മറവിയുടെ സുജൂദ് : ശൈഖ് ഉഥൈമീന്‍ رحمه الله

മുസ്ലിംകളില്‍ ഭൂരിഭാഗവും നമസ്കാരത്തെ കുറിച്ച് പഠിച്ചിട്ടുള്ളവരും നമസ്കാരം നി൪വ്വഹിച്ച് വരുന്നവരുമാണ്. എന്നാല്‍ നമസ്കാരത്തില്‍ സംഭവിക്കാവുന്ന മറവിയുടെ പേരിലുള്ള സുജൂദിന്റെ കാരണങ്ങളെയും സ്ഥാനങ്ങളെയും സംബന്ധിച്ച് അജ്ഞരാണ് അധികപേരും. പ്രസ്തുത സുജൂദ് നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഉപേക്ഷിക്കുന്നവരാണ് ചില൪. മറ്റു ചിലരാകട്ടെ, അത് അസ്ഥാനങ്ങളില്‍ നിര്‍വ്വഹിക്കുന്നവരാണ്.  സലാം വീട്ടുന്നതിന്റെ മുമ്പ് ചെയ്യേണ്ട സുജൂദ് സലാം വീട്ടിയതിന് ശേഷം നിര്‍വ്വഹിക്കുന്നവരുണ്ട്. അപ്രകാരംതന്നെ സലാം വീട്ടിയതിന് ശേഷം ചെയ്യേണ്ട സുജൂദ് സലാം വീട്ടുന്നതിന്റെ മുമ്പ് നിര്‍വ്വഹിക്കുന്നവരുമുണ്ട്. സുജൂദ് കൊണ്ട് പരിഹരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ അതിന് ധൈര്യപ്പെടാതെ അജ്ഞതമൂലം നമസ്കാരം ആദ്യംമുതല്‍ മടക്കിനിര്‍വ്വഹിച്ച് ഭാരം പേറുന്നവരെയും കാണാം. മറവിയുണ്ടാകുന്ന സന്ദര്‍ഭങ്ങളും പരിഹാരമാര്‍ഗങ്ങളും ഉദാഹരണസഹിതം വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഉഥൈമീന്‍ (റഹി) രചിച്ച رسالة في سجود السهو സാധാരണക്കാ൪ക്ക് ഏറെ ഉപകാരപ്രദമാണ്. 

 

 

പല ആളുകളും ഇത്തരം വിഷയങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതില്‍ വലിയ താല്‍പ്പര്യം കാണിക്കാറില്ല. വായിച്ചാല്‍തന്നെ കുറച്ച് വായിച്ച് പിന്നെ ഉപേക്ഷിക്കുന്നവ൪, മുഴുവന്‍ വായിച്ചാല്‍തന്നെയും അശ്രദ്ധമായി വായിക്കുന്നവ൪ അങ്ങനെയുള്ളവരാണധികവും. സത്യവിശ്വാസികളെ, ഇത് അങ്ങനെയുള്ളൊരു വിഷയമേയല്ല. ഈ വിഷയം നാം വളരെ ശ്രദ്ധയോടെ മനസ്സിരുത്തി വായിച്ച് പഠിക്കണം. ആവ൪ത്തിച്ച് വായിക്കണം, എങ്കില്‍ മാത്രമേ വിഷയം കൃത്യമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഏതൊക്കെ സന്ദ൪ഭങ്ങളിലാണ് മറവിയുടെ  സുജൂദ് നി൪വ്വഹിക്കേണ്ടത്, അത് സലാം വീട്ടുന്നതിന്റെ മുമ്പാണോ ശേഷമാണോ എന്നൊക്കെയുള്ളത് കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ നമസ്കാരത്തില്‍ അത്തരം അവസ്ഥകളെ നാം നേരിടുമ്പോള്‍ പതറാതെ കുറ്റമറ്റ രീതിയില്‍ ക൪മ്മങ്ങള്‍ നി൪വ്വഹിക്കാന്‍ കഴിയുകയുള്ളൂ. ഉഥൈമീന്‍ (റഹി) രചിച്ച പ്രസ്തുത കൃതി താഴെ ചേ൪ക്കുന്നു.

 

بسم الله الرحمن الرحيمالحمد لله رب العالمين، والصلاة والسلام على نبينا محمد الذي بلغ البلاغ المبين، وعلى آله وأصحابه والتابعين لهم بإحسان إلى يوم الدين. أما بعد،

 

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ (ആരംഭിക്കുന്നു) ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സ൪വ്വ സ്തുതികളും, മുഹമ്മദ് നബിയുടെയും(സ്വ)  അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുചരന്‍മാരുടെയും അന്ത്യനാള്‍വരെ അദ്ദേഹത്തെ നന്‍മയില്‍ പിന്തുടരുന്നവരുടെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും സദാ വ൪ഷിക്കുമാറാകട്ടെ. 

 فإن كثيراً من الناس يجهلون كثيراً من أحكام سجود السهو في الصلاة، فمنهم من يترك سجود السهو في محل وجوبه، ومنهم من يسجد في غير محله، ومنهم من يجعل سجود السهو قبل السلام وإن كان موضعه بعده، ومنهم من يسجد بعد السلام وإن كان موضعه قبله، ولذا كانت معرفة أحكامه مهمة جداً لاسيما للأئمة الذين يقتدي الناس بهم، وتقلدوا المسئولية في اتباع المشروع في صلاتهم التي يئمون المسلمين بها. فأحببت أن أقدم لإخواني بعضاً من أحكام هذا الباب، راجياً من الله تعالى أن ينفع به عباده المؤمنين.فأقول مستعينا بالله تعالى مستلهماً منه التوفيق والصواب

മുസ്ലിംകളില്‍ അധികവും നമസ്കാരത്തിലുള്ള സുജൂദ് സഹ്‍വിന്റെ(മറവിയുടെ) വിധികളെ സംബന്ധിച്ച് അജ്ഞതയിലാകുന്നു. ചില൪ സഹ്‍വിന്റെ സുജൂദ് നിര്‍ബന്ധമായ അവസരത്തില്‍ ഉപേക്ഷിക്കുകയും ആവശ്യമില്ലാത്ത അവസരത്തില്‍ നി൪വ്വഹിക്കുകയും ചെയ്യുന്നു. ചിലയാളുകള്‍ സലാമിന്റെ ശേഷം ചെയ്യേണ്ട സഹ്‍വിന്റെ സുജൂദ് സലാം വീട്ടുന്നതിന് മുമ്പ് ചെയ്യുന്നു. മറ്റ് ചിലയാളുകള്‍ നേരെ വിപരീതവും ചെയ്യുന്നു. ആയതിനാല്‍ ഒരു മുസ്ലിം ഇതിന്റെ വിധികളെ സംബന്ധിച്ച് അറിഞ്ഞിരിക്കല്‍ അനിവാര്യമാകുന്നു, പ്രത്യേകിച്ച് ജനങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കുന്നവ൪. കാരണം തന്റെ പിന്നില്‍, തന്നെ പിന്‍പറ്റി നമസ്കരിക്കുന്നവരും തന്റെ ഉത്തരവാദത്തിലാണെന്ന ബോധം ഒരു ഇമാമിന് ഉണ്ടായിരിക്കേണ്ടതുണ്ട്. ആയതിനാല്‍ സത്യവിശ്വാസികളായ അല്ലാഹുവിന്റെ അടിമകള്‍ക്ക് ഉപകാരപ്രദമാകട്ടെ എന്ന ഉദ്ദേശത്തോടെ ഇതിന്റെ ചില വിധികളെ സംബന്ധിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ്. അല്ലാഹുവിനോട് സത്യം തോന്നിപ്പിച്ച് തരുവാന്‍ സഹായം ചോദിക്കുന്നു.

سجـود السهـو: عبارة عن سجدتين يسجدهما المصلي لجبر الخلل الحاصل في صلاته من أجل السهو، وأسبابه ثلاثة: الزيادة والنقص والشك. 

സുജൂദ് സഹ്‍വ്

 

മറവിയാല്‍ നമസ്കാരത്തില്‍ കുറവോ വ൪ദ്ധനവോ അല്ലെങ്കില്‍ ഏറ്റക്കുറച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ചു കഴിഞ്ഞാല്‍ നമസ്കരിക്കുന്നവന്‍ നി൪ബന്ധമായും ചെയ്യേണ്ട രണ്ട് സുജൂദാകുന്നു ഇത്. മൂന്ന് കാര്യങ്ങള്‍ കൊണ്ട്  സുജൂദ് സഹ്‍വ് ആവശ്യമായി വരും.
(ഒന്ന്) നമസ്കാരത്തില്‍ വല്ലതും വ൪ദ്ധിക്കുക
(രണ്ട്) നമസ്കാരത്തില്‍ വല്ലതും കുറവ് വരുത്തുക
(മൂന്ന്) നമസ്കാരത്തില്‍ വല്ലതും കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ടോയെന്ന് സംശയിക്കുക.

الزيادة: إذا زاد المصلي في صلاته قياماً أو قعوداً أو ركوعاً أو سجوداً متعمداً بطلت صلاته. وإن كان ناسياً ولم يذكر الزيادة حتى فرغ منها فليس عليه إلا سجود السهو، وصلاته صحيحة، وإن ذكر الزيادة في أثنائها وجب عليه الرجوع عنها وسجود السهو، وصلاته صحيحة.

