നമസ്കാരത്തില്‍ തക്ബീ൪ മുതല്‍ തസ്ലീം വരെയുള്ള സന്ദ൪ഭങ്ങളില്‍ നി൪വ്വഹിക്കാനുള്ള വിവിധങ്ങളായ ദിക്റ് – ദുആകള്‍ നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. എന്നാല്‍ അധികമാളുകളും ഒരേ പോലെയുള്ള ദിക്റ് – ദുആകള്‍ കൊണ്ടാണ് ജീവിതകാലം മുഴുവനും നമസ്കാരം നി൪വ്വഹിക്കുന്നത്. നബിയുടെ(സ്വ) നമസ്കാരം പരിശോധിച്ചാല്‍ അവിടുന്ന് നമസ്കാരത്തിലെ പ്രാരംഭ പ്രാ൪ത്ഥനകളായാലും റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, രണ്ട് സുജൂദുകള്‍ക്ക് ഇടയിലെ ഇരുത്തം, തശഹുദ് എന്നിവടങ്ങളിലെ പ്രാ൪ത്ഥനകളായാലും ഒരിക്കല്‍ ഒന്ന് മറ്റൊരിക്കല്‍ വേറൊന്ന് എന്ന രീതിയിലാണ് നി൪വ്വഹിച്ചതെന്ന് കാണാന്‍ കഴിയും. ഈയൊരു സുന്നത്ത് നടപ്പിലാക്കാന്‍ നമുക്കും കഴിയേണ്ടതുണ്ട്. നബി(സ്വ) പഠിപ്പിച്ച, നമസ്കാരത്തില്‍ നി൪വ്വഹിക്കാനുള്ള വിവിധങ്ങളായ ദിക്റ് – ദുആകള്‍ താഴെ ചേ൪ക്കുന്നു.
പ്രാരംഭ പ്രാ൪ത്ഥനകള്‍
ശൈഖ് അല്‍ബാനി(റഹി) പറയുന്നു: പിന്നീട് നബി(സ്വ) വിവിധങ്ങളായ ധാരാളം പ്രാ൪ത്ഥനകള്‍ കൊണ്ട് അവിടുത്തെ പാരായണം ആരംഭിക്കുമായിരുന്നു. അതില്‍ ഉന്നതനായ അല്ലാഹുവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യും. ഇതുതന്നൊണ് മോശമായി നമസ്കരിച്ച വ്യക്തിയോട് നബി(സ്വ) കല്‍പ്പിച്ചതും. അദ്ദേഹത്തോട് നബി(സ്വ) പറഞ്ഞു: ജനങ്ങളില്‍ ഒരാള്‍ തക്ബീ൪ ചൊല്ലുകയും അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ഖു൪ആനില്‍ നിന്ന് അവന് എളുപ്പമുള്ളത് ഓതുകയും ………… ചെയ്യുന്നതുവരെ അവന്റെ നമസ്കാരം പൂ൪ണ്ണമാകുകയില്ല. (സ്വിഫത്തുസ്വലാത്ത്)
നബി(സ്വ) താഴെ വരുന്ന പ്രാ൪ത്ഥനകള്‍ ഒരിക്കല്‍ ഒന്ന് മറ്റൊരിക്കല്‍ വേറൊന്ന് എന്ന രീതിയില്‍ ചൊല്ലുമായിരുന്നു. (സ്വിഫത്തുസ്വലാത്ത്)
(ഒന്ന്)
اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
അല്ലാഹുമ്മ ബാഇദ് ബയ്നീ വബയ്ന ഖത്വായായ കമാ ബാഅദ്ത ബയ്നല്‍ മശ്’രിഖി വല്‍-മഗ്’രിബി, അല്ലാഹുമ്മ നഖിനീ മിന്‍ ഖത്വായായ കമാ യുനഖ ഥൌബുല്‍ അബ്’യളു മിന-ദ്ദനസി, അല്ലാഹുമ്മ-ഗ്സില്‍നീ മിന്‍ ഖത്വായായ ബി-സ്സല്‍ജി വല്‍-മാഇ വല്‍-ബറദ്
അല്ലാഹുവേ, കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകറ്റിയതുപോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകറ്റേണമേ. അല്ലാഹുവേ, വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്റെ പാപങ്ങളില്‍ നിന്ന് നീ ശുദ്ധിയാക്കേണമേ. അല്ലാഹുവേ, ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് എന്റെ പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധിയാക്കേണമേ. (ബുഖാരി:744)
നി൪ബന്ധ നമസ്കാരത്തിലായിരുന്നു നബി(സ്വ) ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നത് (സ്വിഫത്തുസ്വലാത്ത്)
(രണ്ട്)
وَجَّهـتُ وَجْهِـيَ لِلَّذي فَطَرَ السَّمـواتِ وَالأَرْضَ حَنـيفَاً( ﻣُﺴْﻠِﻤًﺎ) وَمـا أَنا مِنَ المشْرِكين ، إِنَّ صَلاتـي ، وَنُسُكي ، وَمَحْـيايَ ، وَمَماتـي للهِ رَبِّ العالَمين ، لا شَريـكَ لَهُ وَبِذلكَ أُمِرْتُ وَأَنا مِنَ المسْلِـمين . اللّهُـمَّ أَنْتَ المَلِكُ لا إِلهَ إِلاّ أَنْت ،أَنْتَ رَبِّـي وَأَنـا عَبْـدُك ، ظَلَمْـتُ نَفْسـي وَاعْـتَرَفْتُ بِذَنْبـي فَاغْفِرْ لي ذُنوبي جَميعاً إِنَّـه لا يَغْـفِرُ الذُّنـوبَ إلاّ أَنْت .وَاهْدِنـي لأَحْسَنِ الأَخْلاقِ لا يَهْـدي لأَحْسَـنِها إِلاّ أَنْـت ، وَاصْـرِف عَـنّْي سَيِّئَهـا ، لا يَصْرِفُ عَـنّْي سَيِّئَهـا إِلاّ أَنْـت ، لَبَّـيْكَ وَسَعْـدَيْك ، وَالخَـيْرُ كُلُّـهُ بِيَـدَيْـك ، وَالشَّرُّ لَيْـسَ إِلَـيْك ، أَنا بِكَ وَإِلَيْـك ، تَبـارَكْتَ وَتَعـالَيتَ أَسْتَغْـفِرُكَ وَأَتوبُ إِلَـيك
വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറ-സ്സമാവാത്തി വല്‍-അര്‍ള ഹനീഫന്‍ (മുസ്ലിമന്‍) വമാ അന-മിനല്‍-മുശ്രിക്കീന്‍. ഇന്ന സ്വലാത്തീ, വ-നുസുകീ, വ-മഹ്’യായ, വ-മമാത്തീ ലില്ലാഹി റബ്ബില്‍-ആലമീന്‍. ലാ ശരീക-ലഹു വ-ബി-ദാലിക ഉമിര്‍ത്തു വ അന-മിനല്‍-മുസ്ലിമീന്‍. അല്ലാഹുമ്മ അന്‍ത-ല്‍-മലികു ലാ-ഇലാഹ-ഇല്ലാ അന്‍ത, അന്‍ത റബ്ബീ വ-അനാ അബ്ദുക, ള്വലംത്തു നഫ്സീ വ-അ്തറഫ്ത്തു ബി-ദന്‍ബീ ഫ-അ്ഫിര്‍ലീ ദുനൂബീ ജമീഅന്‍, ഇന്നഹു ലാ യഅ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത, വ-ഹ്ദിനീ ലി-അഹ്സനില്‍ അഖ്’ലാഖി, ലാ യഹ്ദീ ലി-അഹ്സനിഹാ ഇല്ലാ അന്‍ത, വ-സ്’രിഫ് അ’ന്നീ സയ്യിഅഹാ, ലാ യസ്’രിഫു അ’ന്നീ സയ്യിഅഹാ ഇല്ലാ അന്‍ത, ലബ്ബക്ക വ സഅ്ദയ്ക, വല്‍-ഖൈറു കുല്ലുഹു ബി-യദയ്ക, വ-ശ്‍ശര്‍റു ലയ്സ ഇലയ്ക, അനാ-ബിക വ-ഇലയ്ക, തബാറക്ത വ-തആലയ്ത , അസ്തഗ്ഫിറുക വ അതൂബു ഇലയ്ക
ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് (അല്ലാഹുവിലേക്ക്) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി കീഴ്പ്പെട്ടുകൊണ്ട്(മുസ്ലിമായി) തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് (തന്റെ കൂടെ ആരാധിക്കപ്പെടുവാനോ മറ്റോ ഒന്നിലും) പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണ്. (ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനാണ്). അല്ലാഹുവേ, യഥാ൪ത്ഥ രാജാവ് (പരമാധികാരമുള്ളവന്‍) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്. ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ. നിശ്ചയം, നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.(അല്ലാഹുവേ) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.(അല്ലാഹുവേ) നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം നിന്നെ ആരാധിക്കുകയും ചെയ്യുന്നു.(അല്ലാഹുവേ) നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.(അല്ലാഹുവേ) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്.(അല്ലാഹുവേ) നീ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവും പരമോന്നതനുമാകുന്നു. (അല്ലാഹുവേ) ഞാന്‍ നിന്നോട് പൊറുക്കുവാൻ തേടുകയും, നിന്റെ (ഇസ്‌ലാമിക)മാര്‍ഗ്ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.(മുസ്ലിം – അബൂദാവൂദ് – നസാഇ – ഇബ്നുഹിബ്ബാന്‍ – അഹ്മദ് – ത്വബ്റാനി)
ഇത് നി൪ബന്ധ നമസ്കാരങ്ങളിലും സുന്നത്ത് നമസ്കാരങ്ങളിലും നബി(സ്വ) പറയുമായിരുന്നു. (സ്വിഫത്തുസ്വലാത്ത്)
കുറിപ്പ് : وَأَنا مِنَ المسْلِـمين എന്നും ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦَ എന്നും സ്വഹീഹായി വന്നിട്ടുണ്ട്. ശൈഖ് അല്‍ബാനി(റഹി) സ്വിഫത്തുസ്വലാത്തില്‍ നമസ്കരിക്കുന്നവന്‍ ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦَ എന്ന് പറയുന്നതിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. الله أعلم
(മൂന്ന്)
മുകളിലുള്ളതില്‍ (രണ്ടാമത്തെ) أَنْتَ رَبِّـي وَأَنـا عَبْـدُك – നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ് – എന്ന് തുടങ്ങി അവസാനം വരെയുള്ള ഭാഗം ഒഴിവാക്കി പകരം താഴെ പൊടുത്തിരിക്കുന്നതും കൂടി ചേ൪ത്ത് ചൊല്ലാവുന്നതാണ്.
اللّهُـمَّ أَنْتَ المَلِكُ لا إِلهَ إِلاّ أَنْت سُبْحَانَكَ وَبِحَمْدِكَ
അല്ലാഹുമ്മ അന്‍തല്‍ മലികു ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക വബിഹംദിക
അല്ലാഹുവേ, യഥാ൪ത്ഥ രാജാവ് (പരമാധികാരമുള്ളവന്‍) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല.നീ എത്രയധികം പരിശുദ്ധന്‍! നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയും! (നസാഇ:898)
(നാല്)
രണ്ടാമത്തെതിലെ ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦ – ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനാണ് – എന്നത് വരെയും ശേഷം താഴെ പറയുന്നത് കൂടി ചേ൪ത്തുകൊണ്ട് ചൊല്ലാവുന്നതാണ്.
