മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗത്തില്‍ പ്രവേശനമാണ്.
ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. (ഖു൪ആന്‍:3/185)
ആ൪ക്കൊക്കെ സ്വ൪ഗ പ്രവേശനം ലഭിക്കും? അല്ലാഹുവിനല്ലാതെ മറ്റാ൪ക്കും അതറിയില്ല. ഇസ്ലാം പഠിപ്പിച്ചതുപോലെ യഥാ൪ത്ഥ വിശ്വാസം സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സുന്നത്തനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുന്നവ൪ക്ക് സ്വ൪ഗമുണ്ടെന്ന് വിശുദ്ധ ഖു൪ആനും തിരുസുന്നത്തും നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ജീവിച്ചിരിക്കെതന്നെ സ്വ൪ഗമുണ്ടെന്ന് സുവിശേഷം അറിയിക്കപ്പെട്ട ചില൪ കഴിഞ്ഞു പോയിട്ടുണ്ട്.
അശറത്തുല്‍ മുബശ്ശിരീന്‍ (العشرة المبشرون)
സ്വ൪ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട 10 സ്വഹാബികളെ കുറിച്ച് നബി ﷺ ഉണ൪ത്തിയിട്ടുണ്ട്.
(1) അബൂബക്ക൪ സിദ്ദീഖ് رضى الله عنه
(2) ഉമ൪ ഇബ്നു ഖത്വാബ് رضى الله عنه
(3)ഉസ്മാന്‍ ഇബ്നു അഫാന്‍ رضى الله عنه
(4)അലിയ്യ് ബ്നു അബീത്വാലിബ് رضى الله عنه
(5)ത്വല്‍ഹത്ത് ഇബ്നു ഉബൈദില്ല رضى الله عنه
(6) സുബൈ൪ ഇബ്നുല്‍ അവ്വാം رضى الله عنه
(7)അബ്ദുറഹ്മാന്‍ ഇബ്നു ഔഫ് رضى الله عنه
(8)സഅ്ദ് ബ്നു അബീവക്വാസ് رضى الله عنه
(9)സഈദ് ബ്നു സെയ്ദ് رضى الله عنه
(10)അബൂഉബൈദത്തുബ്നുല്‍ ജ൪റാഹ് رضى الله عنه
عَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَبُو بَكْرٍ فِي الْجَنَّةِ وَعُمَرُ فِي الْجَنَّةِ وَعُثْمَانُ فِي الْجَنَّةِ وَعَلِيٌّ فِي الْجَنَّةِ وَطَلْحَةُ فِي الْجَنَّةِ وَالزُّبَيْرُ فِي الْجَنَّةِ وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِي الْجَنَّةِ وَسَعْدٌ فِي الْجَنَّةِ وَسَعِيدٌ فِي الْجَنَّةِ وَأَبُو عُبَيْدَةَ بْنُ الْجَرَّاحِ فِي الْجَنَّةِ
അബ്ദുറഹ്മാനുബ്നു ഔഫില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അബൂബക്ക൪ സ്വ൪ഗത്തിലാണ്, ഉമ൪ സ്വ൪ഗത്തിലാണ്, ഉസ്മാന്‍ സ്വ൪ഗത്തിലാണ്, അലി സ്വ൪ഗത്തിലാണ്, ത്വല്‍ഹത്ത് സ്വ൪ഗത്തിലാണ്, സുബൈ൪ സ്വ൪ഗത്തിലാണ്, അബ്ദുറഹ്മാനുബ്നു ഔഫ് സ്വ൪ഗത്തിലാണ്, സഅ്ദ് ബ്നു അബീബക്വാസ് സ്വ൪ഗത്തിലാണ്, സഈദ് ബ്നു സെയ്ദ് സ്വ൪ഗത്തിലാണ്, അബൂഉബൈദ ആമി൪ ഇബ്നുല്‍ ജ൪റാഹ് സ്വ൪ഗത്തിലാണ്. (തി൪മിദി:49/4112)
സ്വ൪ഗമുണ്ടെന്ന് സുവിശേഷം അറിയിക്കപ്പെട്ട മറ്റ് ചില സ്വഹാബികളുടെ പേരുകള്‍ കാണുക:
ജഗ്ഫ൪ ബ്നു അബീത്വാലിബ് رضى الله عنه
ഹംസത്ത് ബ്നു അബ്ദുല്‍ മുത്വലിബ് رضى الله عنه
عن ابن عباس أن النبي – صلى الله عليه وسلم – قال: دخلت الجنة البارحة، فنظرت فيها، فإذا جعفر يطير مع الملائكة، وإذا حمزة متكئ على سرير
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ ഇന്നലെ രാത്രി സ്വ൪ഗത്തില്‍ പ്രവേശിച്ചു. സ്വ൪ഗത്തില്‍ ഞാന്‍ നോക്കി. അപ്പോഴതാ ജഗ്ഫ൪ സ്വ൪ഗത്തില്‍ മലക്കുകളോടൊപ്പം പാറിക്കളിക്കുന്നു. ഹംസയാകട്ടെ ഒരു ചാരു മഞ്ചത്തില്‍ ചാരിയിരിക്കുന്നു. (ഹാകിം – സ്വഹീഹ് അല്‍ബാനി)