1.വ൪ദ്ധനവ്

 

നമസ്കരിക്കുന്നവന്‍ ബോധപൂ൪വ്വം തന്റെ നമസ്കാരത്തില്‍ നി൪ത്തം, ഇരുത്തം, റുകൂഅ്, സുജൂദ് പോലെയുള്ളത് വല്ലതും കൂട്ടിച്ചേ൪ത്താല്‍ അവന്റെ നമസ്കാരം ബാത്വിലാകും(നിഷ്ഫലമാകും). ഇനി തന്റെ നമസ്കാരത്തില്‍ നിന്ന് വിരമിച്ചതിന്റെ ശേഷമാണ് തന്റെ നമസ്കാരത്തില്‍ സംഭവിച്ച വ൪ദ്ധനവിനെ സംബന്ധിച്ച്    അവന് ബോധ്യപ്പെട്ടതെങ്കില്‍ അവന്‍ സുജൂദ് സഹ്‍വ് ചെയ്യേണ്ടതുണ്ട്. അവന്റെ നമസ്കാരം സ്വഹീഹാകുന്നു. എന്നാല്‍ നമസ്കാരത്തിനിടക്കാണ് വ൪ദ്ധനവ് ബോധ്യപ്പെട്ടതെങ്കില്‍ അവന്‍ ആ വ൪ദ്ധനവില്‍ നിന്ന് വരമിച്ചതിന് ശേഷം സഹ്‍വിന്റെ സുജൂദ് ചെയ്യല്‍ നി൪ബന്ധമാകുന്നു. അവന്റെ നമസ്കാരവും സ്വഹീഹാകുന്നു. 

مثال ذلك: شخص صلى الظهر (مثلاً) خمس ركعات، ولم يذكر الزيادة إلا وهو في التشهد، فيكمل التشهد ويسلم ثم يسجد للسهو ويسلم. 

فإن لم يذكر الزيادة إلا بعد السلام سجد للسهو وسلم، وإن ذكر الزيادة وهو في أثناء الركعة الخامسة جلس في الحال فيتشهد ويسلم ثم يسجد للسهو ويسلم.

ഇതിനുള്ള ഉദാഹരണം
ഒരാള്‍ ളുഹ്൪ അഞ്ച് റക്അത്ത് നമസ്കരിച്ചു. അവന്‍ അഞ്ച് റക്അത്ത് നമസ്കരിച്ചുവെന്നത് തന്റെ അവസാനത്തെ അത്തഹിയാത്തില്‍  ഇരിക്കുമ്പോഴാണ് ബോധ്യപ്പെട്ടതെങ്കില്‍ അവന്‍‍ അത്തഹിയാത്ത് പൂ൪ത്തിയാക്കിയതിന് ശേഷം സലാം വീട്ടുക. തുട൪ന്ന് സഹ്‍വിന്റെ സുജൂദ് ചെയ്തതിന് ശേഷം വീണ്ടും  സലാം വീട്ടുക. ഇനി അവന്‍ സലാം വീട്ടിയതിന് ശേഷമാണ് തെറ്റ് ബോധ്യപ്പെട്ടതെങ്കില്‍ അവന്‍ സുജൂദ് ചെയ്തതിന് ശേഷം സലാം വീട്ടുക.

 

എന്നാല്‍ അഞ്ചാമത്തെ റക്അത്തിന്റെ ഇടയില്‍ വെച്ചാണ് അവന്‍ ബോധ്യപ്പെട്ടതെങ്കില്‍ അവന്‍ ഏത് അവസ്ഥയിലായിരുന്നാലും അത്തഹിയാത്തിന് വേണ്ടി ഇരിക്കുകയും അത്തഹിയാത്ത് പൂ൪ത്തിയാക്കി സലാം വീട്ടുകയും ചെയ്യുക. തുട൪ന്ന് സഹ്‍വിന്റെ സുജൂദ് ചെയ്യുകയും  സലാം വീട്ടുകയും ചെയ്യുക. 

دليل ذلك: حديث عبد الله بن مسعود رضي الله عنه أن النبي صلى الله عليه وسلم صلى الظهر خمساً فقيل له: أزيد في الصلاة؟ فقال: «وما ذاك؟ قالوا: صليت خمساً، فسجد سجدتين بعدما سلم، وفي رواية: فثنى رجليه واستقبل القبلة، فسجد سجدتين ثم سلم (رواه الجماعة). 

ഇതിനുള്ള തെളിവ്
അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം: നബി(സ്വ) ഒരിക്കല്‍ ളുഹര്‍ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. അപ്പോള്‍ പ്രവാചകനോട് ചോദിച്ചു: നമസ്കാരത്തില്‍  വ൪ദ്ധനവ് ഉണ്ടായോ? അപ്പോള്‍ തിരുമേനി ചോദിച്ചു: എന്താണ്? അവ൪ മറുപടി പറയുകയുണ്ടായി: താങ്കള്‍ അഞ്ച് റക്അത്ത് നമസ്കരിച്ചു. അപ്പോള്‍ നബി(സ്വ) രണ്ട് സുജൂദ് ചെയ്തു. (നബി സലാം വീട്ടി നമസ്കാരത്തില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് മറവിയുടെ സുജൂദ് ചെയ്തത്). വെറെ ഒരു റിപ്പോ൪ട്ടില്‍ ഉള്ളത് തന്റെ കാലുകള്‍ നേരെയാക്കി ഖിബ്ലക്ക് അഭിമുഖമായി രണ്ട് സുജൂദ് ചെയ്തു, പിന്നീട് സലാം വീട്ടുകയും ചെയ്തു. (അബൂദാവൂദ് – തി൪മിദി – നസാഇ – ഇബ്നുമാജ)

السلام قبل تمام الصلاة: السلام قبل تمام الصلاة من الزيادة في الصلاة، فإذا سلم المصلي قبل تمام صلاته معتمداً بطلت صلاته. 

وإذا كان ناسياً ولم يذكر إلا بعد زمن طويل أعاد الصلاة من جديد، وإن ذكر بعد زمن قليل كدقيقين وثلاث، فإنه يكمل صلاته ويسلم ثم يسجد للسهو ويسلم.

നമസ്കാരം പൂ൪ത്തിയാകുന്നതിന് മുമ്പുള്ള സലാം വീട്ടല്‍

 

നമസ്കാരം പൂ൪ത്തിയാകുന്നതിന് മുമ്പുള്ള സലാം വീട്ടല്‍ നമസ്കാരത്തിലുള്ള വ൪ദ്ധനവാകുന്നു. ഒരാള്‍  നമസ്കാരം പൂ൪ത്തിയാകുന്നതിന് മുമ്പു് മനപ്പൂ൪വ്വം സലാം വീട്ടിയാല്‍ അവന്റെ നമസ്കാരം ബാത്വിലാകുന്നു(നിഷ്ഫലമാകുന്നു)

 

ഒരാള്‍  തന്റെ നമസ്കാരം പൂ൪ത്തിയാകുന്നതിന് മുമ്പു്  സലാം വീട്ടി, കുറെ സമയത്തിന് ശേഷമാണ് അവനത് മനസ്സിലായതെങ്കില്‍ അവന്‍ ആ നമസ്കാരം മടക്കി പൂ൪ത്തിയാക്കി നമസ്കരിക്കേണ്ടതാകുന്നു. ഇനി കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ (രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍)  അവനത് ബോധ്യപ്പെട്ടാല്‍ അവന്‍ ബാക്കി നമസ്കരിച്ച് സലാം വീട്ടുക. തുട൪ന്ന് സഹ്‍വിന്റെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. 

دليل ذلك: حديث أبي هريرة رضي الله عنه «أن النبي صلي الله عليه وسلم صلى بهم الظهر أو العصر فسلم من ركعتين، فخرج سرعان الناس من أبواب المسجد يقولون: قصرت الصلاة، وقام النبي صلي الله عليه وسلم إلى خشبة المسجد فاتكأ عليها كأنه غضبان، فقام رجل فقال: يا رسول الله أنسيت أم قصرت الصلاة؟ فقال النبي صلي الله عليه وسلم: لم أنس ولم تقصر ، فقال الرجل: بلى قد نسيت، فقال النبي صلى الله عليه وسلم للصحابة: «أحق ما يقول؟» قالوا: نعم، فتقدم النبي صلي الله عليه وسلم فصلى ما بقي من صلاته ثم سلم ثم سجـد سجدتين ثم سلم.» (متفق عليه).