اللَّهُمَّ اهْدِنِي لأَحْسَنِ الأَخْلاقِ وَأَحْسَنِ الأَعْمَالِ لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ وَقِنِي سَيِّئَ الأَخْلاَقِ وَالأَعْمَالِ لاَ يَقِي سَيِّئَهَا إِلاَّ أَنْتَ
അല്ലാഹുമ്മ ഹ്ദിനീ ലി-അഹ്സനില്‍ അഖ്’ലാഖി വ അഹ്സനില്‍ അഅ്മാലി ലാ യഹ്ദീ ലി-അഹ്സനിഹാ ഇല്ലാ അന്‍ത, വഖിനീ സയ്യിഅല്‍ അഖ്’ലാഖി വല്‍ അഅ്മാലി ലാ യഖീ സയ്യിഅഹാ ഇല്ലാ അന്‍ത.
അല്ലാഹുവേ, ഏറ്റവും നല്ല സ്വഭാവങ്ങളിലേക്കും ഏറ്റവും നല്ല പ്രവ൪ത്തനങ്ങളിലേക്കും നീ എന്നെ നയിക്കേണമേ, അവയില്‍ ഏറ്റവും നല്ലതിലേക്ക് നയിക്കാന്‍ നീ അല്ലാതെ മറ്റാരുമില്ല. ചീത്ത സ്വഭാവങ്ങളില്‍ നിന്നും പ്രവ൪ത്തനങ്ങളില്‍ നിന്നും നീ എന്നെ അകറ്റേണമേ. അത്തരം ചീത്തയില്‍ നിന്നും അകറ്റാന്‍ നീ അല്ലാതെ മറ്റാരുമില്ല. (നസാഇ-ദാറഖുത്നി)
(അഞ്ച്)
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ
സുബ്ഹാനക-ല്ലാഹുമ്മ വ-ബി-ഹംദിക, വതബാറക-സ്മുക, വ തആലാ ജദ്ദുക, വ-ലാ-ഇലാഹ ഗയ്റുക
അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധന്‍! നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയും. നിന്റെ നാമം എല്ലാ അനുഗ്രഹങ്ങളുമുള്‍ക്കൊള്ളുന്നതും, നിന്റെ സ്ഥാനം പരമോന്നതവുമാകുന്നു. ആരാധനക്കര്‍ഹനായ യഥാര്‍ത്ഥ ദൈവം നീയല്ലാതെ മറ്റാരുമില്ല. (അബൂദാവുദ്-ഹാകിം)
നബി(സ്വ) പറഞ്ഞു: വാക്കുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് അവന്റെ അടിമسُبْحَانَكَ اللَّهُمَّ – അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധന്‍ – എന്ന് പറയുമ്പോഴാണ്.
(ആറ്)
മേല്‍ പറഞ്ഞതിനോടൊപ്പം രാത്രി നമസ്കാരത്തില്‍ لاَ إِلَهَ إِلاَّ اللَّه – അല്ലാഹു അല്ലാതെ ആരാധനക്ക് അ൪ഹനില്ല – എന്ന് മൂന്ന് പ്രാവശ്യവും اللَّهُ أَكْبَرُ كَبِيرً -അല്ലാഹു അക്ബറു കബീറാ – എന്ന് മൂന്ന് പ്രാവശ്യവും പറയും. (അബൂദാവൂദ്:775)
(ഏഴ്)
اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً
അല്ലാഹു അക്ബറു കബീറാ വല്‍ഹംദു ലില്ലാഹി കസീറാ വ സുബ്ഹാനല്ലാഹി ബുക്റത്തന്‍ വ അസീലാ
അല്ലാഹുവാണ് ഏറ്റവും വലിയവന്‍, അല്ലാഹുവിനാകുന്നു ധാരാളക്കണക്കിന് സ്തുതികള്‍, രാവിലെയും വൈകുന്നേരവും ഞാന്‍ അവനെ വാഴ്ത്തുന്നു.
സ്വഹാബിമാരില്‍ ഒരാള്‍ പ്രാരംഭ പ്രാ൪ത്ഥനയില്‍ ഇപ്രകാരം ചൊല്ലിയപ്പോള്‍ നബി(സ്വ) പറഞ്ഞു:
عَجِبْتُ لَهَا فُتِحَتْ لَهَا أَبْوَابُ السَّمَاءِ
അത് കേട്ട് ഞാന്‍ അല്‍ഭുതപ്പെട്ടു. ആകാശ കവാടങ്ങള്‍ അതിനായി തുറക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം:601)
(എട്ട്)
الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ
അല്‍ഹംദുലില്ലാഹി ഹംദന്‍ കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി
അല്ലാഹുവിനാകുന്നു സ൪വ്വ സ്തുതിയും, അനുഗ്രഹവും വിശിഷ്ടവുമായ ധാരാളം സ്തുതികള്‍
മറ്റൊരു വ്യക്തി പ്രാരംഭ പ്രാ൪ത്ഥനയില്‍ ഇപ്രകാരം ചൊല്ലിയപ്പോള്‍ നബി(സ്വ) പറഞ്ഞു:
لَقَدْ رَأَيْتُ اثْنَىْ عَشَرَ مَلَكًا يَبْتَدِرُونَهَا أَيُّهُمْ يَرْفَعُهَا
അതിനെ ആര് (രക്ഷിതാവിലേക്ക്) ഉയ൪ത്തും എന്ന കാര്യത്തില്‍ പന്ത്രണ്ട് മലക്കുകള്‍ ധൃതിപ്പെട്ട് വരുന്നത് ഞാന്‍ കണ്ടു. (മുസ്ലിം:600)
(ഒമ്പത്)
اللَّهُمَّ لَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ حَقٌّ وَقَوْلُكَ حَقٌّ وَلِقَاؤُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالسَّاعَةُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَعَلَيْكَ تَوَكَّلْتُ وَبِكَ آمَنْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ أَنْتَ رَبُّانَا وَإِلَيْكَ الْمَصِيرُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ أَنْتَ إِلَهِي لاَ إِلَهَ إِلاَّ أَنْتَ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِكَ
അല്ലാഹുമ്മ ലക-ല്‍-ഹംദു, അന്‍ത നൂറു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത ഖയ്യിമു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത മലികു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത മലികു-സ്സമാവാത്തി വല്‍ അര്‍ളി. വ ലക-ല്‍-ഹംദു. അന്‍ത-ല്‍-ഹഖ്ഖു, വ വഅ്ദുകല്‍ ഹഖ്ഖു, വ ഖൌലുകല്‍ ഹഖ്ഖു, വ ലിഖാഉകല്‍ ഹഖ്ഖു, വല്‍ ജന്നത്തു ഹഖ്ഖു, വന്നാറു ഹഖ്ഖു, വ-സ്സാഅത്തു ഹഖ്ഖു വ-ന്നബിയ്യൂന ഹഖ്ഖു, വ മുഹമ്മദുന്‍(സ്വ) ഹഖ്ഖു, അല്ലാഹുമ്മ ലക അസ്‌ലംതു, വ അലയ്ക തവക്കല്‍തു, വ-ബിക ആമന്‍തു, വ-ഇലയ്ക അനബ്തു, വ-ബിക ഹ്ഹാസ്വംതു, വ ഇലയ്ക ഹാകംതു. അന്‍ത റബ്ബുനാ വ ഇലൈകല്‍ മസീ൪ ഫ-അ്ഫിര്‍ലീ മാ ഖദ്ദംതു, വ മാ അഹ്ഹര്‍തു, വ മാ അസ്റര്‍തു, വ മാ അഅ്’ലന്‍തു വമാ അന്‍ത അഅ്ലമു ബിഹീ മിന്നീ അന്‍ത-ല്‍-മുഖദ്ദിമു വ അന്‍ത-ല്‍-മുഅഹ്ഹിറു, അന്‍ത ഇലാഹീ ലാ ഇലാഹ ഇല്ലാ അന്‍ത വ-ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബിക.
അല്ലാഹുവേ, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശം (അവ രണ്ടിനും പ്രകാശം നല്‍കുന്നവനും അവയിലുളളവ൪ക്ക് നേര്‍മാര്‍ഗം നല്കുന്നവനും) അല്ലാഹുവേ, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും നിയന്ത്രകന്‍. അല്ലാഹുവേ, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും രാജാവ്. അല്ലാഹുവേ, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്, നീയാണ് അല്‍-ഹഖ് (സത്യവാന്‍, യഥാര്‍ത്ഥം). നിന്റെ വാഗ്ദാനവും ഹഖ് (സത്യം, യഥാര്‍ത്ഥം) ആണ്. നിന്റെ വചനവും, നിന്നെ (പരലോകത്ത് വിചാരണയില്‍) കണ്ടുമുട്ടലും സത്യമാണ്. സ്വര്‍ഗ്ഗവും നരകവും സത്യമാണ്. അന്ത്യസമയം സത്യമാണ്. (പ്രബോധന ദൗത്യത്തിനായി നീ മുമ്പ് ഇറക്കിയ) പ്രവാചകന്മാരും സത്യമാണ്. (ശേഷം വന്ന അന്ത്യപ്രവാചകനായ) മുഹമ്മദും(സ്വ) സത്യമാണ്. അല്ലാഹുവേ, നിനക്ക് ഞാന്‍ കീഴ്പ്പെട്ടിരിക്കുന്നു, നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു, നിന്റെ മേല്‍ ഞാന്‍ (എല്ലാ രക്ഷയും തേടി) വിശ്വസിച്ചു ഭരമേല്‍പ്പിച്ചിരിക്കുന്നു, നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു, നിന്റെ സഹായം കൊണ്ടാണ് ഞാന്‍ (ശത്രുക്കളോട്) ഏറ്റുമുട്ടിയത്. നിന്നോടാണ് ഞാന്‍ വിധി തേടുന്നത്. നീയാകുന്നു നമ്മുടെ രക്ഷിതാവ്, നിന്നിലേക്ക് തന്നെയാകുന്നു മടക്കം. അതിനാല്‍ ഞാന്‍ ചെയ്തതും ചെയ്യാതെ വിട്ടതും ഞാന്‍ രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും എനിക്ക് നീ പൊറുത്ത് തരേണമേ. (കാര്യങ്ങളെ) മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്. നീയാണ് എന്റെ ആരാധ്യന്‍ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല. നിന്നെ കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവുമില്ല. (ബുഖാരി – മുസ്ലിം – അബൂദാവൂദ് – ദാരിമി)
രാത്രി നമസ്കാരങ്ങളിലാണ് നബി(സ്വ) ഈ ദുആ ചൊല്ലാറുണ്ടായിരുന്നത്, താഴെ വരുന്ന ദുആകള്‍ പോലെ.
ശൈഖ് അല്‍ബാനി(റഹി) പറയുന്നു: ഫ൪ള് നമസ്കാരങ്ങളില്‍ ഈ ദുആ ചൊല്ലുന്നത് നിയമ വിധേയമാണ് എന്നതിനെ ഈ പ്രസ്താവന നിഷേധിക്കുന്നില്ല.
