുഷ്ടിക്കുന്നവന് രണ്ട് സന്തോഷാവസ്ഥകളുണ്ട്. നോമ്പുതുറക്കുമ്പോൾ ഒരു സന്തോഷവും, തൻ്റെ നാഥനെ കണ്ട് മുട്ടുമ്പോൾ മറ്റൊരു സന്തോഷവും. നോമ്പ് അനുഷ്ടിക്കുന്നവന്റെ വായയുടെ ഗന്ധവ്യത്യാസം അല്ലാഹുവിൻ്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്. (ബുഖാരി, മുസ്ലിം, മാലിക്, തുർമുദി നസാഇ, ഇബ്നുമാജ)

പതിനൊന്ന്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
” قَالَ اللَّهُ: أَنْفِقْ يَا ابْنَ آدَمَ، أُنْفِقْ عَلَيْكَ “.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ മകനേ, നീ (ദാനധർമ്മങ്ങൾക്കായി ചെലവഴിക്കുക, ഞാൻ നിനക്കു വേണ്ടി ചെലവഴിക്കും. (മുസ്ലിം)

പന്ത്രണ്ട്

عَنْ أَبِي مَسْعُودٍ الْأَنْصَارِيِّ، رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” حُوسِبَ رَجُلٌ مِمَّنْ كَانَ قَبْلَكُمْ، فَلَمْ يُوجَدْ لَهُ مِنْ الْخَيْرِ شَيْءٌ، إِلَّا أَنَّهُ كَانَ يُخَالِطُ(1) النَّاسَ، وَكَانَ مُوسِرًا، فَكَانَ يَأْمُرُ غِلْمَانَهُ أَنْ يَتَجَاوَزُوا عَنْ الْمُعْسِرِ، قَالَ (2) قَالَ اللَّهُ : نَحْنُ أَحَقُّ بِذَلِكَ مِنْكَ، تَجَاوَزُوا عَنْهُ”

അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: മുൻഗാമികളിൽ ഒരാൾ വിചാരണ ചെയ്യപ്പെട്ടു. ഒരു നന്മയും അയാളിൽ കാണപ്പെടുകയുണ്ടായില്ല. പക്ഷേ ധനികനായിരുന്നപ്പോൾ അദ്ദേഹം ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും ഞെരുക്കമുള്ളവർക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കുവാൻ തന്റെ ഭൃത്യൻമാരോട് കൽപിക്കുകയും ചെയ്തിരുന്നു. അല്ലാഹു ﷻ പറഞ്ഞു. വിട്ടുവീഴ്ച ചെയ്ത് കൊടുക്കുവാൻ അവനേക്കാൾ കൂടുതൽ ഞാനാണർഹൻ. അതുകൊണ്ട് (മലക്കുകളേ) നിങ്ങളവന്ന് വിട്ടുവീഴ്ച ചെയ്തുകൊടുക്കൂ. (മുസ്ലിം, ബുഖാരി, നസാഇ)

പതിമൂന്ന്

عَنْ عَدِيَّ بْنَ حَاتِمٍ رَضِيَ اللَّهُ عَنْهُ يَقُولُ: “كُنْتُ عِنْدَ رَسُولِ اللَّهِ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَجَاءَهُ رَجُلَانِ: أَحَدُهُمَا يَشْكُو الْعَيْلَةَ(1)، وَالْآخَرُ يَشْكُو قَطْعَ السَّبِيلِ(2)، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَمَّا قَطْعُ السَّبِيلِ فَإِنَّهُ لَا يَأْتِي عَلَيْكَ إِلَّا قَلِيلٌ، حَتَّى تَخْرُجَ الْعِيرُ إِلَى مَكَّةَ بِغَيْرِ خَفِيرٍ. وَأَمَّا الْعَيْلَةُ، فَإِنَّ السَّاعَةَ لَا تَقُومُ حَتَّى يَطُوفَ أَحَدُكُمْ بِصَدَقَتِهِ، لَا يَجِدُ مَنْ يَقْبَلُهَا مِنْهُ، ثُمَّ لَيَقِفَنَّ أَحَدُكُمْ بَيْنَ يَدَيْ اللَّهِ، لَيْسَ بَيْنَهُ وَبَيْنَهُ حِجَابٌ وَلَا تَرْجُمَانٌ يُتَرْجِمُ لَهُ، ثُمَّ لَيَقُولَنَّ لَهُ: أَلَمْ أُوتِكَ مَالًا؟ فَلَيَقُولَنَّ: بَلَى، ثُمَّ لَيَقُولَنَّ: أَلَمْ أُرْسِلْ إِلَيْكَ رَسُولًا؟ فَلَيَقُولَنَّ: بَلَى، فَيَنْظُرُ عَنْ يَمِينِهِ، فَلَا يَرَى إِلَّا النَّارَ، ثُمَّ يَنْظُرُ عَنْ شِمَالِهِ، فَلَا يَرَى إِلَّا النَّارَ، فَلْيَتَّقِيَنَّ أَحَدُكُمْ النَّارَ وَلَوْ بِشِقِّ تَمْرَةٍ، فَإِنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ”.

അദിയ്യ്ബ്നു ഹാതിം رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ദൈവദൂതരുടെ ﷺ സന്നിധിയിലിരിക്കുമ്പോൾ രണ്ടു പേർ അദ്ദേഹത്തിന്റെ അടുക്കൽ ആഗതരായി. ഒരാൾ ദാരിദ്ര്യത്തെ കുറിച്ചും അപരൻ വഴിയിലെ കവർച്ചയെ കുറിച്ചും അദ്ദേഹത്തോട് പരാതിപ്പെട്ടു. വഴിയിലെ കവർച്ചയെ കുറിച്ച് അവിടുന്ന് പറഞ്ഞു. അതിവിദൂരമല്ലാത്ത ഒരു കാലത്തിനിടയിൽ കാവൽക്കാരനില്ലാതെ ഒരു സാർത്ഥവാഹക സംഘത്തിന് മക്കയിലേക്ക് യാത്ര പോകാൻ കഴിയുമാറാകും. എന്നാൽ ദാരിദ്ര്യമാവട്ടെ, തന്നിൽ നിന്ന് തന്റെ സ്വദഖ (ദാന ധർമ്മം) സ്വീകരിക്കാൻ ആളെ കണ്ടെത്താതെ ഒരാൾ ചുറ്റിത്തിരിയുന്ന ഒരവസ്ഥ സംജാതമാകാതെ കാലാന്ത്യം സംഭവിക്കുകയില്ല. പിന്നീട്, നിങ്ങളിലോരോരുത്തരും തന്റെ നാഥന്റെ മുമ്പാകെ നിൽക്കുക തന്നെ ചെയ്യും, തന്റെയും അവന്റെയും ഇടയിൽ ഒരു മറയോ ദ്വിഭാഷിയോ ഇല്ലാതെ. എന്നിട്ട് അവനോട് ചോദിക്കും. നിനക്ക് നാം സമ്പത്ത്
നൽകിയിട്ടില്ലായിരുന്നുവോ? അവൻ പറയും: അതെ. പിന്നെയും അവനോട് ചോദിക്കും, നിന്റെ അടുക്കലേക്ക് നാം ഒരു ദൂതനെ നിയോഗിച്ചില്ലെ? അപ്പോൾ അവൻ പറയും. അതെ. അനന്തരം അവൻ തന്റെ വലതുവശത്തേക്ക് നോക്കും, നരകമല്ലാതെ മറ്റൊന്നും കാണുകയില്ല. പിന്നീട് അവന്റെ ഇടതുവശത്തേക്ക് അവൻ നോക്കും നരകമല്ലാതെ മറ്റൊന്നും അവൻ കാണുകയില്ല. അതുകൊണ്ട് നിങ്ങളോരോരുത്തരും നരഗാഗ്നിയെ സൂക്ഷിക്കുക തന്നെ ചെയ്യണം. ഒരു ഈത്തപ്പഴത്തിന്റെ ചീന്ത് (ദാനം ചെയ്ത്) കൊണ്ടെങ്കിലും. അതിനു കഴിഞ്ഞില്ലെങ്കിൽ ഒരു നല്ലവാക്ക് പറഞ്ഞു കൊണ്ടെങ്കിലും. (ബുഖാരി:1413)

പതിനാല്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” إِنَّ لِلَّهِ تَبَارَكَ وَتَعَالَى مَلَائِكَةً سَيَّارَةً فُضُلًا(1)، يَتَتَبَّعُونَ مَجَالِسَ الذِّكْرِ، فَإِذَا وَجَدُوا مَجْلِسًا فِيهِ ذِكْرٌ، قَعَدُوا مَعَهُمْ، وَحَفَّ بَعْضُهُمْ بَعْضًا بِأَجْنِحَتِهِمْ، حَتَّى يَمْلَأُوا مَا بَيْنَهُمْ وَبَيْنَ السَّمَاءِ الدُّنْيَا، فَإِذَااْنْصَرَفُوا عَرَجُوا وَصَعِدُوا إِلَى السَّمَاءِ، قَالَ (2) : فَيَسْأَلُهُمْ اللَّهُ عَزَّ وَجَلَّ وَهُوَ أَعْلَمُ بِهِمْ: مِنْ أَيْنَ جِئْتُمْ؟ فَيَقُولُونَ: جِئْنَا مِنْ عِنْدِ عِبَادٍ لَكَ فِي الْأَرْضِ، يُسَبِّحُونَكَ وَيُكَبِّرُونَكَ وَيُهَلِّلُونَكَ وَيَحْمَدُونَكَ وَيَسْأَلُونَكَ، قَالَ: وَمَا يَسْأَلُونِي؟ قَالُوا يَسْأَلُونَكَ جَنَّتَكَ، قَالَ: وَهَلْ رَأَوْا جَنَّتِي؟ قَالُوا: لَا أَيْ رَبِّ، قَالَ: فَكَيْفَ لَوْ رَأَوْا جَنَّتِي! قَالُوا: وَيَسْتَجِيرُونَكَ، قَالَ: وَمِمَّ يَسْتَجِيرُونَي؟ قَالُوا: مِنْ نَارِكَ يَا رَبِّ، قَالَ: وَهَلْ رَأَوْا نَارِي؟ قَالُوا: لَا، قَالَ: فَكَيْفَ لَوْ رَأَوْا نَارِي! قَالُوا: وَيَسْتَغْفِرُونَكَ، قَالَ (1) فَيَقُولُ: قَدْ غَفَرْتُ لَهُمْ، وأَعْطَيْتُهُمْ مَا سَأَلُوا، وَأَجَرْتُهُمْ مِمَّا اسْتَجَارُوا، قَالَ(1) يَقُولُونَ: رَبِّ فِيهِمْ فُلَانٌ، عَبْدٌ خَطَّاءٌ إِنَّمَا مَرَّ فَجَلَسَ مَعَهُمْ، قَالَ(1): فَيَقُولُ: وَلَهُ غَفَرْتُ؛ هُمْ الْقَوْمُ، لَا يَشْقَى بِهِمْ جَلِيسُهُمْ”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “നിശ്ചയം, അനുഗ്രഹപൂർണ്ണനും ഉന്നതനുമായ അല്ലാഹുവിന് ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധമായ അസംഖ്യം മലക്കുകളുണ്ട്. അവർ ദൈവനാമം സ്മരിക്കുന്ന സദസ്സുകൾ അന്വേഷിച്ച് നടക്കും, ദൈവസ്മരണ നടക്കുന്ന ഒരു സദസ്സുകണ്ടാൽ അവരുടെ കൂടെ ഇരിക്കും. തങ്ങളുടേയും ആകാശത്തിന്റെയും ഇടക്കുള്ളതെല്ലാം നിറയുവോളം തങ്ങളുടെ ചിറകുകൾ കൊണ്ട് അവർ പരസ്പരം പൊതിയുകയും ചെയ്യും. അവർ ജനങ്ങൾ അതിൽ നിന്ന് വിരമിച്ചാൽ അവർ (മലക്കുകൾ) ഉപരിലോകത്തേക്ക് ഉയരുകയും കയറുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു അവരോട് ചോദിക്കുന്നു: അവനാകട്ടെ അവരെ കുറിച്ച് കൂടുതൽ അറിവുള്ളനാണ്. നിങ്ങൾ എവിടെ നിന്ന് വരുന്നു. അപ്പോൾ അവർ പറയുന്നു: ഞങ്ങൾ ഭൂമിയിലുള്ള നിന്റെ ചില ദാസൻമാരുടെ അടുക്കൽ നിന്നാണ് വരുന്നത്. അവർ നിന്നെ പ്രകീർത്തിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും സ്തുതിക്കുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. അവൻ ചോദിച്ചു: അവർ എന്താണ് എന്നോട് ചോദിക്കുന്നത്? അവർ പറഞ്ഞു: അവർ നിന്റെ സ്വർഗ്ഗം ചോദിക്കുന്നു. അവൻ ചോദിച്ചു: അവർ എന്റെ സ്വർഗ്ഗം കണ്ടിട്ടുണ്ടോ? അവർ പറഞ്ഞു. ഇല്ല നാഥാ. അവൻ പറഞ്ഞു. അവരെങ്ങാനും എന്റെ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ എങ്ങനെയിരിക്കും. അവർ (മലക്കുകൾ പറഞ്ഞു: അവർ നിന്നോട് അഭയം തേടുകയും ചെയ്യുന്നു. അവൻ ചോദിച്ചു, എന്തിൽ നിന്നാണ് അവർ എന്നോട് അഭയം ചോദിക്കുന്നത്? അവർ പറഞ്ഞു. നിന്റെ നരഗാഗ്നിയിൽ നിന്ന്. അവൻ ചോദിച്ചു: അവർ എന്റെ നരഗാഗ്നി കണ്ടിട്ടുണ്ടോ? അവർ പറഞ്ഞു: ഇല്ല. അവൻ പറഞ്ഞു. അവരെങ്ങാനും എന്റെ നരഗാഗ്നി കണ്ടിരുന്നുവെങ്കിൽ എങ്ങനെയിരിക്കും. അവർ (മലക്കുകൾ പറഞ്ഞു:അവർ നിന്നോട് പാപമോചനത്തിനർത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹം നബി ﷺ പറയുന്നു. അപ്പോൾ അല്ലാഹു പറയും. ഞാനവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. അവർ ചോദിച്ചത് ഞാനവർക്ക് നൽകുകയും, അവർക് അഭയം തേടിയതിൽ നിന്ന് ഞാനവർക്ക് അഭയം നൽകുകയും ചെയ്തിരിക്കുന്നു. നബി ﷺ പറഞ്ഞു: അപ്പോൾ മലക്കുകൾ പറയുന്നു: നാഥാ അവരുടെ കൂട്ടത്തിലെ ഇന്ന വ്യക്തി ഒരു പാപിയായ ദാസനാണ്. അദ്ദേഹം നടന്നുപോകുമ്പോൾ അവരുടെ കൂടെ ഇരിക്കുക മാത്രമാണുണ്ടായത്. അപ്പോൾ അല്ലാഹു പറയുന്നു: അവനും ഞാൻ പാപമോചനം നൽകിയിരിക്കുന്നു. അവർ ഒരു ജനവിഭാഗമാണ്. അവരുടെ കൂടെയിരിക്കുന്നവർ പോലും ദൗർഭാഗ്യവാന്മാരായിപ്പോവുകയില്ല. (മുസ്‌ലിം:2689)

