പ്രവാചകന്‍മാര്‍

 

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ അതിപ്രധാനമാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസം. മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാന്‍ മനുഷ്യരില്‍ നിന്നുതന്നെ അല്ലാഹു തെരഞ്ഞെടുക്കുന്ന ദൂതാന്‍മാരാണ് പ്രവാചകന്‍മാര്‍. 

 

മനുഷ്യ വര്‍ഗത്തിന്‍റെ മാതാപിതാക്കളായ ആദം (അ)നെയും, ഹവ്വാഉ് (അ)നെയും, ഭൂമിയിലേക്കയക്കുമ്പോള്‍ അവര്‍ മുഖാന്തിരം മനുഷ്യ സന്താനങ്ങള്‍ക്കാകമാനം വേണ്ടി അല്ലാഹു ഒരു  അറിയിപ്പ് നല്‍കിയിരുന്നു.

 

قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ – وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

 

നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:2/38-39)

 

നല്ലതും ചീത്തയും, ഗുണവും ദോഷവും, നന്മയും, തിന്മയും, സുഖവും ദുഃഖവും കലര്‍ന്ന ഒരു ജീവിതമാണ് ഭൂമിയില്‍ മനുഷ്യ൪ക്ക് നേരിടാനുള്ളത്. മനുഷ്യരുടെ നന്മക്കും ഗുണത്തിനും ആവശ്യമായ മാര്‍ഗദര്‍ശനങ്ങള്‍ പ്രവാചകന്‍മാര്‍ മുഖേനെയും വേദഗ്രന്ഥങ്ങള്‍ മുഖേനെയും അല്ലാഹു നല്‍കിക്കൊണ്ടിരിക്കും. അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശം സ്വീകരിക്കുന്നവനാണ് വിജയിയെന്നും അതിനെ തള്ളിക്കളയുന്നവന്‍ പരാജിതനാണെന്നും ഈ വചനം വ്യക്തമാക്കുന്നു. 
ഭൂമിയിലുള്ള മനുഷ്യ൪ക്ക് സന്മാര്‍ഗം എത്തിക്കുന്നതിന് വേണ്ടി അല്ലാഹു അയച്ചവരാണ് പ്രവാചകന്മാര്‍. നുബുവ്വത്ത് (പ്രവാചകത്വം), രിസാലത്ത് (ദിവ്യദൗത്യം) എന്നത് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്. ആരെങ്കിലും ആശിച്ചത് കൊണ്ടോ ആഗ്രഹിച്ചതു കൊണ്ടോ അത്  അല്ലാഹു ആര്‍ക്കും നല്‍കുന്നതല്ല; നല്‍കിയിട്ടുമില്ല.

 

റസൂലും നബിയും തമ്മിലുള്ള വ്യത്യാസം:

 

وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلْقَى ٱلشَّيْطَٰنُ فِىٓ أُمْنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

 

നിനക്ക് മുമ്പ് ഏതൊരു റസൂലിനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച് ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചു കളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:22/52)

 

ഈ വചനത്തില്‍ ‘റസൂല്‍’, ‘നബി’ എന്നീ രണ്ടു പദങ്ങളും വന്നിരിക്കുന്നു. ഇതില്‍നിന്നു തന്നെ ‘നബി’ക്കും ‘റസൂലി’നും ഇടയില്‍ ചെറിയ മാറ്റങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ചില നബിമാര്‍ നബിയും റസൂലും ആയിരുന്നെന്ന് ക്വുര്‍ആന്‍ പറയുന്നതായും കാണാം.

 

وَٱذْكُرْ فِى ٱلْكِتَٰبِ مُوسَىٰٓ ۚ إِنَّهُۥ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا

 

വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. (ഖു൪ആന്‍:19/51)

 

وَٱذْكُرْ فِى ٱلْكِتَٰبِ إِسْمَٰعِيلَ ۚ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًا نَّبِيًّا

 

വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. (ഖു൪ആന്‍:19/54)

 

وَٱذْكُرْ فِى ٱلْكِتَٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا

 

വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.(ഖു൪ആന്‍:19/56)

 

നബിയും റസൂലും തമ്മിലുള്ള വ്യത്യാസം പണ്ഡിതന്മാര്‍ വിവിധ രൂപത്തില്‍ വിവരിക്കുന്നത് കാണാം. ശൈഖ് അല്‍ബാനി(റഹി) സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയില്‍ അതെല്ലാം കൊടുത്തതിന് ശേഷം ഇപ്രകാരം പറയുന്നു: ”നിര്‍വചനത്തില്‍ ബാക്കിയാകുന്നത് (ഇതാണ്): മുമ്പ് കഴിഞ്ഞുപോയ ശരീഅത്തിനെ അംഗീകരിച്ചുകൊണ്ട് നിയോഗിക്കപ്പെടുന്ന ആളാണ് നബി. എന്നാല്‍ റസൂല്‍ എന്നത് ഒരു ശരീഅത്തുമായി നിയോഗിക്കപ്പെടുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ആളാണ്. (ആ ശരീഅത്ത്) പുതിയതാണെങ്കിലും മുമ്പ് കഴിഞ്ഞുപോയതാണെങ്കിലും സമമാണ്.”

 

പ്രവാചകന്‍മാരുടെ എണ്ണം

 

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ 

 

നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. ……. (ഖു൪ആന്‍:40/78)

 

وَرُسُلًا قَدْ قَصَصْنَٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًا

 

നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു. (ഖു൪ആന്‍:4/164)

 

വിശുദ്ധ ഖു൪ആനില്‍  പേര് പറയപ്പെടാത്ത ധാരാളം പ്രവാചകന്‍മാരുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. 1,24,000 പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ടെന്നും അതില്‍ മുന്നൂറ്റി പതിമൂന്നോ  മുന്നൂറ്റി പതിനഞ്ചോ മുര്‍സലുകള്‍ ഉണ്ട് എന്നൊക്കെ അറിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണാം. എന്നാല്‍ അവയുടെ സ്വീകാര്യതയില്‍ പണ്ഢിതന്‍മാ൪ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

 

വിശുദ്ധ ഖു൪ആന്‍:4/164 ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു അത്വിയ്യ്(റ്വ) പറയുന്നു: ”അല്ലാഹു പറയുന്നു: ‘അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല…’ (ഈ സൂക്തം) നബിമാരുടെ ആധിക്യത്തെയാണ് കുറിക്കുന്നത്. (അവരുടെ) എണ്ണം ക്ലിപ്തമല്ല, അല്ലാഹു പറയുന്നു: ‘ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല’ (ഖു൪ആന്‍:35/24). ‘അതിന്നിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്) (ഖു൪ആന്‍:25/38). പ്രവാചകന്മാരുടെ എണ്ണം പറഞ്ഞതൊന്നും  സ്വീകാര്യയോഗ്യമല്ല. അവരുടെ എണ്ണത്തെ കുറിച്ച് നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്.”

 

ലജ്‌നതുദ്ദാഇമയുടെ ഒരു ഫത്വയില്‍ ഇപ്രകാരം കാണാം.:

 

അവരുടെ (നബിമാരുടെ) എണ്ണം അല്ലാഹുവിനല്ലാതെ അറിയില്ല. അല്ലാഹു പറയുന്നു: ‘നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല’ (ഖു൪ആന്‍:40/78). അവരില്‍ അറിയപ്പെട്ടവര്‍ ഖുര്‍ആനിലും സ്വഹീഹായ ഹദീസുകളിലും പറയപ്പെട്ടവരാണ്. (ഫതാവാ ലജ്‌നതുദ്ദാഇമ 3/256).

 

എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണം

 

അല്ലാഹുവിന്റെ മുഴുവന്‍ പ്രവാചകന്മാരിലും വിശ്വസിക്കാത്തവന്‍ വിശ്വാസിയല്ല. പ്രവാചകന്മാരില്‍ ചിലരെ പുകഴ്ത്തുകയും ചിലരെ ഇകഴ്ത്തുകയും ചെയ്യല്‍ പിഴച്ചുപോയവരുടെ സ്വഭാവമാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മുഴുവന്‍ പ്രവാചകന്മാരിലും വേര്‍തിരിവില്ലാതെ വിശ്വസിക്കുന്നവരാകുന്നു. അല്ലാഹു പറയുന്നു:

 

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ

 

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.  (ഖു൪ആന്‍:2/285)

 

وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍ مِّنْهُمْ أُو۟لَٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

 

അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:4/152)

 

നബിമാരില്‍ പലരെയും അസാന്മാര്‍ഗികളായി പരിചയപ്പെടുത്തുന്ന ഭാഗങ്ങള്‍ ബൈബിളില്‍ കാണാം. (എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ അവരെ മാതൃകാപുരുഷന്മാരായാണ് പരിചയപ്പെടുത്തുന്നത്. അവരെ അവഹേളിക്കുന്നതോ നിസ്സാരന്മാരായി കാണുന്നതോ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

 