سيد الشهداء حمزة بن عبد المطلب
നബി ﷺ പറഞ്ഞു: ഹംസത്ത് ബ്നു അബ്ദില്‍ മുത്വലിബ് (സ്വ൪ഗത്തില്‍) ശുഹദാക്കളുടെ നേതാവാകുന്നു. (ഹാകിം – സ്വഹീഹ് അല്‍ബാനി)
عن أبى هريره رضى الله تعالى عنه قال: قال رسول الله ـ صلى الله عليه وسلم ـ رأيت جعفر بن أبي طالب ملكا يطير مع الملائكة بجناحين في الجنة
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജഗ്ഫ൪ ബ്നു അബീത്വാലിബിനെ ഒരു മലക്കിന്റെ രൂപത്തിലായി ഞാന്‍ കണ്ടു. ചിറകുകള്‍ കൊണ്ട് മറ്റ് മലക്കുകളോടൊപ്പം സ്വ൪ഗത്തില്‍ അദ്ദേഹം പാറുന്നു. (മുസ്നദു അബീയഅ്ല – സ്വഹീഹ് അല്‍ബാനി )
സഅ്ദ് ബ്നു മുആദ് رضى الله عنه
عَنْ أَنَسٌ ـ رضى الله عنه ـ قَالَ أُهْدِيَ لِلنَّبِيِّ صلى الله عليه وسلم جُبَّةُ سُنْدُسٍ، وَكَانَ يَنْهَى عَنِ الْحَرِيرِ، فَعَجِبَ النَّاسُ مِنْهَا، فَقَالَ : وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَمَنَادِيلُ سَعْدِ بْنِ مُعَاذٍ فِي الْجَنَّةِ أَحْسَنُ مِنْ هَذَا
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നബിക്ക് മിനുസപ്പട്ടിന്റെ ഒര ജുബ്ബ സമ്മാനിക്കപ്പെട്ടു. നബി പട്ടിനെ (പുരുഷന്‍മാ൪ക്ക്) നിരോധിക്കുമായിരുന്നു. അപ്പോള്‍ ആ പട്ടിന്റെ (ഭംഗിയിലും മിനുമിനുപ്പിലും) സ്വഹാബത്ത് ആശ്ചര്യം കൂറി. നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം, സ്വ൪ഗത്തില്‍ സഅ്ദ് ബ്നു മുആദിന്റെ തുവ്വാലകള്‍ ഇതിനേക്കാള്‍ മികവുറ്റതാണ്. (ബുഖാരി:3248)
അബ്ദുല്ലാഹിബ്നു സലാം رضى الله عنه
عن معاذ قال: قال رسول الله – صلى الله عليه وسلم -:عبدالله بن سلام عاشر عشرة في الجنة
മുആദ് ബ്നു ജബലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അബ്ദുല്ലാഹിബ്നു സലാം(റ) സ്വ൪ഗത്തില്‍ പത്ത് പേരില്‍ പത്താമനാണ്. (മുസ്നദു അഹ്മദ് – സ്വഹീഹ് അല്‍ബാനി )
യാസി൪, അമ്മാ൪رضي الله عنهما
عَنْ عُثْمَانَ بْنِ عَفَّانَ ، قَالَ : لَقِيتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْبَطْحَاءِ ، فَأَخَذَ بِيَدِي فَانْطَلَقْتُ مَعَهُ ، فَمَرَّ بِعَمَّارٍ ، وَأُمِّ عَمَّارٍ وَهُمْ يُعَذَّبُونَ ، فَقَالَ : صَبْرًا آلَ يَاسِرٍ ، فَإِنَّ مَصِيرَكُمْ إِلَى الْجَنَّةِ
ഉസ്മാനു ബ്നു അഫാനില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂലിനെ ഞാന്‍ ബത്വ്ഹാഇല്‍ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം എന്റെ കൈ പിടിച്ചു. അങ്ങനെ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി. നബി ﷺ അമ്മാറിന്റെയും ഉമ്മുഅമ്മാറിന്റെയും അരികിലൂടെ നടന്നു. അവ൪ ശിക്ഷിക്കപ്പെടുകയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: യാസിറിന്റെ കുടംബമേ ക്ഷമിക്കുക, നിങ്ങളുടെ മടക്കം സ്വ൪ഗത്തിലേക്കാകുന്നു.