പതിനഞ്ച്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “يَقُولُ اللَّهُ تَعَالَى: أَنَا عِنْدَ ظَنِّ عَبْدِي بِي، وَأَنَا مَعَهُ إِذَا ذَكَرَنِي، فَإِنْ ذَكَرَنِي فِي نَفْسِهِ، ذَكَرْتُهُ فِي نَفْسِي، وَإِنْ ذَكَرَنِي فِي مَلَإٍ، ذَكَرْتُهُ فِي مَلَإٍ خَيْرٍ مِنْهُمْ، وَإِنْ تَقَرَّبَ إِلَيَّ بِشِبْرٍ، تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا، تَقَرَّبْتُ إِلَيْهِ بَاعًا(1) وَإِنْ أَتَانِي يَمْشِي، أَتَيْتُهُ هَرْوَلَةً”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  അല്ലാഹു പറയുന്നതായി നബി ﷺ പറഞ്ഞു: എന്നെക്കുറിച്ച് എന്റെ ദാസൻ ചിന്തിക്കുന്നത് പോലെയാണ് ഞാൻ. അവൻ എന്നെ സ്മരിക്കുമ്പോൾ ഞാൻ അവന്റെ കൂടെയാകുന്നു. അവൻ എന്നെ സ്വന്തമായി സ്മരിച്ചാൽ അവനെ ഞാനും സ്വന്തമായി സ്മരിക്കും. അവൻ എന്നെ ഒരു സമൂഹത്തിൽ സ്മരിച്ചാൽ അതിനേക്കാൾ ഉത്തമമായ ഒരു സമൂഹത്തിൽ ഞാനവനേയും സ്മരിക്കുന്നതാണ്. അവൻ എന്നോട് ഒരു ഒരു ചാൺ അടുത്താൽ അവനോട് ഞാൻ ഒരു മുഴമടുക്കും. അവൻ എന്നോട് ഒരു മുഴമടുത്താൽ ഞാനവനോട് ഒരു മാറ് അടുക്കുന്നതാണ്. നടന്നുകൊണ്ടാണ് അവൻ എന്നെ സമീപിക്കുന്നതെങ്കിൽ അവന്റെയടുത്തേക്ക് ഞാൻ ഓടിയെത്തുന്നതാണ്. (ബുഖാരി: 7405)

قال القرطبي في ” المفهم ” : قيل : معنى ” ظن عبدي بي ” ظن الإجابة عند الدعاء ، وظن القبول عند التوبة ، وظن المغفرة عند الاستغفار ، وظن المجازاة عند فعل العبادة بشروطها تمسكاً بصادق وعده

“എന്റെ അടിമ എന്നെകുറിച്ച് എന്ത് വിചാരിക്കുന്നുവോ അതാണ് ഞാൻ” എന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഖുർതുബി رحمه الله പറഞ്ഞു : എന്നെ കുറിച്ച് അടിമയുടെ വിചാരം എന്നതിന്റെ വിവക്ഷ : പ്രാർത്ഥിച്ചാൽ അതിന് ഉത്തരം ലഭിക്കും എന്ന വിചാരം, തൗബചെയ്താൽ സ്വീകരിക്കും എന്ന വിചാരം, പാപമോചനം തേടിയാൽ അല്ലാഹു പൊറുക്കും എന്ന വിചാരം, ആരാധനാ കർമങ്ങൾ ചെയ്യുമ്പോൾ അതിന് പ്രതിഫലം ലഭിക്കും എന്ന വിചാരം. ഏതൊരു പ്രവർത്തിയും സദുദ്ദേശത്തോടെ ‘അല്ലാഹുവിനെ ഭയന്നും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും പ്രവർത്തിച്ചാൽ നമ്മുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും അല്ലാഹു പൂർത്തീകരിച്ചുനൽകും. [ فتح الباري (٢٧٠/١٥) ]

പതിനാറ്

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ، قَالَ: “إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ: فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ، إِلَى سَبْعِمِائَةِ ضِعْفٍ، إِلَى أَضْعَافٍ كَثِيرَةٍ، وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً”.

ഇബ്നുഅബ്ബാസ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം. ഉന്നതനും പ്രതാപവാനുമായ തന്റെ നാഥൻ പറഞ്ഞതായി നബി(ﷺ) പറയുന്നു: സൽകർമ്മങ്ങളും ദുഷ്കർമ്മങ്ങളും ഏതെന്ന് അല്ലാഹു രേഖപ്പെടുത്തി. അനന്തരമവനത് വിശദീകരിച്ചു. ഒരുവൻ ഒരു നന്മചെയ്യാൻ ഉദ്ദേശിച്ചു. എന്നിട്ടത് ചെയ്തില്ലെങ്കിലും അല്ലാഹു അവനുവേണ്ടി തന്റെയടുക്കൽ ഒരു പൂർണ്ണ നന്മ രേഖപ്പെടുത്തിവെക്കുന്നു. ഇനി അവനത് ഉദ്ദേശിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ പത്തിരട്ടി മുതൽ ഏഴുനൂറോ അതിലും അധികം ഇരട്ടികളോ സൽകർമ്മങ്ങളായി അല്ലാഹു അത് രേഖപ്പെടുത്തുന്നു. ഒരുവൻ ഒരു തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും എന്നിട്ടത് ചെയ്യാതിരിക്കുകയുമാണെങ്കിൽ അല്ലാഹു അവനുവേണ്ടി തന്റെയടുക്കൽ ഒരു പൂർണ്ണ നന്മ രേഖപ്പെടുത്തുന്നു. ഇനി അവനത് ഉദ്ദേശിക്കുകയും പ്രവൃത്തിക്കുകയും ചെയ്താൽ ഒരു തിന്മമാത്രമായി അല്ലാഹു അത് രേഖപ്പെടുത്തുന്നു. (ബുഖാരി:6491)

പതിനേഴ്

عَنْ أَبِي ذَرٍّ الْغِفَارِيِّ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا يَرْوِيهِ عَنْ رَبِّهِ عَزَّ وَجَلَّ أَنَّهُ قَالَ: ” يَا عِبَادِي: إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلَا تَظَالَمُوا. يَا عِبَادِي: كُلُّكُمْ ضَالٌّ إِلَّا مَنْ هَدَيْتُهُ فَاسْتَهْدُونِي أَهْدِكُمْ، يَا عِبَادِي: كُلُّكُمْ جَائِعٌ إِلَّا مَنْ أَطْعَمْتُهُ فَاسْتَطْعِمُونِي أُطْعِمْكُمْ، يَا عِبَادِي: كُلُّكُمْ عَارٍ إِلَّا مَنْ كَسَوْتُهُ فَاسْتَكْسُونِي أَكْسُكُمْ، يَا عِبَادِي: إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا، فَاسْتَغْفِرُونِي أَغْفِرْ لَكُمْ. يَا عِبَادِي: إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي، يَا عِبَادِي: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا زَادَ ذَلِكَ فِي مُلْكِي شَيْئًا، يَا عِبَادِي: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا، يَا عِبَادِي: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ فَسَأَلُونِي، فَأَعْطَيْتُ كُلَّ وَاحِدٍ مَسْأَلَتَهُ، مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلَّا كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِلَ الْبَحْرَ. يَا عِبَادِي: إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إِيَّاهَا، فَمَنْ وَجَدَ خَيْرًا فَلْيَحْمَدْ اللَّهَ، وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَنَّ إِلَّا نَفْسَهُ”.

അബൂദർറുൽ ഗിഫാരി (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം: ഉന്നതനും പ്രതാപവാനുമായ തന്റെ നാഥൻ പറഞ്ഞതായി നബി (ﷺ) പറയുന്നു: “എന്റെ ദാസന്മാരെ, അക്രമത്തെ എനിക്കു ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു. (അത്പോലെ) ഞാൻ നിങ്ങൾക്കും അത് നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പരസ്പരം അക്രമിക്കരുത്.

എന്റെ ദാസന്മാരെ, നിങ്ങളെല്ലാവരും വഴി അറിയാത്തവരാകുന്നു. ഞാൻ സൻമാർഗ്ഗത്തിലാക്കിയവരൊഴികെ. അത് കൊണ്ട് നിങ്ങൾ എന്റെ മാർഗദർശനം തേടുക. ഞാൻ നിങ്ങൾക്ക് മാർഗദർശനം നൽകാം.

എന്റെ ദാസന്മാരെ, നിങ്ങളെല്ലാവരും വിശക്കുന്നവരാണ് ഞാൻ ആഹാരം നൽകിയവരൊഴികെ. അത് കൊണ്ട് നിങ്ങന്നോട് ആഹാരം തേടുവിൻ. ഞാൻ നിങ്ങൾക്ക് ആഹാരം നൽകാം.