ജൂത-ക്രൈസ്തവര്‍ ചില നബിമാരെ അംഗീകരിക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്തവരാണ്. ക്രൈസ്തവര്‍ മുഹമ്മദ് നബിയെ(സ്വ) പ്രവാചകനായി അംഗീകരിക്കുന്നില്ല. ജൂതന്‍മാരാകട്ടെ ഈസാ നബിയെയും(അ) മുഹമ്മദ് നബിയെയും(സ്വ) പ്രവാചകന്‍മാരായി അംഗീകരിക്കുന്നില്ല. എന്നാല്‍ അല്ലാഹു ഈ ലോകത്തേക്ക് അയച്ചിട്ടുള്ള മുഴുവന്‍ പ്രവാചകന്മാരെയും അംഗീകരിക്കുവാനും അവരെ ആദരിക്കുവാനുമാണ് ക്വുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ ദൂതന്മാരില്‍ ഒരാളെ വിശ്വസിക്കാതിരുന്നാല്‍ തന്നെ അത് മുഴുവന്‍ ദൂതന്മാരിലുമുള്ള അവിശ്വാസമാകും എന്നാണ് അല്ലാഹു പറയുന്നത്. ചില വചനങ്ങള്‍ കാണുക:

 

كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ

 

നൂഹിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. (ഖു൪ആന്‍:26/105)

 

كَذَّبَتْ عَادٌ ٱلْمُرْسَلِينَ

 

ആദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. (ഖു൪ആന്‍:26/123)

 

كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ

 

ഥമൂദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. (ഖു൪ആന്‍:26/141)

 

നൂഹ് നബി(അ)യുടെ ജനത നൂഹ് നബി(അ)യെയും ആദ് സമൂദായം ഹൂദ് നബി(അ)യെയും ഥമൂദ് സമുദായം സ്വാലിഹ് നബി(അ)യെയും നിഷേധിച്ചതായിട്ടേ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. പക്ഷേ, ക്വുര്‍ആന്‍ അവരെക്കുറിച്ച് പറഞ്ഞത് അവര്‍ മുര്‍സലുകളെ നിഷേധിച്ചു എന്നാണ്. അല്ലാഹുവിന്റെ ഒരു ദൂതനെ നിഷേധിച്ചാല്‍ മറ്റു നബിമാരെയും നിഷേധിച്ചതിന് തുല്യമാണെന്നര്‍ഥം. പ്രവാചകന്മാരെ നിഷേധിക്കുന്നവര്‍ അവിശ്വാസികളാണെന്നതിന് തെളിവ് നല്‍കുന്ന ഒരു വചനം കാണുക:

 

إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُوا۟ بَيْنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا۟ بَيْنَ ذَٰلِكَ سَبِيلًا – أُو۟لَٰٓئِكَ هُمُ ٱلْكَٰفِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًا مُّهِينًا

 

അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും, അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,അവര്‍ തന്നെയാകുന്നു യഥാര്‍ത്ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്‌. (ഖു൪ആന്‍:4/150-151)

 

അല്ലാഹു ഒരു പ്രവാചകനെ നിശ്ചയിക്കുമ്പോള്‍ ആ ജനതയിലെ ഏറ്റവും നല്ല വ്യക്തിയെയാണ് തെരഞ്ഞടുക്കുക. മുഹമ്മദ് നബിയെ(സ്വ) പ്രവാചകനായി തെരഞ്ഞടുത്തതിനെ കുറിച്ച് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നത് കാണുക:

 

”അല്ലാഹു അടിമകളുടെ ഹൃദയങ്ങളിലേക്ക് നോക്കിയപ്പോള്‍ അടിമകളില്‍ ഏറ്റവും നല്ല ഹൃദയമായി മുഹമ്മദ് നബിയുടെ(സ്വ) ഹൃദയത്തെ കണ്ടു. അപ്പോള്‍ അവന്‍ അദ്ദേഹത്തെ നബിയായി തെരഞ്ഞടുക്കുകയും തന്റെ ദിവ്യദൗത്യവുമായി നിയോഗിക്കുകയും ചെയ്തു.”      

 

പ്രവാചകന്മാരെല്ലാം മനുഷ്യരാണ്

 

പ്രവാചകന്മാരെല്ലാം മനുഷ്യര്‍ തന്നെയായിരുന്നു. മനുഷ്യരില്‍ നിന്ന്  പ്രവാചകന്മാരെ അല്ലാഹു തെരഞ്ഞടുത്തപ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാനും അംഗീകരിക്കാനും സാധിച്ചില്ല.  എങ്ങനെ ഒരു മനുഷ്യന്‍ പ്രവാചകനാകും, അവരും നമ്മെപ്പോലെയുള്ളവര്‍ തന്നയല്ലേ, എന്തുകൊണ്ട് മലക്കുകളെ പ്രവാചകനാക്കിയില്ല എന്നൊക്കെയാണ് ആളുകള്‍ ചോദിച്ചത്. ക്വുര്‍ആന്‍ ശത്രുക്കളുടെ എതിര്‍പ്പുകളെ എടുത്തുദ്ധരിക്കുന്നത് കാണുക:

 

وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَٰسِرُونَ

 

നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു. (ഖു൪ആന്‍:23/34)

 

فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَٰلٍ وَسُعُرٍ

 

അങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും. (ഖു൪ആന്‍:54/24)

 

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا

 

ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു.(ഖു൪ആന്‍:17/94)

 

 وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا

 

നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരില്‍) കാണുകയോ ചെയ്യാത്തതെന്താണ്‌? തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍:25/21)

 

وَقَالُوا۟ مَالِ هَٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا

 

അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?(ഖു൪ആന്‍:25/7)

 

ഭക്ഷണം കഴിക്കുന്ന, ജനങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരു മനുഷ്യന്‍ പ്രവാചകനാവുക എന്നത് ഒരു ന്യൂനതയായിട്ടാണവര്‍ മനസ്സിലാക്കിയത്. അതിന് പ്രവാചകന്മാര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

 

قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

 

അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.(ഖു൪ആന്‍:14/11)

 

പ്രവാചകന്മാര്‍ ജനങ്ങള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു അത്ഭുത വ്യക്തിത്വമാകണമെന്നും അവര്‍ ധരിച്ചിരുന്നു. അതിന് പ്രവാചകന്മാര്‍ നല്‍കിയ മറുപടിയും ഞങ്ങള്‍ മനുഷ്യരാണ്; ഞങ്ങള്‍ക്ക് അല്ലാഹു ബോധനം നല്‍കുന്നതിനെ പിന്തുടരാനേ കഴിയൂ എന്നായിരുന്നു.

 

وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا – أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَٱلْأَنْهَٰرَ خِلَٰلَهَا تَفْجِيرًا – أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَٰٓئِكَةِ قَبِيلًا أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَٰبًا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا

 

അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ.അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ.അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ ? (ഖു൪ആന്‍:17/90-93)

 

എന്തുകൊണ്ടാണ് അല്ലാഹു മനുഷ്യരിലേക്ക് മനുഷ്യരെത്തന്നെ ദൂതന്മരായി അയച്ചത്? എന്തുകൊണ്ട് അല്ലാഹു മലക്കുളെ മനുഷ്യരിലേക്ക് ദൂതന്മാരായി അയച്ചില്ല? ഇത്തരം ചോദ്യങ്ങള്‍ അര്‍ഥശൂന്യമാണ്. കാരണം മലക്കുകളെ സാധാരണ അവസ്ഥയില്‍ നമുക്ക് കാണാന്‍ കഴിയില്ല. സൃഷ്ടികളില്‍ ശ്രേഷ്ഠനായ നബി(സ്വ) പോലും ജിബ്‌രീലിനെ സാക്ഷാല്‍ രൂപത്തില്‍ കണ്ടത് രണ്ട് തവണ മാത്രമാണ്. ആ രംഗം നബി(സ്വ) തന്നെ പറഞ്ഞിട്ടുണ്ട്. ചക്രവാളം മുഴുവന്‍ നിറയുമാറ് 600 ചിറകുള്ളതായാണ് കണ്ടത്. ജിബ്‌രീല്‍ വഹ്‌യുമായി വരുന്നത് തണുപ്പുള്ള സമയത്താണെങ്കില്‍ പോലും നബിയുടെ നെറ്റിയില്‍ നിന്ന് വിയര്‍പ്പ് വരുമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരിക്കല്‍ നബി(സ്വ) ഒരു സ്വഹാബിയുടെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ നബി(സ്വ)ക്ക് വഹ്‌യ് വന്നു. ആ സമയം നബിയുടെ കാല്‍ ആ സ്വഹാബിയുടെ കാലില്‍ കോര്‍ത്ത് വെച്ചായിരുന്നു ഇരുന്നിരുന്നത്. ആ സമയം എന്റെ കാലിന്റെ എല്ല് പൊട്ടുമോ എന്ന് ഞാന്‍ വിചാരിച്ചു എന്ന് ഈ സ്വഹാബി പറയുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ പ്രവാചകന്മാരല്ലാത്ത നമ്മെ പോലുള്ള സാധാരണക്കാര്‍ക്ക് എങ്ങനെ മലക്കുകളെ കാണുവാനും അവരുമായി ഇടപഴകുവാനും കഴിയും? 