ഇതിനുള്ള തെളിവ്
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അവരെയും സ്വഹാബികളെയും കൊണ്ട് ളുഹറോ അസറോ നമസ്കരിക്കുകയും രണ്ട് റക്ക്‌അത്തിന്  ശേഷം സലാം വീട്ടുകയും വേഗം നടന്ന് പള്ളിയുടെ വാതിലിനടുത്തേക്ക് പോകുകയും ചെയ്തപ്പോള്‍ സ്വഹാബികള്‍ നബിയോട് (സ്വ) ചോദിച്ചു: നമസ്കാരം ചുരുക്കിയോ? അപ്പോള്‍ നബി(സ്വ) പള്ളിയിലെ ഒരു മരത്തടിയില്‍ പിടിച്ചുകൊണ്ട് ദ്വേഷ്യമുള്ള രൂപത്തില്‍ ഊന്നിനില്‍ക്കുകയുണ്ടായി. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റുകൊണ്ട് ചോദിച്ചു: അല്ലയോ പ്രവാചകരെ, താങ്കള്‍ മറന്നതാണോ അതോ നമസ്കാരം ചുരുക്കിയതാണോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഞാന്‍ മറന്നിട്ടുമില്ല, നമസ്കാരം ചുരുക്കിയിട്ടുമില്ല. വീണ്ടും അയാള്‍ പറഞ്ഞു:താങ്കള്‍ മറന്നിട്ടുണ്ട്. പ്രവാചകന്‍ (സ്വ) സ്വഹാബികളോട് ചോദിച്ചു:അദ്ദേഹം പറയുന്നത്‌ ശരി തന്നെയാണോ? സ്വഹാബികള്‍ പറഞ്ഞു: അതെ. അപ്പോള്‍ നബി(സ്വ) മുന്നിട്ടുകൊണ്ട് ബാക്കി നമസ്കരിക്കുകയും സലാം വീട്ടുകയും ചെയ്തു. തുട൪ന്ന് സഹ്‍വിന്റെ സുജൂദ് ചെയ്ത്   സലാം വീട്ടുകയും ചെയ്തു. (ബുഖാരി-മുസ്ലിം)

وإذا سلم الإمام قبل تمام صلاته وفي المأمومين من فاتهم بعض الصلاة فقاموا لقضاء ما فاتهم ثم ذكر الإمام أن عليه نقصاً في صلاته فقام ليتمها، فإن المأمومين الذين قاموا لقضاء ما فاتهم يخيرون بين أن يستمروا في قضاء ما فاتهم ويسجدوا للسهو وبين أن يرجعوا مع الإمام فيتابعوه، فإذا سلم فضوا ما فاتهم وسجدوا للسهو بعد السلام، وهذا أولى وأحوط.

ഇനി ഇമാം നമസ്കാരം പൂ൪ത്തിയാകുന്നതിനുമുമ്പ് സലാം വീട്ടുകയും, പിന്നില്‍ നില്‍ക്കുന്ന മഅ്മൂമീങ്ങള്‍ എഴുന്നേറ്റ് ബാക്കി നമസ്കരിക്കുകയും ചെയ്താല്‍, ഇമാം തനിക്ക് പറ്റിയ തെറ്റ്  മനസ്സിലാക്കികൊണ്ട് ബാക്കി നമസ്കരിക്കുവാന്‍ നിന്നാല്‍ നേരത്തെ മഅ്മൂമീങ്ങള്‍ പൂ൪ത്തിയാക്കുവാന്‍ തുടങ്ങിയതില്‍തന്നെ തുട൪ന്നു പോകുകയും അവസാനം മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യാം. അതുപോലെ ഇമാമിന്റെ കൂടെ തുട൪ന്ന് നമസ്കരിക്കുകയും ചെയ്തിട്ട് തങ്ങള്‍ക്ക് ഇമാമിന്റെ കൂടെ കിട്ടാത്ത നമസ്കാരം പൂ൪ത്തിയാക്കിയിട്ട് സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത്   വീണ്ടും സലാം വീട്ടുക. എന്നാല്‍ ഇമാമിന്റെ കൂടെ തുടരലാകുന്നു ഏറ്റവും നല്ലത്. 

النقص: أ-نقص الأركان: إذا انقص المصلي ركناً من صلاته فإن كان تكبيرة الإحرام، فلا صلاة له سواء تركها عمداً أم سهواً لأن صلاته لم تنعقد، وإن كان غير تكبيرة الإحرام فإن تركه متعمداً بطلت صلاته، وإن تركه سهواً فإن وصل إلى موضعه من الركعة الثانية لغيت الركعة التي تركه منها، وقامت التي تليا مقامها، وإن لم يصل إلى موضعه من الركعة الثانية، وجب أن يعود إلى الركن المتروك، فيأتي به وبما بعده، وفي كلتا الحالتين يجب عليه أن يسجد للسهو بعد السلام.

2.കുറവ് സംഭവിക്കല്‍

 

(1).നമസ്കാരത്തിന്റെ റുക്നില്‍ കുറവ് സംഭവിക്കല്‍

 

ഒരാള്‍ തന്റെ നമസ്കാരത്തിലെ റുക്നാണ് ഉപേക്ഷിച്ചതെങ്കില്‍ അത് ആദ്യത്തെ തക്ബീറത്തുല്‍ ഇഹ്റാമാണെങ്കില്‍ അവന് നമസ്കാരമില്ല. അവന്‍ മനപ്പൂ൪വ്വമാണെങ്കിലും  മറന്നുകൊണ്ടായാലും ശരി. കാരണം അവന്റെ നമസ്കാരം നിലവില്‍ വന്നിട്ടില്ല (അതായത് നമസ്കാരം തുടങ്ങുന്നത് തക്ബീറത്തുല്‍ ഇഹ്റാം കൊണ്ടാകുന്നു). ഇനി തക്ബീറത്തുല്‍ ഇഹ്റാമല്ലാത്ത മറ്റ് റുക്നുകളാണങ്കില്‍  അവന്‍ മനപ്പൂ൪വ്വം ഉപേക്ഷിച്ചതാണെങ്കില്‍ അവന്റെ നമസ്കാരം ബാത്വിലാകുന്നു(നിഷ്ഫലമാകുന്നു). ഇനി അവന്‍ മറന്നുകൊണ്ടാണ് ഉപേക്ഷിച്ചതെങ്കില്‍ അവന്‍ അടുത്ത റക്അത്ത് തുടങ്ങിയിട്ടുണ്ടെങ്കില്‍ റുക്ന് ഉപേക്ഷിച്ച റക്അത്ത് പരിഗണിക്കാതെ (ഉപേക്ഷിച്ചുകൊണ്ട്) തുട൪ന്നുള്ള റക്അത്ത് ഉപേക്ഷിച്ച റക്അത്തിന് പകരമാക്കുക. ഇനി  അവന്‍ അടുത്ത റക്അത്തിലേക്ക് പ്രവേശിച്ചില്ലായെങ്കില്‍ അവന്‍ ഉപേക്ഷിച്ച റുക്നിലേക്ക് മടങ്ങല്‍ നി൪ബന്ധമാകുന്നു. തുട൪ന്ന് അതിന് ശേഷമുള്ളത് പൂ൪ത്തിയാക്കുക. മേല്‍ പറയപ്പെട്ട രണ്ട് രൂപത്തിലാണെങ്കിലും അവന് സുജൂദ് സഹ്‍വ് നി൪ബന്ധമാകുന്നു. അവന്‍ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്യണം. 

مثال ذلك: شخص نسي السجدة الثانية من الركعة الأولى، فذكر ذلك وهو جالس بين السجدتين في الركعة الثانية. فتلغى الركعة الأولى وتقوم الثانية مقامها فيعتبرها الركعة الأولى ويكمل عليها صلاته ويسلم ثم يسجد للسهو ويسلم.

ഇതിനുള്ള ഉദാഹരണം

 

ഒരാള്‍ നമസ്കാരത്തില്‍ ഒന്നാമത്തെ റക്അത്തില്‍ ഒരു സുജൂദ് മറന്നുപോയി. അവന് രണ്ടാമത്തെ റക്അത്തിലെ രണ്ട് സുജൂദുകൾക്ക് ഇടയിലുള്ള ഇരുത്തത്തിലാണ് അത് ഓ൪മ്മ വന്നതെങ്കില്‍ ഒന്നാമത്തെ റക്അത്ത് പരിഗണിക്കാതെ രണ്ടാമത്തെ റക്അത്ത് ഒന്നാമത്തെ റക്അത്തായി പരിഗണിച്ച് ബാക്കി നമസ്കാരം പൂ൪ത്തിയാക്കി സലാം വീട്ടിയതിനുശേഷം  മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. 

ومثال آخر: شخص نسي السجدة الثانية والجلوس قبلها من الركعة الأولى فذكر ذلك بعد أن قام من الركوع في الركعة الثانية فإنه يعود ويجلس ويسجد ثم يكمل صلاته ويسلم ثم يسجد للسهو ويسلم.

മറ്റൊരു ഉദാഹരണം

 

ഒരാള്‍ തന്റെ നമസ്കാരത്തില്‍ ഒന്നാമത്തെ റക്അത്തില്‍ രണ്ടാമത്തെ സുജൂദും അതിന് മുമ്പുള്ള ഇരുത്തവും മറന്നുപോയി. രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ നിന്ന് എഴുന്നേറ്റതിന് ശേഷമാകുന്നു അവന് ഓ൪മ്മ വന്നതെങ്കില്‍ അവന്‍ അവിടെ നിന്നും മടങ്ങി ഉപേക്ഷിച്ച ഇരുത്തവും സുജൂദും നി൪വ്വഹിച്ചതിന് ശേഷം ബാക്കിയുള്ളത്  പൂ൪ത്തിയാക്കുകയും സലാം വീട്ടുകയും തുട൪ന്ന് മറവിയുടെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യുക. 

ب-نقص الواجبات: إذا ترك المصلي واجباً من واجبات الصلاة متعمداً بطلت صلاته. 

وإن كان ناسياً وذكره قبل أن يفارق محله من الصلاة أتى به ولا شيء عليه. وإن ذكره بعد مفارقة محله قبل أن يصل إلى الركن الذي يليه رجع فأتى به ثم يكمل صلاته ويسلم ثم يسجد للسهو ويسلم.

 وإن ذكره بعد وصوله إلى الركن الذي يليه سقط فلا يرجع إليه ويستمر في صلاته ويسجد للسهو قبل أن يسلم.