(പത്ത്)
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
അല്ലാഹുമ്മ റബ്ബ ജിബ്റാഈല വ മീഖാഈല വ ഇസ്റാഫീല , ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ള, ആലിമല്‍ ഗയ്ബി വ-ശ്ശഹാദതി , അന്‍ത തഹ്കുമു ബയ്ന ഇബാദിക ഫീ-മാ കാനൂ ഫീഹി യഖ്തലിഫൂന്‍, ഇഹ്ദിനീ ലി-മാ-ഖ്തുലിഫ ഫീഹി മിന-ല്‍ ഹഖ്ഖി ബി-ഇദ്നിക, ഇന്നക തഹ്ദീ മന്‍ തശാഉ ഇലാ സ്വിറാത്വിന്‍-മുസ്തഖ്വീം
ജിബ്രീല്‍, മീക്കായീല്‍, ഇസ്റാഫീല്‍ എന്നിവരുടെ റബ്ബും, ആകാശങ്ങളുടെയും ഭൂമിയുടേയും സൃഷ്ടാവും, ദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ അടിമകളുടെയിടയില്‍ ഭിന്നിപ്പുള്ള കാര്യത്തില്‍ വിധിക്കുന്നവന്‍ നീയാണ്. ഭിന്നിച്ചിട്ടുള്ളതില്‍ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗത്തിലേക്ക് നീ നയിക്കുന്നു.(മുസ്ലിം:770)
(പതിനൊന്ന്)
അവിടുന്ന് തക്ബീറും(اللهُ أَكْبَر) തഹ്മീദും( الحَمْدُ لله ) തസ്ബീഹും(سُبْحانَ الله) തഹ്ലീലും(لَا إِلَهَ إلَّا الله) ഇസ്തിഗ്ഫാറും(أسْتَغْفِرُ الله ) പത്ത് പ്രാവശ്യം വീതം ചൊല്ലിയ ശേഷം താഴെ വരുന്ന പ്രാ൪ത്ഥനയും പത്ത് പ്രാവശ്യം ചൊല്ലാറുണ്ടായിരുന്നു.
اللّهُـمَّ اغْفِـرْ لي وَاهْدِنـي وَارْزُقْنـي وَعَافِنِي
അല്ലാഹുമ്മ-ഗ്ഫിര്‍ലീ വഹ്ദിനീ വ-ര്‍സുക്നീ വആഫിനീ
അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ഉപജീവനം നല്‍കേണമേ എനിക്ക് സൌഖ്യം നല്‍കേണമേ
കൂടാതെ താഴെ വരുന്ന പ്രാ൪ത്ഥനയും പത്ത് പ്രാവശ്യം ചൊല്ലാറുണ്ടായിരുന്നു.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْضَيِّق يَوْمَ اَلْحِسَابِ
അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ളിയ്യിഖി യൌമുല്‍ ഹിസാബ്
അല്ലാഹുവേ, വിധിനി൪ണ്ണയ ദിവസത്തിലെ ഇടുക്കത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. (അഹ്മദ്)
(പന്ത്രണ്ട്)
اللَّهُ أَكْبَرُاللَّهُ أَكْبَرُاللَّهُ أَكْبَرُ ذُو الْمَلَكُوتِ وَالْجَبَرُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ
അല്ലാഹു അക്ബ൪ അല്ലാഹു അക്ബ൪ അല്ലാഹു അക്ബ൪, ദുല്‍ മലകൂത്തി വല്‍ ജബറൂത്തി വല്‍ കിബ്’രിയാഇ വല്‍ അളമത്തി
അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവാണ് ഏറ്റവും വലിയവന്‍, രാജാധിപത്യവും പരമാധികാരവും ഔന്നത്യവും മഹത്വവുമുള്ളവന്‍. (അബൂദാവൂദ്:874)
റുകൂഇലെ പ്രാര്‍ത്ഥനകള്‍
ശൈഖ് അല്‍ബാനി(റഹി) പറയുന്നു: നബി(സ്വ) പല രീതിയിലുള്ള ദിക്റുകളും ദുആകളും ഈ നി൪ബന്ധ ഘടകത്തില്‍ ചൊല്ലുമായിരുന്നു, ഒരു പ്രാവശ്യം ഒന്ന് മറ്റൊരിക്കല്‍ വേറൊന്ന് എന്ന രീതിയില്‍.(സ്വിഫത്തുസ്വലാത്ത്)
(ഒന്ന്)
سُبْحَانَ رَبِّي الْعَظِيمِ
സുബ്ഹാന റബ്ബിയല്‍ അളീം
അതിമഹത്വമുള്ള എന്റെ റബ്ബ് (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്…) എത്രയധികം പരിശുദ്ധന്‍)
എന്ന് മൂന്ന് പ്രാവശ്യവും ചൊല്ലുക. (അഹ്മദ് – അബൂദാവൂദ് – ഇബ്നുമാജ)
ചിലപ്പോള്‍ നബി(സ്വ) മൂന്നില്‍ കൂടുതല്‍ തവണ ആവ൪ത്തിക്കും.ശൈഖ് അല്‍ബാനി പറയുന്നു: നബി(സ്വ) നി൪ത്തവും റുകൂഉം സുജൂദും തുല്ല്യദൈ൪ഘ്യമുള്ളതാക്കും എന്ന് വ്യക്തമാക്കുന്ന ഹദീസുകളില്‍ നിന്ന് ഈ സംഗതി ഗ്രഹിക്കാവുന്നതാണ്.
(രണ്ട്)
سُبْحَانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ
സുബ്ഹാന റബ്ബിയല്‍ അളീമി വബിഹംദിഹീ
അതിമഹത്വമുള്ള എന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നു.
എന്ന് മൂന്ന് പ്രാവശ്യവും ചൊല്ലുക. (അഹ്മദ് – അബൂദാവൂദ് – ദാറഖുത്നി – ബൈഹഖി)
(മൂന്ന്)
سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ
സുബ്ബൂഹുന്‍, ഖുദ്ദൂസുന്‍, റബ്ബുല്‍ മലാഇകതി വ-ര്‍റൂഹ്
മലക്കുകളുടെയും, റൂഹ് (ജിബ്രീല്‍)ന്റെയും റബ്ബ് പരിശുദ്ധനും സ്തുത്യനുമാണ്. (മുസ്ലിം:487)
(നാല്)
سُبْحَانَكَ اللهُمَّ وَبِحَمْدِكَ اللهُمَّ اغْفِرْليِ
സുബ്ഹാനക ല്ലാഹുമ്മ വബിഹംദിക, അല്ലാഹുമ്മ ഗ്ഫിര്‍ലീ
ഞങ്ങളുടെ റബ്ബേ, നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു, അല്ലാഹുവേ,എനിക്ക് നീ പൊറുത്തുതരേണമേ. (ബുഖാരി:4293)
ഇത് അവിടുത്തെ റുകൂഇലും സുജൂദിലും വ൪ദ്ധിപ്പിക്കുമായിരുന്നു, താഴെ പറയുന്ന ഖു൪ആനിന്റെ കല്‍പ്പന പ്രാവ൪ത്തികമാക്കുന്നതിന്റെ ഭാഗമായി.
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا
നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.(ഖു൪ആന്‍:110/3)
(അഞ്ച്)
اللَّهُمَّ لَكَ رَكَعْتُ ، وَبِكَ آمَنْتُ ، وَلَكَ أَسْلَمْتُ أَنْتَ رَبِّي خَشَعَ لَكَ سَمْعِي ، وَبَصَرِي ، وَمُخِّي ، وَعَظْمِي ، وَعَصَبِي وَمَا اسْتَقَلَّتْ بِهِ قَدَمِي لِلَّهِ رَبِّ الْعَالَمِينَ
അല്ലാഹുമ്മ ലക റകഅ്തു, വ-ബിക ആമന്‍തു, വ-ലക അസ്‌ലംതു, അന്‍ത റബ്ബീ ഖശഅ ലക സംഈ, വ ബസ്വരീ, വ മുഹ്ഹീ, വ അള്മീ, വ അസ്വബീ, വമ-സ്തഖല്ലത് ബിഹി ഖദമീ ലില്ലാഹി റബ്ബില്‍ ആലമീന്‍
അല്ലാഹുവേ, നിനക്ക് വേണ്ടി ഞാന്‍ റുകൂഅ് ചെയ്തിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വാസിച്ചിരിക്കുന്നു, നിനക്ക് ഞാന്‍ കീഴ്പെട്ടിരിക്കുന്നു, നീയാണ് എന്റെ രക്ഷിതാവ്. എന്റെ കേള്‍വിയും കാഴ്ചയും മസ്തിഷ്ക്കവും എല്ലം പേശിയും എന്റെ പാദങ്ങള്‍ നിലകൊള്ളുന്നതുമെല്ലാം സ൪വ്വലോക രക്ഷിതാവായ അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു. (മുസ്ലിം – ദാറഖുത്നി)
(ആറ്)
اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ وَعَلَيْكَ تَوَكَّلْتُ أَنْتَ رَبِّي خَشَعَ سَمْعِي وَبَصَرِي وَدَمِي وَلَحْمِي وَعَظْمِي وَعَصَبِي لِلَّهِ رَبِّ الْعَالَمِينَ
അല്ലാഹുമ്മ ലക റകഅ്തു, വ-ബിക ആമന്‍തു, വ-ലക അസ്‌ലംതു, വ-അലൈക തവക്കല്‍തു അന്‍ത റബ്ബീ ഖശഅ സംഈ, വ ബസ്വരീ, വ ദമീ വ ലഹ്മീ വ അള്മീ, വ അസ്വബീ ലില്ലാഹി റബ്ബില്‍ ആലമീന്‍
അല്ലാഹുവേ, നിന്റെ മുമ്പില്‍ ഞാന്‍ റുകൂഅ് ചെയ്തു തലകുനിച്ചു കീഴ്വഴങ്ങിയിരിക്കുന്നു, നിന്നില്‍ ഞാന്‍ വിശ്വാസിച്ചിരിക്കുന്നു, നിനക്ക് ഞാന്‍ കീഴ്പെട്ടിരിക്കുന്നു, നിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. നീയാണ് എന്റെ രക്ഷിതാവ്. എന്റെ കേള്‍വിയും കാഴ്ചയും രക്തവും മാംസവും എല്ലും പേശിയും ലോക രക്ഷിതാവായ അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു. (നസാഇ:1051)
(ഏഴ്)
سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ
സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്‌രിയാഇ, വല്‍-അള്വമതി
സ൪വ്വാധിപത്യവും രാജാധികാരങ്ങളും മേന്‍മയും മഹത്വവുമുള്ളവനെ (ഞാന്‍) പരിശുദ്ധപ്പെടുത്തുന്നു. (അബൂദാവൂദ് – നസാഇ)
ഇതാണ് നബി(സ്വ) രാത്രി നമസ്കാരത്തില്‍ പറയാറുണ്ടായിരുന്നത്.
റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍
سَمِعَ اللهُ لِمَنْ حَمِدَهُ
സമിഅ-ല്ലാഹു ലിമന്‍ ഹമിദഃ
അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതി അവന്‍ കേട്ടു. (ബുഖാരി : 789 -മുസ്ലിം :392)
ഇഅ്തിദാലില്‍
(ഒന്ന്)
رَبَّنَا وَلَكَ الْحَمْدُ
റബ്ബനാ വലകല്‍-ഹംദ്
ഞങ്ങളുടെ റബ്ബേ, നിനക്ക് തന്നെയാണ് സ്തുതി. (ബുഖാരി-മുസ്ലിം)
(രണ്ട്)
ചിലപ്പോള്‍ അവിടുന്ന് ഇപ്രകാരം പറയും:
رَبَّنَا لَكَ الْحَمْدُ
റബ്ബനാ ലകല്‍-ഹംദ്
ഞങ്ങളുടെ റബ്ബേ, നിനക്കാകുന്നു സ്തുതി. (ബുഖാരി-മുസ്ലിം)
ചിലപ്പോള്‍ അവിടുന്ന് മുകളില്‍ പറഞ്ഞ രണ്ടിന്റെയും ആദ്യത്തില്‍ ഇങ്ങനെ ചേ൪ക്കും:
اللَّهُمَّ – അല്ലാഹുമ്മ – അല്ലാഹുവേ ………
(മൂന്ന്)
اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ
അല്ലാഹുമ്മ റബ്ബനാ വലകല്‍-ഹംദ്
അല്ലാഹുവേഞങ്ങളുടെ റബ്ബേ, നിനക്കാകുന്നു സ്തുതി. (ബുഖാരി-മുസ്ലിം)
(നാല്)
اللَّهُمَّ رَبَّنَا لَكَ الْحَمْدُ
അല്ലാഹുമ്മ റബ്ബനാ ലകല്‍-ഹംദ്
അല്ലാഹുവേഞങ്ങളുടെ റബ്ബേ, നിനക്കാകുന്നു സ്തുതി. (ബുഖാരി-മുസ്ലിം)
ഇപ്രകാരം ചെയ്യാന്‍ കല്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇപ്രകാരം പറഞ്ഞു:
سَمِعَ اللهُ لِمَنْ حَمِدَهُ എന്ന് ഇമാം പറഞ്ഞാൽ നിങ്ങൾ اللَّهُمَّ) رَبَّنَا وَلَكَ الْحَمْدُ ) എന്ന് പറയണം. കാരണം മലക്കുകളുടെ പ്രാ൪ത്ഥനയുമായി ഒരുവന്റെ പ്രാ൪ത്ഥന ഒത്തുവന്നാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും. (ബുഖാരി-മുസ്ലിം – തി൪മിദി)
മേല്‍ പറഞ്ഞതിനോടൊപ്പം അവിടുന്ന് ചിലപ്പോള്‍ ഇങ്ങനെ കൂട്ടിച്ചേ൪ക്കും
(അഞ്ച്)
مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
മില്‍അ-സ്സമാവാത്തി വ മില്‍അല്‍ അര്‍ള്വി, വ മില്‍അ മാ-ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദ്
ആകാശങ്ങളും ഭൂമിയും ശേഷം നീ ഉദ്ദേശിച്ചതും നിറയെ. (മുസ്ലിം:476)
(ആറ്)
മേല്‍ പറഞ്ഞതിനോടൊപ്പം (1-4) അവിടുന്ന് ചിലപ്പോള്‍ ഇങ്ങനെയും കൂട്ടിച്ചേ൪ക്കും.
مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
മില്‍അ-സ്സമാവാത്തി വ മില്‍അല്‍ അര്‍ള്വി, വമാ ബൈനഹുമാ വ മില്‍അ മാ-ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദ്.
ആകാശങ്ങളും ഭൂമിയും അതിനിടയിലുള്ളതും ശേഷം നീ ഉദ്ദേശിച്ചതും നിറയെ. (മുസ്ലിം)
(ഏഴ്)
മേല്‍ പറഞ്ഞതിനോടൊപ്പം (1-6) അവിടുന്ന് ചിലപ്പോള്‍ ഇങ്ങനെയും കൂട്ടിച്ചേ൪ക്കും.
أَهْلَ الثَّنَاءِ وَالْمَجْدِ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
അഹ്’ല സ്സനാഇ വല്‍-മജ്‌ദി ലാ മാനിഅ ലിമാ അഅ്ത്വയ്ത, വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍-ജദ്ദി മിന്കല്‍ ജദ്ദ്
പ്രംശംസയുടെയും മഹത്വത്തിന്റെയും ഉടമയായ (അല്ലാഹുവേ), നീ തന്നത് ആ൪ക്കും തടയുവാന്‍ കഴിയില്ല, നീ തടഞ്ഞത് തരുവാനും ആര്‍ക്കും കഴിയില്ല!പ്രതാപമുള്ളവന് അവന്റെ പ്രതാപം നിന്റെയടുത്ത് ഒരു പ്രയോജനവും ചെയ്യുകയില്ല. (മുസ്ലിം:478)
(എട്ട്)
(1-4) നോടൊപ്പം അവിടുന്ന് ചിലപ്പോള്‍ ഇങ്ങനെയും കൂട്ടിച്ചേ൪ക്കും.
مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ أَهْلَ الثَّنَاءِ وَالْمَجْدِ أَحَقُّ مَا قَالَ الْعَبْدُ وَكُلُّنَا لَكَ عَبْدٌ اللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
മില്‍അ-സ്സമാവാത്തി വല്‍ മില്‍അല്‍ അര്‍ള്വി, വ മില്‍അ മാ-ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദു. അഹ്’ല -സ്സനാഇ വല്‍-മജ്‌ദി , അഹഖ്ഖു മാ ഖാലല്‍ അബ്ദു, വ കുല്ലുനാ ലക അബ്ദുന്‍. അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്ത, വലാ മുഅ്ത്വിയ ലിമാ മനഅ്ത , വലാ യന്‍ഫഉ ദല്‍-ജദ്ദി മിന്കല്‍ ജദ്ദു.
ആകാശങ്ങളും ഭൂമിയും ശേഷം നീ ഉദ്ദേശിച്ചതും നിറയെ. പ്രംശംസയുടെയും മഹത്വത്തിന്റെയും ഉടമയായ (അല്ലാഹുവേ), നിന്നെ സ്തുതിച്ച് കൊണ്ട് അടിമ പറഞ്ഞിട്ടുള്ളതില്‍ വെച്ച് ഉത്തമമായത് ഇതാണ്:ഞങ്ങളെല്ലാം നിന്റെ അടിമകളാണ്. (അല്ലാഹുവേ), നീ തന്നത് ആ൪ക്കും തടയുവാന്‍ കഴിയില്ല, നീ തടഞ്ഞത് തരുവാനും ആര്‍ക്കും കഴിയില്ല!പ്രതാപമുള്ളവന് അവന്റെ പ്രതാപം നിന്റെയടുത്ത് ഒരു പ്രയോജനവും ചെയ്യുകയില്ല. (മുസ്ലിം – അബൂദാവൂദ്)
(ഒമ്പത്)
ചിലപ്പോള്‍ രാത്രി നമസ്കാരത്തില്‍ അദ്ദേഹം ഇങ്ങനെ പറയും:
لِرَبِّي الْحَمْدُ لِرَبِّي الْحَمْدُലി റഹബ്ബിയല്‍ ഹംദ് ലി റഹബ്ബിയല്‍ ഹംദ്
സ൪വ്വ സ്തുതിയും എന്റെ നാഥനുള്ളതാകുന്നു, സ൪വ്വ സ്തുതിയും എന്റെ നാഥനുള്ളതാകുന്നു.(അബൂദാവൂദ് – നസാഇ)
(പത്ത്)
(رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ ( مُبَارَكًا عَلَيْهِ كَمَا يُحِبُّ رَبُّنَا وَيَرْضَى
റബ്ബനാ വലകല്‍-ഹംദു, ഹംദന്‍ കസീറന്‍, ത്വയ്യിബന്‍ മുബാറകന്‍ ഫീഹി (മുബാറകന്‍ അലൈഹി കമാ യുഹിബ്ബു റബ്ബുനാ വ യ൪ളാ)
ഞങ്ങളുടെ റബ്ബേ, നിനക്കാണ് വിശിഷ്ടവും അനുഗ്രഹപൂരിതവുമായ ധാരാളക്കണക്കിന് സ്തുതി കീ൪ത്തനങ്ങള്‍. (നിന്റെ മേലുള്ള അനുഗ്രഹവും ഞങ്ങളുടെ നാഥന്‍ ഇഷ്ടപ്പെടുന്നതുപോലെയും തൃപ്തിപ്പെടുന്നതുപോലെയും)
നബി(സ്വ) സമിഅല്ലാഹു ലിമന്‍ ഹമിദ പറഞ്ഞ് റുകൂഇല്‍ നിന്നും തല ഉയ൪ത്തിയപ്പോള്‍, നബിയുടെ പിറകില്‍ നിന്ന് നമസ്കരിച്ച് കൊണ്ടിരുന്ന ഒരാള്‍ ഈ പ്രാ൪ത്ഥന ചൊല്ലി. നമസ്കാര ശേഷം അതിനെ കുറിച്ച് നബി(സ്വ) പറഞ്ഞു:
رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا، أَيُّهُمْ يَكْتُبُهَا أَوَّلُ
അത് ആദ്യം എഴുതാന്‍ വേണ്ടി മുപ്പതിലധികം മലക്കുകള്‍ ധൃതി കൂട്ടുന്നത് ഞാന്‍ കണ്ടു. (ബുഖാരി:799)
സുജൂദില്‍
ശൈഖ് അല്‍ബാനി(റഹി) പറയുന്നു: നബി(സ്വ) താഴെ വരുന്ന ദിക്റുകള്‍ ഒരിക്കല്‍ ഒന്ന് മറ്റൊരിക്കല്‍ വേറൊന്ന് എന്ന രീതിയില്‍ ചൊല്ലുമായിരുന്നു. (സ്വിഫത്തുസ്വലാത്ത്)
(ഒന്ന്)
سُبْحَانَ رَبِّيَ الأَعْلَى
സുബ്ഹാന റബ്ബിയല്‍ അഅ്ലാ
അത്യുന്നതനായ എന്റെ റബ്ബ് (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്…) എത്രയധികം പരിശുദ്ധന്‍!
ഇത് നബി(സ്വ) മൂന്ന് തവണപറയും. (അഹ്മദ് – അബൂദാവൂദ് – ഇബ്നുമാജ)
ചിലപ്പോള്‍ നബി(സ്വ) മൂന്നില്‍ കൂടുതല്‍ തവണ ആവ൪ത്തിക്കും.ശൈഖ് അല്‍ബാനി പറയുന്നു: നബി(സ്വ) നി൪ത്തവും റുകൂഉം സുജൂദും തുല്ല്യദൈ൪ഘ്യമുള്ളതാക്കും എന്ന് വ്യക്തമാക്കുന്ന ഹദീസുകളില്‍ നിന്ന് ഈ സംഗതി ഗ്രഹിക്കാവുന്നതാണ്.
(രണ്ട്)
سُبْحَانَ رَبِّيَ الأَعْلَى وَبِحَمْدِهِ
സുബ്ഹാന റബ്ബിയല്‍ അഅ്ലാ വബിഹംദിഹീ
അത്യുന്നതനായ എന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നു.