 

ഇനി മലക്കിനെ അല്ലാഹു ഒരു ദൂതനായി അയക്കുകയാണെങ്കില്‍ തന്നെ മനുഷ്യരൂപത്തിലാണ് അയക്കുക. എന്നാലല്ലേ മനുഷ്യന് കാണാനും കേള്‍ക്കാനും സ്വീകരിക്കാനും കഴിയൂ?! അപ്പോഴും ഈ ചോദിക്കുന്നവര്‍ക്ക് സംശയമേ ഉണ്ടാകൂ. അതും ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

 

وَلَوْ جَعَلْنَٰهُ مَلَكًا لَّجَعَلْنَٰهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ

 

ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്‌) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്‌.(ഖു൪ആന്‍:6/9)

 

അല്ലാഹു മനുഷ്യരെ തന്നെ മനുഷ്യരിലേക്ക് പ്രവാചകന്മാരായി നിശ്ചയിച്ചത് ഭൂമിയിലുള്ളത് മലക്കുകളല്ലാത്തത് കൊണ്ടാണ്. ക്വുര്‍ആന്‍ ഇത് വ്യക്തമാക്കുന്നത് കാണുക:

 

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا – قُل لَّوْ كَانَ فِى ٱلْأَرْضِ مَلَٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا

 

ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു. (ഖു൪ആന്‍:17/94-95)

 

പ്രവാചകന്മാര്‍ മനുഷ്യരാണെന്ന് പറയുമ്പോള്‍ അവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് യാതൊരു വ്യത്യാസവും ഇല്ലെന്ന് ധരിക്കരുത്. മനുഷ്യരാണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം അവര്‍ നമ്മെ പോലെ വിശപ്പും ദാഹവും ഉറക്കവും വികാരവും എല്ലാം ഉള്ളവരാണെന്നാണ്. ഇതിലേക്ക് തെളിവ് നല്‍കുന്ന വചനങ്ങള്‍ കാണുക.

 

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ

 

നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌. (ഖു൪ആന്‍:13/38)

 

നബി(സ്വ)യെ കുറിച്ച് ഹദീഥില്‍ പറയുന്നത് കാണുക: ”നബി(സ്വ) ഒരു മനുഷ്യനായിരുന്നു. വസ്ത്രം വൃത്തിയാക്കും. ആടിനെ കറക്കും. സ്വന്തം കാര്യങ്ങള്‍ സ്വന്തമായി തന്നെ ചെയ്യുകയും ചെയ്യും”(അഹ്മദ്).

 

പ്രവാചകന്മാരെല്ലാം പുരുഷന്‍മാരാണ്

 

പ്രവാചകന്മാ൪ മനുഷ്യരാണെന്നുമാത്രമല്ല, അവരെല്ലാം പുരുഷന്‍മാരുമായിരുന്നു.

وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ – وَمَا جَعَلْنَٰهُمْ جَسَدًا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَٰلِدِينَ

 

നിനക്ക് മുമ്പ് പുരുഷന്‍മാരെ (ആളുകളെ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക.അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല. (ഖു൪ആന്‍:21/7-8)

 

അല്ലാഹു എല്ലാ നാടുകളിലേക്കും സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ഒരു ജനതക്കും പ്രവാചകന്മാരുടെ സന്ദേശം ലഭിക്കാതെ പോയിട്ടില്ലെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു.

 

 وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ

…. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.(ഖു൪ആന്‍:35/24)

 

 إِنَّمَآ أَنتَ مُنذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ

 

 (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി. (ഖു൪ആന്‍:13/7)

 

وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا

 

ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല. (ഖു൪ആന്‍:17/15)

 

പ്രവാചകന്മാ൪ വ്യത്യസ്ത പദവിയുള്ളവ൪ 

 

മനുഷ്യരില്‍ പ്രവാചകരാണ് ഏറ്റവും വലിയ ശ്രേഷ്ഠര്‍ എന്ന് നാം മനസ്സിലാക്കി. പ്രവാചകന്മാര്‍ എല്ലാവരും ഒരേ പദവിയിലല്ലയെന്നതും ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒന്നാണ്. ക്വുര്‍ആന്‍ തന്നെ ആ കാര്യം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

 

 ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّۦنَ عَلَىٰ بَعْضٍ ۖ وَءَاتَيْنَا دَاوُۥدَ زَبُورًا

 

തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു.  (ഖു൪ആന്‍:17/55)

 

നബിയും റസൂലും പദവിയിലും ശ്രേഷ്ഠതയിലും തുല്യരല്ല. റസൂല്‍ നബിമാരെക്കാള്‍ ശ്രേഷ്ഠരാണ്. ഇതിലേക്ക് സൂചന നല്‍കുന്ന വചനം കാണുക:

 

 تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَٰتٍ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ ۗ

 

ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്‌. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്‌. മര്‍യമിന്റെമകന്‍ ഈസായ്ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്‌. (ഖു൪ആന്‍:2/253)

 

എല്ലാ റസൂലുകളും ഒരേ പദവിയിലുള്ളവരല്ല. ‘ഉലുല്‍ അസ്മ്'(ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍) എന്ന് അറിയപ്പെടുന്ന അഞ്ച് റസൂലുകള്‍ മറ്റു റസൂലുകളെക്കാള്‍ ശ്രേഷ്ഠരാണ്. അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക:

 

فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ

 

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. …..  (ഖു൪ആന്‍:46/35)

 

ഇവര്‍ക്ക് പ്രത്യേകതയുണ്ടെന്ന് ഈ വചനത്തില്‍ നിന്ന് നമുക്ക് ഗ്രഹിക്കാം. അതിനാലാണ് ഉലുല്‍ അസ്മില്‍ പെട്ട ദൂതന്മാരെ പ്രത്യേകം എടുത്തു പറഞ്ഞത്. ഇവര്‍ അഞ്ചുപേരാണെന്നാണ് ക്വുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നത്. ഈ അഞ്ച് റസൂലുകള്‍ ആരാണെന്നും വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. നൂഹ് (അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ) എന്നിവരാണവര്‍. ഈ പേരുകള്‍ ഒരേ സ്ഥലത്ത് പറഞ്ഞത് നമുക്ക് വിവിധ സ്ഥലങ്ങളില്‍ കാണാം.

 

 شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ

 

നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം – നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. …. (ഖു൪ആന്‍:42/13)

 

وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًا

 

പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌.(ഖു൪ആന്‍:33/7)

 

ഈ അഞ്ച് റസൂലുകളും ഒരേ പദവിയുള്ളവരല്ല. മുഹമ്മദ് നബി(സ്വ)ക്ക് മറ്റു നാലു റസൂലുകളെക്കാളും ശ്രേഷ്ഠതയുണ്ട്. മുഹമ്മദ് നബി(സ്വ) അവസാനത്തെ നബിയാണെന്നതും ലോകാവസാനം വരെയുള്ളവര്‍ക്കെല്ലാമുള്ള നബിയാണെന്നതും അദ്ദേഹത്തിന്റെ മാത്രം സവിശേഷതയാണല്ലോ. 

 

പ്രവാചകന്മാര്‍ മുഴുവനും ശ്രേഷ്ഠന്മാരാണല്ലോ. നബിമാരില്‍ ഒരാളെയും മോശമാക്കി സംസാരിക്കാന്‍ പാടില്ല. ഒരു ക്രിസ്ത്യാനി മുസ്‌ലിമായ ഒരാളോട് നിങ്ങളുടെ നബി ഇങ്ങനെയും ഇങ്ങനെയുമൊക്കെയല്ലേ എന്ന് പറഞ്ഞു നിന്ദിച്ചാല്‍ പോലും നിങ്ങളുടെ ഈസാ ഇങ്ങനെയല്ലേ എന്ന് മുസ്‌ലിമിന് തിരിച്ചു ചോദിക്കാന്‍ പാടില്ല. ഏതെങ്കിലും നബിയെ മോശമാക്കി സംസാരിക്കുന്നത് കുഫ്‌റാണ്. ഒരു നബിയെയും മോശമായി അവതരിപ്പിക്കാന്‍ നമുക്ക് പാടില്ല. നബി(സ്വ) പറഞ്ഞു.

 

”അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കിടയില്‍ നിങ്ങള്‍ ശ്രേഷ്ഠതകൊണ്ട് വിവേചനം കാണിച്ചു സംസാരിക്കരുത്”(ബുഖാരി, മുസ്‌ലിം).

 

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റ) ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ”പ്രവാചകന്മാര്‍ക്കിടയില്‍ ശ്രേഷ്ഠത കല്‍പിക്കുന്നത് നബി(സ്വ) വിരോധിച്ചതിനെക്കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു: നബി(സ്വ) സ്വന്തം അഭിപ്രായംകൊണ്ട് അങ്ങനെ സംസാരിക്കുന്നവനെയാണ് വിലക്കിയിട്ടുള്ളത്; തെളിവുകൊണ്ട് സംസാരിക്കുന്നവനെയല്ല. അല്ലെങ്കില്‍ ശ്രേഷ്ഠത നല്‍കപ്പെട്ട നബിയുടെ ശ്രേഷ്ഠത കുറക്കുന്നതിലേക്ക് നയിക്കുന്നതോ, തര്‍ക്കത്തിലേക്കും അഭിപ്രായ വ്യത്യാസത്തിലേക്കും എത്തിക്കുന്ന രൂപത്തില്‍ സംസാരിക്കുന്നതോ ആണ് വിലക്കിയിട്ടുള്ളത്.” ഇതിന് ബലം നല്‍കുന്ന ഒരു ഹദീസ് കാണുക.