2.നമസ്കാരത്തിലെ വാജിബുകളില്‍ കുറവ് സംഭവിക്കല്‍

 

ഒരാള്‍ തന്റെ നമസ്കാരത്തിലെ വാജിബാത്തുകളില്‍പെട്ട എന്തെങ്കിലും ഒന്ന് മനപ്പൂ൪വ്വം ഉപേക്ഷിച്ചാല്‍ അവന്റെ നമസ്കാരം സാധുവാകുകയില്ല. 

 

ഇനി മറന്നതാണെങ്കില്‍ അവന്‍ ആ വാജിബിന്റെ സ്ഥാനം വിടുന്നതിനുമുമ്പ് ഓ൪മ്മ വരികയാണെങ്കില്‍ അവന്‍ അത് ചെയ്യുക. അവന്റെ മേല്‍ ഒന്നുമില്ല. എന്നാല്‍ ഒരാള്‍ ആ വാജിബിന്റെ സ്ഥാനത്തില്‍ നിന്ന് വിടുകയും അതിനോട് തുട൪ന്ന് വരുന്ന റുക്നിലേക്ക് എത്തുന്നതിന് മുമ്പ് അവന് ഓ൪മ്മ വരികയും ചെയ്താല്‍ അവന്‍ ആ മറന്ന വാജിബിലേക്ക് മടങ്ങുക. തുട൪ന്ന് ബാക്കി നമസ്കാരം പൂ൪ത്തിയാക്കി സലാം വീട്ടുക.  എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക. 

 

ഇനി ഒരാള്‍ക്ക് അടുത്ത റുക്നിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ഓ൪മ്മ വന്നതെങ്കില്‍ അവന്‍ അതിലേക്ക് മടങ്ങേണ്ടതില്ല. അവന്‍ തന്റെ നമസ്കാരം തുടരുക. സലാം വീട്ടുന്നതിന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യുക. 

مثال ذلك: شخص رفع من السجود الثاني في الركعة الثانية ليقوم إلى الثالثة ناسياً التشهد الأول فذكر قبل أن ينهض فإنه يستقر جالساً فيتشهد ثم يكمل صلاته ولا شيء عليه. 

وإن ذكر بعد أن نهض قبل أن يستتم قائماً رجع فجلس وتشهد ثم يكمل صلاته ويسلم ثم يسجد للسهو ويسلم، وإن ذكر بعد أن استتم قائماً سقط عنه التشهد فلا يرجع إليه فيكمل صلاته ويسجد للسهو قبل أن يسلم.


ഇതിനുള്ള ഉദാഹരണം

 

ഒരാള്‍ തന്റെ നമസ്കാരത്തില്‍ രണ്ടാമത്തെ  റക്അത്തിലെ രണ്ടാമത്തെ സുജൂദില്‍ നിന്ന് ആദ്യത്തെ അത്തഹിയാത്ത് മറന്നുകൊണ്ട് എഴുന്നേല്‍ക്കാന്‍ മുതി൪ന്നു. എന്നാല്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് അവന് ഓ൪മ്മ വന്നാല്‍ അവന്‍ അവിടെ ഇരുന്ന് തശഹുദ് ചൊല്ലണം. തുട൪ന്ന് അവന്‍ അവന്റെ നമസ്കാരം പൂ൪ത്തിയാക്കണം. അവന്റെ മേല്‍ ഒന്നുമില്ലതന്നെ. 

 

ഇനി അവന്‍ സുജൂദില്‍ നിന്ന് എഴുന്നേറ്റ് ശരിക്കും നിവ൪ന്ന് നില്‍ക്കുന്നതിന് മുമ്പ് അവന് ഓ൪മ്മ വന്നാല്‍ അവന്‍ ആ നി൪ത്തത്തില്‍ നിന്നും മടങ്ങി ഇരുന്ന് തശഹുദ് ചൊല്ലുകയും തന്റെ നമസ്കാരം പൂ൪ത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത്  വീണ്ടും സലാം വീട്ടേണ്ടതാകുന്നു. എന്നാല്‍ പരിപൂ൪ണ്ണമായി നിന്നതിന് ശേഷമാണ് അവന് ഇടയിലെ ഇരുത്തവും തശഹുദും മറന്നത് ഓ൪മ്മ വന്നതെങ്കില്‍ അവന്‍ അതിലേക്ക് മടങ്ങേണ്ടതില്ല. ഇങ്ങനെയാണെങ്കില്‍ അവന് തശഹുദിന്റെ ആവശ്യമില്ല. തുട൪ന്ന് അവന്റെ നമസ്കാരം പൂ൪ത്തിയാക്കി സലാം വീട്ടുന്നതിന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യേണ്ടതാകുന്നു.

دليل ذلك: ما رواه البخاري وغيره عن عبد الله ابن بحينة رضي الله عنه «أن النبي صلى الله عليه وسلم، صلى بهم الظهر فقام في الركعتين الأوليين ولم يجلس (يعنى للتشهد الأول) فقام الناس معه حتى إذا قضى الصلاة وانتظر الناس تسليمه كبر وهو جالس فسجد سجدتين قبل أن يسلم ثم سلم.»

ഇതിനുള്ള തെളിവ്

 

ഇമാം ബുഖാരിയും മറ്റുള്ളവരും അബ്ദില്ലാഹിബ്നു ബുഹൈനയില്‍(റ) നിന്ന് ഉദ്ദരിക്കുന്ന ഹദീസില്‍ നമുക്ക് കാണാം. നബി(സ്വ) അവരെയുംകൊണ്ട്‌ ളുഹ്‌റ്‌ നമസ്കരിച്ചു. രണ്ടാമത്തെ റക്അത്തിന് ശേഷം ആദ്യത്തെ തശഹുദ് ഇരിക്കാതെ എഴുന്നേല്‍ക്കുകയുണ്ടായി. ജനങ്ങളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു. അങ്ങനെ നമസ്കാരം അവസാനിക്കുന്നതുവരെ സ്വഹാബികള്‍ കാത്തിരുന്നു.  സലാം വീട്ടുന്നതിന്ന്‌ മൂമ്പായിക്കൊണ്ട് അവ൪ തക്ബീ൪ ചൊല്ലി. പ്രവാചകന്‍ സലാം വീട്ടുന്നതിന് മുമ്പായി രണ്ട് സുജൂദ് ചെയ്തു, എന്നിട്ട് സലാം വീട്ടി. 

الـشك: الشك: هو التردد بين أمرين أيهما الذي وقع. والشك لا يلتفت إليه في العبادات إلا في ثلاث حالات: 

الأولى: إن كان مجرد وهم لا حقيقة له كالوساوس. 

الثانية: إذا كثر مع الشخص بحيث لا يفعل عبادة إلا حصل له فيها شك. 

الثالثة: إذا كان بعد الفراغ من العبادات فلا يلتفت إليه ما لم يتيقن الأمر فيعمل بمقتضى يقينه.

 
3.സംശയം
സംശയമെന്ന് പറഞ്ഞാല്‍ എന്താണ് സംഭവിച്ചതന്ന് ഉറപ്പിക്കുവാന്‍ സാധിക്കാതെ മനസ്സില്‍ ആശയക്കുഴപ്പം ഉണ്ടാകക എന്നതാകുന്നു.ആരാധനയില്‍ സംശയം മൂന്ന് അവസ്ഥയില്‍ നിന്ന് വിട്ടു കടക്കുകയില്ല.
1.വെറും സംശയം, അതിന് യാഥാ൪ത്ഥ്യമില്ല. അത് വസ്വാസാകുന്നു.
2.ഒരാള്‍ ഏത് ആരാധന ചെയ്താലും അയാളെ അതില്‍ സംശയം പിടികൂടുന്നു.ഒരാള്‍ 
3.ഒരു  ആരാധന ചെയ്തതിന് ശേഷം അവന് സംശയം ഉണ്ടാകുന്നു. എന്നാല്‍ അവന്‍ അതിനെ പരിഗണിക്കേണ്ടതില്ല. ഇനി സംശയം ബലപ്പെട്ടതാണെങ്കില്‍ അവന്‍ ബലപ്പെട്ടത് ചെയ്യേണ്ടതാകുന്നു. 

مثال ذلك: شخص صلى الظهر فلما فرغ من صلاته شك هل صلى ثلاثاً أو أربعاً فلا يلتفت لهذا الشك إلا إن يتيقن أنه لم يصل إلا ثلاثاً، فإنه يكمل صلاته إن قرب الزمن ثم يسلم ثم يسجد للسهو ويسلم، فإن لم يذكر إلا بعد زمن طويل أعاد الصلاة من جديد.

ഇതിനുള്ള ഉദാഹരണം
ഒരാള്‍ ളുഹ്൪ നമസ്കാരം നി൪വ്വഹിച്ചു. തന്റെ നമസ്കാരത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം അവന് സംശയമായി, താന്‍ മൂന്നാണോ നാലാണോ നമസ്കരിച്ചതെന്ന്. എന്നാല്‍ ഈ സംശയം  പരിഗണിക്കേണ്ടതില്ല. ഇനി താന്‍ മൂന്നേ നമസ്കരിച്ചിട്ടുള്ളൂ എന്ന സംശയം ബലപ്പെട്ടതാണെങ്കില്‍ അധികം സമയം വൈകിയിട്ടില്ലെങ്കില്‍ അവന്‍ വിട്ടുപോയത് പൂ൪ത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക. ഇനി ഈ സംശയം ബലപ്പെട്ടത് കൂടുതല്‍ സമയത്തിന് ശേഷമാണെങ്കില്‍ അവന്‍ ഈ നമസ്കാരത്തെ മടക്കി നമസ്കരിക്കേണ്ടതാകുന്നു. 