എന്റെ ദാസന്മാരെ, നിങ്ങളെല്ലാവരും നഗ്നരാണ്. ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അത് കൊണ്ട് നിങ്ങളെനോട് വസ്ത്രം ചോദിക്കുക. ഞാൻ നിങ്ങൾക്ക് വസ്ത്രം നൽകാം.

എന്റെ ദാസന്മാരെ, നിങ്ങൾ രാപ്പകൽ തെറ്റുചെയ്യുന്നവരാണ്. ഞാൻ എല്ലാ പാപങ്ങളും പൊറുക്കുന്നു. അത് കൊണ്ട് നിങ്ങളെന്നോട് പാപമോചനം തേടുക. ഞാൻ നിങ്ങൾക്ക് പാപങ്ങൾ പൊറുത്തുതരുന്നതാണ്.

എന്റെ ദാസന്മാരെ, എന്നെ ഉപദ്രവിക്കാൻ നിങ്ങൾക്കാവുകയില്ല. എങ്കിലല്ലേ നിങ്ങളെന്നെ ഉപദ്രവിക്കയുള്ളൂ. എനിക്ക് ഉപകാരം ചെയ്യാനും നിങ്ങൾക്കാവില്ല. എങ്കിലല്ലേ നിങ്ങളെനിക്ക് ഉപകാരം ചെയ്യുകയുള്ളൂ.

എന്റെ ദാസന്മാരെ, നിങ്ങളിൽ ആദ്യത്തെവരും അവസാനത്തെവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ശക്തനായ ഒരു മനുഷ്യന്റെ മനസ്സിലെ ഭക്തി കാണിച്ചാലും അതെന്റെ ആധിപത്യത്തിൽ ഒന്നും വർദ്ധിപ്പിക്കുകയില്ല.

എന്റെ ദാസന്മാരെ, നിങ്ങളിൽ ആദ്യത്തവരും അവസാനത്തവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ദുഷ്ടനായ ഒരു മനുഷ്യന്റെ മനസ്സിലെ ദുഷ്ടത കാണിച്ചാലും എന്റെ ആധിപത്യത്തിൽ ഒട്ടും അത് കുറവുവരുത്തുകയില്ല.

എന്റെ ദാസന്മാരെ, നിങ്ങളുടെ കൂട്ടത്തിലെ ആദ്യത്തവരും അവസാനത്തവരും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു സ്ഥലത്ത് നിന്ന് കൊണ്ട് എന്നോട് ചോദിക്കുകയും അങ്ങനെ ഓരോരുത്തനും അവൻ ആവശ്യപ്പെട്ടത് ഞാൻ നൽകുകയും ചെയ്താലും, സൂചി സമുദ്രത്തിൽ മുക്കിയെടുത്താൽ സമുദ്രത്തിൽ നിന്ന് കുറഞ്ഞുപോകുന്നതല്ലാതെ എന്റെ പക്കലുള്ളതിൽ നിന്നും ഒന്നും ചുരുങ്ങിപ്പോവുകയില്ല.

എന്റെ ദാസന്മാരെ, നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾക്കുവേണ്ടി രേഖപ്പെടുത്തുകയും പിന്നീട് അവയുടെ പ്രതിഫലം നിങ്ങൾക്ക് പൂർത്തിയാക്കിത്തരികയും മാത്രമാണ് ഞാൻ ചെയ്യുന്നത്. അത് കൊണ്ട് ആർക്കെങ്കിലും നന്മ ലഭിച്ചാൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ. ആർക്കെങ്കിലും നന്മയല്ലാത്തത് ലഭിച്ചാൽ തന്നെത്തന്നെയല്ലാതെ കുറ്റപ്പെടുത്തേണ്ടതില്ല. (മുസ്‌ലിം:2577)

പതിനെട്ട്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ: يَا ابْنَ آدَمَ، مَرِضْتُ فَلَمْ تَعُدْنِي(1) قَالَ: يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ: أَمَا عَلِمْتَ أَنَّ عَبْدِي فُلَانًا مَرِضَ فَلَمْ تَعُدْهُ؟ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ. يَا ابْنَ آدَمَ: اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي، قَالَ: يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ: أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلَانٌ فَلَمْ تُطْعِمْهُ؟ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي. يَا ابْنَ آدَمَ: اسْتَسْقَيْتُكَ فَلَمْ تَسْقِنِي، قَالَ: يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ اسْتَسْقَاكَ عَبْدِي فُلَانٌ فَلَمْ تَسْقِهِ، أَمَا إِنَّكَ لَوْ سَقَيْتَهُ لَوَجَدْتَ ذَلِكَ عِنْدِي”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുനരുദ്ധാനനാളിൽ അല്ലാഹു ചോദിക്കും: ആദമിന്റെ പുത്രാ ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നെ സന്ദർശിച്ചില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിന്നെ സന്ദർശിക്കുന്നത് നീ പ്രപഞ്ചനാഥനല്ലെ? അവൻ ചോദിക്കും: നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ രോഗിയായത്? എന്നിട്ട് നീ അവനെ സന്ദർശിച്ചില്ല. നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കെന്നെ അവന്റെയടുക്കൽ കാണാമായിരുന്നു വെന്ന് നിനക്കറിയാമായിരുന്നില്ലെ?

ആദമിന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപെട്ടു പക്ഷെ നീയെനിക്ക് ഭക്ഷണം നൽകിയില്ല. അവൻ. പറയും. നാഥാ, ഞാനെങ്ങനെയാണ് നിനക്ക് ഭക്ഷണം നൽകുന്നത്, നീ പ്രപഞ്ചനാഥല്ലെ? അവൻ ചോദിക്കും. നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത്? പക്ഷെ നീ അവനെ ഭക്ഷിപ്പിച്ചില്ല. നിനക്കറി യാമായിരുന്നില്ലെ നീ അവനെ ഭക്ഷണമുട്ടിയിരുന്നുവെങ്കിൽ അത് എന്റെ പക്കൽ നിനക്ക് കാണാമായിരുന്നുവെന്ന്.

ആദമിന്റെ പുത്രാ, ഞാൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീയെനിക്ക് പാനജലം നൽകിയില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിനക്ക് പാനജലം നൽകുന്നത്. നീ പ്രപഞ്ചനാഥനല്ലെ അവൻ പറയും. എന്റെ ഇന്ന ദാസൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീ അവന് പാനജലം നൽകിയില്ല. എന്നാൽ നീ അവന് പാന ജലം നൽകിയിരുന്നുവെങ്കിൽ നിനക്കത് എന്റെയടുക്കൽ കാണാമായിരുന്നു.
(മുസ്‌ലിം:2569)

പത്തൊമ്പത്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” قَالَ اللَّهُ عَزَّ وَجَلَّ: الْكِبْرِيَاءُ رِدَائِي، وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا، قَذَفْتُهُ فِي النَّارِ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു: “അഹംഭാവം എന്റെ ശിരോവസ്ത്രവും, മഹത്വം എന്റെ ഉടുവസ്ത്രവുമാകുന്നു. ഇവയിലേതെങ്കിലുമൊന്നിൽ ആരെങ്കിലും എന്നോട് മത്സരിച്ചാൽ ഞാനവനെ അഗ്നിയിലെറിയും” (അബൂദാവൂദ്:4090)

ഇരുപത്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ،أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الِاثْنَيْنِ، وَيَوْمَ الْخَمِيسِ، فَيُغْفَرُ لِكُلِّ عَبْدٍ لَا يُشْرِكُ بِاللَّهِ شَيْئًا، إِلَّا رَجُلًا كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ، فَيُقَالُ: (1) أَنْظِرُوا (2) هَذَيْنِ حَتَّى يَصْطَلِحَا، أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا، أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗകവാടങ്ങൾ എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും തുറക്കപ്പെടുന്നു. അല്ലാഹുവിൽ ഒന്നിനേയും പങ്കുചേർക്കാത്ത എല്ലാ അടിമകളുടെയും പാപങ്ങൾ അന്ന് പൊറുക്കപ്പെടും. തന്റെയും തന്റെ സഹോദരന്റെയും ഇടയിൽ വൈരം വെച്ച് പുലർത്തുന്ന മനുഷ്യനൊഴികെ. അവരെ സംബന്ധിച്ചു. അപ്പോൾ വിളംബരം ചെയ്യപ്പെടുന്നു. അവർ രണ്ട് പേരും പരസ്പരം നന്നാകുവോളം അവരെ പിന്തിക്കുക, അവർ രണ്ട് പേരും പരസ്പരം നന്നാകുവോളം അവരെപിന്തിക്കുക, അവർ രണ്ട് പേരും പരസ്പരം നന്നാകുവോളം അവരെ പിന്തിക്കുക. (മുസ്‌ലിം:2565)

ഇരുപത്തൊന്ന്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” قَالَ اللَّهُ تَعَالَى: ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ: رَجُلٌ أَعْطَى بِي ثُمَّ غَدَرَ (1)، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ وَلَمْ يُعْطِهِ أَجْرَهُ”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: “പുനരുദ്ധാനനാളിൽ മൂന്നു വിഭാഗമാളുകളുടെ പ്രതിയോഗിയായിരിക്കും ഞാൻ. എന്നോട് കരാർ ചെയ്ത ശേഷം വഞ്ചിച്ചവൻ, സ്വതന്ത്രനായ മനുഷ്യനെ വിറ്റു അതിന്റെ വില ഭൂജിച്ചവൻ, തൊഴിലാളിയെ കൊണ്ട് പൂർണ്ണമായി പണിയെടുപ്പിച്ച് അവന്റെ പ്രതിഫലം നൽകാത്തവൻ”. (ബുഖാരി:2270)

ഇരുപത്തി രണ്ട്

عَنْ أَبِي سَعِيدٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” لَا يَحْقِرْ أَحَدُكُمْ نَفْسَهُ، قَالُوا: يَا رَسُولَ اللَّهِ كَيْفَ يَحْقِرُ أَحَدُنَا نَفْسَهُ؟ قَالَ: يَرَى أَمْرَ الِلَّهِ عَلَيْهِ فِيهِ مَقَالٌ، ثُمَّ لَا يَقُولُ فِيهِ، فَيَقُولُ اللَّهُ عَزَّ وَجَلَّ لَهُ يَوْمَ الْقِيَامَةِ: مَا مَنَعَكَ أَنْ تَقُولَ فِي كَذَا وَكَذَا؟ فَيَقُولُ: خَشْيَةُ النَّاسِ، فَيَقُولُ: فَإِيَّايَ كُنْتَ أَحَقَّ أَنْ تَخْشَى”

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളല്ലാവരും ആത്മനിന്ദ ചെയ്യരുത്. അവർ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ, ഞങ്ങളിൽ ഒരാൾ എങ്ങനെയാണ് ആത്മനിന്ദ നടത്തുന്നത്. അദ്ദേഹം പറഞ്ഞു: അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യത്തിൽ അവൻ ചിലത് പറയേണ്ടതുണ്ടായിരുന്നു. എന്നാൽ അവൻ അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. അങ്ങനെ പുനരുദ്ധാനനാളിൽ ഉന്നതനും പ്രതാപവാനുമായ അല്ലാഹു അവനോട് ചോദിക്കും എന്താണ് ഇന്നയിന്ന കാര്യങ്ങളിൽ സംസാരിക്കുന്നതിൽ നിനക്ക് തടസ്സമായിഭവിച്ചത്? അപ്പോൾ അവൻ പറയും. ജനങ്ങളെ ഭയന്നത് കൊണ്ട്. അപ്പോൾ അല്ലാഹു ചോദിക്കും. നീ ഏറ്റവും കൂടുതൽ ഭയപ്പെടാൻ അർഹനായിട്ടുള്ളവൻ ഞാനായിരുന്നില്ലെ?
(ഇബ്നുമാജ:4008)