عَنْ أَبِي هُرَيْرَةَ، قَالَ بَيْنَمَا يَهُودِيٌّ يَعْرِضُ سِلْعَةً لَهُ أُعْطِيَ بِهَا شَيْئًا كَرِهَهُ أَوْ لَمْ يَرْضَهُ – شَكَّ عَبْدُ الْعَزِيزِ – قَالَ لاَ وَالَّذِي اصْطَفَى مُوسَى عَلَيْهِ السَّلاَمُ عَلَى الْبَشَرِ ‏.‏ قَالَ فَسَمِعَهُ رَجُلٌ مِنَ الأَنْصَارِ فَلَطَمَ وَجْهَهُ – قَالَ – تَقُولُ وَالَّذِي اصْطَفَى مُوسَى عَلَيْهِ السَّلاَمُ عَلَى الْبَشَرِ وَرَسُولُ اللَّهِ صلى الله عليه وسلم بَيْنَ أَظْهُرِنَا قَالَ فَذَهَبَ الْيَهُودِيُّ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا أَبَا الْقَاسِمِ إِنَّ لِي ذِمَّةً وَعَهْدًا ‏.‏ وَقَالَ فُلاَنٌ لَطَمَ وَجْهِي ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لِمَ لَطَمْتَ وَجْهَهُ ‏”‏ ‏.‏ قَالَ ‏.‏ قَالَ يَا رَسُولَ اللَّهِ وَالَّذِي اصْطَفَى مُوسَى عَلَيْهِ السَّلاَمُ عَلَى الْبَشَرِ وَأَنْتَ بَيْنَ أَظْهُرِنَا ‏.‏ قَالَ فَغَضِبَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى عُرِفَ الْغَضَبُ فِي وَجْهِهِ ثُمَّ قَالَ ‏”‏ لاَ تُفَضِّلُوا بَيْنَ أَنْبِيَاءِ اللَّهِ فَإِنَّهُ يُنْفَخُ فِي الصُّورِ فَيَصْعَقُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ إِلاَّ مَنْ شَاءَ اللَّهُ – قَالَ – ثُمَّ يُنْفَخُ فِيهِ أُخْرَى فَأَكُونُ أَوَّلَ مَنْ بُعِثَ أَوْ فِي أَوَّلِ مَنْ بُعِثَ فَإِذَا مُوسَى عَلَيْهِ السَّلاَمُ آخِذٌ بِالْعَرْشِ فَلاَ أَدْرِي أَحُوسِبَ بِصَعْقَتِهِ يَوْمَ الطُّورِ أَوْ بُعِثَ قَبْلِي وَلاَ أَقُولُ إِنَّ أَحَدًا أَفْضَلُ مِنْ يُونُسَ بْنِ مَتَّى عَلَيْهِ السَّلاَمُ ‏”‏ ‏.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ”ഒരു ജൂതന്‍ തന്റെ കച്ചവട വസ്തു വില്‍പനക്ക് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന് ചെറിയ വില നല്‍കപ്പെട്ടു. അത് അയാള്‍ക്ക് ഇഷ്ടമായില്ല. അല്ലെങ്കില്‍ വെറുത്തു. (റിപ്പോര്‍ട്ടര്‍മാരിലെ അബ്ദുല്‍ അസീസ്(റ)വിന്റെ സംശയം). അയാള്‍ പറഞ്ഞു: ‘ഇല്ല, (ഈ വിലയ്ക്ക് ഞാനിത് തരികയില്ല). മൂസയെ സകല മനുഷ്യരെക്കാള്‍ ശ്രേഷ്ഠനായി തെരഞ്ഞടുത്തയച്ച അല്ലാഹുവിനെ തന്നെ സത്യം!’ അബൂഹുറയ്‌റ(റ്വ) പറയുന്നു: ‘ഇത് ഒരു അന്‍സ്വാരി കേട്ട് അയാളുടെ മുഖത്തടിച്ചു. അദ്ദേഹം (അന്‍സ്വാരി) പറഞ്ഞു. സകല മനുഷ്യരെക്കാളും ശ്രേഷ്ഠനായി മൂസയെ തെരഞ്ഞെടുത്ത അഷ്ടാഹുവിനെത്തന്നെ സത്യം എന്ന് നീ പറയുന്നുവോ, റസൂല്‍(സ്വ) ഞങ്ങളില്‍ ഉണ്ടായിരിക്കെ?! അപ്പോള്‍ ആ ജൂതന്‍ പ്രവാചകന്റെ അടുത്തേക്ക് പോയി. എന്നിട്ട് പറഞ്ഞു: ‘അബുല്‍ ക്വാസിം! എനിക്ക്(ലഭിക്കേണ്ട) സംരക്ഷണ ചുമതലയും (നമ്മള്‍ തമ്മില്‍) കരാറുമുണ്ട്.’ പിന്നെ അയാള്‍ പറഞ്ഞു: ‘ഇന്നയാള്‍ എന്റെ മുഖത്തടിച്ചു.’ റസൂല്‍(സ്വ) ചോദിച്ചു: ‘എന്തിനാണ് നീ ഇവന്റെ മുഖത്ത് അടിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, മൂസയെ സകല മനുഷ്യരെക്കാളും ശ്രേഷ്ഠനാക്കി തെരഞ്ഞടുത്ത അല്ലാഹുവിനെ തന്നെ സത്യം എന്ന് അവന്‍ പറഞ്ഞു; അങ്ങ് ഞങ്ങളില്‍ ഉണ്ടായിരിക്കെ.’ അപ്പോള്‍ റസൂല്‍(സ്വ) ദേഷ്യപ്പെട്ടു. അവിടുത്തെ മുഖത്ത് കോപം പ്രകടമായി. പിന്നീട് അവിടുന്ന് പറഞ്ഞു: ‘പ്രവാചകന്മാര്‍ക്കിടയില്‍ നിങ്ങള്‍ ശ്രേഷ്ഠതകൊണ്ട് വിവേചനം കാണിക്കരുത്. കാരണം, സ്വൂറില്‍ ഊതപ്പെടും. ആകാശഭൂമികളില്‍ ഉള്ളവര്‍ മുഴുവന്‍ ബോധരഹിതരായി വീഴും; അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ. പിന്നെ വീണ്ടും അതില്‍ ഊതപ്പെടും. അപ്പോള്‍ ആദ്യം എഴുന്നേല്‍ക്കുന്നവരില്‍ ഞാനാണ്-അല്ലെങ്കില്‍ ആദ്യം എഴുന്നേല്‍ക്കുന്നവരില്‍ ഞാനുണ്ട്. അപ്പോഴതാ മൂസാ അര്‍ശിനെ പിടിച്ചുനില്‍ക്കുന്നു. ത്വൂര്‍ പര്‍വതത്തിന്റെ സമീപത്ത് വെച്ച് അദ്ദേഹം ബോധക്ഷയനായി വീണത് കൊണ്ട് മതിയാക്കപ്പെട്ടുവോ അതല്ല എനിക്ക് മുമ്പ് ബോധമുണര്‍ന്നതാണോ എന്ന് എനിക്ക് അറിയില്ല. ഒരാളും തന്നെ യൂനുസ്ബ്‌നു മത്തായെക്കാള്‍ ശ്രേഷ്ഠനാണെന്നു പോലും ഞാന്‍ പറയില്ല” (മുസ്‌ലിം:2373)

 

ഈ ഹദീസിനെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നത് കാണുക: ”ഇത് നബി(സ്വ)യുടെ വിനയത്തിന്റെ ഭാഗത്തില്‍ പെട്ടതാണ്. നബി(സ്വ) ലോകരില്‍ ശ്രേഷ്ഠനാണെന്നതില്‍ ഇജ്മാഅ് ഉള്ളതാണല്ലോ. അല്ലെങ്കില്‍ നബി(സ്വ) (ഒരാളെ താഴ്ത്തി മറ്റൊരാളെ) ശ്രേഷ്ഠമാക്കുന്നതിനെ വിരോധിച്ചത് അത് വര്‍ഗീയതയിലേക്ക് എത്തുന്നത് കൊണ്ടാണ്.”

 

പ്രവാചകന്മാര്‍ പാപസുരക്ഷിതര്‍

 

പ്രവാചകന്മാര്‍ പാപസുരക്ഷിതരാണ്. സാധാരണ പാപം എന്ന് പറയാവുന്നവ ഒന്നും തന്നെ പ്രവാചകന്മാരെ പിടികൂടുകയില്ല. അതില്‍ നിന്ന് അവര്‍ക്ക് അല്ലാഹു സുരക്ഷിതത്വം നല്‍കിയിട്ടുണ്ട്. മോഷണം, വഞ്ചന, വിഗ്രഹങ്ങളുണ്ടാക്കല്‍, അവയെ ആരാധിക്കല്‍, മാരണം ചെയ്യല്‍, മറ്റുള്ളവരെ പരിഹസിക്കല്‍, കളിയാക്കി ചിരിക്കല്‍, കളവ് പറയല്‍ തുടങ്ങി മനുഷ്യത്വത്തിന് നിരക്കാത്ത യാതൊന്നുംഅവരില്‍ സംഭവിക്കുകയില്ല. പ്രവാചകന്മാര്‍ പാപ സുരക്ഷിതരാണ്. ഈ പദവി അല്ലാഹു പ്രവാചകന്മാര്‍ക്കല്ലാതെ നല്‍കിയിട്ടില്ല.