وأما الشك في غير هذه المواضع الثلاثة فإنه معتبر، ولا يخلو الشك في الصلاة من حالين:

الحال الأولى: أن يترجح عنده أحد الأمرين فيعمل بما ترجح عنده فيتم عليه صلاته ويسلم، ثم يسجد للسهو ويسلم. 

എന്നാല്‍ മേല്‍ വിവരിക്കപ്പെട്ട മൂന്ന് രീതിയിലല്ലാതെയാണ് സംശയം ഉണ്ടായതെങ്കില്‍ അവ പരിഗണിക്കേണ്ടതാകുന്നു. നമസ്കാരത്തില്‍ സംശയം ഉണ്ടാകുന്നത് പ്രധാനമായും രണ്ട് രൂപത്തിലാകുന്നു.

 

ഒന്നാമത്തെ അവസ്ഥ:

 

തനിക്ക് സംശയുണ്ടായ കാര്യത്തില്‍ ഒരു അഭിപ്രായം ബലമുള്ളതാകുക, ഇങ്ങനെയുള്ള അവസരത്തില്‍ തനിക്ക് ബലമുള്ളതനുസരിച്ച് പ്രവ൪ത്തിക്കുക. അതിന് ശേഷം ചെയ്യേണ്ടത് ചെയ്ത് നമസ്കാരം പൂ൪ത്തിയാക്കി സലാം വീട്ടുക.  എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

مثال ذلك: شخص يصلي الظهر فيشك في الركعة هل هي الثانية أو الثالثة لكن ترجح عنده أنها الثالثة فإنه يجعلها الثالثة فيأتي بعدها بركعة ويسلم ثم يسجد للسهو ويسلم.

ഇതിനുള്ള ഉദാഹരണം

 

ഒരാള്‍ക്ക് തന്റെ ളുഹ്൪ നമസ്കാരത്തില്‍ ഞാന്‍ ഇപ്പോഴുള്ളത് രണ്ടാമത്തെ റക്അത്തിലാണോ മൂന്നാമത്തെ റക്അത്തിലാണോ എന്ന് സംശയം ഉണ്ടായി. അവന് കൂടുതല്‍ ബലമുള്ള സംശയം മൂന്നാമത്തെ റക്അത്തിലാണെന്നാണ്. എങ്കില്‍ അവന്‍ ആ റക്അത്ത് മൂന്നാമത്തേതായി പരിഗണിച്ച് ഒരു റക്അത്തും കൂടി നമസ്കരിച്ച് സലാം വീട്ടുകയും മറവിയുടെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യേണ്ടതാകുന്നു.

دليل ذلك: ما ثبت في الصحيحين وغيرهما من حديث عبد الله بن مسعود رضي الله عنه أن النبي صلي الله عليه وسلم قال: «إذا شك أحدكم في صلاته فليتحرَّ الصواب فليتم عليه ثم ليسلم ثم يسجد سجدتين». (رواه البخاري).

 

ഇതിനുള്ള തെളിവ്

 

ബുഖാരിയിലും മുസ്ലിമിലും സ്വഹീഹായ ഹദീസില്‍, അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:ആ൪ക്കെങ്കിലും തന്റെ നമസ്കാരത്തില്‍ സംശയമുണ്ടായാല്‍ തനിക്ക് കൂടുതല്‍ ശരി തോന്നുന്ന കാര്യമെടുക്കുകയും അതിനനുസരിച്ച് തന്റെ നമസ്കാരം പൂ൪ത്തിയാക്കുകയും  സലാം വീട്ടുകയും തുട൪ന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യട്ടെ. ഇത് ബുഖാരിയുടെ റിപ്പോ൪ട്ടാകുന്നു. 

الحال الثانية: أن لا يترجح عنده أحد الأمرين فيعمل باليقين وهو الأقل فيتم عليه صلاته، ويسجد للسهو قبل أن يسلم ثم يسلم.

രണ്ടാമത്തെ അവസ്ഥ:
ഒരാള്‍ക്ക് തന്റെ സംശയത്തില്‍ ഒരു അഭിപ്രായത്തിലേക്കും കൂടുതല്‍ ബലം നല്‍കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണെങ്കില്‍, അവന്‍ കൂടുതല്‍ ഉറപ്പ് നല്‍കുവാന്‍ സാധിക്കുന്ന കുറവുള്ള അഭിപ്രായം സ്വീകരിക്കുകയും അതിനനുസരിച്ച്  നമസ്കാരം പൂ൪ത്തിയാക്കി സലാം വീട്ടുന്നതിന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടേണ്ടതാകുന്നു. 

مثال ذلك: شخص يصلي العصر فشك في الركعة هل هي الثانية أو الثالثة ولم يترجح عنده أنها الثانية أو الثالثة فإنه يجعلها الثانية فيتشهد التشهد الأول ويأتي بعده بركعتين ويسجد للسهو ويسلم.

ഇതിനുള്ള ഉദാഹരണം

 

ഒരാള്‍ അസ൪ നമസ്കരിക്കുന്നതിനിടയില്‍ തനിക്ക് സംശയം വന്നു,  താനിപ്പോള്‍ നി൪വ്വഹിച്ച് കൊണ്ടിരിക്കുന്നത് രണ്ടാമത്തെ റക്അത്താണോ മൂന്നാമത്തെ റക്അത്താണോ എന്ന്. അവന് രണ്ടാണോ മൂന്നാണോ എന്ന് തീരുമാനിക്കുവാന്‍ സാധിക്കുന്നില്ല. എങ്കില്‍ അവന്‍ അത് രണ്ടാമത്തെ റക്അത്തായി പരിഗണിച്ചുകൊണ്ട് ഇടയിലെ  തശഹുദിന് ഇരുന്ന ശേഷം രണ്ട് റക്അത്ത് കൂടി നമസ്കരിച്ച് പൂ൪ത്തിയാക്കി സലാം വീട്ടുന്നതിന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

 

دليل ذلك: ما رواه مسلم عن أبي سعيد الخدري رضي الله عنه أن النبي صلي الله عليه وسلم قال: إذا شك أحدكم في صلاته فلم يدرِ كم صلى ثلاثاً أم أربعاً؟ فليطرح الشك وليبن على ما استيقن ثم يسجد سجدتين قبل أن يسلم. فإن كان صلى خمساً شفعن له صلاته وإن كان صلى إتماماً لأربع كانتا ترغيماً للشيطان.

ഇതിനുള്ള തെളിവ്

 

മുസ്ലിം, അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ആ൪ക്കെങ്കിലും തന്റെ നമസ്കാരത്തില്‍ രണ്ട് റക്അത്തോ മൂന്ന് റക്അത്തോ ഞാന്‍ നമസ്കരിച്ചതെന്ന് സംശയം വന്നാല്‍, അവന്‍ സംശയം ഉപേക്ഷിക്കട്ടെ. കൂടുതല്‍ ഉറപ്പായ കുറ‍ഞ്ഞ റക്അത്ത് അവന്‍ എടുക്കട്ടെ. സലാം വീട്ടുന്നതിന് മുമ്പ് അവന്‍ മറവിയുടെ സുജൂദ് ചെയ്യട്ടെ. ഇനി അവന്‍ അഞ്ച് റക്അത്ത് നമസ്കരിച്ചുവെങ്കില്‍ സഹ്വിന്റെ സുജൂദും പരിഗണിച്ച് അവനത് രണ്ട് റക്അത്ത് സുന്നത്തായിരിക്കും. മറിച്ച് നാല് റക്അത്ത് തന്നെയാണ് നമസ്കരിച്ചതെങ്കില്‍ പിശാചിന് അതൊരു പ്രഹരവുമായിരിക്കും. 

ومن أمثلة الشك: إذا جاء الشخص والإمام راكع فإنه يكبر تكبيرة الإحرام وهو قائم معتدل، ثم يركع و حينئذ لا يخلو من ثلاث حالات: 

الأولى: أن يتيقن أنه أدرك الإمام في ركوعه قبل ن يرفع منه فيكون مدركاً للركعة وتسقط عنه قراءة الفاتحة. 

الثانية: أن يتيقن أن الإمام رفع من الركوع قبل أن يدركه فيه فقد فاتته الركعة. 

الثالثة: أن يشك هل أدرك الإمام في ركوعه فيكون مدركاً للركعة أو أن الإمام رفع من الركوع قبل أن يدركه ففاتته الركعة، فإن ترجح عنده أحد الأمرين عمل بما ترجح فأت عليه صلاته وسلم، ثم سجد للسهو وسلم إلا أن لا يفوته شيء من الصلاة فإنه لا سجود عليه حينئذ. وإن لم يترجح عنده أحد الأمرين عمل باليقين (وهو أن الركعة فاتته) فيتم عليه صلاته ويسجد للسهو قبل أن يسلم ثم يسلم.

സംശയത്തിന്റെ ഉദാഹരണങ്ങള്‍

 

ഇമാം റുകൂഇലായിരിക്കെ ഒരാള്‍ വന്ന് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി നേരെ നിന്നു. പിന്നീട് അവന്‍ റുകൂഇലേക്ക് കടന്നു. ഇങ്ങനെയുള്ള അവസ്ഥ മൂന്ന് രൂപത്തിലായിരിക്കും. 

 

(1) ഇമാം റുകൂഇല്‍ നിന്നും ഉയരുന്നതിന് മുമ്പുതന്നെ താന്‍ റുകൂഇല്‍ പ്രവേശിച്ചിട്ടുണ്ട്, ആയതിനാല്‍ തനിക്ക് ആ റക്അത്ത് കിട്ടിയെന്ന് അദ്ദേഹത്തിന് ഉറപ്പ് വരിക. അങ്ങനെയാണെങ്കില്‍ അവന് ഫാത്തിഹ സൂറത്ത് ഓതേണ്ടതില്ല.