ഇരുപത്തി മൂന്ന്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “إِنَّ اللَّهَ تَبَارَكَ وَتَعَالَى يَقُولُ يَوْمَ الْقِيَامَةِ: أَيْنَ الْمُتَحَابُّونَ بجَلَالِي؟ الْيَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لَا ظِلَّ إِلَّا ظِلِّي”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “നിശ്ചയം, പുനരുദ്ധാനനാളിൽ അല്ലാഹു ചോദിക്കും. എന്റെ മഹത്വം കൊണ്ട് പരസ്പരം സ്നേഹിച്ചവർ എവിടെ? എന്റെ തണലല്ലാതെ മറ്റു തണലൊന്നും ലഭിക്കാത്ത ഈ നാളിൽ ഞാനവർക്ക് എന്റെ തണലേകുന്നതാണ്”. (മുസ്‌ലിം:2566)

ഇരുപത്തി നാല്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” إِنَّ اللَّهَ إِذَا أَحَبَّ عَبْدًا دَعَا جِبْرِيلَ، فَقَالَ: إِنِّي أُحِبُّ فُلَانًا فَأَحِبَّهُ، قَالَ: فَيُحِبُّهُ جِبْرِيلُ، ثُمَّ يُنَادِي فِي السَّمَاءِ فَيَقُولُ: إِنَّ اللَّهَ يُحِبُّ فُلَانًا فَأَحِبُّوهُ، فَيُحِبُّهُ أَهْلُ السَّمَاءِ، قَالَ: ثُمَّ يُوضَعُ لَهُ الْقَبُولُ فِي الْأَرْضِ. وَإِذَا اللَّهُ أَبْغَضَ عَبْدًا، دَعَا جِبْرِيلَ فَيَقُولُ: إِنِّي أُبْغِضُ فُلَانًا فَأَبْغِضْهُ، فَيُبْغِضُهُ جِبْرِيلُ ثُمَّ يُنَادِي فِي أَهْلِ السَّمَاءِ: إِنَّ اللَّهَ يُبْغِضُ فُلَانًا فَأَبْغِضُوهُ، قَالَ: فَيُبْغِضُونَهُ، ثُمَّ تُوضَعُ لَهُ الْبَغْضَاءُ فِي الْأَرْضِ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു ദാസനെ സ്നേഹിച്ചാൽ ജിബ്രീൽ (അ) നെ വിളിച്ചു ഇങ്ങനെ പറയും: ഞാൻ ഇന്ന വ്യക്തിയെ സ്നേഹിക്കുന്നു. അത് കൊണ്ട് അവനെ സ്നേഹിക്കുക. (പ്രവാചകൻ) പറഞ്ഞു: അങ്ങനെ ജിബ്രീൽ അദ്ദേഹത്തെ സ്നേഹിക്കുന്നു. അനന്തരം ഉപരിലോകത്ത് ഇപ്രകാരം വിളംബരം ചെയ്യപ്പെടുന്നു. നിശ്ചയം, അല്ലാഹു ഇന്നവ്യക്തിയെ സ്നേഹിക്കുന്നു. അതിനാൽ അദ്ദേഹത്തെ നിങ്ങളും സ്നേഹിക്കുക. അങ്ങനെ, ഉപരിലോകത്തുള്ളവർ അദ്ദേഹത്തെ സ്നേഹിക്കുന്നു. (പ്രവാചകൻ) പറഞ്ഞു: അനന്തരം അദ്ദേഹത്തിന് ഭൂമിയിൽ സ്വീകാര്യത നിശ്ചയിക്കപ്പെടുകയായി.

അല്ലാഹു ഒരു ദാസനോടു കോപിച്ചാൽ ജിബ്രീലിനെ വിളിച്ച് ഇപ്രകാരം പറയും: ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു. അപ്പോൾ ജിബ്രീൽ അവനെ വെറുക്കുന്നു. അനന്തരം ആകാശലോകത്ത് ഇപ്രകാരം വിളംബരം ചെയ്യപ്പെടുന്നു. നിശ്ചയം, അല്ലാഹു ഇന്ന വ്യക്തിയോട് കോപിച്ചിരികുന്നു. അതിനാൽ അവനോട് നിങ്ങളും കോപിക്കുക. (പ്രവാചകൻ) പറഞ്ഞു: അങ്ങനെ അവർ അവനോട് കോപിക്കുന്നു. അനന്തരം ഭൂമിയിലവന് കോപം നിശ്ചയിക്കപ്പെടുകയായി. (മുസ്‌ലിം:2637)

ഇരുപത്തി അഞ്ച്

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” إِنَّ اللَّهَ عَزَّ وَجَلَّ قَالَ: مَنْ عَادَى لِي وَلِيًّا، فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ، كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ، وَمَا تَرَدَّدْتُ عَنْ شَيْءٍ أَنَا فَاعِلُهُ تَرَدُّدِي عَنْ نَفْسِ عَبْدِي الْمُؤْمِنِ، يَكْرَهُ الْمَوْتَ وَأَنَا أَكْرَهُ مَسَاءَتَهُ”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു. “എന്റെ ഇഷ്ടദാസനോട് ആരെങ്കിലും ശത്രുത പുലർത്തിയാൽ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ നിർബന്ധമായി കൽപിച്ച കർമ്മങ്ങളേക്കാൾ പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും എന്റെ ദാസന് എന്റെ സാമീപ്യം കരസ്ഥമാക്കാൻ ഉപയുക്തമായിട്ടില്ല. ഐഛികമായ ആരാധനാകർമ്മങ്ങൾ നിർവ്വഹിച്ചു എന്റെ ദാസൻ എന്നോട് അടുത്തു കൊണ്ടേയിരിക്കും. അങ്ങനെ ഞാനവനെ സ്നേഹിക്കുന്നു. ഞാൻ അവനെ സ്നേഹിച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന കാതും, കാണുന്ന കണ്ണും, പിടിക്കുന്ന കയ്യും, നടക്കുന്ന കാലും ഞാനായിരിക്കും. എന്നോടവൻ ചോദിച്ചാൽ ഞാനതവന് നൽകുക തന്നെ ചെയ്യും. എന്നോടവൻ രക്ഷ ചോദിച്ചാൽ ഞാനവന് രക്ഷനൽകുകതന്നെ ചെയ്യും. വിശ്വാസിയായ എന്റെ ദാസന്റെ ആത്മാവ് പിടിക്കുന്നതിനേക്കാൾ ഞാൻ സംശയിച്ചു നിൽക്കുന്ന ഒരു കാര്യവുമില്ല. അവൻ മരണത്തെ വെറുക്കുന്നു. അവനെ വിശമിപ്പിക്കുന്നത് ഞാനും വെറുക്കുന്നു”. (ബുഖാരി:6502)

ഈ ഹദിസിന്റെ വിശദീകരണത്തിൽ  ശൈഖ് ഫൗസാൻ حفظه الله പറഞ്ഞു : “…ഞാൻ അവനെ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കൈയും അവൻ നടക്കുന്ന കാലും ഞാൻ ആകും… ” എന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥം: ഈ കാര്യങ്ങളിലെല്ലാം അല്ലാഹു അവന്ന് നേർവഴി കാണിച്ചു കൊടുക്കുകയും അതിലേക്കു നയിക്കുകയും ചെയ്യും.  അല്ലാഹു ഇഷ്ടപെടുന്ന കാര്യങ്ങളിലേക്ക്‌ മാത്രമേ അവന്റെ കണ്ണിനെ നയിക്കുകയുള്ളൂ. അല്ലാഹു ഇഷ്ടപെടുന്ന തൃപ്തിപെടുന്ന കാര്യങ്ങൾ മാത്രമേ അവൻ ചെവി കൊണ്ട് കേൾക്കുകയുള്ളൂ. അല്ലാഹു വെറുക്കുന്ന ഇഷ്ടപെടാത്ത കാര്യങ്ങളെ തൊട്ട് അവന്റെ കണ്ണിനെ അവൻ താഴ്‌ത്തും. അതുപോലെ അല്ലാഹുവിന്റെ തൃപ്തിയില്ലാത്ത ഒന്നും തന്നെ ഈ ചെവി കൊണ്ടവൻ കേൾക്കുകയില്ല. ഇവയെല്ലാം അല്ലാഹുവിന്റെ അനുസരണയിലേക്ക്‌ അവൻ ഉപയോഗിക്കും.

“അവൻ പിടിക്കുന്ന കൈ” അത് അല്ലാഹുവിന്റെ ആകും എന്ന് പറഞ്ഞാൽ,  അല്ലാഹുവിന്ന് വേണ്ടി അല്ലാതെ അവൻ അത് കൊണ്ട് എടുക്കുകയോ കൊടുക്കുകയോ ഇല്ല. അതായത് അല്ലാഹുവിന്റെ അനുസരണക്കും തൃപ്തിക്കും  വേണ്ടിയല്ലാതെ അവനത് ഉപയോഗിക്കുകയില്ല.

അതുപോലെ “അവൻ നടക്കുന്ന കാലും “(അല്ലാഹു ആവും) എന്ന്
പറഞ്ഞാൽ,  അല്ലാഹുവിന്റെ തൃപ്തിയിലേക്കല്ലാതെ അവൻ പോകുകയില്ല. പള്ളികളിലേക്കും,  കുടുംബം ചേർക്കുന്നതിലേക്കും, അവല്ലാഹുവിന്റെ അനുസരണയിലേക്കും അവൻ പോകും. തീയേറ്ററുകൾ, കളിസ്ഥലങ്ങൾ, തിന്മയുടെ സ്ഥലങ്ങളിലേക്കൊന്നും പോകില്ല. കാരണം അവന്റെ കാൽപാടുകൾ അവന്ന് എതിരായി എഴുതി വെക്കപ്പെടും. ഇനി അവൻ നല്ലതിലേക്കാണ് നടന്നതെങ്കിൽ അവന്റെ കാലടികൾ അവന്ന് നന്മകളായി എഴുതപ്പെടും.

അവന്റെ കേൾവി, കാഴ്‌ച, കൈ, കാൽ തുടങ്ങിയവയുടെ കാര്യത്തിൽ അവന്ന് തൗഫീഖ് നൽകും. അവൻ അല്ലാഹുവിന്റെ അടുക്കൽ ഉപകാരപ്പെടുന്ന ഒരു സംഗതിയിലേക്കല്ലാതെ അവൻ പോകുകയില്ല, കാണുകയില്ല, കേൾക്കുകയില്ല, കൈ ഉപയോഗിക്കുകയുമില്ല.

ഈ ഖൈറിനുള്ള കാരണം അല്ലാഹുവിലേക്ക് അവൻ ഫർളുകൾ കൊണ്ടും,  അതിനു ശേഷം നവാഫിലുകൾ കൊണ്ടും സാമീപ്യം തേടി എന്നതാണ്. ആരാണോ ഈ യോഗ്യത ഉദേശിക്കുന്നത് അവൻ അവന്റെ ഫർള് ആയതു സംരക്ഷിക്കട്ടെ (ചെയ്യട്ടെ ).  അവന്ന് സാധിക്കുന്ന രൂപത്തിൽ നവാഫിലുകൾ കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടട്ടെ.