 

പ്രവാചകന്മാര്‍ സല്‍സ്വഭാവികള്‍
അല്ലാഹു ആരെയാണോ പ്രവാചകനായി തെരഞ്ഞടുക്കാന്‍ ഉദ്ദേശിക്കുന്നത് അവരെ അവന്‍ നല്ല സ്വഭാവത്തിന്റെ വക്താക്കളാക്കിയിരുന്നു. അവര്‍ക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പ് ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. കാരണം അവര്‍ കളവ് പറയാറില്ലായിരുന്നു. നബി(സ്വ)യുടെ സ്വഭാവത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: 

 

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

 

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَحْسَنَ النَّاسِ خُلُقًا

അനസില്‍(റ) നിന്ന് നിവേദനം:  നബി(സ്വ) ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150)

قَالَ رَسُولَ اللَّهِ صلى الله عليه وسلم: بُعِثْتُ لأُتَمِّمَ حُسْنَ الأَخْلاَقِ‏

നബി(സ്വ) പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) 

 

പ്രവാചകന്മാര്‍ സത്യസന്ധര്

 

പ്രവാചകന്മാര്‍ ഒരിക്കലും കള്ളം പറയുന്നവരല്ലായിരു്നനു. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പോ ശേഷമോ അവരില്‍നിന്ന് മറ്റുള്ളവര്‍ കളവ് കേട്ടിരുന്നില്ല. അവര്‍ കളവ് പറയുന്നവരായിരുന്നെങ്കില്‍ ജനങ്ങള്‍ അവരെ സ്വീകരിക്കില്ലായിരുന്നു. ‘കളവ് പറയുന്നവരെ എങ്ങനെ വിശ്വസിക്കും?’ എന്ന് അവര്‍ സ്വാഭാവികമായും ചോദിക്കും. ഇപ്രകാരം ഒരു സംസാരം അവരെക്കുറിച്ച് ഉണ്ടാകാതിരിക്കാന്‍ അല്ലാഹു അവരെ സത്യസന്ധരായി വളര്‍ത്തിക്കൊണ്ടുവന്നു. പ്രവാചകത്വം ലഭിച്ചതിന് ശേഷവും അവര്‍ അല്ലാഹുവിന്റെ പേരില്‍ യാതൊന്നും വഹ്‌യ് കൂടാതെ സംസാരിച്ചിട്ടില്ല. മൂസാ(അ) ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് തന്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്നത് കാണുക:

 

وَقَالَ مُوسَىٰ يَٰفِرْعَوْنُ إِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ –   حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِىَ بَنِىٓ إِسْرَٰٓءِيلَ

 

മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു.അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ.(ഖു൪ആന്‍:7/104-105)

പ്രവാചകന്മാരുടെ ഉത്തരവാദിത്തം

 

പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കുവാന്‍ ഏല്‍പിക്കപ്പെട്ടവരാണ്. അതോടൊപ്പം അവരെ പിന്തുടരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കലും തിരസ്‌കരിക്കുന്നവര്‍ക്ക് താക്കീത് നല്‍കലുമാണ് പ്രവാചകന്മാരുടെ ദൗത്യം.

 

رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

 

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:4/165)

 

وَلَوْ أَنَّآ أَهْلَكْنَٰهُم بِعَذَابٍ مِّن قَبْلِهِۦ لَقَالُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَٰتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ

 

ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു.(ഖു൪ആന്‍:20/134)

 

അല്ലാഹു നീതിമാനാണ്. അവന്‍ ഒരാളെയും അന്യായമായി ശിക്ഷിക്കുകയില്ല. അന്ത്യനാളില്‍ അല്ലാഹുവിനെതിരില്‍ അടിമക്ക് ഒരു ന്യായവും പറയാനാവാത്ത വിധം ലക്ഷ്യമായും അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അവ൪  ആളുകള്‍ക്ക് സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്തയറിയിക്കുകയും നരകത്തെക്കുറിച്ച് താക്കീത് നല്‍കുകയും, മതത്തിന്റെ നിയമനിര്‍ദേശങ്ങള്‍ വിവരിച്ച് കൊടുക്കുകയും അനുഷ്ഠാന കാര്യങ്ങള്‍ മാതൃകാപരമായി കാണിച്ചുകൊടുക്കുകയും ചെയ്തു.

 

പ്രവാചകന്‍മാരുടെ പ്രബോധനം

 

അല്ലാഹുവില്‍നിന്ന് കിട്ടിയ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന പ്രവാചകന്മാരഖിലവും നടത്തിയ ഉദ്‌ബോധനത്തിന്റെ കാതല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്നതായിരുന്നു.ഏതൊരു പ്രവാചകനും തന്റെ സമുദായത്തോട് പ്രഥമമായി പറഞ്ഞതും  ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആയിരുന്നു. കാരണം ഇസ്ലാമിലേക്ക് പ്രവേശിക്കണമെങ്കില്‍ ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിച്ചേ പറ്റുകയുള്ളൂ.ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും അനുയായികള്‍ക്ക് അല്ലാഹു നല്‍കിയിട്ടുളള അടിസ്ഥാനപരമായ സന്ദേശമാണിത്.

 

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

 

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.(ഖു൪ആന്‍:21/25)

 

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ 

 

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… ……….(ഖു൪ആന്‍:16/36)

 

നബി (സ്വ) പറഞ്ഞു: ‘ ഞാനും എനിക്ക് മുമ്പു വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിട്ടുള്ള ഉല്‍കൃഷ്ട വചനമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ (തി൪മിദി)

 

മുഹമ്മദ് നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് പറയൂ.(ഇരുലോകത്തും) വിജയിക്കാം.

عَنِ ابْنِ عَبَّاسٍ، أَنَّ مُعَاذًا، – قَالَ بَعَثَنِي رَسُولُ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الْكِتَابِ ‏.‏ فَادْعُهُمْ إِلَى شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللَّهِ فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ 

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം :  മുആദ്(റ) പറയുന്നു: എന്നെ യമനിലേക്ക് നിയോഗിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: താങ്കള്‍ വേദക്കാരായ ജനങ്ങളുടെ അടുത്തേക്കാണ് പോകുന്നത്. അവരുടെ അടുത്ത് ചെന്നാല്‍ അവരെ ആദ്യമായി ക്ഷണിക്കേണ്ടത് ‘ലാ ഇലാഹ ഇല്ലല്ലാഹ്,  എന്ന സത്യസാക്ഷ്യത്തിലേക്കാണ്. ഞാന്‍ അല്ലാഹുവിന്റെ റസൂലാണ്. അവ൪ അത് അനുസരിച്ച് കഴിഞ്ഞാല്‍, അല്ലാഹു രാത്രിയിലും പകലിലുമായി അഞ്ച് നേരത്തെ നമസ്കാരം അവരുടെ മേല്‍ നി൪ബന്ധമാക്കിയെന്നതാണ് പിന്നെ അവരെ അറിയിക്കേണ്ടത് …… (മുസ്ലിം:19) 

 

നന്മ കല്‍പിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യുന്നവ൪

 

മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് അല്ലാഹു പറയുന്നു:

 

 يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَىٰهُمْ عَنِ ٱلْمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلْأَغْلَٰلَ ٱلَّتِى كَانَتْ عَلَيْهِمْ ۚ 

….  അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു…..(ഖു൪ആന്‍:7/157)

 

ഗുണകാംക്ഷയോടെയുള്ള പ്രബോധനം

 

അല്ലാഹു പറയുന്നു:

 

ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًا

 

അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.(ഖു൪ആന്‍:33/39)

 

നൂഹ് നബി(അ) തന്റെ ജനതയോട് പറഞ്ഞതായി അല്ലാഹു പറയുന്നു: 

 

أُبَلِّغُكُمْ رِسَٰلَٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ

 

എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്‌.(ഖു൪ആന്‍:7/62)

 

അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരികയാണ്, അത് നിങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് രക്ഷനേടാം; തള്ളിക്കളഞ്ഞാല്‍ മഹാദുരന്തമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ആത്മാര്‍ഥമായി, ഗുണകാംക്ഷയോടെ ദൂതന്മാരെല്ലാം ജനങ്ങളോട് പറഞ്ഞു. അല്ലാഹുവിനെയും ദൂതനെയും അനുസരിച്ചാല്‍ ലഭിക്കുന്ന മഹത്തായ നേട്ടത്തെപ്പറ്റി അല്ലാഹു പറഞ്ഞു:

 

وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا

 

ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍! (ഖു൪ആന്‍:4/69)

 

കുടിലിലും കൊട്ടാരത്തിലും സന്ദേശമെത്തിക്കുന്നവ൪.

 

മൂസാനബി(അ)യോട് അല്ലാഹു പറഞ്ഞു:

 

ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَٰتِى وَلَا تَنِيَا فِى ذِكْرِى – ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ – فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ

 

എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌.നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൌമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം.(ഖു൪ആന്‍:20/42-44)

 

ഉസാമതുബ്‌നു സൈദ്(റ) നിവേദനം: ”മുസ്‌ലിംകളും ബിംബാരാധകരും ജൂതന്മാരും കൂടിയിരിക്കുന്നിടത്തു കൂടി നബി(സ്വ) കടന്നുപോകവെ അവിടെയിറങ്ങി സലാം പറഞ്ഞ് അവരെ അല്ലാഹുവിലേക്ക് വിളിക്കുകയും അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കൊടുക്കുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം).

عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم أَرَادَ أَنْ يَكْتُبَ إِلَى كِسْرَى وَقَيْصَرَ وَالنَّجَاشِيِّ

അനസില്‍(റ) നിന്ന്  നിവേദനം: നിശ്ചയം, നബി(സ്വ) കിസ്‌റ, കൈസര്‍, നജ്ജാശി തുടങ്ങി എല്ലാ അധികാരികളിലേക്കും അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തയച്ചിരുന്നു. (മുസ്‌ലിം:2092).

 

ഇങ്ങനെ കുടിലുകളിലും കൊട്ടാരങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല വിവിധ ഗോത്രങ്ങള്‍ക്കിടയിലേക്കും ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാന്‍ നബി(സ്വ) ശ്രദ്ധ പുലര്‍ത്തിയിരുന്നു.

 

പ്രവാചകന്മാര്‍ വിശ്വസ്തര്‍

 

പ്രവാചകന്മാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് വിശ്വസ്തത (അമാനത്ത്). അതില്‍ ഒരു വീഴ്ചയും വരുത്തുന്നവരായിരുന്നില്ല അവര്‍. ഏല്‍പിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശ്വസ്തതയോടെ അവര്‍ നിറവേറ്റി. പ്രവാചകന്മാര്‍ അത് ജനങ്ങളോട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു; എന്തിന്? അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ പറയുന്നത് ഒരു സംശയവും ഇല്ലാതെ വിശ്വസിക്കാന്‍. ഹൂദ്(അ) തന്റെ ജനതയോട് പറയുന്നത് കാണുക:

 

قَالَ يَٰقَوْمِ لَيْسَ بِى سَفَاهَةٌ وَلَٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ – أُبَلِّغُكُمْ رِسَٰلَٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ

 

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൌഢ്യവുമില്ല. പക്ഷെ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്‌. എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.(ഖു൪ആന്‍:7/67-68)

 

പ്രവാചകന്മാ൪ അല്ലാഹുവിന്റെ സന്ദേശം  മാറ്റത്തിരുത്തലുകളോ ഏറ്റക്കുറച്ചിലോ ഇല്ലാതെ ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ജനങ്ങളുടെ ശത്രുതയോ വെറുപ്പോ പരിഗണിക്കാതെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് ഈ വിശ്വസ്തത നിറവേറ്റുന്നവരായിരുന്നു അവര്‍. അല്ലാഹു പറയുന്നു: 

 

ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًا

 

അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.(ഖു൪ആന്‍:33/39)

 

 നബി(സ്വ) തന്റെ ദൗത്യം നിര്‍വഹിക്കുമ്പോള്‍ ചെറിയ മാറ്റങ്ങളൊക്കെ അതില്‍ നടത്തിയിരുന്നെങ്കില്‍ ധാരാളം ആളുകളെ കൂടെ ലഭിക്കുമായിരുന്നു. ശത്രുക്കള്‍ നബിയോട് അല്‍പം മയപ്പെടുത്താനെല്ലാം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി ക്വുര്‍ആന്‍ പറയുന്നത് കാണുക:

 

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَٰتٍ ۙ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَٰذَآ أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۖ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ

 

നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.(ഖു൪ആന്‍:10/15)

 

അല്ലാഹുവിന്റെ സന്ദേശം എത്തിക്കുന്നതില്‍ പ്രവാചകന്മാര്‍ക്ക് ഒരു വീഴ്ചയും വന്നിട്ടില്ല. അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക:

 

 يَٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ

 

ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:5/67)

 

പ്രവാചകന്മാരിലൂടെ അല്ലാഹു നമുക്ക് നല്‍കിയതെല്ലാം അദൃശ്യമായ അറിവുകളാണല്ലോ. ഈ അറിവിലെ ചെറുതോ വലുതോ ആയ ഒന്നും തന്നെ മനുഷ്യരിലേക്ക് കൈമാറുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പ്രാവാചകന്മാരുടെ വചനങ്ങളില്‍ നിന്ന് നാം മനസ്സിലാക്കിയത്. 
നബി(സ്വ) പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (ത്വബ്റാനി)

 

പ്രവാചകന്മാരും അദൃശ്യകാര്യങ്ങളും

 

അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് ക്വുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ കാണാം. അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. സൃഷ്ടികളില്‍ ഒരാള്‍ക്കും അദൃശ്യം അറിയില്ല. എന്നാല്‍ പ്രവാചകന്മാര്‍ ചിലപ്പോള്‍ അദൃശ്യകാര്യങ്ങള്‍ അറിയാറുണ്ട്. അതും അവര്‍ സ്വന്തം അറിയുന്നതല്ല, അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

 

عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا – إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ

 

അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. ….(ഖു൪ആന്‍:72/26-27)

 

ഈ വചനം അറിയിക്കുന്നത് അദൃശ്യജ്ഞാനം അല്ലാഹുവിനു മാത്രമെ അറിയൂ, പ്രവാചകന്മാര്‍ അദൃശ്യത്തില്‍ നിന്ന് വല്ലതും പറയുന്നുണ്ടെങ്കില്‍ അത് അല്ലാഹു അറിയിച്ചുകൊടുക്കുന്നത് മാത്രമാണ് എന്നാണ്. അതിനാല്‍ പ്രവാചകന്മാര്‍ ജനങ്ങളോട് പറഞ്ഞത് ഞങ്ങള്‍ക്ക് അദൃശ്യം അറിയില്ലെന്നാണ്. നൂഹ് (അ) പറഞ്ഞത് കാണുക:

 

وَلَآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ إِنِّى مَلَكٌ 

 

അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. (ഖു൪ആന്‍:11/31)

മുഹമ്മദ് നബിക്കും(സ്വ) അദൃശ്യമറിയില്ലെന്ന് തന്നെയാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. നബിയോട് അല്ലാഹു പറയുവാനായി കല്‍പിക്കുന്നത് കാണുക:

 

قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ

 

പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌? (ഖു൪ആന്‍:6/50)

നബി(സ്വ)ക്ക് അദൃശ്യജ്ഞാനം അറിയില്ലെന്നതിലേക്ക് വെളിച്ചം നല്‍കുന്ന ഒരു നബിവചനം കാണുക:

عَنْ أُمِّ سَلَمَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنَّمَا أَنَا بَشَرٌ، وَإِنَّكُمْ تَخْتَصِمُونَ إِلَىَّ، وَلَعَلَّ بَعْضَكُمْ أَنْ يَكُونَ أَلْحَنَ بِحُجَّتِهِ مِنْ بَعْضٍ فَأَقْضِي نَحْوَ مَا أَسْمَعُ، فَمَنْ قَضَيْتُ لَهُ بِحَقِّ أَخِيهِ شَيْئًا فَلاَ يَأْخُذْهُ، فَإِنَّمَا أَقْطَعُ لَهُ قِطْعَةً مِنَ النَّارِ ‏”‏‏.‏

ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: ‘നിശ്ചയം ഞാനൊരു മനുഷ്യനാണ്. നിങ്ങള്‍ എന്നെ ന്യായവാദങ്ങളുമായി സമീപിക്കുന്നു. നിങ്ങളില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ ന്യായവാദങ്ങള്‍ സ്ഥാപിക്കുന്നതില്‍ സമര്‍ഥനായിരിക്കും. അങ്ങനെ ഞാന്‍ കേള്‍ക്കുന്നതനുസരിച്ച് അയാള്‍ക്കനുകൂലമായി വിധിക്കും. ഇപ്രകാരം ഞാന്‍ (ശരിക്കും മനസ്സിലാക്കാന്‍ കഴിയാതെ) ഒരാള്‍ക്ക് തന്റെ സഹോദരന്റെ അവകാശം വിധിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ ഞാന്‍ അവന് നരകത്തിന്റെ ഒരു വിഹിതമാണ് വീതിച്ചു നല്‍കിയത്. (ബുഖാരി :7169)

 

നബി(സ്വ)ക്ക് അദൃശ്യമറിയും എന്ന് പറയുന്നവന്‍ കളവാണ് പറയുന്നതെന്നാണ് ആഇശ(റ) പറയുന്നത്.

 

ആഇശയില്‍(റ) നിന്ന് നിവേദനം :  അവര്‍ പറഞ്ഞു: ”ആരെങ്കിലും നിന്നോട് നബി(സ്വ) നാളത്തെ കാര്യങ്ങളറിയും എന്ന് പറഞ്ഞാല്‍ (നീ മനസ്സിലാക്കണം) തീര്‍ച്ചയായും അവന്‍ കളവാണ് പറഞ്ഞത്. അല്ലാഹു പറയുന്നു: നബിയേ പറയുക ആകാശ ഭൂമികളില്‍ അദൃശ്യമറിയുന്നവന്‍ അല്ലാഹുവല്ലാതെ ഒരാളുമില്ല” ( ബുഖാരി).

 

പ്രവാചകന്മാരും മുഅ്ജിസത്തുകളും

 

അല്ലാഹു പ്രവാചകന്മാരെ മനുഷ്യരിലേക്ക് അയച്ചപ്പോഴൊക്കെയും ഒരു വിഭാഗം ജനങ്ങള്‍ അവരെ അവിശ്വസിക്കുകയും നിഷേധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഈ സന്ദര്‍ഭത്തില്‍ നിഷേധികള്‍ക്ക് ഇവര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ തന്നെയാണെന്ന് തെളിയിക്കാനായി അല്ലാഹു അവരിലൂടെ പ്രകടമാക്കുന്ന, ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിനു മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങളാണ് മുഅ്ജിസത്തുകള്‍. മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ കഴിവിൽ പെട്ടതോ അല്ല. അത്‌  അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതുമാണ്‌.