 

(2) അവന്‍ റുകൂഇലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇമാം റുകൂഇല്‍ നിന്നും ഉയ൪ന്നിട്ടുണ്ടെന്ന് അവന് ഉറപ്പ് വരിക.അങ്ങനെയാണെങ്കില്‍ അവന് ആ റക്അത്ത് കിട്ടിയിട്ടില്ല.
(3) തനിക്ക് ഇമാമിന്റെ കൂടെ റുകൂഅ് കിട്ടിയെന്ന് അവന്‍ സംശയിക്കുക. എങ്കില്‍ അവന് ആ റുകൂഅ് കിട്ടി. അതല്ല താന്‍ റുകൂഇലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇമാം റുകൂഇല്‍ നിന്നും ഉയ൪ന്നിട്ടുണ്ടെന്ന് അവന് സംശയം വന്നാല്‍ അവന് ആ റക്അത്ത് കിട്ടിയിട്ടില്ല.മേല്‍ പറയപ്പെട്ട രണ്ട് കാര്യത്തില്‍ ഒന്നിനെ സംബന്ധിച്ച് തനിക്ക് കൂടുതല്‍ ഉറപ്പുണ്ടെങ്കില്‍ അവന്‍ അത് സ്വീകരിക്കുകയും ബാക്കി നമസ്കാരം പൂ൪ത്തിയാക്കി  സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. ഇനി അവന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെങ്കില്‍ അവന് മറവിയുടെ സുജൂദ് ആവശ്യവുമില്ല. ഇനി രണ്ടിലൊരു അഭിപ്രായത്തെയും മുന്തിപ്പിക്കാന്‍ സാധിച്ചില്ലായെങ്കില്‍ അവന്‍ കൂടുതല്‍ ഉറപ്പുള്ള (റക്അത്ത് കിട്ടിയിട്ടില്ല എന്ന അഭിപ്രായം) അഭിപ്രായത്തെ മുന്തിപ്പിക്കുക. പിന്നീട് അവന്‍ തന്റെ നമസ്കാരം പൂ൪ത്തിയാക്കുകയും സലാം വീട്ടുന്നതിന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യുക. 

فائدة: إذا شك في صلاته فعمل باليقين أو بما ترجح عنده حسب التفصيل المذكور ثم تبين له أن ما فعله مطابق للواقع وأنه لا زيادة في صلاته ولا نقص سقط عنه سجود السهو على المشهور من المذهب لزوال ما وجب السجود وهو الشك، وقيل: لا يسقط عنه ليراغم به الشيطان لقول النبي صلى الله عليه وسلم: «وإن كان صلى إتماماً كانتا ترغيماً للشيطان» ، ولأنه أدى جزءاً من صلاته شاكاً فيه حين أدائه، وهذا هو الراجح.

പാഠം

 

ഒരാള്‍ക്ക് തന്റെ നമസ്കാരത്തില്‍ സംശയമുണ്ടായാല്‍ അവന് ഉറപ്പുള്ളത് അവന്‍ സ്വീകരിച്ചു, അല്ലെങ്കില്‍ കൂടുതല്‍ ബലമുള്ളത് അവന്‍ സ്വീകരിച്ചു, മേല്‍ വിശദമായി വിശദീകരിച്ചത് പ്രകാരം. പിന്നീട് അവന്‍ ചെയ്തത് തന്നെയാണ് ശരിയെന്ന് അവന് ശരിക്കും ബോധ്യപ്പെട്ടാല്‍ (നമസ്കാരത്തില്‍ തന്നെ) തന്റെ നമസ്കാരത്തില്‍ ഒന്നും സംഭവിക്കാത്തതിനാല്‍ മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായ പ്രകാരം, അവന് മറവിയുടെ സുജൂദ് ആവശ്യമില്ലായെന്നാണ്.  കാരണം സുജൂദ് ആവശ്യമായ കാരണം നീങ്ങിയതുകൊണ്ടുതന്നെ. എന്നാല്‍ മറ്റൊരു അഭിപ്രായം സുജൂദ് വേണമെന്നാകുന്നു. നബി(സ്വ) ഹദീസില്‍ പറഞ്ഞത് പ്രകാരം പിശാചിന് പ്രഹരമാകുവാന്‍വേണ്ടി (അവന്‍ പരിപൂ൪ണ്ണമായിതന്നെയാണ് നമസ്കരിച്ചതെങ്കില്‍ മറവിയുടെ സുജൂദ് പിശാചിന് ഒരു പ്രഹരമാകുന്നു.) കാരണം അവന്‍ തന്റെ നമസ്കാരത്തില്‍ സംശയിച്ച് കൊണ്ട് ചില ഭാഗങ്ങള്‍ നി൪വ്വഹിച്ചത് കൊണ്ട് അവന് സഹ്വിന്റെ സുജൂദ് വേണം, ഈ അഭിപ്രായമാകുന്നു കൂടുതല്‍ പ്രബലമായത്. 

مثال ذلك: شخص يصلي فشك في الركعة أهي الثانية أم الثالثة؟ ولم يترجح عنده أحد الأمرين فجعلها الثانية و أتم صلاته ثم تبين له أنها هي الثانية في الواقع فلا سجود عليه على المشهور من المذهب، وعليه السجود قبل السلام على القول الثاني الذي رجحناه.

ഇതിനുള്ള ഉദാഹരണം

 

ഒരാള്‍ക്ക് തന്റെ നമസ്കാരത്തില്‍ റക്അത്തിന്റെ കാര്യത്തില്‍ സംശയമുണ്ടായി, അത് രണ്ടാണോ മൂന്നാണോ എന്നതില്‍. രണ്ടില്‍ ഒരു കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.അങ്ങനെ അയാള്‍ രണ്ടാമത്തെതിന് പ്രാധാന്യം കൊടുത്തു, നമസ്കാരം പൂ൪ത്തീകരിക്കുകയും ചെയ്തു. പിന്നീട് അതേ നമസ്കാരത്തില്‍ തന്നെ അത് രണ്ടാമത്തേത് ആയിരുന്നുവെന്ന് അയാള്‍ക്ക് ബോധ്യമാകുകയും ചെയ്തു. അയാള്‍ക്ക് (മറവിയുടെ) സുജൂദ് ആവശ്യമില്ലെന്നാണ്  മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായം. എന്നാല്‍ സലാം വീട്ടുന്നതിനുമുമ്പ് അവന്‍ സുജൂദ് ചെയ്യുകയാണ് വേണ്ടത്, രണ്ടാമത്തെ ഈ അഭിപ്രായമാണ് നാം പ്രബലമായി കാണുന്നത്. 

سجود السهو علـى المأموم: إذا سها الإمام وجب على المأموم متابعته في سجود السهو لقول النبي صلي الله عليه وسلم: «إنما جعل الإمام ليؤتـم به فـلا تختلفـوا عليه» إلى أن قال «وإذا سجـد فاسجـدوا» (متفق عليه من حديث أبي هريرة رضي الله عنه).

തുട൪ന്ന് നമസ്കരിക്കുന്നവരുടെ സഹ്വിന്റെ സുജൂദ്

 

ഇമാം മറന്നാല്‍ മഅ്മൂമിന് ഇമാമിനെ  സഹ്വിന്റെ സുജൂദില്‍ പിന്‍പറ്റല്‍ നി൪ബന്ധമാകുന്നു. കാരണം നബി(സ്വ) പറയുന്നു:തീ൪ച്ചയായും ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പിന്‍പറ്റുവാന്‍ വേണ്ടിയാകുന്നു, നിങ്ങള്‍ അദ്ദേഹത്തിന് എതിര് പ്രവ൪ത്തിക്കരുത്. തുട൪ന്ന് ഇതുവരെ നബി(സ്വ) പറയുകയുണ്ടായി: ഇമാം സുജൂദ് ചെയ്താല്‍ നിങ്ങളും സുജൂദ് ചെയ്യുക. അബൂഹുറൈറയില്‍(റ) നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഹദീസ്.

وسواء سجد الإمام للسهو قبل السلام أو بعده فيجب على المأموم متابعته إلا أن يكون مسبوقاً قد فاته بعض الصلاة فإنه لا يتابعه في السجود بعده لتعذر ذلك، إذ المسبوق لا يمكن أن يسلم مع إمامه، وعلى هذا فيقضي ما فاته ويسلم ثم يسجد للسهو ويسلم.

 

ഇമാം സലാം വീട്ടുന്നതിന് മുമ്പോ ശേഷമോ മറവിയുടെ സുജൂദ് ചെയ്താല്‍ മഅ്മൂമിന് ഇമാമിനെ പിന്‍പറ്റല്‍ നി൪ബന്ധമാകുന്നു, അവന്‍ നമസ്കാരം ആരംഭിച്ചതിന് ശേഷം ഇടയില്‍ തുട൪ന്നവരല്ലെങ്കില്‍. കാരണം ഇമാം സലാം വീട്ടിയതിന് ശേഷം അവന് ഇമാമിനോടൊപ്പം നമസ്കാരത്തില്‍ നഷ്ടപ്പെട്ടത് നി൪വ്വഹിക്കുവാന്‍ വേണ്ടി അവന്‍ എഴുന്നേല്‍ക്കുന്നതുകൊണ്ട് സലാം വീട്ടിയതിന് ശേഷമുള്ള മറവിയുടെ സുജൂദ് ഇമാമിനോടൊപ്പം നി൪വ്വഹിക്കേണ്ടതില്ല. മറിച്ച് അവന്‍ തനിക്ക് നഷ്ടപ്പെട്ടത് നി൪വ്വഹിച്ചതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. 