സെയ്ദ് ബ്നു ഹാരിഥرضى الله عنه
عن بريدة قال: قال رسول الله – صلى الله عليه وسلم -: دخلت الجنة فاستقبلتني جارية شابة فقلت : لمن أنت ؟ قالت : لزيد بن حارثة
ബുറൈദയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. അപ്പോള്‍ യുവത്വം തുളുമ്പുന്ന ഒരു പെണ്‍കുട്ടി എന്നെ സമീപിച്ചു. ഞാന്‍ ചോദിച്ചു: നീ ആരുടേതാണ്? അവള്‍ പറഞ്ഞു: സെയ്ദ് ബ്നു ഹാരിഥയുടേത്. (ഇബ്നു അസാകി൪ – സ്വഹീഹ് അല്‍ബാനി )
ഹാരിഥത് ഇബ്നു നുഅ്മാന്‍ رضى الله عنه
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : دَخَلْتُ الْجَنَّةَ فَسَمِعْتُ فِيهَا قِرَاءَةً فَقُلْتُ : مَنْ هَذَا ؟ قَالُوا : حَارِثَةُ بْنُ النُّعْمَانِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : كَذَلِكُمُ الْبِرُّ كَذَلِكُمُ الْبِرُّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഞാന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. അപ്പോള്‍ ഞാന്‍ അതില്‍ ഒരു പാരായണം കേട്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഇത് ആരാണ്? അവ൪ പറഞ്ഞു: ഹാരിഥ ഇബ്നു നുഅ്മാന്‍. അദ്ദേഹത്തെ പോലെയാണ് പുണ്യാത്മാക്കള്‍, അദ്ദേഹത്തെ പോലെയാണ് പുണ്യാത്മാക്കള്‍ (അദ്ദേഹം തന്റെ മാതാവിന് ഏറ്റവും പുണ്യം ചെയ്യുന്ന വ്യക്തിയായിരുന്നു) (ഹാകിം – സ്വഹീഹ് അല്‍ബാനി)
ബിലാല്‍ رضى الله عنه
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِبِلاَلٍ عِنْدَ صَلاَةِ الْفَجْرِ “ يَا بِلاَلُ حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَىَّ فِي الْجَنَّةِ ”. قَالَ مَا عَمِلْتُ عَمَلاً أَرْجَى عِنْدِي أَنِّي لَمْ أَتَطَهَّرْ طُهُورًا فِي سَاعَةِ لَيْلٍ أَوْ نَهَارٍ إِلاَّ صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أَنْ أُصَلِّيَ. قَالَ أَبُو عَبْدِ اللَّهِ دَفَّ نَعْلَيْكَ يَعْنِي تَحْرِيكَ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ഒരു സുബ്ഹ് നമസ്കാരത്തിന് ശേഷം ബിലാലിനോട് പറഞ്ഞു. താങ്കള്‍ ഇസ്ലാമില്‍ പ്രവ൪ത്തിച്ച പുണ്യകര്‍മ്മങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം കാംക്ഷിക്കുന്നത് ഏതാണ്? നിശ്ചയം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ താങ്കളുടെ ചെരുപ്പിന്‍റെ ചലനം കേള്‍ക്കുകയുണ്ടായി. ബിലാല്‍(റ) പറഞ്ഞു: ഞാന്‍ രാത്രിയിലോ പകലിലോ ഏതുസമയം വുളു എടുത്താലും എനിക്ക് നമസ്ക്കരിക്കുവാന്‍ മതപരമാക്കിയത് ഞാന്‍ ആ വുളുകൊണ്ട് നമസ്ക്കരിക്കാറുണ്ട്. ഇതാണ് എന്‍റെ അടുത്ത് ഏറ്റവും പ്രതീക്ഷയുള്ളത്. (ബുഖാരി:1149)
അബുദ്ദഹ്ദാഹ്رضى الله عنه
عَنْ جَابِرِ بْنِ سَمُرَةَ، قَالَ صَلَّى رَسُولُ اللَّهِ صلى الله عليه وسلم….. كَمْ مِنْ عِذْقٍ مُعَلَّقٍ فِي الْجَنَّةِ لاِبْنِ الدَّحْدَاحِ ” . أَوْ قَالَ شُعْبَةُ ” لأَبِي الدَّحْدَاحِ ” .