 ۗ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّ

 

“അല്ലാഹുവിന്റെ അനുവാദം   കൂടാതെ ഒരു പ്രവാചകനും ഒരു ദൃഷ്ടാന്തവും കൊണ്ടുവരാവതല്ല. (ഖു൪ആന്‍:40/78)

 

അസാധാരണ കാര്യങ്ങൾ ചെയ്തു കാണിക്കാൻ നബി ﷺ യോട്‌ ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ താൻ മനുഷ്യനായ ഒരു ദൂതൻ മാത്രമാണ്‌ എന്ന്‌ പറയാനാണ്‌ അല്ലാഹു കൽപിച്ചത്‌. 

 

ۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا

 

(നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ ?(ഖു൪ആന്‍:17/93)

 

മുഅ‍്ജിസത്തുകൾ സംഭവിക്കുന്നത്‌ അല്ലാഹു ഉദ്ദേശിക്കു മ്പോൾ മാത്രമാണ്‌. ഇഷ്ടാനുസരണം മുഅ്ജിസത്തു കൊണ്ട്സഹായിക്കണമെന്ന്‌ പ്രവാചകൻമാരോട്‌ ആവശ്യപ്പെടുന്നത്‌ നിരർത്ഥകമാണ്‌.
പ്രവാചകന്മാരുടെ പ്രകൃതവും സ്വഭാവവുമെല്ലാം പൂര്‍ണവും വൈകല്യമുക്തവുമാണ്. ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റ) ഫത്ഹുല്‍ ബാരിയില്‍ ഇപ്രകാരം പറയുന്നത് കാണാം:

 

തീര്‍ച്ചയായും പ്രവാചകന്മാര്‍ അവരുടെ സൃഷ്ടിപ്പിലും സ്വഭാവത്തിലും അങ്ങേയറ്റത്തെ പരിപൂര്‍ണതയിലാകുന്നു. ആരെങ്കിലും ഒരു നബിയെ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ (ഇന്നത്) ന്യൂനതയാണെന്ന് (അദ്ദേഹത്തിലേക്ക്) ചേര്‍ത്തിപ്പറഞ്ഞാല്‍ തീര്‍ച്ചയായും അവന്‍ ആ നബിയെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. (അതിനാല്‍) ഇങ്ങനെ ചെയ്യുന്നവന്റെ മേല്‍ കുഫ്‌റ് ഭയപ്പെടണം” (ഫത്ഹുല്‍ ബാരി).

 

പ്രവാചകന്മാരെ മോശക്കാരാക്കുവാനോ അവരുടെ സ്വഭാവമഹിമയെ ചോദ്യം ചെയ്യുവാനോ പാടില്ല. അതിനെതിരില്‍ അല്ലാഹു നമുക്ക് താക്കീത് നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു:

 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًا

 

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.(ഖു൪ആന്‍:33/69)

മൂസാ(അ)യെയും കൂടെയുള്ള വിശ്വാസികളെയും ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനെയും കൂടെയുള്ളവരെയും കടലില്‍ മുക്കി നശിപ്പിക്കുകയും ചെയ്തല്ലോ. പിന്നീട് മൂസാ(അ)ന്റെ കൂടെയുള്ള വിശ്വാസികളാണ് അദ്ദേഹത്തെ പല രൂപത്തിലും പ്രയാസപ്പെടുത്തിയത്. മേല്‍ കൊടുത്ത ക്വുര്‍ആന്‍ സൂക്തത്തില്‍ ബനൂഇസ്‌റാഈല്യര്‍ മൂസാ(അ)യെ എങ്ങനെയാണ് ശല്യപ്പെടുത്തിയതെന്നോ അല്ലാഹു എങ്ങനെയാണ് അവരുടെ ശല്യപ്പെടുത്തലില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കിയതെന്നോ അല്ലാഹു പറഞ്ഞിട്ടില്ല. ക്വുര്‍ആനിന്റെ ആധികാരിക വിശദീകരണം മുഹമ്മദ് നബി(സ്വ)യുടെതാണെന്നതില്‍ ഒരാള്‍ക്കും സംശയമില്ല. നബി(സ്വ) ഇക്കാര്യം വിവരിച്ചുതന്നിട്ടുണ്ട്. ഇമാം ബുഖാരി(റഹി)യും ഇമാം മുസ്‌ലിമും(റഹി) അവരുടെ സ്വഹീഹില്‍ അത് രേഖപ്പെടുത്തിയതായി കാണാം:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ كَانَتْ بَنُو إِسْرَائِيلَ يَغْتَسِلُونَ عُرَاةً يَنْظُرُ بَعْضُهُمْ إِلَى سَوْأَةِ بَعْضٍ وَكَانَ مُوسَى – عَلَيْهِ السَّلاَمُ – يَغْتَسِلُ وَحْدَهُ فَقَالُوا وَاللَّهِ مَا يَمْنَعُ مُوسَى أَنْ يَغْتَسِلَ مَعَنَا إِلاَّ أَنَّهُ آدَرُ – قَالَ – فَذَهَبَ مَرَّةً يَغْتَسِلُ فَوَضَعَ ثَوْبَهُ عَلَى حَجَرٍ فَفَرَّ الْحَجَرُ بِثَوْبِهِ – قَالَ – فَجَمَحَ مُوسَى بِإِثْرِهِ يَقُولُ ثَوْبِي حَجَرُ ثَوْبِي حَجَرُ ‏.‏ حَتَّى نَظَرَتْ بَنُو إِسْرَائِيلَ إِلَى سَوْأَةِ مُوسَى قَالُوا وَاللَّهِ مَا بِمُوسَى مِنْ بَأْسٍ ‏.‏ فَقَامَ الْحَجَرُ حَتَّى نُظِرَ إِلَيْهِ – قَالَ – فَأَخَذَ ثَوْبَهُ فَطَفِقَ بِالْحَجَرِ ضَرْبًا ‏”‏ ‏.‏ قَالَ أَبُو هُرَيْرَةَ وَاللَّهِ إِنَّهُ بِالْحَجَرِ نَدَبٌ سِتَّةٌ أَوْ سَبْعَةٌ ضَرْبُ مُوسَى بِالْحَجَرِ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”ഇസ്‌റാഈല്‍ സന്തതികള്‍ പരസ്പരം നഗ്നത നോക്കിക്കൊണ്ടായിരുന്നു കുളിക്കാറുള്ളത്. അവരില്‍ ചിലര്‍ മറ്റു ചിലരുടെ നഗ്നതയിലേക്കു നോക്കുകയും ചെയ്യും. എന്നാല്‍ മൂസാ(അ) ഒറ്റക്കാണ് കുളിച്ചിരുന്നത്. അതു കാരണം അവര്‍ പറഞ്ഞു അല്ലാഹുവാണ! മൂസാക്ക് മണിവീക്കം (ഒരുതരം ലൈംഗിക രോഗം) ഉള്ളതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തത്. അങ്ങനെ ഒരു പ്രാവശ്യം മൂസാ നബി(അ) കുളിക്കാന്‍ പോവുകയും വസ്ത്രം (അഴിച്ച്) ഒരു കല്ലിന്മേല്‍ വെക്കുകയും ചെയ്തു. ഉടനെ ആ കല്ല് വസ്ത്രവും കൊണ്ട് ഓടി. ഉടനെ മൂസാ(അ)യും കല്ലേ, എന്റെ വസ്ത്രം… എന്റെ വസ്ത്രം എന്നു പറഞ്ഞു അതിന്റെ പിറകേ ധൃതിയില്‍ ഓടി. തന്നിമിത്തം ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അദ്ദേഹത്തിന്റെ നഗ്നത കാണാന്‍ സാധിക്കുകയും അല്ലാഹുവാണ, മൂസാക്ക് യാതൊരു തരക്കേടും ഇല്ല. എന്നവര്‍ പറയുകയും ചെയ്തു. അങ്ങനെ എല്ലാവര്‍ക്കും കാണത്തക്കവിധം കല്ല് നില്‍ക്കുകയും അദ്ദേഹം തന്റെ വസ്ത്രം എടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആ കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവാണ സത്യം! മൂസാ(അ) ആ കല്ലില്‍ അടിച്ചതു നിമിത്തം അതില്‍ ആറോ ഏഴോ അടയാളങ്ങളുണ്ടായി” (മുസ്‌ലിം:339). 
അല്ലാഹുവിന്റെ ഗുണങ്ങള്‍ പ്രവാചകന്മാരില്‍ ആരോപിച്ച് അപകടകരമായ വിശ്വാസം വെച്ചുപുലര്‍ത്തുന്ന ചില വിഭാഗങ്ങളുണ്ട്. ഈസാ(അ)യെ കുറിച്ച് ദൈവമെന്നും ദൈവപുത്രനെന്നും ത്രിയേകത്വത്തില്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) ഒന്നാണെന്നും വിശ്വസിക്കുന്ന ക്രൈസ്തവര്‍ അതില്‍ പെടും. ക്വുര്‍ആന്‍ അവരുടെ വാദത്തെക്കുറിച്ച് പറഞ്ഞുതരുന്നതും അതിനവര്‍ക്ക് താക്കീത് നല്‍കുന്നതും കാണുക:


لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ


മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (ഖു൪ആന്‍:5/72)