مثال ذلك: رجل دخل مع الإمام في الركعة الأخيرة، وكان على الإمام سجود سهو بعد السلام، فإذا سلم الإمام فليقم هذا المسبوق لقضاء ما فاته ولا يسجد مع الإمام فإذا أتم ما فاته وسلم سجد بعد السلام، وإذا سها المأموم دون الإمام ولم يفته شيء من الصلاة فلا سجود عليه لأن سجوده يؤدي إلى الاختلاف على الإمام واختلال متابعته، ولأن الصحابة رضي الله عنهم تركوا التشهد الأول حين نسيه النبي صلي الله عليه وسلم فقاموا معه ولم يجلسوا للتشهد مراعاة للمتابعة وعدم الاختلاف عليه. 

فإن فاته شيء من الصلاة فسهى مع إمامه أو فيما قضاه بعده لم يسقط عنه السجود فيسجد للسهو إذا قضى ما فاته قبل السلام أو بعده حسب التفصيل السابق.

ഇതിനുള്ള ഉദാഹരണം

 

ഒരാള്‍ ഇമാമിനോട് കൂടി അവസാനത്തെ റക്അത്തില്‍ തുട൪ന്നു. ഇമാം സലാം വീട്ടിയതിന് ശേഷം അവന്‍ തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ഇമാം  മറവിയുടെ സുജൂദ് ചെയ്തു. എങ്കില്‍ അവന്‍ ചെയ്യേണ്ടത് തന്റെ നമസ്കാരം പൂ൪ത്തിയായതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുകയാണ് ചെയ്യേണ്ടത്. ഇനി മഅ്മൂമീങ്ങള്‍ക്ക് നമസ്കാരത്തില്‍ ഒന്നും നഷ്ടപ്പെടാതിരിക്കുകയും, എന്തെങ്കിലും മറക്കുകയും ഇമാമിന് അങ്ങനെ സംഭവിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ അവ൪ സുജൂദ് ചെയ്യേണ്ടതില്ല. കാരണം ഇമാമിനെ കൂടാതെ സുജൂദ് ചെയ്താല്‍ അത് ഇമാമിനെ ധിക്കരിക്കുകയും അദ്ദേഹത്തിനെ പിന്‍പറ്റുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യലാകുന്നു. ഇതിനുള്ള തെളിവായിട്ട് സ്വഹാബാക്കള്‍ ഒന്നാമത്തെ തശഹുദ് നബി(സ്വ) അതിനുവേണ്ടി ഇരിക്കാതെ എഴുന്നേറ്റപ്പോള്‍ അവരും ഇമാമിനെ പിന്‍പറ്റുന്നതും അദ്ദേഹത്തെ ധിക്കരിക്കാതിരിക്കലും പരിഗണിച്ചുകൊണ്ട് തശഹുദ് ഉപേക്ഷിച്ച് കൊണ്ട് റസൂലിനോടൊപ്പം എഴുന്നേല്‍ക്കുകയുണ്ടായി. 

എന്നാല്‍ ഇമാമിനോടൊപ്പം നമസ്കാരത്തില്‍ നിന്ന് എന്തങ്കിലും നഷ്ടപ്പെടുകയും, ഇമാമിനോടൊപ്പമോ അല്ലെങ്കില്‍ തനിക്ക് നഷ്ടപ്പെടുന്നത് വീണ്ടെടുക്കുന്നതിനിടയിലോ വല്ലതും മറന്നാല്‍ അവന്‍ മറവിയുടെ സുജൂദ് മേല്‍ വിവരിച്ചത് പ്രകാരം സലാം വീട്ടുന്നതിന് മുമ്പോ ശേഷമോ ചെയ്യേണ്ടതുണ്ട്. 

مثال ذلك: مأموم نسي أن يقول: سبحان ربي العظيم في الركوع ولم يفته شيء من الصلاة، فلا سجود عليه، فإن فاتته ركعة أو أكثر قضاها ثم سجد للسهو قبل السلام.

ഇതിനുള്ള ഉദാഹരണം

 

മഅ്മൂം തന്റെ റുകൂറല്‍ سُبْحَانَ رَبِّيَ الْعَظِيمِ എന്ന് പറയുവാന്‍ മറന്നു. എന്നാല്‍ അവന് നമസ്കാരത്തില്‍ ഒന്നുംതന്നെ  നഷ്ടപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ അവന് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ മഅ്മൂമിന് ഒരു റക്അത്തോ അതിലധികമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നി൪വ്വഹിച്ചതിന് ശേഷം  സലാം വീട്ടുന്നതിന് മുമ്പായി മറവിയുടെ സുജൂദ് ചെയ്യേണ്ടതാണ്.

مثال آخر: مأموم يصلي الظهر مع إمامه فلما قام الإمام إلى الرابعة جلس المأموم ظناً منه أن هذه الركعة الأخيرة، فلم يعلم أن الإمام قائم قام فإن كان لم يفته شيء من الصلاة فلا سجود عليه، وإن كان قد فاتته ركعة فأكثر قضاها وسلم ثم سجد للسهو وسلم، وهذا السجود من أجل الجلوس الذي زاده أثناء قيام الإمام إلى الرابعة.

മറ്റൊരു ഉദാഹരണം

 

മഅ്മൂം ഇമാമോട് കൂടി ളുഹ്൪ നമസ്കരിച്ചു. ഇമാം നാലാമത്തെ റക്അത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മഅ്മൂം നാല് റക്അത്ത് കഴിഞ്ഞുവെന്ന് വിചാരിച്ച് അത്തഹിയാത്തിന് ഇരുന്നു. ഇരുന്ന് കഴിഞ്ഞപ്പോഴാണ് ഇമാം നാലാമത്തെ റക്അത്തിന് എഴുന്നേറ്റത് മനസ്സിലായത്, എങ്കില്‍ അവന്‍ എഴുന്നേറ്റ് ഇമാമിനെ തുടരുക. അവന് ഇമാമിനോടൊപ്പം ഒന്നുംതന്നെ നഷ്ടപ്പെട്ടില്ലെങ്കില്‍ അവന് സുജൂദ് സഹ്വ് ചെയ്യേണ്ടതില്ല. എന്നാല്‍ അവന് നമസ്കാരത്തില്‍ ഇമാമിനോടൊപ്പം വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവന്‍ അത് പൂ൪ത്തിയാക്കിയതിന് ശേ‍ഷം  സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടേണ്ടതാകുന്നു. 

تنبيه: تبين مما سبق أن سجود السهو تارة يكون قبل السلام وتارة يكون بعده، فيكون قبل السلام في موضعين: 

الأول إذا كان عن نقص، لحديث عبد الله ابن بحينة رضي الله عنه أن النبي صلى الله عليه وسلم سجد للسهو قبل السلام حين ترك التشهد الأول، وسبق ذكر الحديث بلفظه. 

الثاني إذا كان عن شك لم يترجح فيه أحد الأمرين لحديث أبي سعيد الخدري رضي الله عنه فيمن شك في صلاته فلم يدر كم صلى؟ ثلاثاً أم أربعاً؟ حيث أمره النبي صلى الله عليه وسلم أن يسجد سجدتين قبل أن يسلم، وسبق ذكر الحديث بلفظه.

മേല്‍ വിവരിക്കപ്പെട്ടതിന്റെ രത്നചുരുക്കം

 

മറവിയുടെ സുജൂദ് ചിലപ്പോള്‍ സലാം വീട്ടുന്നതിന് മുമ്പും ചിലപ്പോള്‍ സലാം വീട്ടിയതിന് ശേഷവുമായിരിക്കും. 

 

സലാം വീട്ടുന്നതിന് മുമ്പുള്ളത് രണ്ട് സന്ദ൪ഭത്തിലായിരിക്കും

 

(ഒന്ന്) നമസ്കാരത്തില്‍ കുറവ് സംഭവിച്ചാല്‍ മറവിയുടെ സുജൂദ്  സലാം വീട്ടുന്നതിന് മുമ്പായിരിക്കും. മേല്‍ വിവരിച്ച അബ്ദുല്ലാഹിബ്നു ബുഹൈനയുടെ(റ) ഹദീസില്‍  വിവരിച്ചത് പ്രകാരം, നബി(സ്വ) ഒന്നാമത്തെ തശഹുദ് മറന്നപ്പോള്‍ സലാം വീട്ടുന്നതിന് മുമ്പ് മറവിയുടെ സുജൂദ്  ചെയ്യുകയുണ്ടായി. 

 

(രണ്ട്) നമസ്കാരത്തില്‍ മൂന്നാണോ നാലാണോ നമസ്കരിച്ചതെന്ന് സംശയമുണ്ടാകുകയും ഒരു അഭിപ്രായത്തെയും മുന്തിപ്പിക്കുവാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ മേല്‍ വിവരിച്ച അബൂസഈദില്‍ ഖുദ്രിയുടെ(റ)ഹദീസില്‍ കാണുന്നതുപോലെ ‘ഒരള്‍ മൂന്നാണോ നാലാണോ നമസ്കരിച്ചതെന്ന് സംശയമുണ്ടായാല്‍  നബി(സ്വ) കല്‍പ്പിച്ചത് സലാം വീട്ടുന്നതിന് മുമ്പാണ് മറവിയുടെ സുജൂദ് ചെയ്യേണ്ടതെന്നാകുന്നു. 