ഇരുപത്തി ആറ്

عَنْ أَبي أُمامةَ رَضِيَ اللهُ عَنْهُ عَن النَّبِيّ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ : قَالَ اللهُ عَزَّ وَجَلَّ : إِنَّ أَغْبَطَ أَوْلِيَائي عِنْدِي لَمُوْمِنُ خَفِيفُ الخَاذِ ذُو حَظِّ مِنَ الصَّلاةِ أَحْسَنَ عِبَادَتَ رَبِّهِ وَ أَطَاعَهُ فِي السَّرِّ وَ كَانَ غَامِضًا فِي النَّاسِ لا يُشارُ إِلَيْهِ بِالأَصابِعِ وَ كَانَ رِزْقُهُ كفافًا فَصَبَرَ عَلى ذَلِكَ ثُمَّ نَفَضَ بِيَدِهِ ثُمَّ قَالَ : عُجِّلَتْ مَنِيَّتُهُ قَلَّتْ بَواكِيهِ قَلَّ تُرَاثُهُ

അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു: “എന്റെ ‘വലിയ്യു’ കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ജീവിത വിഭവങ്ങൾ തുഛമായവനും നമസ്കാരത്തിന്റെ പങ്കുകൂടിയവനുമായ വിശ്വാസിയാകുന്നു. തന്റെ നാഥനുള്ള ആരാധനാകർമ്മങ്ങൾ അവൻ ഭംഗിയായി നിർവ്വഹിക്കുകയും രഹസ്യത്തിലും അവനെ അനുസരിക്കുകയും ചെയ്യുന്നു. അദ്ദേഹം ജനങ്ങൾക്കിടയിൽ അറിയപ്പെടാത്തവനും, വിരൽ കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടാത്തവനുമാണ്. ഉപജീവനം വളരെ പരിമിതമായിരുന്നിട്ടും അദ്ദേഹം ക്ഷമയവലംബിച്ചു. (പ്രവാചകൻ) തന്റെ കൈ കുടഞ്ഞ് കൊണ്ട് പറഞ്ഞു. മരണം അദ്ദേഹത്തിലേക്ക് ധൃതികാണിക്കുന്നു. അദ്ദേഹത്തിനുവേണ്ടി വിലപിക്കുന്നവർ നന്നേ കുറവാണ്. അദ്ദേഹത്തിന്റെ അനന്തിര സ്വത്താകട്ടെ വളരെ തുഛവുമാണ്. (തുർമുദി:2347)

ഇരുപത്തി ഏഴ്

عَنْ مَسْرُوقٍ . قَالَ : سَأَلْنَا ـ أَوْ سَأَلْتُ عَبْدَاللهِ (أَيْ ابْنَ مَسْعُودٍ ) عَنْ هَذِهِ الايةِ :
: ولَا تَحْسَبَنَّ الَّذِينَ قُتِلُوا في سَبِيلِ اللهِ أَمْواتاً بَلْ أَحْياءُ عِنْدَ رَبِّهِمْ يُرْزَقُونَ )) ـ قَالَ : أَمَا إِنَّا قَدْ سَأَلْنَا عَنْ ذَلِكَ ، فَقَالَ)) أَرْواحُهُمْ في جَوْفِ طَيْرٍ خُضْرٍ ، لَهَا قَنَادِيلُ مُعَلَّقَةٌ بِالعَرْشِ ، تَسْرَحُ مِنَ الجَنَّةِ حَيْثُ شَاءَتْ ، ثُمَّ َ تَأْوِي إِلي تِلْكَ القَنَادِيلِ ، فَأَطَّلَعَ إِلَيْهِمْ رَبُّهُمْ اطِّلَاعَةً فَقَالَ : هَلْ تَشْتَهُونَ شَيْئاً ؟ قَالُوا : أَيَّ شَيْءٍ نَشْتَهِي ، وَ نَحْنُ نَسْرَحُ مِنَ الجَنَّةِ حَيْثُ شِئْنا ؟ فَفَعَلَ ذَلِكَ بِهِمْ ثَلَاثََ مَرَّاتٍ ، فَلَمَّا رَأَوْا أَنَّهُمْ لَنْ يُتْرَكُوا مِنْ أَنْ يُسْأَلُوا ، قَالُوا : يَا رَبِّ ، نُرِيْدُ أَنْ تَرُدَّ أَرْوَاحَنَا في أَجْسَادِنَا ؛ حَتَّى نُقْتَلَ في سَبِيلِكَ مَرَّةً أُخْرَي . فَلَمَّا رَأَى أَنْ لَيْسَ لَهُمْ حَاجَةٌ تُرِكُوا .

മസ്റൂഖ്  رَضِيَ اللَّهُ عَنْهُ  വിൽ നിന്ന് നിവേദനം: ഞങ്ങൾ അഥവാ ഞാൻ അബ്ദുല്ലാഹിബ്നു മസ്ഊദ്  رَضِيَ اللَّهُ عَنْهُ  വിനോട് ഈ ഖുർആൻ സൂക്തത്തെ കുറിച്ച് ചോദിച്ചു:
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവർ മരണപ്പെട്ടവരാണെന്ന് നിങ്ങൾ വിചാരിക്കരുത്. അവർ അവരുടെ റബ്ബിന്റെ സന്നിധിയിൽ ജീവിച്ചിരിക്കുന്നവരാണ്. അവിടെ അവർക്ക് ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കുന്നു”. അദ്ദേഹം പറഞ്ഞു. ഞങ്ങൾ അതിനെ കുറിച്ച് പ്രവാചകനോട് ചോദിച്ചിട്ടുണ്ട്. അപ്പോൾ അവിടുന്നു. ഇപ്രകാരം പറഞ്ഞു: അവരുടെ ആത്മാക്കൾ പച്ചക്കിളികളുടെ ആന്തരഭാഗത്താകുന്നു. അവയ്ക്ക് (അല്ലാഹുവിന്റെ) സിംഹാസനത്തിൽ തൂക്കിയിടപ്പെട്ട റാന്തലുകളുണ്ട്. സ്വർഗ്ഗത്തിൽ അവർക്ക് ഇഷ്ടമുള്ളേടത്ത് സ്വതന്ത്രമായി അവർ വിഹരിച്ചശേഷം ആ റാന്തലുകളിൽ അവ അഭയംതേടുന്നു. അപ്പോൾ അവരുടെ നാഥൻ അവരെ എത്തിനോക്കി ചോദിക്കുന്നു: നിങ്ങൾ എന്തെങ്കിലും ആശിക്കുന്നുണ്ടോ? അവർ പറഞ്ഞു. ഞങ്ങൾ എന്താശിക്കാനാണ്, സ്വർഗ്ഗത്തിൽ ഞങ്ങൾ ഇഷ്ടമുള്ളടത്ത് വിഹരിക്കുമ്പോൾ. അങ്ങനെ മൂന്നുതവണ ആവർത്തിച്ചു ചോദിക്കുന്നു. ഇനിയും ചോദ്യം ചെയ്യപ്പെടാതെ അവരെ വിട്ടേക്കുകയില്ലെന്ന് കണ്ടപോൾ അവർ പറഞ്ഞു: നാഥാ! നിന്റെ മാർഗ്ഗത്തിൽ ഒരിക്കൽ കൂടി ഞങ്ങൾ വധിക്കപ്പെടാൻ വേണ്ടി ഞങ്ങളുടെ ആത്മാക്കളെ ഞങ്ങളുടെ ശരീരത്തിലേക്ക് തന്നെ നീ മടക്കണമെന്ന് ആഗ്രഹിക്കുന്നു. അപ്പോൾ അവർക്ക് പ്രത്യേക ആവശ്യമൊന്നുമില്ലെന്നു കണ്ട് അവൻ (അല്ലാഹു) അവരെ അവരുടെ പാട്ടിന്ന് വിട്ടേക്കുന്നു. (മുസ്‌ലിം:1887)

ഇരുപത്തി എട്ട്

عَنْ جُنْدُبٍ بِن عَبْدِاللهِ رَضِيَ اللهُ عَنْهُ قَالَ : رَسُولُ اللهِ صَلَّى الله عَلَيْهِ وَ سَلَّمَ كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ فَجَزِعَ فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ فَمَا رقَأَ الدَّمُ حَتَّى ماتَ قَالَ اللهُ تَعَالَى : بَادَرَنِي عَبْدِي بِنَفْسِهِ حَرَّمْتُ عَلَيْهِ الجَنَّةَ

ജുൻദുബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നിങ്ങളുടെ പൂർവ്വികരിൽ പെട്ട ഒരു മനുഷ്യൻ, തനിക്കുപറ്റിയ ഒരു മുറിവിൽ വിഭ്രാന്തനായി ഒരു കത്തിയെടുത്ത് തന്റെ കൈ അതുകൊണ്ട് മുറിച്ചു. അദ്ദേഹത്തിന് മരണം സംഭവിക്കുവോളം രക്തപ്രവാഹം നിലച്ചില്ല. അല്ലാഹു പറഞ്ഞു: എന്റെ ദാസൻ സ്വയം തന്നെ എന്റെയടുക്കലേക്ക് ധൃതികാണിച്ചു. അത് കൊണ്ട് അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:3463)

ഇരുപത്തി ഒമ്പത്

عَنْ أبي هرَيرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ يَقُولُ اللهُ تَعَالَى : مَا لِعَبْدِي المُؤْمِنِ عِنْدِي جَزَاءٌ، إِذا قَبَضْتُ صَفِيَّهُ، مِنْ أَهلِ الدُّنْيَا، ثُمَّ احْتَسبَهُ، إِلَّا الجَنَّةَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസിയായ എന്റെ ദാസന്റെ ഇഹലോകത്തെ ഒരാത്മ മിത്രത്തെ ഞാൻ (മരണത്തിലൂടെ) പിടികൂടുകയും, പ്രതിഫലേഛ്ചയോടു കൂടി അവനതിൽ ക്ഷമിക്കുകയും ചെയ്താൽ സ്വർഗ്ഗമല്ലാതെ അവന് പ്രതിഫലമില്ല..(ബുഖാരി:624)

മുപ്പത്

عَنْ أَبي هُرَيْرَةَ ، رَضِيَ اللهُ عَنْهُ ، أَنَّ رَسُولَ اللهِ ، صَلَّى الله عَلَيْهِ وَ سَلَّمَ ، قَالَ . قَالَ اللهُ عَزَّ وَجَلَّ : إِذا أَحَبَّ عَبْدِي لِقَائي ، أَحْبَبْتُ لِقَاءَهُ ، وإِذا كَرِهَ لِقَائي ، كَرِهْتُ لِقَاءَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു. “എന്റെ ദാസൻ എന്നെ കണ്ട് മുട്ടുന്നത് ഇഷ്ടപ്പെട്ടാൽ അവനെ കണ്ട് മുട്ടുന്നത് ഞാനും ഇഷ്ടപ്പെടുന്നു. എന്നെ കണ്ട് മുട്ടുന്നത് അവൻ വെറുത്താൽ അവനെ കണ്ട് മുട്ടുന്നത് ഞാനും വെറുക്കുന്നു”. (ബുഖാരി:7504)

മുപ്പത്തി ഒന്ന്

عَنْ جُنْدُبٍ رَضِيَ اللهُ عَنْهُ : أَنَّ رَسُولَ اللهِ صَلَّى الله عَلَيْهِ وَ سَلَّمَ حَدَّثَ (أَنْ رجُلاً قال : واللهِ لا يَغْفِرُ اللهُ لِفُلانٍ وإِنَّ اللهَ تَعَالَى قَالَ : مَنْ ذَا الَّذِي يَتَأَلَّى عَلَيَّ أَنْ لا أَغْفِرَ لِفُلان،فَإِنِّي قَدْ غَفَرْتُ لِفُلانٍ، وأَحْبَطْتُ عَمَلَكَ (أَوْ كَمَا قَال

ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹുവാണെ, ഇന്ന വ്യക്തിക്ക് അല്ലാഹു പൊറുത്ത് കൊടുക്കുകയില്ലെന്ന് ഒരാൾ സത്യം ചെയ്തു പറഞ്ഞു. ഉടനെ അല്ലാഹു ചോദിച്ചു: “ഇന്ന വ്യക്തിക്ക് ഞാൻ പൊറുത്തു കൊടുക്കുകയില്ലെന്ന് എന്റെ പേരിൽ സത്യം ചെയ്തവൻ ആരാണ്? നിശ്ചയം, ഞാൻ നിന്റെ കർമ്മങ്ങങ്ങൾ നഷ്ടപ്പെടുത്തിക്കളയുകയും, ആവ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു”. (മുസ്‌ലിം: 2621)

മുപ്പത്തി രണ്ട്

عَنْ أَبي هُرَيْرَةَ ، رَضِيَ اللهُ عَنْهُ ، عَنِ النَّبَيِّ صَلَّى الله عَلَيْهِ وَ سَلَّمَ ، قَالَ : أَسْرَفَ رَجُلٌ عَلي نَفْسِهِ ، فَلَمَّا حَضَرَهُ المَوْتُ أَوْصَى بَنِيه ، فَقَالَ : إِذَا أَنَا مِتُّ فَأَحْرِقُوني ، ثُمَّ اسْحَقُوني ، ثُمَّ أَذْرُوني في البَحْرِ فَوَاللهِ لَئِنْ قَدَرَ عَلَيَّ رَبِّي لَيُعَذَّبَنِّي عَذَاباً ، مَا عَذَّبَهُ أَحَداً ، فَفَعَلُوا ذَلِكَ بِهِ . فَقَالَ لِلْأَرْضِ : أَدِّي مَا أَخَذْتِ ، فَإِذا هُوَ قَائِمٌ ، فَقَالَ لَهُ : مَا حَمَلَكَ عَلَي مَا صَنَعْتَ ؟ قَالَ : خَشْيَتُكَ يَا رَبِّ ، أَوْ مَخَافَتُكَ . فَغَفَرَ لَهُ بِذَلِكَ .