 

ﻟَّﻘَﺪْ ﻛَﻔَﺮَ ٱﻟَّﺬِﻳﻦَ ﻗَﺎﻟُﻮٓا۟ ﺇِﻥَّ ٱﻟﻠَّﻪَ ﺛَﺎﻟِﺚُ ﺛَﻠَٰﺜَﺔٍ ۘ ﻭَﻣَﺎ ﻣِﻦْ ﺇِﻟَٰﻪٍ ﺇِﻻَّٓ ﺇِﻟَٰﻪٌ ﻭَٰﺣِﺪٌ ۚ ﻭَﺇِﻥ ﻟَّﻢْ ﻳَﻨﺘَﻬُﻮا۟ ﻋَﻤَّﺎ ﻳَﻘُﻮﻟُﻮﻥَ ﻟَﻴَﻤَﺴَّﻦَّ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻣِﻨْﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ

 

അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.(ഖു൪ആന്‍:5/73)

 

ﻭَﻗَﺎﻟُﻮا۟ ٱﺗَّﺨَﺬَ ٱﻟﺮَّﺣْﻤَٰﻦُ ﻭَﻟَﺪًا ﻟَّﻘَﺪْ ﺟِﺌْﺘُﻢْ ﺷَﻴْـًٔﺎ ﺇِﺩًّا  ﺗَﻜَﺎﺩُ ٱﻟﺴَّﻤَٰﻮَٰﺕُ ﻳَﺘَﻔَﻄَّﺮْﻥَ ﻣِﻨْﻪُ ﻭَﺗَﻨﺸَﻖُّ ٱﻷَْﺭْﺽُ ﻭَﺗَﺨِﺮُّ ﻟْﺠِﺒَﺎﻝُ ﻫَﺪًّا ﺃَﻥ ﺩَﻋَﻮْا۟ ﻟِﻠﺮَّﺣْﻤَٰﻦِ ﻭَﻟَﺪً ﻭَﻣَﺎ ﻳَﻨۢﺒَﻐِﻰ ﻟِﻠﺮَّﺣْﻤَٰﻦِ ﺃَﻥ ﻳَﺘَّﺨِﺬَ ﻭَﻟَﺪًا

 

പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു.അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം.സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല.(ഖു൪ആന്‍:88-92)  

 

നബിമാര്‍ ആരും തന്നെ തങ്ങളെ ആരാധിക്കണമെന്നോ അല്ലാഹുവിന്റെ ഏതെങ്കിലും സവിശേഷതകള്‍ ഞങ്ങള്‍ക്കുണ്ടെന്നോ അവകാശപ്പെട്ടവരല്ല. ഈസാനബി(അ) തന്നെ ഉയര്‍ത്തഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹുവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ക്വുര്‍ആന്‍ വിവരിക്കുന്നത് ശ്രദ്ധേയമാണ്:

 

وَإِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ –  مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ

 

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.(ഖു൪ആന്‍:5/116-117)  

 

എന്നാല്‍ മിക്ക പ്രബോധിത സമൂഹവും പ്രവാചകന്മാരെ നിഷേധിക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യാനാണ് ശ്രമിച്ചത്! കുഴപ്പമുണ്ടാക്കുവാന്‍ വന്ന ശത്രുവായിട്ടാണ് അവര്‍ പ്രവാചകന്മാരെ കണ്ടത്. എക്കാലത്തും അല്‍പം ചിലര്‍ മാത്രമാണ് പ്രവാചകന്മാരുടെ അനുയായികളായി മാറിയിട്ടുള്ളത്. 

 

ജാബിര്‍(റ)വില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”നിശ്ചയം, എല്ലാ നബിമാര്‍ക്കും സഹായികളുണ്ട്” (ബുഖാരി).

 

ഈസാ നബിയുടെ(അ) സഹായികളാണ് ഹവ്വാരിയ്യൂന്‍. മുഹമ്മദ് നബിയുടെ(അ) സഹായികളാണ് സ്വഹാഹികള്‍.

 

മുഹമ്മദ് നബി അന്തിമ പ്രവാചകന്‍

 

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

 

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(ഖു൪ആന്‍:33/40) 

عَنْ جَابِرِ بْنِ عَبْدِ اللَّهِ،أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلاَةُ فَلْيُصَلِّ، وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تَحِلَّ لأَحَدٍ قَبْلِي، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً، وَبُعِثْتُ إِلَى النَّاسِ عَامَّةً ‏”‏‏.‏

ജാബിര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക്‌ മുമ്പുള്ളവര്‍ക്ക്‌ നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക്‌ അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട്‌ ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക്‌ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്‍റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക്‌ നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച്‌ അവന്‍ നമസ്കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക്‌ അനുമതി നല്‍കിയിരിക്കുന്നു. എനിക്ക്‌ മുമ്പ്‌ ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക്‌ അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക്‌ മാത്രമാണ്‌ മുമ്പ്‌ നിയോഗിച്ചയച്ചിരുന്നത്‌. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി:335)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّ مَثَلِي وَمَثَلَ الأَنْبِيَاءِ مِنْ قَبْلِي كَمَثَلِ رَجُلٍ بَنَى بَيْتًا فَأَحْسَنَهُ وَأَجْمَلَهُ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ، وَأَنَا خَاتِمُ النَّبِيِّينَ ‏

അബൂഹുറൈറ(റ)ൽ നിന്നും നിവേദനം. നബി(സ) അരുളി.  എൻറെയും എനിക്ക് മുമ്പുള്ള മറ്റു പ്രവാചകൻമാരുടെയും ഉപമ ഇതാണ്.  “ഒരാൾ ഒരു വീട് നിർമ്മിച്ചു. അതിന് മോടി പിടിപ്പിച്ചു.  അതിൻറെ ഒരു മൂലയിൽ ഒരു ഇഷ്ടികക്കുള്ള സ്ഥലം ഒഴിച്ചിട്ടു. ജനങ്ങൾ അതിന് ചുറ്റും പ്രദക്ഷിണം വെച്ചു. ഈ വിടവ് കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ പറഞ്ഞു.  ഈ ഇഷ്ടികകൂടി വെച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.  ഞാനാണ് ആ ഇഷ്ടിക. (ആ ഇഷ്ടികയുടെ സ്ഥാനമാണ് പ്രവാചക ശൃംഖലയിൽ എനിക്കുള്ളത്.) ഞാനാണ് അന്ത്യപ്രവാചകൻ.  (ബുഖാരി: 61)

عَنْ عَامِرِ بْنِ سَعْدِ، بْنِ أَبِي وَقَّاصٍ عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ :‏ أَنْتَ مِنِّي بِمَنْزِلَةِ هَارُونَ مِنْ مُوسَى إِلاَّ أَنَّهُ لاَ نَبِيَّ بَعْدِي ‏”‏ ‏

സഈദിബ്നു അബീബക്കാസില്‍ (റ) നിന്നും നിവേദനം:  അലിയോട് (റ)നബി(സ്വ) പറയുകയുണ്ടായി: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാനബിയെ സംബന്ധിച്ച് ഹാറൂന്‍റെ പദവിയിലാകുന്നു. പക്ഷേ, എന്‍റെശേഷം ഒരു നബിയും ഇല്ല’ (മുസ്ലിം:2404)

 

മുഹമ്മദ് നബിക്ക് ശേഷം ഇനിയൊരു നബിയുണ്ടെന്ന് വിശ്വസിക്കുന്നവന്‍ കാഫിറാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഇനിയുമൊരു പ്രവാചകന്‍ വരാം, അതില്‍ അസാംഗത്യമൊന്നുമില്ല എന്ന് വിശ്വസിക്കുന്നത് പോലും കുഫ്‌റാണ്.

 

മുഹമ്മദ് നബി ലോക൪ക്ക് മുഴുവന്‍

 

അല്ലാഹുവിങ്കല്‍ നിന്ന് വേദ-കുല-കാല-ദേശ-ഭാഷാ വ്യത്യാസമന്യെ സകല മനുഷ്യരിലേക്കുമായി അയക്കപ്പെട്ട ദൈവദൂതനാണെന്നാണ് വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിക്കുന്നത്.ലോകജനതക്ക് അന്ത്യനാള്‍ വരേക്കുമുള്ള ദൈവദൂതനായിട്ടാണദ്ദേഹം നിയോഗിക്കപ്പെട്ടത്.

 

قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا 

 

(നബിയെ) പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. (ഖു൪ആന്‍:7/158)

 

قُلْ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ

 

(നബിയേ) പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.(ഖു൪ആന്‍:22/49)

 

تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا

 

തന്‍റെ ദാസന്റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (ഖു൪ആന്‍:25/1)

 

وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

 

നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്‌. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.(ഖു൪ആന്‍:34/28)

 

അഥവാ മഹാനായ മുഹമ്മദ് നബി ﷺ മുഴുവന്‍ മനുഷ്യരിലേക്കുമുള്ള ദൂതനാണ്; ഏതെങ്കിലും പ്രത്യേക വിഭാഗത്തിലേക്കോ സമൂഹത്തിലേക്കോ മാത്രമുള്ള പ്രവാചകനല്ല എന്ന് ഈ വചനം പഠിപ്പിക്കുന്നു. 
kanzululoom.com
 

 

Leave a Reply

Your email address will not be published. Required fields are marked *