ويكون سجود السهو بعد السلام في موضعين:

 الأول: إذا كان عن زيادة لحديث عبد الله بن مسعود رضي الله عنه حين صلى النبي صلى الله عليه وسلم الظهر خمساً فذكَّروه بعد السلام فسجد سجدتين ثم سلم، ولم يبين أن سجوده بعد السلام من أجل أنه لم يعلم بالزيادة إلا بعده، فدل على عموم الحكم وأن السجود عن الزيادة يكون بعد السلام سوء علم بالزيادة قبل السلام أم بعده. 

ومن ذلك إذا سلم قبل إتمام صلاته ناسياً ثم ذكر فأتمها فإنه زاد سلاماً في أثناء صلاته فيسجد بعد السلام لحديث أبي هريرة رضي الله عنه حين سلم النبي صلي الله عليه وسلم في صلا ة الظهر أو العصر من ركعتين فذكروه فأتم صلاته وسلم ثم سجد للسهو وسلم وسبق ذكر الحديث بلفظه. 

الثاني: إذا كان عن شك ترجح فيه أحد الأمرين لحديث ابن مسعود رضي الله عنه أن النبي صلى الله عليه وسلم أمر من شك في صلاته أن يتحرى الصواب فيتم عليه ثم يسلم ويسجد، وقد سبق ذكر الحديث بلفظه. 

وإن اجتمع عليه سهوان موضع أحدهما قبل السلام وموضع الثاني بعده، فقد قال العلماء: يغلب ما قبل السلام فيسجد قبله.

സലാം വീട്ടിയതിന് ശേഷമുള്ളത് രണ്ട് സന്ദ൪ഭത്തിലായിരിക്കും

 

(ഒന്ന്) നമസ്കാരത്തില്‍ എന്തെങ്കിലും വ൪ദ്ധനവുണ്ടായാല്‍ സലാം വീട്ടുന്നതിന് മുമ്പാകുന്നു
മറവിയുടെ സുജൂദ്  ചെയ്യേണ്ടത്. അബ്ദില്ലാഹിബ്നു മസ്ഊദിന്റെ(റ) ഹദീസില്‍ നബി(സ്വ) ളുഹ൪ അഞ്ച് റക്അത്ത് നമസ്കരിച്ച് സലാം വീട്ടിയതിന് ശേഷമാണ്  അഞ്ച് റക്അത്ത് നമസ്കരിച്ചത് സ്വഹാബികള്‍ ഉണ൪ത്തിയത്. അപ്പോള്‍ പ്രവാചകന്‍ മറവിയുടെ സുജൂദ് ചെയ്തു. ഇവിടെ നബി(സ്വ) സ്വഹാബികള്‍ക്ക് വിവരിച്ച് കൊടുത്തില്ല, ഞാന്‍ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്തത് അറിയാത്തതുകൊണ്ടാണെന്ന്, മറിച്ച് നബി(സ്വ) സുജൂദ് ചെയ്യുകയാണ് ചെയ്തത്. അപ്പോള്‍ മൊത്തത്തിലുള്ള വിധി നമസ്കാരത്തില്‍ എന്തെങ്കിലും വ൪ദ്ധനവ് വരികയാണെങ്കില്‍  മറവിയുടെ സുജൂദ് ചെയ്യേണ്ടത് സലാം വീട്ടിയതിന് ശേഷമാകുന്നു, വ൪ദ്ധനവ് സലാം വീട്ടുന്നതിന് മുമ്പ് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ശരി.

 

ഇതില്‍ പെട്ടതാകുന്നു

 

നമസ്കാരം പൂ൪ത്തിയാകുന്നതിന് മുമ്പ് മറന്നുകൊണ്ട് സലാം വീട്ടുകയും അതിന് ശേഷം നമസ്കാരം പൂ൪ത്തിയാക്കുകയും ചെയ്താല്‍ നമസ്കാരത്തിനിടയില്‍ ഒരു സലാം വ൪ദ്ധിപ്പിച്ചത് കൊണ്ട് സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ്  ചെയ്യേണ്ടതാകുന്നു. ഇതാണ് മേല്‍ വിവരിച്ച അബൂഹുറൈറ(റ) ഉദ്ദരിച്ച ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ളുഹറോ അസറോ രണ്ട് റക്അത്ത് നമസ്കരിച്ചതിന് ശേഷം നബി(സ്വ) സലാം വീട്ടുകയും സ്വഹാബികള്‍ കുറവ് അറിയിച്ച് കൊടുക്കുകയും ചെയ്തപ്പോള്‍ നബി(സ്വ) ബാക്കി നമസ്കരിക്കുകയും സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുകയുണ്ടായി. 

 

(രണ്ട്) നമസ്കാരത്തില്‍ സംശയം ഉണ്ടാകുകയും ഏതെങ്കിലും ഒരു അഭിപ്രായത്തെ ഉറപ്പാക്കാന്‍ സാധിക്കുകയും ചെയ്താല്‍ മേല്‍ വിവരിച്ച ഇബ്നു മസ്ഊദിന്റെ(റ) ഹദീസില്‍ ഉള്ളത് പ്രകാരം കൂടുതല്‍ ഉറപ്പുള്ളത് സ്വീകരിക്കുകയും അതനുസരിച്ച് നമസ്കാരം പൂ൪ത്തിയാക്കി സലാം വീട്ടുകയും തുട൪ന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യുക. 

 

ഇനി ഒരാള്‍ക്ക് ഒരു നമസ്കാരത്തില്‍ തന്നെ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്യേണ്ട മറവിയും സലാം വീട്ടുന്നതിന് മുമ്പ് സുജൂദ് ചെയ്യേണ്ട മറവിയും സംഭവിച്ചാല്‍ പണ്ഢിതന്‍മാ൪ പറയുന്നത് സലാം വീട്ടുന്നതിന് മുമ്പ് ചെയ്യേണ്ട സുജൂദാകുന്നു ചെയ്യാന്‍ കൂടുതല്‍ അ൪ഹതയുള്ളതെന്നാകുന്നു.

مثال ذلك: شخص يصلي الظهر فقام إلى الثالثة ولم يجلس للتشهد الأول وجلس في الثالثة يظنها الثانية ثم ذكر أنها الثالثة فإنه يقوم ويأتي بركعة ويسجد للسهو ثم يسلم. 

فهذا الشخص ترك التشهد الأول وسجوده قبل السلام وزاد جلوساً في الركعة الثالثة وسجوده بعد السلام فغلب ما قبل السلام، والله أعلم.

ഇതിനുള്ള ഉദാഹരണം

 

ഒരാൾ ളുഹർ നമസ്കരിക്കുകയാണ്‌. അദ്ദേഹം മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റു, എന്നാൽ ഒന്നാമത്തെ അത്തഹിയാത്തിന് അദ്ദേഹം ഇരുന്നിട്ടില്ല. രണ്ടാമത്തെ റക്അത്താണെന്ന് ധരിച്ച് മൂന്നാമത്തെ റക്അത്തിന് ശേഷം ഇരുന്നു. തുടർന്ന് അദ്ദേഹത്തിന് ബോധ്യമായി ഇത് മൂന്നാമത്തെ റക്അത്താണെന്ന്. അപ്പോൾ ബോധ്യമായാൽ അവൻ അവിടെ നിന്നും എഴുന്നേറ്റ് ബാക്കി നിർവ്വഹിച്ച് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക

 

ഈ വ്യക്തി ഒന്നാമത്തെ തശഹുദ് ഉപേക്ഷിച്ചതിനാൽ അതിന്റെ സുജൂദ് സലാം വീട്ടുന്നതിന് മുമ്പും മൂന്നാമത്തെ റക്അത്തിൽ ഒരു ഇരുത്തം അധികരിപ്പിച്ചതുകൊണ്ട് അതിന്റെ സുജൂദ് സലാം വീട്ടിയതിന് ശേഷവുമാകുന്നു. രണ്ട് രൂപത്തിലും വന്നതുകൊണ്ട് സലാം വീട്ടുന്നതിന് മുമ്പുള്ളതാകുന്നു നിർവ്വഹിക്കുവാൻ കൂടുതൽ ഉത്തമമായത്. അല്ലാഹുവാകുന്നു കൂടുതൽ അറിയുന്നവൻ.

والله أسأل أن يوفقنا وإخواننا المسلمين لفهم كتابه وسنة رسوله صلى الله عليه وسلم والعمل بهما ظاهراً وباطناً في العقيدة والعبادة والمعاملة وأن يحسن العاقبة لنا جميعاً إنه جواد كريم.

 

ഖുർആനും സുന്നത്തും യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുവാനും അതനുസരിച്ച് ബാഹ്യമായും ആന്തരികമായും യഥാർത്ഥ വിശ്വാസം ഉൾക്കൊള്ളുവാനും ജീവിക്കുവാനും അതിൽ തന്നെ മരിക്കുവാനും അല്ലാഹു നമുക്കും മറ്റെല്ലാ മുസ്ലിംകൾക്കും തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

والحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സ൪വ്വ സ്തുതികളും, മുഹമ്മദ് നബിയുടെയും(സ്വ)  അദ്ദേഹത്തിന്റെ അനുചരന്‍മാരുടെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും സദാ വ൪ഷിക്കുമാറാകട്ടെ. 
kanzululoom.com        

Leave a Reply

Your email address will not be published. Required fields are marked *