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തോട് അമിതമായി പാപം ചെയ്ത ഒരു മനുഷ്യൻ മരണാസന്നനായപ്പോൾ തന്റെ മക്കളെ വിളിച്ചു അന്ത്യോപദേശം നൽകി. അദ്ദേഹം ഇങ്ങിനെ പറഞ്ഞു. ഞാൻ മരണമടഞ്ഞാൽ നിങ്ങളെന്നെ കരിച്ചുകളയുക, പിന്നീട് നിങ്ങളെന്നെ പൊടിച്ചുകളയുക. അനന്തരം എന്നെ സമുദ്രത്തിൽ വിതറുക. അല്ലാഹുവാണേ സത്യം, എന്റെ നാഥൻ എന്നെ പിടികൂടുകയാണകിൽ അവൻ മറ്റാരെയും ശിക്ഷിക്കാത്ത രൂപത്തിൽ എന്നെ ശിക്ഷിക്കുക തന്നെ ചെയ്യും, അവർ അദ്ദേഹത്തെ അങ്ങനെതന്നെ ചെയ്തു. അപ്പോൾ (അല്ലാഹു) ഭൂമിയോട് കൽപിച്ചു. നീ സ്വീകരിച്ചത് പുറത്ത് വിടുക. ഉടനെ അവനതാ എഴുന്നേറ്റ് നിൽക്കുന്നു. അപ്പോൾ അവനോട് ചോദിച്ചു. നിന്റെ ഈ പ്രവർത്തി ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹം പറഞ്ഞു: നാഥാ നിന്നെ ഭയന്നത് കൊണ്ട്. അതു കാരണം അവന് പൊറുത്തുകൊടുത്തു. (മുസ്‌ലിം 2756)

മുപ്പത്തി മൂന്ന്

عَنْ أَبي هُرَيْرَةَ ، رَضِيَ اللهُ عَنْهُ ، عَنِ النَّبَيِّ صَلَّى الله عَلَيْهِ وَ سَلَّمَ ، فِيما يَحْكِي عَنْ رَبِّهِ عَزَّ وَجَلَّ ، قَالَ : أَذْنَبَ عَبْدٌ ذَنْبًا ، فَقَالَ : اللَّهُمَّ اغْفِرْ لِي ذَنْبي . فَقَالَ تَبَارَكَ وَتَعَالى : أَذْنَبَ عَبْدِي ذَنْبًا ، فَعَلِمَ أنَّ لَهُ رَبّاً ، يَغْفِرُ الذَّنْبَ ، وَيَأْخُذُ بِهِ . ثُمَّ عَادَ فَأَذْنَبَ ، فَقَالَ : أَيّ رَبِّ ، اغْفِرْ لِي ذَنْبِِي ، فَقَالَ تَبَارَكَ وتَعَالى : عَبْدِي أَذْنَبَ ذَنْباً . فَعَلِمَ أَنَّ لَهُ رَبّاً يَغْفِرُ الذَّنْبَ ، ويَأْخُذُ بِهِ . ثُمَّ عَادَ فَأَذْنَبَ ، فَقَالَ : أَيّ رَبِّ ، اغْفِرْ لِي ذَنْبِي : فَقَالَ تَبَارَكَ وَتَعَالَى : أَذْنَبَ عَبْدِي ذَنْباً ، فَعَلِمَ أَنَّ لَهُ رَبّاً ، يَغْفِرُ الذَّنْبَ ، ويَأْخُذُ بالذَّنْبِ . اعْمَلْ مَا شِئْتَ ، فَقَدْ غَفَرْتُ لَكَ .

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉന്നതനും പ്രതാപവാനുമായ തന്റെ നാഥൻ പറഞ്ഞതായി നബി ﷺ ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ ഒരു അടിമ ഒരു പാപം ചെയ്തപ്പോൾ അവൻ പ്രാർത്ഥിച്ചു. അല്ലാഹുവേ, എന്റെ പാപം നീ എനിക്കു പൊറുത്തുതരേണമേ, അപ്പോൾ ഉന്നതനും അനുഗ്രഹമേറിയവനുമായവൻ പറഞ്ഞു: “എന്റെ ദാസൻ ഒരു തെറ്റു ചെയ്തു. അവന് തെറ്റ് പൊറുക്കുകയും അതിന് ശിക്ഷിക്കുകയും ചെയ്യുന്ന ഒരു നാഥനുണ്ടെന്ന് അവൻ മനസ്സിലാക്കി. പിന്നെയും ആവർത്തിച്ചു തെറ്റു ചെയ്തു. ഉടനെ അവൻ പ്രാർത്ഥിച്ചു: നാഥാ, നീ എനിക്കെന്റെ പാപം പൊറുത്തു തരേണമേ, അപ്പോൾ ഉന്നതനും അനുഗ്രഹമേറിയവനുമായവൻ പറഞ്ഞു: “എന്റെ ദാസൻ തെറ്റു ചെയ്തു. അവന് പൊറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു നാഥനുണ്ടെന്ന് അവൻ മനസ്സിലാക്കി”. പിന്നെയും അവൻ ആവർത്തിച്ചു തെറ്റു ചെയ്തു. ഉടനെ അവൻ പ്രാർത്ഥിച്ചു. നാഥാ, എന്റെ പാപം നീ എനിക്ക്പൊറുത്ത് തരേണമേ, അപ്പോൾ ഉന്നതനും അനുഗ്രഹമേറിയ മായവൻ പറഞ്ഞു. “എന്റെ ദാസൻ തെറ്റു ചെയ്തു. അവന് പാപം പൊറു ക്കുകയും തെറ്റിന് ശിക്ഷിക്കുകയും ചെയ്യുന്ന നാഥനുണ്ടെന്ന് അവൻ മനസ്സിലാക്കി. നീ ഉദ്ദേശിച്ചത് ചെയ്യുക. നിനക്ക് നാം പൊറുത്ത് തന്നിരിക്കുന്നു”. (മുസ്‌ലിം:2758)

മുപ്പത്തി നാല്

عَنْ أَنَسٍ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ رَسُولَ اللهِ صَلَّى الله عَلَيْهِ وَ سَلَّمَ ، يَقُولُ : قَالَ اللهُ تَعَالَى : يَا ابْنَ ادَمَ ، إِنَّكَ مَا دَعَوْتََنِي وَرَجَوْتَنِي ، غَفَرْتُ لَكَ عَلَى مَا كَانَ مِنْكَ وَلَا أُبالِي . يا ابْنَ ادَمَ :لَوْ بَلَغَتْ ذُنُوبُكَ عَنانَ السَّماءِ ثُم َّ اسْتَغْفَرْتَني ، غَفَرْتُ لَكَ . يَا ابْنَ ادَمَ : إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايا ثُمَّ لَقِيتَني لَا تُشْرِكُ بِي شَيْأً ، لَأَتيْتُكَ بِقُرَابِها مَغْفِرَةً

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു. അല്ലാഹു പറഞ്ഞു: “ആദമിന്റെ പുത്രാ, നീ എന്നോട് പ്രാർത്ഥിക്കുകയും ആശിക്കുകയും ചെയ്യുന്ന കാലമത്രയും നിന്നിൽ സംഭവിക്കുന്ന പാപങ്ങൾ ഗൗനിക്കാതെ നിനക്ക് ഞാൻ പൊറുത്തു തരുന്നതാണ്. ആദമിന്റെ പുത്രാ, നിന്റെ പാപങ്ങൾ എന്നോട് ചക്രവാളത്തോളം എത്തിയാലും നീ പാപമോചനത്തിനർത്ഥിക്കുകയാണെങ്കിൽ ഞാൻ നിനക്ക് പൊറുത്തുതരുന്നതാണ്. ആദമിന്റെ പുത്രാ , ഭൂമിയോളം വരുന്ന പാപങ്ങളുമായി, എന്നോട് ഒന്നിനേയും പങ്കുചേർക്കാത്ത നിലയിൽ നീ എന്നെ കണ്ടുമുട്ടുകയാണെങ്കിൽ അതിനു തുല്യമായ പാപമോചനവുമായി ഞാൻ നിന്നെ സമീപിക്കുന്നതാണ്”. (തുർമുദി:3540)

മുപ്പത്തി അഞ്ച്

عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ يَتنزَّلُ رَبُّنَا ، تَبَارَكَ وَتَعَالَى ، كُلَّ لَيْلَةٍ إلي سَمَاءِ الدُّنْيا ، حينَ يَبْقَى ثُلُثُ اللَّيْلِ الاخِرُ ، فَيَقُولُ مَنْ يَدْعُوني فأَسْتَجِيبَ لَه ؟ مَنْ يَسْأَلُني فَأُعْطِيَهُ ؟ مَنْ يَسْتَغْفِرُني فَأَغْفِرَلَهُ ؟

അബൂ ഹുറെയ്റ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: അനുഗ്രഹമേറിയവനും ഉന്നതനുമായ നമ്മുടെ നാഥൻ, എല്ലാ രാത്രിയിലും രാവിന്റെ അവസാനത്തെ മൂന്നിലൊന്ന് ഭാഗം അവശേഷിക്കുമ്പോൾ ഒന്നാനാകാശത്തേക്ക് ഇറങ്ങിവരുന്നു. എന്നിട്ടവൻ പറയും: “എന്നോട് പ്രാർത്ഥിക്കുന്നവന് ഞാൻ ഉത്തരം നൽകുന്നതാണ്. ആരാണോ എന്നോട് ചോദിക്കുന്നത്, അവന് ഞാനത് നൽകുന്നതാണ്. ആരാണോ എന്നാട് പാപമോചനത്തിനർത്ഥിക്കുന്നത്, അവന് ഞാൻ പൊറു കൊടുക്കുന്നതാണ്”. (ബുഖാരി:1145)