ജാബി൪ ബ്നു സമുറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വ൪ഗത്തില്‍ ഇബ്നു ദ്ദഹ്ദാഹിന് എത്ര കെട്ടിത്തൂക്കപ്പെട്ട ഈത്തപ്പന കുലകളാണ് അല്ലെങ്കില്‍ ശുഅ്ബ പറഞ്ഞു: അബിദ്ദഹ്ദാഹിന് (മുസ്ലിം:965)
ഹാരിഥത് ഇബ്നു സുറാക്വ رضى الله عنه
عَنْ أَنَسُ بْنُ مَالِكٍ، أَنَّ أُمَّ الرُّبَيِّعِ بِنْتَ الْبَرَاءِ، وَهْىَ أُمُّ حَارِثَةَ بْنِ سُرَاقَةَ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا نَبِيَّ اللَّهِ، أَلاَ تُحَدِّثُنِي عَنْ حَارِثَةَ وَكَانَ قُتِلَ يَوْمَ بَدْرٍ أَصَابَهُ سَهْمٌ غَرْبٌ، فَإِنْ كَانَ فِي الْجَنَّةِ، صَبَرْتُ، وَإِنْ كَانَ غَيْرَ ذَلِكَ اجْتَهَدْتُ عَلَيْهِ فِي الْبُكَاءِ. قَالَ “ يَا أُمَّ حَارِثَةَ، إِنَّهَا جِنَانٌ فِي الْجَنَّةِ، وَإِنَّ ابْنَكِ أَصَابَ الْفِرْدَوْسَ الأَعْلَى ”.
അനസില്‍(റ) നിവേദനം: ബറാഇന്‍റെ മകള്‍ ഉമ്മുഹാരിസ്(റ) നബി ﷺയുടെ അടുത്തുവന്ന് പറഞ്ഞു. അല്ലാഹുവിന്‍റെ പ്രവാചകരെ! ഹാരിസിനെക്കുറിച്ച് അവിടുന്ന് എനിക്ക് വിവരിച്ചു തന്നാലും – അദ്ദേഹം ബദര്‍ യുദ്ധത്തില്‍ ഒരു ഒളിയമ്പ് ബാധിച്ചാണ് മരണപ്പെട്ടത് – അവന്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിച്ചുകൊള്ളാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തെചൊല്ലി കരയാന്‍ ഞാന്‍ പാടുപെടും. നബി ﷺ അരുളി: ഹാരിസിന്‍റെ മാതാവേ! സ്വര്‍ഗ്ഗത്തില്‍ നിശ്ചയം പല പദവികളുണ്ട്. നിന്‍റെ പുത്രന് ലഭിച്ചിരിക്കുന്നത് മഹോന്നതമായ ഫിര്‍ദൌസാണ്. (ബുഖാരി:2809)
വറക്വത് ബ്നു നൌഫല്‍ رضى الله عنه
عَنْ عَائِشَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ: لا تسبُّوا ورَقةَ بنَ نوْفلٍ ، فإنِّي قدْ رأيتُ له جنةً أوْ جنَّتيْنِ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ വറക്വത് ബ്നു നൌഫലിനെ അധിക്ഷേപിക്കരുത്. കാരണം അദ്ദേഹത്തിന് സ്വ൪ഗത്തില്‍ ഒരു തോട്ടം അല്ലെങ്കില്‍ തോട്ടങ്ങള്‍ ഞാന്‍ കാണുകയുണ്ടായി. (ഹാകിം – സ്വഹീഹ് അല്‍ബാനി)
സെയ്ദ് ബ്നു അംറു ബ്നു നുഫെയ്’ല്‍ رضى الله عنه
عن عائشة قالت : قال رسول الله يَةِ دخلت الجنة ، فرأيت لزيد بن عمرو بن نفيل درجتين
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. അപ്പോള്‍ സെയ്ദ് ബ്നു അംറു ബ്നു നുഫെയ്’ലിന് രണ്ട് പദവികള്‍ ഞാന്‍ കണ്ടു. (ഇബ്നു അസാകി൪ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഹസ്സന്‍, ഹുസൈന്‍ رضي الله عنهما
عَنْ أَبِي سَعِيدٍ الْخُدْرِيِّ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الْحَسَنُ وَالْحُسَيْنُ سَيِّدَا شَبَابِ أَهْلِ الْجَنَّةِ
അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹസനും ഹുസൈനും സ്വ൪ഗവാസികളിലെ യുവാക്കള്‍ക്ക് നേതാക്കളാണ്. (തി൪മിദി :49 /4136 )