എന്ന് മൂന്ന് പ്രാവശ്യവും ചൊല്ലുക. (അഹ്മദ് – അബൂദാവൂദ് – ദാറഖുത്നി – ബൈഹഖി)
(മൂന്ന്)
سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ
സുബ്ബൂഹുന്‍, ഖുദ്ദൂസുന്‍, റബ്ബുല്‍ മലാഇകതി വ-ര്‍റൂഹ്
മലക്കുകളുടെയും, റൂഹ് (ജിബ്രീല്‍)ന്റെയും റബ്ബ് പരിശുദ്ധനും സ്തുത്യനുമാണ്. (മുസ്ലിം:487)
(നാല്)
سُبْحَانَكَ اللهُمَّ وَبِحَمْدِكَ اللهُمَّ اغْفِرْليِ
സുബ്ഹാനക ല്ലാഹുമ്മ വബിഹംദിക, അല്ലാഹുമ്മ ഗ്ഫിര്‍ലീ
ഞങ്ങളുടെ റബ്ബേ, നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു, അല്ലാഹുവേ,എനിക്ക് നീ പൊറുത്തുതരേണമേ. (ബുഖാരി:4293)
ഇത് അവിടുത്തെ റുകൂഇലും സുജൂദിലും വ൪ദ്ധിപ്പിക്കുമായിരുന്നു, താഴെ പറയുന്ന ഖു൪ആനിന്റെ കല്‍പ്പന പ്രാവ൪ത്തികമാക്കുന്നതിന്റെ ഭാഗമായി.
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا
നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.(ഖു൪ആന്‍:110/3)
(അഞ്ച്)
اَللهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ ، وَلَكَ أَسْلَمْتُ( وَأَنْتَ رَبِّي) سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ فَأَحْسَنَ صُورَهُ ) وَشَقَّ سَمْعَهُ وَبَصَرَهُ( فَ ) تَبَارَكَ اللهُ أَحْسَنُ الْخَالِقِينَ)
അല്ലാഹുമ്മ ലക സജദ്തു, വബിക ആമന്‍തു, വലക അസ്‌ലംതു, (വ അന്‍ത റബ്ബീ) സജദ വജ്ഹിയ ലില്ലദീ ഖലകഹു വ സ്വവ്വറഹു, (ഫ അഹ്സന സ്വുവറഹു) വ ശക്ക സംഅഹു വ ബസ്വറഹു, (ഫ)തബാറക്കല്ലാഹു അഹ്സനുല്‍ ഖാലികീന്‍
അല്ലാഹുവേ! നിനക്ക് ഞാനിതാ സുജൂദും സാഷ്ടാംഗവും ചെയ്തിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വസിക്കുകയും നിനക്ക് ഞാന്‍ കീഴ്പെടുകയും ചെയ്തിരിക്കുന്നു. (നീ എന്റെ റബ്ബാണ്) എന്റെ മുഖത്തെ സൃഷ്ടിക്കുകയും രൂപം നല്‍കുകയും, (അത് നന്നായി രൂപം നല്‍കുകയും) കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തവന്‍ (അല്ലാഹുവിന്) എന്റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. (അതിനാല്‍) സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു! (മുസ്ലിം – ദാറഖുത്നി)
(ആറ്)
اَللهُمَّ اغْفِرْليِ ذَنْبِي كُلَّهُ ، دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَّتَهُ وَسِرَّهُ
അല്ലാഹുമ്മ-ഗ്ഫിര്‍ലീ ദന്‍ബീ കുല്ലഹു, ദിക്കഹു വ ജില്ലഹു, വ അവ്വലഹു വ ആഖിറഹു, വ അലാനിയ്യതഹു വ സിര്‍റഹു
അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ. അതിലെ ചെറുതും വലുതും ആദ്യംചെയ്തതും ഭാവിയില്‍ ചെയ്യാവുന്നതും, പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും. (മുസ്ലിം:483)
(ഏഴ്)
سَجَدَ لَكَ سَوادي وَخَيالي، وَآمَنَ بِكَ فؤادي،أَبُوءُ بِنِعْمَتِكَ عَلَىَّ هَذَيّ وَماجَنَيْتُ عَلى نَفْسي
സജദ-ലക സവാദീ വ ഖയാലീ വ ആമന ബിക ഫുആദീ അബൂഉ ബി നിഅ്മത്തിക അലയ്യ ഹദയ് വമാ ജനയ്തു അലാ നഫ്സീ
എന്റെ രൂപവും ഭാവവും നിനക്ക് സുജൂദ് ചെയ്തിരിക്കുന്നു. എന്റെ ഹൃദയം നിന്നില്‍ വിശ്വസിച്ചിരിക്കുന്നു. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദി പ്രകാശിപ്പിക്കുന്നു. ഇതാ എന്റെ കൈകളും എനിക്കെതിരെ ഞാന്‍ സമ്പാദിച്ചവയും. (ബസ്സാ൪ – ഹാകിം)
(എട്ട്)
سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ
സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്‌രിയാഇ, വല്‍-അള്വമതി
സ൪വ്വാധിപത്യവും രാജാധികാരങ്ങളും മേന്‍മയും മഹത്വവുമുള്ളവനെ (ഞാന്‍) പരിശുദ്ധപ്പെടുത്തുന്നു. (അബൂദാവൂദ് – നസാഇ)
ഇതും താഴെ വരുന്ന പ്രാ൪ത്ഥനയുമാണ് നബി(സ്വ) രാത്രി നമസ്കാരത്തില്‍ സാധാരണ പറയാറുണ്ടായിരുന്നത്.
(ഒമ്പത്)
سُبْحَانَكَ (اللَّهُمَّ) وَبِحَمْدِكَ لاَ إِلَهَ إِلاَّ أَنْتَ
സുബ്ഹാനക (അല്ലാഹുമ്മ) വബി ഹംദിക ലാ ഇലാഹ ഇല്ലാ അന്‍ത
(അല്ലാഹുവേ) നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്നെ ഞാന്‍ പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക൪ഹനായി ആരുംതന്നെയില്ല. (മുസ്ലിം – നസാഇ)
(പത്ത്)
اللَّهُمَّ اغْفِرْ لِي مَا أَسْرَرْتُ وَمَا أَعْلَنْتُ
അല്ലാഹുമ്മ ഗ്ഫി൪ലീ മാ അസ്റ൪തു വ-മാ അഅ്ലന്‍തു
അല്ലാഹുവേ, ഞാന്‍ രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും എനിക്ക് നീ പൊറുത്ത് തരേണമേ. (ഹാകിം – നസാഇ)
(പതിനൊന്ന്)
اللَّهُمَّ اجْعَلْ فِي قَلْبِي نُورًا( وَفِي لِسَانِي نُورًا) وَاجْعَلْ فِي سَمْعِي نُورًا وَاجْعَلْ فِي بَصَرِي نُورًا وَاجْعَلْ مِنْ تَحْتِي نُورًا وَاجْعَلْ مِنْ فَوْقِي نُورًا وَعَنْ يَمِينِي نُورًا وَعَنْ يَسَارِي نُورًا، وَاجْعَلْ أَمَامِي نُورًا وَاجْعَلْ خَلْفِي نُورًا ( وَاجْعَلْ فِي نَفْسِي نُورًا) وَأَعْظِمْ لِي نُورًا
അല്ലാഹുമ്മ-ജ്അല്‍ ഫീ ഖല്‍ബീ നൂറന്‍, (വ-ഫീ ലിസാനീ നൂറന്‍), വ-ജ്അല്‍ഫീ സമ്ഈ നൂറന്‍, വ-ജ്അല്‍ഫീ ബസ്വരീ നൂറന്‍, വ-ജ്അല്‍ മിന്‍ തഹ്തീ നൂറന്‍ വ-ജ്അല്‍ മിന്‍ ഫവ്ഖീ നൂറന്‍ വ-അന്‍ യമീനീ നൂറന്‍, വ-അന്‍ യസാരീ നൂറന്‍, വ-ജ്അല്‍ അമാമീ നൂറന്‍ വ-ജ്അല്‍ ഖല്‍ഫീ നൂറന്‍ (വ-ജ്അല്‍ ഫീ നഫ്സീ നൂറന്‍) വ അഅ്ളിം ലീ നൂറന്‍.
അല്ലാഹുവേ, നീ എന്റെ ഹൃദയത്തില്‍ പ്രകാശം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഇട്ട് തരേണമേ. (എന്റെ നാവിലും പ്രകാശം), എന്റെ കാതിനും പ്രകാശം ഇട്ട് തരേണമേ. എന്റെ കണ്ണിനും പ്രകാശം ഇട്ട് തരേണമേ. എന്റെ താഴെയും എന്റെ മുകളിലും എന്റെ വലത് വശത്തും എന്റെ ഇടത് വശത്തും പ്രകാശം ഇട്ട് തരേണമേ. എന്റെ മുന്നിലും എന്റെ പിന്നിലും ( എന്റെ ശരീരത്തിലും പ്രകാശം ഇട്ട് തരേണമേ)പ്രകാശം ഇട്ട് തരേണമേ. എനിക്ക് ആ പ്രകാശം മഹത്തരമാക്കുകയും ചെയ്യേണമേ. (മുസ്ലിം – ഇബ്നു അബീശൈബ)
(പന്ത്രണ്ട്)
اللَّهُمَّ)( إِنِّي) أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَ ( أَعُوذُ) بِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
(അല്ലാഹുമ്മ) (ഇന്നീ) അഊദു ബി-രിള്വാക മിന്‍ സഖത്വിക, വ (അഊദു) ബി-മുആഫാതിക മിന്‍ ഉഖൂബതിക, വ അഊദു ബിക മിന്‍ക, ലാ ഉഹ്സ്വീ സനാഅന്‍ അലയ്ക, അന്‍ത കമാ അസ്നയ്ത അലാ നഫ്സിക
(അല്ലാഹുവേ) (നിശ്ചയം) നിന്റെ കോപത്തില്‍ നിന്നും നിന്റെ തൃപ്തികൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ വിട്ടുവീഴ്ചകൊണ്ട് ഞാന്‍ നിന്നോട് (രക്ഷതേടുന്നു.) നിന്നില്‍ നിന്നും നിന്നോട് തന്നെ ഞാന്‍ രക്ഷതേടുന്നു. നിന്റെ മേലുള്ള വാഴ്ത്തലുകള്‍ എനിക്ക് എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധിക്കുകയില്ല. നീ നിന്നെ വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെതന്നെയാണ് നീ. (മുസ്ലിം – ഇബ്നു അബീശൈബ)
രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍
(ഒന്ന്)
اللَّهُمَّ اغْفِرْ لِي وَارْحَمْنِي( وَاجْبُرْنِي) (وَارْفَعْنِي) وَاهْدِنِي ( وَعَافِنِي) وَارْزُقْنِي
അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, (വജ്ബുര്‍നീ), (വ൪ഫഅ്നീ), വഹ്ദിനീ, (വ ആഫിനീ) വര്‍സുഖ്നീ
അല്ലാഹുവേ എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, (എന്റെ ന്യൂനതകള്‍ പരിഹരിച്ച് തരികയും) (എന്നെ ഉയ൪ത്തുകയും) എനിക്ക് മാ൪ഗദ൪ശനം നല്‍കുകയും ( എനിക്ക് മാപ്പും ആരോഗ്യവും നല്‍കുകയും), എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ. (അബൂദാവൂദ് – തി൪മിദി – ഇബ്നുമാജ – ഹാകിം)
ചില റിപ്പോ൪ട്ടില്‍ اللَّهُمَّ എന്നതിന് പകരം رَبِّ – എന്റെ രക്ഷിതാവേ ……. – എന്ന് പറഞ്ഞുകൊണ്ടാണ് ഈ ദിക്൪ ആരംഭിക്കുന്നത്.
(രണ്ട്)
ചിലപ്പോള്‍ അവിടുന്ന് ഇപ്രകാരം പറയും:
رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي
റബ്ബി-ഗ്ഫിര്‍ലീ, റബ്ബി-ഗ്ഫിര്‍ലീ
എന്റെ രക്ഷിതാവേ, എനിക്ക് നീ പൊറുത്ത് തരേണമേ (ഇബ്നുമാജ)
നബി(സ്വ) രാത്രി നമസ്കാരത്തില്‍ ഇത് രണ്ടും പറയുമായിരുന്നു.
തശഹുദില്‍
عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا التَّشَهُّدَ كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ .
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: നബി(സ്വ) ഖു൪ആനിലെ ഒരു അദ്ധ്യായം പഠിപ്പിക്കുന്നതുപോലെ തശഹദും ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. (മുസ്ലിം:403)
(ഒന്ന്)
التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
അത്തഹിയ്യാത്തു ലില്ലാഹി വ-സ്വലവാത്തു വ-ത്വയ്യിബാത്തു, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു
എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്. ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിനുതന്നെ. നബിയെ, അങ്ങേയ്ക്ക് സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും സമാധാനം ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
(രണ്ട്)
التَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
അത്തഹിയ്യാത്തുല്‍ മുബാറക്കാത്തു സ്വലവാത്തു ത്വയ്യിബാത്തു ലില്ലാഹി, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്
എല്ലാ അഭിവാദ്യങ്ങളും അനുഗ്രഹങ്ങളും ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിനുതന്നെ. നബിയെ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (മറ്റൊരു റിപ്പോ൪ട്ടില്‍ عَبْدُهُ وَرَسُولُهُ അവന്റെ അടിമയും ദൂതനും എന്നാണ്) (മുസ്ലിം – നസാഇ)
(മൂന്ന്)
التَّحِيَّاتُ لِلَّهِ( وَ )الصَّلَوَاتُ ( وَ) الطَّيِّبَاتُ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ
അത്തഹിയ്യാത്തു ലില്ലാഹി (വ)സ്വലവാത്തു (വ)ത്വയ്യിബാത്തു, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി
എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാകുന്നു. ആരാധനകളും വിശിഷ്ടമായവയും (അവനുതന്നെ). നബിയെ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
ഇബ്നു ഉമ൪(റ) പറഞ്ഞു: ഞാന്‍ അതില്‍ ഇങ്ങനെ വ൪ദ്ധിപ്പിച്ചുകൊണ്ട് പറയും :
وَبَرَكَاتُهُ- السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു
അല്ലാഹുവിന്റെ അനുഗ്രഹങ്ങളും (അങ്ങേക്ക് ലഭിക്കുമാറാകട്ടെ). ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്റെ സമാധാനം ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
ഇബ്നു ഉമ൪(റ) പറഞ്ഞു: ഞാന്‍ ഇങ്ങനെയും കൂട്ടിച്ചേ൪ത്തു :
وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
വഹ്ദഹു ലാ ഷരീക്ക ലഹു, വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹ്
അവന്‍ ഏകനാണ്, അവന് യാതൊരു പങ്കുകാരുമില്ല. മുഹമ്മദ് (സ്വ) അവന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (അബൂദാവൂദ് – ദാറഖുത്നി)
(നാല്)
التَّحِيَّاتُ الطَّيِّبَاتُ الصَّلَوَاتُ لِلَّهِ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ( وَحْدَهُ لاَ شَرِيكَ لَهُ) وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
അത്തഹിയ്യാത്തു ത്വയ്യിബാത്തു സ്വലവാത്തു ലില്ലാഹി അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു (വഹ്ദഹു ലാ ഷരീക്ക ലഹു) വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു
എല്ലാ അഭിവാദ്യങ്ങളും വിശിഷ്ടമായവയും ആരാധനകളും അല്ലാഹുവിനാകുന്നു. നബിയെ, സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും സമാധാനം ഉണ്ടായിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും (അവന്‍ ഏകനാണ്, അവന് യാതൊരു പങ്കുകാരുമില്ലെന്നും) ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (അവയാണ് നമസ്കാരത്തിലെ ഏഴ് അഭിവാദ്യങ്ങള്‍) (മുസ്ലിം – അബൂദാവൂദ് – ഇബ്നുമാജ)
(അഞ്ച്)
التَّحِيَّاتُ لِلَّهِ الزَّاكِيَاتُ لِلَّهِ الطَّيِّبَاتُ( لِلَّهِ ) السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
അത്തഹിയ്യാത്തു ലില്ലാഹി അസ്സാകിയാതു ലില്ലാഹി അത്വയ്യിബാത്തു (ലില്ലാഹി), അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു
എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാകുന്നു, എല്ലാ പവിത്ര ശീ൪ഷകങ്ങളും അല്ലാഹുവിനാകുന്നു, എല്ലാ വിശിഷ്ടമായവയും (അല്ലാഹുവിനാകുന്നു). നബിയെ, അങ്ങേയ്ക്ക് സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
(ആറ്)
التَّحِيَّاتُ الطَّيِّبَاتُ الصَّلَوَاتُ الزَّاكِيَات لِلَّهِ السَّلاَمُ عَلَى النَّبِيِّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
അത്തഹിയ്യാതു ത്വയ്യിബാത്തു സ്വലവാത്തു സ്സാകിയാതി ലില്ലാഹി അസ്സലാമു അല ന്നബിയ്യി വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു
എല്ലാ അഭിവാദ്യങ്ങളും എല്ലാ വിശിഷ്ടമായവയും എല്ലാ ആരാധനകളും എല്ലാ പവിത്ര ശീ൪ഷകങ്ങളും അല്ലാഹുവിനാകുന്നു. സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും നബിയുടെ(സ്വ) മേല്‍ ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും സമാധാനം ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (ഇബ്നു അബീ ശൈബ – ബൈഹഖി)
നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലല്‍
(ഒന്ന്)
اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى أَهْلِ بَيْتِهِ، وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ بَيْتِهِ، وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ അഹ്ലി ബൈതിഹീ വ അലാ അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ സ്വല്ലയ്ത അലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്. വ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി ബൈതിഹീ വ അലാ അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ ബാറക്ത അലാ ആലി ഇബ്റാഹീം, ഇന്നക ഹമീദുന്‍ മജീദ്.
അല്ലാഹുവേ, മുഹമ്മദിനും(സ്വ) അവിടുത്തെ വീട്ടുകാ൪ക്കും അവിടുത്തെ ഭാര്യമാ൪ക്കും സന്താനങ്ങള്‍ക്കും നീ ഗുണം ചെയ്യേണമേ! ഇബ്രാഹീമിന്റെ കുടുംബത്തിന്റെ മേല്‍ നീ ഗുണം ചെയ്തതുപോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ. മുഹമ്മദിനെയും(സ്വ) അവിടുത്തെ വീട്ടുകാരെയും അവിടുത്തെ ഭാര്യമാരെയും സന്താനങ്ങളെയും നീ അനുഗ്രഹിക്കേണമേ. ഇബ്രാഹീമിന്റെ(അ) കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ. (ബുഖാരി – മുസ്ലിം – അഹ്മദ്)
(രണ്ട്)
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.
അല്ലാഹുവേ, മുഹമ്മദ് നബി(സ)ക്കും കുടുംബത്തിനും മേലും നീ ഗുണം ചൊരിയേണമേ! ഇബ്രാഹീം(അ)ക്കും കുടുംബത്തിനും മേല്‍ നീ ഗുണം ചൊരിഞ്ഞതുപോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ. അല്ലാഹുവേ! മുഹമ്മദ് നബി(സ)യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. ഇബ്രാഹീം(അ) നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ.(ബുഖാരി – മുസ്ലിം – നസാഇ)
(മൂന്ന്)
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، وَ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്. വ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.
അല്ലാഹുവേ, മുഹമ്മദിനും(സ്വ) കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! ഇബ്രാഹീമിനും(അ) ഇബ്രാഹീമിന്റെ കുടുംബത്തിനും നീ ഗുണം ചെയ്തതുപോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ. മുഹമ്മദിനെയും(സ്വ) മുഹമ്മദിന്റെ(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. ഇബ്രാഹീമിനെയും ഇബ്രാഹീമിന്റെ കുടുംബത്തിനെയും നീ അനുഗ്രഹിച്ചതുപോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ.(നസാഇ – അഹ്മദ് – അബൂയഅ്ല)
(നാല്)
اللَّهُمَّ صَلِّ عَلَى مُحَمَّدٍ(النَّبِيِّ الْأُمِّيَّ) وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى( آلِ) إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ(النَّبِيِّ الْأُمِّيَّ) وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى (آلِ) إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ (അന്നബിയ്യില്‍ ഉമ്മിയ്യി) വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ (ആലി) ഇബ്റാഹീമ വ ബാരിക് അലാ മുഹമ്മദിന്‍ (അന്നബിയ്യില്‍ ഉമ്മിയ്യി) വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ (ആലി) ഇബ്റാഹീമ) ഫില്‍ ആലമീന ഇന്നക്ക ഹമീദുന്‍ മജീദ്
അല്ലാഹുവേ, (നിരക്ഷരനായ പ്രവാചകന്‍) മുഹമ്മദിനും(സ്വ) മുഹമ്മദിന്റെ(സ്വ) കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! ഇബ്രാഹീംമിന്റെ(അ) കുടുംബത്തിന് ഗുണം ചെയ്തതുപോലെ. (നിരക്ഷരനായ പ്രവാചകന്‍) മുഹമ്മദിനെയും(സ്വ) മുഹമ്മദിന്റെ(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. ലോകരില്‍ ഇബ്രാഹീം (കുടുംബത്തെ) നീ അനുഗ്രഹിച്ചതുപോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ. ( മുസ്ലിം – ഇബ്നു അബീശൈബ – അബൂദാവൂദ് – നസാഇ)
(അഞ്ച്)
اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ، كَمَا صَلَّيْتَ عَلَى (آلِ) إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ (عَبْدِكَ وَرَسُولِكَ) (وَعَلَى آلِ مُحَمَّدٍ) كَمَا بَارَكْتَ عَلَى إِبْرَاهِيمَ (وَعَلَى آلِ إِبْرَاهِيمَ)
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ അബ്ദിക വ റസൂലിക കമാ സ്വല്ലയ്ത അലാ (ആലി) ഇബ്റാഹീമ വ ബാരിക് അലാ മുഹമ്മദിന്‍ (അബ്ദിക വ റസൂലിക) (വ അലാ ആലി മുഹമ്മദിന്‍) കമാ ബാറക്’ത അലാ ഇബ്റാഹീമ (വ അലാ ആലി ഇബ്റാഹീമ)
അല്ലാഹുവേ, നിന്റെ അടിമയും ദൂതനുമായ മുഹമ്മദിന്(സ്വ) നീ ഗുണം ചൊരിയേണമേ, ഇബ്രാഹീം (കുടുംബത്തിന്) നീ ഗുണം ചൊരിഞ്ഞതുപോലെ. ( നിന്റെ അടിമയും ദൂതനുമായ) മുഹമ്മദിനെയും(സ്വ) ( മുഹമ്മദിന്റെ കുടുംബത്തേയും )ന നീ അനുഗ്രഹിക്കേണമേ. ഇബ്രാഹീമിനേയും (ഇബ്രാഹീമിന്റെ കുടുംബത്തേയും) നീ അനുഗ്രഹിച്ചതുപോലെ. (ബുഖാരി – അഹ്മദ് – നസാഇ)
(ആറ്)
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَ( عَلَى) أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى( آلِ) إِبْرَاهِيمَ . وَبَارِكْ عَلَى مُحَمَّدٍ وَ ( عَلَى) أَزْوَاجِهِ وَذُرِّيِّتِهِ كَمَا بَارَكْتَ عَلَى( آلِ) إِبْرَاهِيمَ . إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ (അലാ) അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ സ്വല്ലയ്ത അലാ (ആലി) ഇബ്റാഹീം, വ ബാരിക് (അലാ) മുഹമ്മദിന്‍ വ (അലാ) അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ ബാറക്’ത അലാ (ആലി) ഇബ്റാഹീം, ഇന്നക ഹമീദുന്‍ മജീദ്.
അല്ലാഹുവേ, മുഹമ്മദ് നബിക്കും(സ) അദ്ദേഹത്തിന്റെ ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കുംമേല്‍ നീ ഗുണം ചൊരിയേണമേ, ഇബ്രാഹീം നബി (അ)യുടെ കുടുംബത്തിനുമേല്‍ നീ ഗുണം ചൊരിഞ്ഞതുപോലെ. നബി(സ)യുടെയും ഭാര്യമാരുടെയും സന്താനങ്ങളുടെയും മേല്‍ നീ അനുഗ്രഹം ചൊരിയേണമേ, ഇബ്രാഹീം(അ)യുടെയും കുടുംബത്തിന്‍റെയും മേല്‍ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ. നീ സ്തുത്യ൪ഹനും മഹാനുമത്രെ.(ബുഖാരി – മുസ്ലിം – നസാഇ)
(ഏഴ്)
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا صَلَّيْتَ وَبَارَكْتَ عَلَى إِبْرَاهِيمَ وَ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ വ ബാരിക് അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത വ ബാറക്ത അലാ ഇബ്റാഹീമ വ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.
അല്ലാഹുവേ, മുഹമ്മദിനും(സ്വ) കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! മുഹമ്മദിനെയും(സ്വ) കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ! ഇബ്രാഹീമിനും കുടുംബത്തിനും നീ ഗുണം ചെയ്തതുപോലെയും അനുഗ്രഹിച്ചതുപോലെയും. നീ സ്തുത്യ൪ഹനും മഹാനുമത്രെ. (നസാഇ)
പ്രാ൪ത്ഥിക്കുന്നതിന് മുമ്പ് നാല് കാര്യങ്ങളില്‍ നിന്ന് രക്ഷ തേടല്‍
നബി(സ്വ) പറയുമായിരുന്നു: നിങ്ങളില്‍ ഒരാള്‍ (അവസാനത്തെ) തശഹുദില്‍ നിന്ന് വിരമിച്ചാല്‍ അവന്‍ നാല് കാര്യങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടിക്കൊള്ളട്ടെ. (എന്നിട്ട് പറഞ്ഞു):
اللَّهُمَّ إِنِّي أَعُوذُ بِكَ) مِنْ عَذَابِ جَهَنَّمَ وَ مِنْ عَذَابِ الْقَبْرِ وَ مِنْ فِتْنَةِ الْمَحْيَ اوَالْمَمَاتِ وَ مِنْ شَرِّ ( فِتْنَةِ) الْمَسِيحِ الدَّجَّالِ
(അല്ലാഹുമ്മ ഇന്നീ അഊദു ബിക) മിന്‍ അദാബി ജഹന്നമ വമിന്‍ അദാബില്‍ ഖബ്’രി, മിന്‍ ഫിത്‌നത്തില്‍ മഹ്’യാ വല്‍ മമാത്തി വമിന്‍ ഷ൪രി ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍
(അല്ലാഹുവേ) നരക ശിക്ഷയില്‍ നിന്നും ഖ്ബറിലെ ശിക്ഷയില്‍ നിന്നും വിതത്തിലേയും മരണത്തിലേയും പരീക്ഷണങ്ങളില്‍ നിന്നും മസീഹുദ്ദജ്ജാലിന്‍റെ കുഴപ്പങ്ങളില്‍നിന്നും (ഞാന്‍ നിന്നോട് രക്ഷതേടുന്നു). (പിന്നീട് അവന് ഇഷ്ടമുള്ളത് അവന് വേണ്ടിതന്നെ പ്ര൪ത്ഥിച്ചുകൊളളട്ടെ)
നബി(സ്വ) തശഹുദില്‍ ഇതാണ് പ്രാ൪ത്ഥിച്ചിരുന്നത്.(അബൂദാവൂദ് – അഹ്മദ്)
عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُعَلِّمُهُمْ هَذَا الدُّعَاءَ كَمَا يُعَلِّمُهُمُ السُّورَةَ مِنَ الْقُرْآنِ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: നബി(സ്വ) ഖു൪ആനിലെ ഒരു അദ്ധ്യായം പഠിപ്പിക്കുന്നതുപോലെ ഈ പ്രാ൪ത്ഥന ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. (മുസ്ലിം:590)
സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാ൪ത്ഥന
ശൈഖ് അല്‍ബാനി(റഹി) പറയുന്നു:നബി(സ്വ) തന്റെ നമസ്കാരത്തില്‍ വ്യത്യസ്തങ്ങളായ പ്രാ൪ത്ഥനകള്‍ പ്രാ൪ത്ഥിച്ചിരുന്നു. ഒരിക്കല്‍ ഒന്ന് മറ്റൊരിക്കല്‍ വേറൊന്ന് എന്ന രീതിയില്‍. (സ്വിഫത്തുസ്വലാത്ത്)
(ഒന്ന്)
اَللهُمَّ إِنِّي أَعُوذُ بِكَ مِن عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اَللهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرِمِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അദാബില്‍ ക്വബരി, വ അഊദു ബിക മിന്‍ ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍, വ അഊദു ബിക മിന്‍ ഫിത്‌നതില്‍ മഹ്’യാ വല്‍ മമാത്തി. അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനല്‍ മഅ്സമി വല്‍ മഅ്റമി.
അല്ലാഹുവേ, ഖബര്‍ ശിക്ഷയില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷചോദിക്കുന്നു. ജീവിതത്തിലേയും മരണത്തിലേയും പരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. അല്ലാഹുവേ! പാപങ്ങളില്‍ നിന്നും കടബാധ്യതയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.(ബുഖാരി – മുസ്ലിം)
(രണ്ട്)
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ بَعْدُ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ ഷ൪രി മാ അമില്‍തു വ മിന്‍ ഷ൪രി മാ-ലം അഅ്മല്‍ ബഅ്ദു
അല്ലാഹുവേ, ഞാന്‍ പ്രവ൪ത്തിച്ചതിന്റെ തിന്‍മയില്‍ നിന്നും ശേഷം പ്രവ൪ത്തിച്ചിട്ടില്ലാത്തതിന്റെ തിന്‍മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. (നസാഇ)
അതായത് ഞാന്‍ ചെയ്തു പോയ പാപങ്ങളുടെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ ചെയ്യാതെ പോയ സല്‍ക൪മ്മങ്ങളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷതേടുന്നു.
(മൂന്ന്)
اللَّهُمَّ حَاسِبْنِي حِسَابًا يَسِيرًا
അല്ലാഹുമ്മ ഹാസിബ്നീ ഹിസാബന്‍ യസീറാ
അല്ലാഹുവേ, ലളിതമായ രീതിയില്‍ എന്നെ വിചാരണ ചെയ്യേണമേ (അഹ്മദ് – ഹാകിം)
(നാല്)
اَللهُمَّ بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي وَتوَفَّنِي إِذَا كَانَتِ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق وَلعَدْلَ فِي الْغَضَبِ ، وَ الرِّضَا وَأَسْأَلُكَ الْقَصْدَ فِي الْفَقْرَ ، وَ الْغِنَى وَأَسْأَلُكَ نَعِيماً لَا يَبِيدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْفَدُ ، وَلاَتَنْقَطِعُ وَأَسْأَلُكَ الرِّضَا بَعْضَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ ، وَأَسْأَلُكَ الشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
അല്ലാഹുമ്മ ബി-ഇല്‍മികല്‍ ഗൈബി, വ-ഖുദ്റതിക അലല്‍ ഖല്‍കി, അഹ്’യിനീ മാ അമില്‍തല്‍-ഹയാത്ത ഖൈറന്‍ ലീ, വ തവഫ്ഫനീ ഇദാ കാനതില്‍- വഫാത ഖൈറന്‍ ലീ. അല്ലാഹുമ്മ ഇന്നീ അസ്അലുക ഹശ്’യതക ഫില്‍ ഗയ്ബി വ-ശ്ശഹാദഃ . വ അസ്അലുക കലിമതല്‍ ഹഖ്ഖി വല്‍ അദ്’ല ഫില്‍ ഗളബി വരിളാ, വ അസ്അലുകല്‍ ഖസ്ദ ഫില്‍ ഫഖ്‌രി വല്‍ ഗിനാ. വ അസ്അലുക നഈമന്‍ ലാ യബീദു, വ അസ്അലുക ഖുര്‍റത്ത അയ്നിന്‍ ലാ തന്‍ഖത്വിഉ. വ അസ്അലുക-ര്‍റിളാ ബഅ്ദല്‍ ഖളാഇ. വ അസ്അലുക ബര്‍ദല്‍ ഗയ്ശി ബഅ്ദല്‍ മൌത്തി, വ അസ്അലുക ലദ്ദത്ത ന്നള്രി ഇലാ വജ്ഹിക വശ്ശൌഖ ഇലാ ലിഖാഇക, ഫീ ഗയ്’രി ളര്‍റാഅ മുളര്‍റത്തിന്‍, വലാ ഫിത്നതിന്‍ മുളില്ലത്തിന്‍. അല്ലാഹുമ്മ ദയ്യിനാ ബി-ദീനതില്‍ ഈമാനി വ-ജ്അല്‍നാ ഹുദാതന്‍ മുഹ്തദീന്‍.
അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു). എനിക്ക് ജീവിതമാണ് ഗുണകരമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ. മരണമാണെനിക്ക് ഗുണകരമാണെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ.അല്ലാഹുവേ, പ്രത്യക്ഷത്തിലും പരോക്ഷത്തിലും നിന്നോടുള്ള ഭയം ഞാന്‍ ചോദിക്കുന്നു.തൃപ്തിയിലും അതൃപ്തിയിലുമെല്ലാം സത്യവും നീതിയും നടത്താന്‍ നീ കരുത്ത് നല്‍കേണമേ. ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും മിതത്വം പാലിക്കാന്‍നീ കരുത്ത് നല്‍കേണമേ. തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധിക്ക് (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും മരണശേഷം സുഖജീവിതവും എനിക്ക് നീ നല്‍കേണമേ. നിന്റെ മുഖത്തേക്ക് തിരിയുമ്പോഴുള്ള ദൃശ്യസുഖവും നിന്നോട് ഞാന്‍ ചോദിക്കുന്നു. യാതൊരു ഉപദ്രവവും വിഷമവുമില്ലാതെ നിന്നെ അഭിമുഖീകരിക്കുവാനുള്ള അഭിവാഞ്ചയും (നിന്നോട് ഞാന്‍ ചോദിക്കുന്നു). അല്ലാഹുവേ! ഈമാനിന്റെ അലങ്കാരം കൊണ്ട് ഞങ്ങളെ നീ അലങ്കരിക്കേണമേ. ഞങ്ങളെ നീ സന്‍മാ൪ഗം സിദ്ധിച്ചവരും സന്‍മാ൪ഗം കാണിക്കുന്നവരുമാക്കേണമേ! (നസാഇ – ഹാകിം)
(അഞ്ച്)
اَللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيراً وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ . فَاغْفِرْ لِي مَغْفِرَةً مِنْ عِندِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അലാഹുമ്മ ഇന്നീ ള്വലംതു നഫ്സീ ള്വുല്‍മന്‍ കസീറന്‍, വലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത, ഫ-ഗ്ഫിര്‍ലീ മഗ്ഫിറതന്‍ മിന്‍ ഇന്‍ദിക, വ-ര്‍ഹംനീ, ഇന്നക അന്‍തല്‍ ഗഫൂറു ര്‍റഹീം
അല്ലാഹുവേ! ഞാന്‍ (അനേകം പാപങ്ങള്‍ ചെയ്ത്) എന്റെ ആത്മാവിനോട് അനേകം അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്, ഏറ്റവുമധികം പൊറുക്കുന്നവന്‍ നീയല്ലാതെയില്ല. അതിനാല്‍ നിന്റെ അടുത്തുനിന്നുള്ള പാപമോചനംകൊണ്ട് നീയെനിക്ക് പൊറുത്തു തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്. (ബുഖാരി – മുസ്ലിം)
(ആറ്)
) اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ (عَاجِلِهِ وَآجِلِهِ) مَا عَلِمْتُ مِنْهُ ، وَمَا لَمْ أَعْلَمْ ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ) مَا عَلِمْتُ مِنْهُ ، وَمَا لَمْ أَعْلَمْ ، وَأَسْأَلُكَ (……اللَّهُمَّ إِنِّي أَسْأَلُكَ) الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ ، وَأَسْأَلُكَ مِنَ الْخَيْرِ مَا سَأَلَكَ عَبْدُكَ وَرَسُولُكَ (مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَسْتَعِيذُكَ مِمَّا اسْتَعَاذَكَ مِنْهُ عَبْدُكَ وَرَسُولُكَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) (وَأَسْأَلُكَ) مَا قَضَيْتَ لِي مِنْ أَمْرٍ أَنْ تَجْعَلَ عَاقِبَتَهُ( لِي) رَشَدًا
അല്ലാഹുമ്മ ഇന്നീ അസ്അലുക മിനല്‍ ഖയ്’രി കുല്ലിഹി (ആജിലിഹീ വ ആജിലിഹീ) മാ അലിമ്തു മിന്‍ഹു വമാ ലം അഅ്ലമു വ അഊദുബിക മിനല്‍ ഷര്റി കുല്ലിഹീ (ആജിലിഹീ വ ആജിലിഹീ) മാ അലിമ്തു മിന്‍ഹു വമാ ലം അഅ്ലമു വ അസ്അലുകല്‍ ( മറ്റൊരു റിപ്പോ൪ട്ടില്‍ അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍) ജന്നത്ത വമാ ഖ൪റബ ഇലൈഹാ മിന്‍ ഖവ്’ലിന്‍ അവ് അമലിന്‍ വ അഊദുബിക മിനന്നാരി വമാ ഖ൪റബ ഇലൈഹാ മിന്‍ ഖവ്’ലിന്‍ അവ് അമലിന്‍ അസ്അലുക മിനല്‍ ഖയ്’രി മാ സഅലക അബ്ദുക വ റസൂലുക (മുഹമ്മദുന്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലമ വസ്തഈദക മിമ്മ-സ്തആദക മിന്‍ഹു അബ്ദുക വ റസൂലുക മുഹമ്മദുന്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലമ) ( വ അസ്അലുക) മാ ഖളയ്ത ലീ മിന്‍ അംറി അന്‍ തജ്അല ആഫിയതഹു (ലീ) റഷദാ.
അല്ലാഹുവേ, നന്‍മയില്‍ നിന്നുള്ള എല്ലാം (ആസന്നമായതും വിദൂരമായതും) നിന്നോട് ഞാന്‍ ചോദിക്കുന്നു. അതില്‍ നിന്നും ഞാന്‍ അറിഞ്ഞതും അറിയാത്തതും (ആസന്നമായതും വിദൂരമായതുമായ) എല്ലാ തിന്‍മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. അതില്‍ നിന്നും ഞാന്‍ അറിഞ്ഞതും അറിയാത്തതും നിന്നോട് ഞാന്‍ ( മറ്റൊരു റിപ്പോ൪ട്ടില്‍ : അല്ലാഹുവേ, തീ൪ച്ചയായും നിന്നോട് ഞാന്‍ ) സ്വ൪ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും ചോദിക്കുന്നു. നരകത്തില്‍ നിന്നും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. നിന്നോട് നിന്റെ അടിമയും ദൂതനുമായ (മുഹമ്മദ്) ചോദിച്ച (ആ) നന്‍മക്കായി ഞാന്‍ ചോദിക്കുന്നു. ( മറ്റൊരു റിപ്പോ൪ട്ടില്‍ : അല്ലാഹുവേ, തീ൪ച്ചയായും നിന്നോട് ഞാന്‍ ചോദിക്കുന്നു) . (നിന്റെ അടിമയും ദൂതനുമായ മുഹമ്മദ് നിന്നോട് രക്ഷ തേടിയ തിന്‍മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.) നിന്റെ കല്‍പ്പനകളില്‍ നിന്നും നീ എനിക്ക് വിധിച്ച ഏത് കാര്യത്തിലും (എനിക്ക്) ഉപകാരപ്രദമായ പര്യവസാനമാക്കുവാന്‍ (നിന്നോട് ഞാന്‍ ചോദിക്കുന്നു.) (അഹ്മദ്- ഇബനുമാജ – ഹാകിം)
(ഏഴ്)
اَللهُمَّ إِنِّي أَسْأَلُكَ يَا اللهُ (…بِاللهِ )( الْوَاحِدُ) الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفْواً أَحَدٌ أَن تَغْفَرَ لِي ذُنُوبِي إِنَّكَ أَنْتَ الغَفُورُ الرَّحِيمُ
അല്ലാഹുമ്മ ഇന്നീ അസ്അലുക യാ അല്ലാഹു ( മറ്റൊരു റിപ്പോ൪ട്ടില്‍ ബില്ലാഹി) (ല്‍ വാഹിദു) ല്‍ അഹദു-സ്സ്വമദു-ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്, അന്‍ തഗ്ഫിറ ലീ ദുനൂബീ ഇന്നക അന്‍തല്‍ ഗഫൂറുര്‍റഹീം
അല്ലാഹുവേ! നിശ്ചയം നീ (ഏകനും), (അദ്വിതീയനും) സര്‍വ്വര്‍ക്കും ആശ്രമായിട്ടുള്ളവനുമാണല്ലാ. നീ ജനിപ്പിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ അല്ല. തനിക്ക് തുല്യരായി ആരുംതന്നെയില്ല. (അല്ലാഹുവേ) എന്റെ പാപങ്ങള്‍ പൊറുത്തുതരാന്‍ നിന്നോട് ഞാന്‍ യാചിക്കുന്നു. നിശ്ചയം, നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കാരുണ്യമുള്ളവനുമാണ്.
ഒരാള്‍ തശഹുദില്‍ ഇപ്രകാരം (ഏഴാമത്തെ)പ്രാ൪ത്ഥിക്കുന്നതായി നബി(സ്വ) കേട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: قَدْ غُفِرَ لَهُ قَدْ غُفِرَ لَهُ അവന് പൊറുത്ത് കൊടുത്തിട്ടുണ്ട്., അവന് പൊറുത്ത് കൊടുത്തിട്ടുണ്ട്. (അബൂദാവൂദ് – നസാഇ – അഹ്മദ് – ഇബനുഖുസൈമ – ഹാകിം)
(എട്ട്)
اَللهُمَّ إِنِّي أَسْأَلُكَ بِأنَّ لَك الْحَمْدُ لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ الْمَنَّانُ يَا بَدِيعِ السَّمَوَاتِ وَالأَرْضِ يَاذَا اْلجَلاَلِ وَالِإكْرَامِ يَا حَيُّ يَا قَيُّومُ اَللَهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ
അല്ലാഹുമ്മ ഇന്നീ അസ്അലുക ബി അന്ന ലകല്‍ഹംദു ലാ ഇലാഹ ഇല്ലാ അന്‍ത. അല്‍മന്നാഉ ബദീഉ സമാവാത്തി വല്‍ അര്‍ളി യാ ദല്‍ ജലാലി വല്‍ ഇക്റാമി യാ ഹയ്യു യാ ഖയ്യൂം. (അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വ അഊദു ബിക മിനന്നാര്‍
യഥാര്‍ത്ഥത്തില്‍ നീ മാത്രമല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്). അതു കൊണ്ട് അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് അത്യുദാരനും അത്യധികം ഔദാര്യം നല്‍കുന്നവനും. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവേ! സര്‍വ്വോന്നതിയുടേയും സര്‍വ്വമഹത്വത്തിന്‍റെയും സര്‍വ്വ ഉദാരതയുടെയും ഉടമയുമായവനേ! എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനുമായവനേ! നിന്നോട് ഞാന്‍ ചോദിക്കുന്നു… നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുകയും; നരകത്തില്‍ നിന്ന് രക്ഷ തേടുകയും ചെയ്യുന്നു.
മറ്റൊരാള്‍ തശഹുദില്‍ ഇപ്രകാരം (എട്ടാമത്തെ) പറയുന്നത് നബി(സ്വ) കേട്ടപ്പോള്‍ അതിനെ കുറിച്ച് അവിടുന്ന് പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَقَدْ دَعَا اللَّهَ بِاسْمِهِ الْعَظِيمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى
എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണെ സത്യം, അവന്‍ അല്ലാഹുവിന്റെ മഹത്തായ നാമം കൊണ്ടാണ് പ്രാ൪ത്ഥിച്ചത്. അതുമുഖേനെ പ്രാ൪ത്ഥിച്ചാല്‍ അവന്‍ ഉത്തരം ചെയ്യും. അതുമുഖേനെ ചോദിച്ചാല്‍ അവന്‍ നല്‍കുകയും ചെയ്യും. (നസാഇ:1300)
(ഒമ്പത്)
اَللهُمَّ اغْفِرْ لِي مَا قَدَّمْتُ ، وَمَا أَخَّرْتُ ، وَمَا أَسْرَرْتُ ، وَمَا أَعْلَنْتُ ، وَمَا أسْرَفْتُ ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي . أَنْتَ الْمُقَدِّمُ ، وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ
അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഹ്ഹര്‍ത്തു വ മാ അസ്റര്‍തു വമാ അഅ്ലന്‍തു വമാ അസ്റഫ്തു വമാ അന്‍ത അഅ് ലമു ബിഹി മിന്നീ. അന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍ മുഅഹ്ഹിറു ലാ ഇല്ലാഹ ഇല്ലാ അന്‍ത.
അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണമേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും, അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. ‘അല്‍-മുഖദ്ദിം’ഉം, ‘അല്‍-മുഅഖ്ഖിര്‍’ഉം (നിന്‍റെ ഔദാര്യമോ ശിക്ഷയോ നല്‍കുന്നതില്‍ മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (മുസ്ലിം)
അവലംബം : സ്വിഫത്തുസ്വലാത്ത് – ശൈഖ് അല്‍ബാനി(റഹി)
www.wisdomanchal.blogspot.com