മുപ്പത്തി ആറ്

عَنْ أَنَسٍ ، رَضِيَ اللهُ عَنْهُ ، عَنِ النَّبِيِّ صَلَّى الله عَلَيْهِ وَ سَلَّمَ ، قَالَ
يَجْتَمِعُ المُؤْمِنُونَ يَوْمَ القِيَامَةِ فَيَقُولُونَ : لَوِ اسْتَشْفَعْنَا إلى رَبِّنَا ، فَيَأْتُونَ ادَمَ ، فَيَقُولُونَ : أَنْتَ أَبو النَّاسِ ، خَلَقَكَ اللهُ بِيَدِهِ ، وَأَسْجَدَ لَكَ مَلائِكَتَهُ ، وَعَلَّمَكَ أَسْماءَ كُلِّ شَيْءٍ ، فاشْفَعْ لَنا عِنْدَ رَبِّكَ ، حَتَّى يُرِيحَنا مِنْ مَكَانِنا هَذا ، فَيَقُولُ : لَسْتُ هُنَاكُمْ ـ وَيَذْكُرُ ذَنْبَهُ ، فَيَسْتَحْيي ـ ائْتُوا نُوحاً ؛ فَإِنَّهُ أَوَّلُ رَسُولٍ بَعَثَهُ اللهُ إِلي أَهْلِ الأَرْض ، فَيَأْتُونَهُ ، فَيَقُولُ : لَسْتُ هُنَاكُمْ ـ ويَذْكُرُ سُؤالَهُ رَبَّهُ مَا لَيْسَ لَهُ بِهِ عِلْمٌ ، فَيَسْتَحْيي ـ فَيَقُولُ : اؤْتُوا خَلِيلَ الرَّحْمنِ ، فَيَأْتُونَهُ ، فَيَقُولُ : لَسْتُ هُنَاكُم ، اؤْتُوا موسى ، عَبْداً كَلَّمَهُ اللهُ ، و أَعْطَاهُ التَّوْرَاةَ . فَيَأْتُونَهُ ، فَيَقُولُ : لَسْتُ هُنَاكُمْ ـ وَيَذْكُرُ قَتْلَ النَّفْسِ بِغَيْرِ نَفْسٍ ، فَيَسْتَحْيي مِنْ رَبِّهِ ـ فَيَقُولُ : اؤْتُوا عِيسَى ، عَبْدَ اللهِ وَرَسُولَهُ ، وَكَلِمَةَ اللهِ وَرُوحَهُ . فَيَأْتُونَهُ ، فَيَقُولُ : لَسْتُ هُنَاكُمْ ، اؤْتُوا مُحَمَّداً ، ـ صَلَّى الله عَلَيْهِ وَ سَلَّمَ ـ عَبْداً غَفَرَ اللهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ ، فَيَأْتُونَنِي ، فَأَنْطَلِقُ حَتَّي أَسْتَأْذِنَ عَلَي رَبِّي فَيُؤْذَنُ . فإذا رَأَيْتُ رَبِّي وَقَعْتُ سَاجداً ، فَيَدَعُني مَا شَاءَ اللهُ ، ثُمَّ يُقَالُ : ارْفَعْ رَأْسَكَ ، وسَلْ تُعْطَهُ ، وَقُلْ يُسْمَعْ ، واشْفَعْ تُشَفَّعْ . فَأَرْفَعُ رَأْسي ، فَأَحْمَدُهُ بِتَحْمِيدٍ يُعَلِّمُنِيهِ ، ثُمَّ أَشْفَعُ ، فَيحُدُّ لي حَدّاً ، فَأُدْخِلُهُمْ الجَنَّةَ . ثُمَّ أَعُودُ إِلَيْهِ ، فإِذا رَأَيْتُ رَبِّي ( فَأَقَعُ ساجداً ) مِثْلَهُ ، ثُمَّ أَشْفَعُ فَيَحُدُّ لِي حَدّاً ، فَأُدْخِلُهُمُ الجَنَّةَ . ثُمَّ أَعُودُ الثالِثةَ ، ثُمَّ أَعُودُ الرَّابعة ، فَأقُولُ : مَا بَقِي في النَّارِ إِلَّا مَنْ حَبَسَهُ القُرْانُ ، ووَجَبَ عَلَيْهِ الخُلُودُ

رواه البخاري ( وكذلك مسلم والترمذي وابن ماجه ) و في رواية أخرى للبخاري زيادة هي

قَالَ النَّبِيُّ صَلَّى الله عَلَيْهِ وَ سَلَّمَ ، يَخْرُجُ مِنَ النَّارِ مَنْ قَالَ : لَا إِلهَ إِلَّا اللهُ ، وكَانَ فِي قَلْبِهِ مِنَ الخَيْرِ مَا يَزِنُ شَعِيرةً ، ثُمَّ يَخْرُجُ مِنَ النَّارِ مَنْ قَالَ : لَا إِلهَ إِلَّا اللهُ ، وكَانَ فِي قَلْبِهِ مِنَ الخَيْرِ مَا يَزِنُ بُرَّةً ، ثُمَّ يَخْرُجُ مِنَ النَّارِ مَنْ قَالَ : لَا إِلهَ إِلَّا اللهُ ، وكَانَ فِي قَلْبِهِ مَا يَزِنُ مِنَ الخَيْرِ ذَرَّةً

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ‎ﷺ പറഞ്ഞു: സത്യവിശ്വാസികൾ പുനരുദ്ധാനനാളിൽ സമ്മേളിച്ചു കൊണ്ട് പറയും, നമുക്ക് നമ്മുടെ നാഥന്റെയടുക്കലേക്ക് ശുപാർശ നടത്തിയാലോ? അങ്ങനെ അവർ ആദമിനെ സമീപിച്ചു പറയുന്നു: താങ്കൾ മനുഷ്യവംശത്തിന്റെ പിതാവാണ്. താങ്കളെ അല്ലാഹു അവന്റെ കരംകൊണ്ട് സൃഷ്ടിച്ചു. അവന്റെ മലക്കുകളെ അവൻ താങ്കൾക്ക് മുമ്പിൽ സാഷ്ടാം ചെയ്യിച്ചു. എല്ലാ വസ്തുക്കളുടെയും നാമം അവൻ താങ്കൾക്ക് പഠിപ്പിക്കുകയും ചെയ്തു. അതിനാൽ ഞങ്ങളുടെ ഈ സ്ഥാനത്ത് നിന്ന് ഞങ്ങൾക്കൊരു ആശ്വാസം ലഭിക്കുവാൻ വേണ്ടി താങ്കളുടെ നാഥന്റെയടുക്കൽ ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. അപ്പോൾ അദ്ദേഹം പറയുന്നു: ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത് അദ്ദേഹം തന്റെ പാപത്തെ കുറിച്ച് സ്മരിക്കുകയും, ലജ്ജിക്കുകയും ചെയ്യുന്നു. നിങ്ങൾ നൂഹിനെ സമീപിക്കുക. ഭൂമിയിലെ നിവാസികളിലേക്ക് നിയോഗിതനായ പ്രഥമ ദൂതനാണദ്ദേഹം. അങ്ങനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു. ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത്. തനിക്ക് യാതൊരു അറിവുമില്ലാത്ത കാര്യത്തിൽ അല്ലാഹുവിനോട് ചോദിച്ചതിനെ കുറിച്ചു അദ്ദേഹം സ്മരിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു. (വിശുദ്ധ ഖുർആനിലെ ഹൂദ് അദ്ധ്യായത്തിലെ 45,46 സൂക്തങ്ങളിലെ പരാമർശമാണ് ഇവിടെ ഉദ്ദേശ്യം. വിവ) അപ്പോൾ അദ്ദേഹം പറയുന്നു: നിങ്ങൾ പരമകാരുണികന്റെ സ്നേഹിതനെ സമീപിക്കൂ (ഇബ്രാഹിം നബിയെ (അ) യാണ് ഉദ്ദേശിക്കുന്നത്. വിവ.) ഉടനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു: ഞാനത്തമൊരവസ്ഥയിലല്ല ഉള്ളത്. നിങ്ങൾ മൂസായെ സമീപിക്കൂ. അല്ലാഹു നേരിൽ സംസാരിച്ച ദാസനാണദ്ദേഹം. അദ്ദേഹത്തിന് “തൗറാത്ത്” നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു. ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത്. ഒരാത്മാവിന് പകരമല്ലാതെ മറ്റൊരാത്മാവിനെ വധിച്ചു കളഞ്ഞതിനെ കുറിച്ചദ്ദേഹം സ്മരിക്കുകയും തന്റെ നാഥനിൽ നിന്നദ്ദേഹം ലജ്ജിക്കുകയും ചെയ്യുന്നു. (വി.ഖുർആനിലെ അൽഖസ്വസ്വ് എന്ന അദ്ധ്യായത്തിലെ 15,16 സൂക്തങ്ങളിലെ സംഭവങ്ങളാണ് ഉദ്ദേശ്യം. വിവ.) അപ്പോൾ അദ്ദേഹം പറയുന്നു. നിങ്ങൾ ഈസായെ സമീപിക്കുക. അല്ലാഹുവിന്റെ ദാസനും ഭൂതനുമാണദ്ദേഹം. അല്ലാഹുവിന്റെ വചനവും ആത്മാവുമാണ്. അങ്ങനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു: ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത്. നിങ്ങൾ മുഹമ്മദ് ‎ﷺ യെ സമീപിക്കൂ. തന്റെ മുൻകാല പാപങ്ങളും പിൻകാല പാപങ്ങളുമെല്ലാം അല്ലാഹു പൊറുത്തു കൊടുത്ത ദാസനാണദ്ദേഹം. അങ്ങനെ അവർ എന്നെ സമീപിക്കുന്നു. അങ്ങനെ ഞാൻ എന്റെ നാഥനോടു അനുമതി തേടുന്നതിനുവേണ്ടി പോകുന്നു. അനുമതി ലഭിക്കുകയും ചെയ്യുന്നു. നാഥനെ കണ്ടപ്പോൾ സാഷ്ഠാംഗം ചെയ്തുകൊണ്ട് അവന്റെ മുന്നിൽ വീഴുന്നു.

അപ്പോൾ അല്ലാഹു ഉദ്ദേശിച്ച അത്രയും തന്നെ സമയം അവനെന്നെ അങ്ങനെ വിട്ടേക്കുന്നു. പിന്നീട് വിളംബരം ചെയ്യപ്പെടുന്നു. “നിന്റെ ശിരസുയർത്തുക, ചോദിക്കുക നൽകപ്പെടുന്നതാണ്. പറയുക! കേൾക്കപ്പെടുന്നതാണ്. ശിപാർശ ചെയ്യുക! നൽകപെടുന്നതാണ്”. അപ്പോൾ ഞാനെന്റെ ശിരസുയർത്തി. അവനെന്നെ പഠിപ്പിച്ച സ്തുതിവാക്കുകൾ കൊണ്ട് ഞാനവനെ സ്തുതിക്കുന്നതാണ്. പിന്നീട് ഞാൻ ശുപാർശ നടത്തുന്നു. അപ്പോൾ എനിക്ക് ഒരു പരിധി നിർണ്ണയിച്ചു തരുന്നു. അവരെ താൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നു. പിന്നെയും ഞാൻ അവന്റെ അടുക്കലേക്ക് മടങ്ങുന്നു. ഞാനെന്റെ നാഥനെ കണ്ടപ്പോൾ നേരത്തെപ്പോലെ സാഷ്ഠാംഗം ചെയ്യുന്നവനായി വീഴുന്നു. പിന്നെ ഞാൻ ശുപാർശ ചെയ്യുന്നു. അപ്പോൾ അവനെനിക്ക് ഒരു പരിധി നിർണ്ണയിച്ചു തരുന്നു. അവരെ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. പിന്നെ മൂന്നാമതും ഞാൻ അവന്റെ അടുക്കലേക്ക് മടങ്ങുന്നു. അങ്ങനെ ഞാൻ പറയുന്നു: ഖുർആൻ തടഞ്ഞു നിർത്തിയവരും (അതിൽ ശാശ്വതമായിരിക്കും എന്ന ഖുർആൻ പ്രയോഗമാണ് ഉദ്ദേശിക്കുന്നത്. വിവ.) നരകത്തിൽ ശാശ്വതവാസം നിർബന്ധമായി തീർന്നവരുമല്ലാതെ ഇനി നരകത്തിൽ അവശേഷിക്കുന്നില്ല.
(ബുഖാരി:4476)

മുപ്പത്തി ഏഴ്

عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولَ اللهِ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ اللهُ أَعْدَدْتُ لِعِبَادي الصَّالِحِينَ مَا لَا عَيْنٌ رَأَت وَ لَا أُذُنٌ سَمِعَتْ وَلَا خَطَرَ عَلَى قَلْبِ بَشَرٍ فاقْرأُوا إنْ شِئْتُمْ : فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ

അബൂ ഹുറെയ്റ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: “സുകൃതവാൻമാരായ എന്റെ ദാസൻമാർക്ക് വേണ്ടി ഞാൻ തയ്യാർ ചെയ്തിരിക്കുന്നത്. ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യമനസ്സും വിഭാവനം ചെയ്തിട്ടില്ലാത്തതുമായ സുഖസൗകര്യങ്ങളാണ്. നിങ്ങളുദ്ദേശിക്കുന്നുവെങ്കിൽ ഇത് പാരായണം ചെയ്യുക.

فَلَا تَعۡلَمُ نَفۡسࣱ مَّاۤ أُخۡفِیَ لَهُم مِّن قُرَّةِ أَعۡیُنࣲ جَزَاۤءَۢ بِمَا كَانُوا۟ یَعۡمَلُونَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല”. (ഖുർആൻ 32:17) (ബുഖാരി:3244)

മുപ്പത്തി എട്ട്

عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُول اللهِ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ لَمَّا خَلَقَ اللهُ الجَنَّةَ وَالنَّارَ أَرْسَلَ جِبْرِيْلَ إلى الجنَّةِ فَقَالَ انْظُرْ إِلَيْهَا وَإلى مَا أَعْدَدْتُ لأهْلِهَا فِيْهَا . قَالَ: فَجَاءَهَا وَنَظَرَ إِلَيْهَا وَ إِلى مَا أَعَدَّاللهُ لأهْلِهَا فِيْهَا. قَالَ: فَرَجَعَ إِلَيْهِ قَالَ: فَوَعِزَّتِكَ لَا يَسْمَعُ بِهَا أَحَدٌ إِلَّا دَخَلَهَا فَأَمَرَ بِهَا فَحُفَّتْ بِالمَكَارِهِ فَقَالَ: ارْجِعْ إِلَيْهَا ، فَانْظُرْ إِلى مَا أَعْدَدْتُ لأَهْلِهَا فِيْهَا ، قَالَ: فَرَجَعَ إِلَيْهَا ، فإِذا هِيَ قَدْ حُفَّتْ بِالمَكَارِهِ ، فَرَجَعَ إِلَيْهِ ، فَقَالَ: وَعِزَّتِكَ لَقَدْ خِفْتُ أَنْ لَا يَدْخُلَهَا أَحَدٌ قَالَ: اذْهَبْ إِلى النَّارِ فَانْظُرْ إِليْها ، وإلى مَا أَعْدَدْتُ لأَهْلِها فِيْهَا . فإذا هِي يَرْكَبُ بَعْضُهَا بَعْضًا ، فَرَجَعَ إِلَيْهِ ، فَقَالَ: وَ عِزَّتِكَ لَا يَسْمَعُ بِهَا أحَدٌ فَيَدْخُلَهَا . فَأَمَر بِها فَحُفَّتْ بِالشَّهَوَاتِ ، فَقَالَ: ارْجِعْ إِلَيْهَا ، فَرَجَعَ إلَيْهَا ، فَقَالَ: وَ عِزَّتِكَ لَقَدْ خَشِيتُ أنْ لَا يَنْجُوَ مِنْهَا أَحَدٌ إِلَّا دَخَلَهَا

അബൂ ഹുറെയ്റ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: അല്ലാഹു സ്വർഗ്ഗ നരകങ്ങൾ സൃഷ്ടിച്ചു. ജിബ്രീലിനെ സ്വർഗ്ഗത്തിലേക്കയച്ചുകൊണ്ട് പറഞ്ഞു. അതിലേക്കും അതിന്റെ അവകാശികൾക്ക് വേണ്ടി ഞാൻ തയ്യാറാക്കിയിരിക്കുന്നതിലേക്കു നോക്കുക. അദ്ദേഹം (പ്രവാചകൻ) ‎ﷺ പറഞ്ഞു. അങ്ങനെ ജിബ്രീൽ പോയി സ്വർഗ്ഗത്തിലേക്കും, അതിന്റെ അവകാശികൾക്കുവേണ്ടി സജ്ജമാക്കിയതിലേക്കും നോക്കി. അദ്ദേഹം അല്ലാഹുവിന്റെയടുക്കലേക്ക് തന്നെ മടങ്ങിയെത്തിക്കൊണ്ടു പറഞ്ഞു. നിന്റെ മഹത്വത്തെ ഞാൻ പ്രകീർത്തിക്കുന്നു. അതിനെ കുറിച്ച് കേൾക്കുന്നവരാരും തന്നെ അതിൽ പ്രവേശിക്കാതിരിക്കില്ല. ഉടനെ, വിഷമകരമായ കാര്യങ്ങളാൽ അത് (സ്വർഗ്ഗം) വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അവൻ ആജ്ഞ പുറപ്പെടുവിക്കുന്നു. അനന്തരം അവൻ പറഞ്ഞു. അവിടേക്കു തന്നെ മടങ്ങി അതിന്റെ അവകാശികൾക്കു വേണ്ടി ഞാൻ തന്നെ എന്തു സജ്ജമാക്കിയിരിക്കുന്നുവെന്ന് നോക്കുക. അദ്ദേഹം (പ്രവാചകൻ) ‎ﷺ പറഞ്ഞു: അങ്ങനെ അദ്ദേഹം അവിടേക്കു തന്നെ മടങ്ങിനോക്കുമ്പോൾ വിഷമകരമായ കാര്യങ്ങളാൽ അത് വലയം ചെയ്യപ്പെട്ടതായി കണ്ടു. അപ്പോൾ അവന്റെയടുക്കലേക്ക് തന്നെ മടങ്ങിച്ചെന്ന് പറഞ്ഞു: നിന്റെ പ്രതാപത്തെ ഞാൻ വാഴ്ത്തുന്നു. ആരും തന്നെ അതിൽ പ്രവേശിക്കുകയില്ലേയെന്ന് ഞാൻ ഭയപ്പെടുന്നു.

“നരകത്തിലേക്കു പോയി, അതിലേക്കും അതിന്റെ അവകാശികൾക്കുവേണ്ടി സജ്ജമാക്കിയതിലേക്കും നോക്കുക” എന്ന് അവൻ പറഞ്ഞു. അപ്പോഴത് ഒന്നിനുമീതെ ഒന്നായി അടുക്കുകളാക്കി നിർത്തിയിരിക്കുന്നത് കണ്ട് അദ്ദേഹം (ജിബ്രീൽ) അവന്റെയടുക്കലേക്ക് തന്നെ മടങ്ങിചെന്ന് കൊണ്ട് പറഞ്ഞു: നിന്റെ പ്രതാപത്തെ ഞാൻ വാഴ്ത്തുന്നു. അതിനെ കുറിച്ച് കേൾക്കുന്നവരാരും തന്നെ അതിൽ പ്രവേശിക്കുകയില്ല. ഉടനെ, ദേഹേഛ്ചകളാൽ അത് വലയം ചെയ്യപ്പെട്ടിരിക്കുന്നു വെന്ന് അവൻ ഉത്തരവ് പുറപ്പെടുവിക്കുന്നു. അവൻ പറഞ്ഞു: “അങ്ങോട്ടു തന്നെ മടങ്ങുക”. അപ്പോൾ അദ്ദേഹം (ജിബ്രീൽ) അങ്ങോട്ട് തന്നെ മടങ്ങി. എന്നിട്ടദ്ദേഹം പറഞ്ഞു: നിന്റെ പ്രതാപത്തെ ഞാൻ വാഴ്ത്തുന്നു. അതിൽ (നരകം) പ്രവേശിച്ചിട്ടല്ലാതെ ആരും പുറത്ത് കടക്കുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. (തുർമുദി:2560)

മുപ്പത്തി ഒമ്പത്

عَنْ أَبي سَعيدٍ الْخُدْريّ رَضِيَ اللهُ عَنْهُ عَن النَّبِيّ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ : احْتَجَّتِ الجَنَّةُ والنَّارُ فَقَالتِ النَّارُ : فِيَّ الجَبَّارونَ والمُتكَبَّرونَ وَقَالتِ الجَنَّةُ : فِيّ ضُعَفاءُ النَّاسِ ومساكينُهُمْ فَقَضَى اللهُ بَيْنَهُما : إِنَّكِ الجَنَّةُ رَحْمَتِي أَرْحَمُ بِكِ مَنْ أَشاءُ، وإنكِ النارُ عذابي ، أُعَذِبُ بِكِ من أشاءُ ، وَلِكلَيْكُما عَلَيَّ مِلْؤُها

അബൂസഈദിൽ ഖുദ്’രീയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ‎ﷺ പറഞ്ഞു: സ്വർഗ്ഗവും നരകവും പരസ്പരം വാഗ്വാദം നടത്തി. നരകം പറഞ്ഞു: സ്വേച്ഛാധിപതികളും അഹങ്കാരികളുമെല്ലാം എന്നിലാണ്. സ്വർഗ്ഗം പറഞ്ഞു: എന്നിലാണ് മുനഷ്യരിലെ ദുർബലരും സാധുക്കളുമായിട്ടുള്ളവർ. അപ്പോൾ അല്ലാഹു അവരണ്ടിനുമിടയിൽ വിധിതീർപ്പു നടത്തി. “നീ സ്വർഗ്ഗം എന്റെ കാരുണ്യമാണ്. ഞാനുദ്ദേശിക്കുന്നവർക്ക് നീ മുഖേന ഞാൻ കരുണ ചെയുന്നതാണ്. നീ നരകം എന്റെ ശിക്ഷയാണ്. ഞാൻ ഉദ്ദേശിക്കുന്നവരെ നീ മുഖേന ഞാൻ ശിക്ഷിക്കുന്നതാണ്. നിങ്ങൾ രണ്ടിനെയും നിറക്കാനുള്ള ബാധ്യത എന്റേതാണ്”. (അഹ്മദ്‌:11754)

നാൽപ്പത്

عَنْ أبي سَعِيدٍ الخُدّريّ رَضِيَ اللهُ عَنْهُ قَالَ: قَالَ النَّبِىُّ صَلَّى اللهُ عَلَيْهِ وَسَلَّمَ : إنَّ اللهَ يَقُولُ لأَهْلِ الجَنَّةِ : يَا أهْلَ الجَنَّةِ . فَيَقُولُون : لَبَّيْكَ رَبَّنا وسَعْدَيْكَ ، والخَيْرُ في يَدَيْكَ. فَيَقُولُ : هَلْ رَضِيتُم ؟ فَيَقُولُونَ : وَما لَنا لَا نَرْضَىى يَا رَبّ ، وَقَدْ أَعْطَيْتَنا مَا لمْ تُعْطِ أَحَداً مِنْ خَلْقِكَ . فَيَقُولُ : أَلا أُعْطِيكُمْ أَفْضَلَ مِنْ ذَلِك ؟ فَيَقُولُونَ : يَا رَبّ وأيُّ شيءٍ أَفْضَلُ مِنْ ذَلِك ؟ فَيَقُولُ : أٌحِلُّ عَلَيْكُمْ رِضْواني ، فَلا أَسْخَطُ عَلَيْكُمْ بَعْدَهُ أَبداً

അബൂസഈദിൽ ഖുദ്’രീയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ‎ﷺ പറഞ്ഞു: അല്ലാഹു സ്വർഗ്ഗവാസികളെ വിളിക്കും: “സ്വർഗ്ഗവാസികളേ” അപ്പോൾ അവർ മറുപടി പറയും. ഉത്തരവ്, ഞങ്ങളുടെ നാഥാ. ഞങ്ങൾ നിന്റെ അനുഗ്രഹത്തിലാണ്. നന്മ നിറഞ്ഞ നിന്റെ കരങ്ങളിലാണ്. അവൻ ചോദിക്കും: “നിങ്ങൾ സംതൃപ്തരാണോ?” അവർ പറയും. ഞങ്ങൾ എന്തിനാണ് തൃപ്തിപ്പെടാതിരിക്കുന്നത്. നിന്റെ സൃഷ്ടികളിൽ ആർക്കും നീ നൽകിയിട്ടില്ലാത്തത് ഞങ്ങൾക്ക് നീ നൽകിയിരിക്കുന്നുവല്ലോ. അപ്പോൾ അവൻ പറയും: “അതിനേക്കാൾ മെച്ചമായത് ഞാൻ നിങ്ങൾക്ക് നൽകട്ടയോ?” അപ്പോൾ അവർ പറയും. നാഥാ അതിനേക്കാൾ മെച്ചമായത് എന്താണുള്ളത്. അവൻ പറയും. “എന്റെ തൃപ്തി നിങ്ങൾക്കുമേൽ ഞാൻ ചൊരിയുന്നു. ഇനി മേൽ ഒരിക്കലും നിങ്ങളോട് ഞാൻ കോപിക്കുകയില്ല”. (ബുഖാരി:6549)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *