അല്ലാഹുവിനെ സ്നേഹിക്കാനും അവന്റെ സ്നേഹം കരസ്ഥമാക്കാനും ആഗ്രഹിക്കുന്നവരോട്

അല്ലാഹുവിനെ സ്നേഹിക്കാനും അവന്റെ സ്നേഹം കരസ്ഥമാക്കാനും ആഗ്രഹിക്കുന്നവരോട് പണ്ഢിതന്‍മാ൪ നി൪ദ്ദേശിച്ചിട്ടുള്ള 10 കാര്യങ്ങള്‍ താഴെ ചേ൪ക്കുന്നു.

1.  അർത്ഥവും ആശയയവും ഗ്രഹിച്ചുകൊണ്ടും ആയത്തുകളെ കുറിച്ച്‌ ചിന്തിച്ചുകൊണ്ടുമുള്ള ഖുർആൻ  പാരായണം.

വിശുദ്ധ  ഖുർആൻ അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകകരമായ  കാര്യമാണ് ഖു൪ആന്‍ പാരായണം. അത് ഏറ്റവും വലിയ ദിക്റാണ്. അ൪ത്ഥവും ആശയവും ഗ്രഹിച്ചു കൊണ്ടുള്ള പാരായണം ശ്രേഷടകരമായ കാര്യമാണ്.

വിശുദ്ധ ഖു൪ആന്‍ അല്ലാഹു അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് അവന്റെ അടിമകള്‍ അതിനെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യുക എന്നുള്ളത്.

ۗ ﻭَﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻚَ ٱﻟﺬِّﻛْﺮَ ﻟِﺘُﺒَﻴِّﻦَ ﻟِﻠﻨَّﺎﺱِ ﻣَﺎ ﻧُﺰِّﻝَ ﺇِﻟَﻴْﻬِﻢْ ﻭَﻟَﻌَﻠَّﻬُﻢْ ﻳَﺘَﻔَﻜَّﺮُﻭﻥَ

…. നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.(ഖു൪ആന്‍:16/44)

ﻭَﻟَﻘَﺪْ ﺿَﺮَﺑْﻨَﺎ ﻟِﻠﻨَّﺎﺱِ ﻓِﻰ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥِ ﻣِﻦ ﻛُﻞِّ ﻣَﺜَﻞٍ ﻟَّﻌَﻠَّﻬُﻢْ  ﻳَﺘَﺬَﻛَّﺮُﻭﻥ

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി……(ഖുർആൻ:39/27-28)

ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)

ഖു൪ആനിന്റെ സന്ദേശങ്ങള്‍ മനസ്സിലാക്കുകയും അവയെപറ്റി ചിന്തിക്കുകയും  ചെയ്യാത്തവരെ അല്ലാഹു ആക്ഷേപിക്കുന്നത് കാണുക:

ﺃَﻓَﻼَ ﻳَﺘَﺪَﺑَّﺮُﻭﻥَ ٱﻟْﻘُﺮْءَاﻥَ ﺃَﻡْ ﻋَﻠَﻰٰ ﻗُﻠُﻮﺏٍ ﺃَﻗْﻔَﺎﻟُﻬَﺎٓ

അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?(ഖുർആൻ:47/24)

ഖു൪ആനിന്റെ സന്ദേശങ്ങളെയും അതിലെ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും അവനില്‍ വിശ്വാസം വ൪ദ്ധിക്കുകയും ചെയ്യും. അർത്ഥവും ആശയയവും ഗ്രഹിച്ചുകൊണ്ടും ആയത്തുകളെകുറിച്ച്‌ ചിന്തിച്ചുകൊണ്ടുമുള്ള ഖുർആൻ  പാരായണം  അല്ലാഹുവിനെ സ്നേഹിക്കാനും അവന്റെ സ്നേഹം കരസ്ഥമാക്കാനും ഏറെ സഹായകരമാണ്.

വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ഗ്രഹിച്ചുകൊണ്ടും ആയത്തുകളെകുറിച്ച്‌ ചിന്തിച്ചുകൊണ്ടുമുള്ള  പാരായണമായിരുന്നു സ്വലഫുകളുടേത്. ഈമാന്‍ വര്‍ദ്ധിക്കുന്നതിലും ഹൃദയത്തെ സജ്ജീവമാക്കുന്നതിനും സഹായകമായതായിരുന്നു അവരുടെ പാരായണം.

ٱﻟﻠَّﻪُ ﻧَﺰَّﻝَ ﺃَﺣْﺴَﻦَ ٱﻟْﺤَﺪِﻳﺚِ ﻛِﺘَٰﺒًﺎ ﻣُّﺘَﺸَٰﺒِﻬًﺎ ﻣَّﺜَﺎﻧِﻰَ ﺗَﻘْﺸَﻌِﺮُّ ﻣِﻨْﻪُ ﺟُﻠُﻮﺩُ ٱﻟَّﺬِﻳﻦَ ﻳَﺨْﺸَﻮْﻥَ ﺭَﺑَّﻬُﻢْ ﺛُﻢَّ ﺗَﻠِﻴﻦُ ﺟُﻠُﻮﺩُﻫُﻢْ ﻭَﻗُﻠُﻮﺑُﻬُﻢْ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ۚ ﺫَٰﻟِﻚَ ﻫُﺪَﻯ ٱﻟﻠَّﻪِ ﻳَﻬْﺪِﻯ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﻀْﻠِﻞِ ٱﻟﻠَّﻪُ ﻓَﻤَﺎ ﻟَﻪُۥ ﻣِﻦْ ﻫَﺎﺩ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.(ഖു൪ആന്‍:39/23)

 ﻭَﺇِﺫَا ﺳَﻤِﻌُﻮا۟ ﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻰ ٱﻟﺮَّﺳُﻮﻝِ ﺗَﺮَﻯٰٓ ﺃَﻋْﻴُﻨَﻬُﻢْ ﺗَﻔِﻴﺾُ ﻣِﻦَ ٱﻟﺪَّﻣْﻊِ ﻣِﻤَّﺎ ﻋَﺮَﻓُﻮا۟ ﻣِﻦَ ٱﻟْﺤَﻖِّ ۖ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎٓ ءَاﻣَﻨَّﺎ ﻓَﭑﻛْﺘُﺒْﻨَﺎ ﻣَﻊَ ٱﻟﺸَّٰﻬِﺪِﻳﻦَ

റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.(ഖു൪ആന്‍: 5/83)

قال الإمام ابن القيم – رحمه الله تعالى :فَتَبَارَكَ الَّذِي جعل كَلَامه حَيَاة للقلوب ، وشفاء لما فِي الصُّدُور ، وَبِالْجُمْلَةِ فَلَا شَيْء أَنْفَع للقلب من قِرَاءَة الْقُرْآن بالتدبر والتفكر

ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: തന്റെ കലാമിനെ നെഞ്ചുകളിലുള്ളതിന് ശമനവും, ഹൃദയങ്ങള്‍ക്ക് ചൈതന്യവും (ഉണര്‍വ്വും) ആക്കിയവന്‍ അനുഗഹപൂര്‍ണനായിരിക്കുന്നു. ചുരുക്കത്തില്‍, ചിന്തിച്ചും, ഉറ്റാലോചിച്ചുകൊണ്ടുമുള്ള ഖുര്‍ആന്‍ പാരായണത്തേക്കാള്‍ ഹൃദയത്തിന് ഏറ്റവും പ്രയോജനമുള്ള ഒരുകാര്യവുമില്ല. مفتاح دار السعادة ( ١٨٧/١ )

قال الإمام ابن رجب رحمه الله :فإن من زاد ذكره لله، وتلاوته لكتابه زاد إيمانه ، ومن ترك الذكر الواجب بلسانه نقص إيمانه

ഇബ്നു റജബ് (റഹി) പറഞ്ഞു:ആര് അല്ലാഹുവിനെ സ്മരിക്കുന്നതും, അവന്റെ കിതാബ് പാരായണം ചെയ്യുന്നതും അധികരിപ്പിക്കുന്നുവോ, അവന്റെ ഈമാൻ വർധിക്കുന്നു.ആർ തന്റെ നാവുകൊണ്ടു ചെയ്യേണ്ട നിർബന്ധമായ ദിക്ർ ഉപേക്ഷിക്കുന്നുവോ, അവന്റെ ഈമാൻ കുറയുന്നു.(ഫത്ഹുൽബാരി )

ശൈഖ് ഇബ്നു ഉഥൈമീന്‍ (റഹി)പറഞ്ഞു: മനുഷ്യന്‍ സാവധാനത്തിലും, ചിന്തിച്ചുകൊണ്ടും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ സമാധാനം ഇറങ്ങും.തീര്‍ച്ചയായും സമാധാനം അത് പാരായണം ചെയ്യുന്നവന്‍റെ ഹൃദയത്തിലേക്ക് എത്തുവോളം ഇറങ്ങും. (ശറഹു രിയാളുസ്സ്വാലിഹീന്‍-4/651)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: വേദഗ്രന്ഥത്തിന്റെ പാരായണം മുറപ്രകാരമായിരിക്കുക എന്ന്പറഞ്ഞത് വളരെ ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആനെ വേദഗ്രന്ഥമായി അംഗീകരിച്ച മുസ്‌ലിംകള്‍ വിശേഷിച്ചും ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയാണിത്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായത്തെ ബാധിച്ചുകൊണ്ടിരിക്കുന്നതും, കാലംചെല്ലുംതോറും അവരില്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതുമായ എല്ലാ അധഃപതനങ്ങള്‍ക്കും കാരണം, മുസ്‌ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാത്തതല്ല, അത് അതിന്റെ മുറപ്രകാരമല്ലാത്തത് മാത്രമാണ്. ഒന്നാമതായി അര്‍ത്ഥവും ആശയവും മനസ്സിലാക്കണം. അതുകൊണ്ടായില്ല. ചിന്തിച്ചും മനസ്സിരുത്തിയുംകൊണ്ടും, അല്ലാഹുവിന്റെ വചനമാണതെന്നും, മനുഷ്യന്റെ സകല നന്‍മക്കുമുള്ള ഏക നിദാനവുമാണെതെന്നുമുള്ള ബോധത്തോടുകൂടിയും ആയിരിക്കണം. അതിന്‍റെ വിധി വിലക്കുകളും ഉപദേശനിര്‍ദ്ദേശങ്ങളും അപ്പടി സ്വീകരിക്കുവാനുള്ള പൂര്‍ണസന്നദ്ധതയും മനസ്സുറപ്പും ഉണ്ടായിരിക്കണം. അതിന്റെ നേര്‍ക്കുനേരെയുള്ള ആശയങ്ങള്‍ക്കുമുമ്പില്‍ സ്വന്തം താല്‍പര്യങ്ങളും അഭിപ്രായ ങ്ങളുമെല്ലാം ബലികഴിക്കുവാനുള്ള കരളുറപ്പും വേണം. അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും ആവേശം വെച്ചുകൊണ്ടും, അവന്റെ താക്കീതുകളെ സൂക്ഷിച്ചും ഭയന്നുംകൊണ്ടുമായിരിക്കണം. ഉററാലോചനയോടും ഭയഭക്തിയോടും കൂടിയുമായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. (അമാനി തഫ്സീ൪ : ഖു൪ആന്‍ :2/21 ന്റെ വിശദീകരണത്തില്‍ നിന്ന്)

2.ഫർളായ ക൪മ്മങ്ങൾക്ക്‌ പുറമെ സുന്നത്തായ ഇബാദത്തുകളിലൂടെ അല്ലാഹുവിന്റെ സാമീപ്യം നേടുക.

ഫര്‍ളുകളിലൂടെ അല്ലാഹുവുമായി അടുപ്പവും സുന്നത്തുകളിലൂടെ അതില്‍ വര്‍ദ്ധനവും ലഭിക്കുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ اللَّهَ قَالَ مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إِلَىَّ عَبْدِي بِشَىْءٍ أَحَبَّ إِلَىَّ مِمَّا افْتَرَضْتُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَىَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطُشُ بِهَا وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لأُعِيذَنَّهُ، وَمَا تَرَدَّدْتُ عَنْ شَىْءٍ أَنَا فَاعِلُهُ تَرَدُّدِي عَنْ نَفْسِ الْمُؤْمِنِ، يَكْرَهُ الْمَوْتَ وَأَنَا أَكْرَهُ مَسَاءَتَهُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്റെ വലിയ്യിനോട് (സാമീപ്യം നേടിയ വ്യക്തിയോട്) ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങളെക്കാള്‍ എനിക്ക് പ്രിയംകരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ നിര്‍ബന്ധമല്ലാത്ത ഐച്ഛികമായ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസന്‍ എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവന്ന് കേള്‍ക്കാനുള്ള കാതും കാണാനുള്ള കണ്ണും പിടിക്കാനുള്ള കയ്യും നടക്കാനുള്ള കാലും ഞാനായിരിക്കും. എന്നോട് അവന്‍ ചോദിച്ചാല്‍ അവന് ഞാന്‍ നല്‍കുക തന്നെ ചെയ്യും. എന്നോട് അവന്‍ അഭയം തേടിയാല്‍ ഞാന്‍ അവന് അഭയം നല്‍കുക തന്നെ ചെയ്യും. (ബുഖാരി:6502)

അല്ലാഹുവിന്റെ ഇഷ്‌ടവും ലഭിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് ജീവതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് നടപ്പിലാക്കുക എന്നുള്ളത്.

ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ : 3/31)

ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു: അല്ലാഹു നിന്നെ ഇഷ്ടപ്പെടുകയില്ല. നീ അവന്‍റെ ഹബീബിനെ, പ്രത്യക്ഷത്തിലും, പരോക്ഷത്തിലും പിന്‍പറ്റുകയും, അവിടുത്തെ കല്‍പന അനുസരിക്കുകയും, അവിടുത്തെ സംസാരം സത്യപെടുത്തുകയും ചെയ്തിട്ടല്ലാതെ. (മദാരിജുസ്സാലികീന്‍ -3/37)

ഇബ്നു റജബ് (റഹി) പറഞ്ഞു: അല്ലാഹുവിനോടുള്ള സ്‌നേഹം അവനെ അനുസരിക്കല്‍ക്കൊണ്ടല്ലാതെ പൂര്‍ത്തിയാവുകയില്ല.അവന്‍റെ റസൂലിനെ പിന്‍ന്തുടരലല്ലാതെ അവനെ അനുസരിക്കുന്നതിന് ഒരു മാര്‍ഗവുമില്ല. (തഫ്‌സീര്‍ ഇബ്നു റജബ്-1/497)

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم يَرْوِيهِ عَنْ رَبِّهِ، قَالَ ‏ : إِذَا تَقَرَّبَ الْعَبْدُ إِلَىَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِذَا تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذَا أَتَانِي مَشْيًا أَتَيْتُهُ هَرْوَلَةً

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ  പ്രതാപശാലിയും മഹാനുമായ അവിടുത്തെ നാഥനില്‍നിന്ന് ഉദ്ധരിക്കുന്നു: അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: അടിമ (മനുഷ്യന്‍) എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ എന്നോട് ഒരുമുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ്  അടുക്കും. അവന്‍ എന്റെ അടുത്തേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് ഓടിച്ചെല്ലും. (ബുഖാരി:7536)

3. ഒരാളുടെ സമയവും ഹൃദയവും കർമ്മവും കൊണ്ട്‌ ഏതവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കുക.

ദിക്റുകള്‍ അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പം വര്‍ധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ﻓَﭑﺫْﻛُﺮُﻭﻧِﻰٓ ﺃَﺫْﻛُﺮْﻛُﻢْ ﻭَٱﺷْﻜُﺮُﻭا۟ ﻟِﻰ ﻭَﻻَ ﺗَﻜْﻔُﺮُﻭﻥِ

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.(ഖു൪ആന്‍ :2/152)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ يَقُولُ اللَّهُ تَعَالَى أَنَا عِنْدَ ظَنِّ عَبْدِي بِي، وَأَنَا مَعَهُ إِذَا ذَكَرَنِي، فَإِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي، وَإِنْ ذَكَرَنِي فِي مَلأٍ ذَكَرْتُهُ فِي مَلأٍ خَيْرٍ مِنْهُمْ،

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവന്റെ കൂടെയുണ്ടായിരിക്കും. അവന്‍ സ്വയം (മനസ്സില്‍) എന്നെ ഓര്‍ത്താല്‍ ഞാന്‍ അവനെയും സ്വയം ഓര്‍ക്കും. ഒരു സംഘത്തില്‍വെച്ച് അവന്‍ എന്നെ ഓര്‍ത്താല്‍ (എന്നെക്കുറിച്ച് പ്രസ്താവിച്ചാല്‍) അവരെക്കാള്‍ ഉത്തമമായ ഒരു സംഘത്തില്‍വെച്ച് ഞാന്‍ അവനെയും ഓര്‍ക്കും (പ്രസ്താവിക്കും). (ബുഖാരി:7405)

قال الإمام ابن القيم رحمه الله: ‏فمن أراد أن ينال محبة الله عز وجل فليلهج بذكره،

ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു:ആരെങ്കിലും അല്ലാഹുവിന്‍റെ ഇഷ്ടം കരസ്‌ഥമാക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ ശീലമാക്കിക്കൊള്ളട്ടെ   (الوابل الصيب :٤٢)

قال الربيع بن أنس – رحمه الله تعالى – :علامة حب الله كثرة ذكره ؛ فإنك لا تحب شيئاً إلا أكثرت من ذكره

റബീഅ് ബിന്‍ അനസ് رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹുവിന്‍റെ സ്മരണ അധികരിപ്പിക്കല്‍, അവനോടുള്ള ഇഷ്ടത്തിന്‍റെ അടയാളമാണ്. കാരണം, തീര്‍ച്ചയായും നീ ഒരു വസ്തുവിനേയും ഇഷ്ടപെടുന്നില്ല, അതിന്‍റെ ഓര്‍മ നീ അധികരിപ്പിച്ചിട്ടല്ലാതെ. (مدارج السالكين ٢ / ١٦٣)

കഅബ് (റഹി) പറഞ്ഞു: കാര്യങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടം നിസ്ക്കാരവും, ദിക്റും ആകുന്നു. യുദ്ധത്തിന്‍റെ സന്ദര്‍ഭത്തില്‍ വരെ അത് രണ്ട്കൊണ്ടും അവന്‍ കല്‍പിച്ചത് നിങ്ങള്‍ കാണുന്നില്ലേ. (തഫ്സീര്‍ ഇബ്നു അബീ ഹാതിം-5/1711)

അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്ന് മുആദ്‌ ബിന്‍ ജബല്‍ (റ) നബി ﷺ യോട് ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു:

أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ تَعَالَى

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവു നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്. (സില്‍സിലത്തു സ്വഹീഹ : 1836)

ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ

അറിയുക: അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്‌. (ഖു൪ആന്‍ :13/28)

4. സ്വന്തം താല്പര്യത്തേക്കാളുപരി അല്ലാഹുവിന്റെ താല്പര്യത്തിന് മുന്‍ഗണന കൊടുക്കുക.

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മൂന്ന് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അയാള്‍ ഈമാനിന്റെ മാധുര്യം അനുഭവിക്കുന്നതാണ്. (1)മറ്റുളളതിനേക്കാൾ സ്നേഹം അല്ലാഹുവിനോടും അവന്റെ ദൂതനോടുമായിരിക്കുക. (2)ആരെയെങ്കിലും സ്‌നേഹിക്കുകയാണെങ്കില്‍ അത്‌ അല്ലാഹുവിന് വേണ്ടിയായിരിക്കുക. (3)കുഫ്‌റില്‍ (അവിശ്വാസത്തില്‍) നിന്ന്‌ അല്ലാഹു രക്ഷപ്പെടുത്തിയശേഷം അതിലേക്ക്‌ തിരിച്ചുപോകുന്നത്‌ തീയില്‍ എറിയപ്പെടുന്നതിനേക്കാള്‍ അസഹ്യമായി തോന്നുക. (ബുഖാരി: 16)

കുടുംബബന്ധങ്ങളോ, സ്‌നേഹബന്ധങ്ങളോ, സ്വത്തുക്കളിലും ജീവിത സൗകര്യങ്ങളിലുമുള്ള താല്‍പര്യങ്ങളോ ഒന്നുംതന്നെ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധിവിലക്കുകള്‍ അനുസരിക്കുന്നതിനോ അല്ലാഹുവിന്‍റെ ദീനിനുവേണ്ടി സമരവും ത്യാഗവും അനുഷ്‌ഠിക്കുന്നതിനോ തടസ്സമായിരിക്കുവാന്‍ പാടില്ല.

قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ

(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.(ഖു൪ആന്‍ :9/24)

മനുഷ്യന്റെ മനസ്സില്‍ ദേഹേച്ഛകളോട് താല്‍പര്യവും ചായ്’വുമുണ്ടാകുക സ്വാഭാവികമാണ്.  താടി, പുരുഷന്‍മാ൪ക്ക് നെരിയാണിക്ക് താഴെ വസ്ത്രം വരാതിരിക്കല്‍, സ്ത്രീകളുടെ വേഷം എന്നിവയിലൊക്കെ മതത്തിലെ നി൪ദ്ദേശം പാലിക്കുന്നതില്‍ നിന്ന് ദേഹേച്ഛ മനുഷ്യനെ തടയും. അവിടെയെല്ലാം സ്വന്തം താല്പര്യത്തേക്കാളുപരി അല്ലാഹുവിന്റെ താല്പര്യത്തിന് മുന്‍ഗണന കൊടുക്കുക.

അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ തന്നെയും ചിലരുടെ മനസ്സിന് താല്‍പര്യം ഉണ്ടായേക്കാം. മനസ്സ് തിന്മയ്ക്ക് പ്രേരിപ്പിക്കുമ്പോള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ വ്യാപൃതനാവുക.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകം ദേഹേച്ഛ കൊണ്ടും സ്വര്‍ഗം മനുഷ്യന് അനിഷ്ടകരമായ കാര്യങ്ങള്‍  കൊണ്ടും മറയ്ക്കപ്പെട്ടിരിക്കുന്നു (ബുഖാരി:6487)

നബി ﷺ യുടെ സ്വഹാബികളെ കുറിച്ച് അല്ലാഹു പറഞ്ഞതു കാണുക:

 وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَٰٓئِكَ هُمُ ٱلرَّٰشِدُونَ

എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. (ഖു൪ആന്‍ :49/7)

താല്‍ക്കാലികവും നശ്വരവുമായ ഐഹിക സുഖങ്ങളോട് മനുഷ്യ൪ക്ക്  ഇഷ്ടമായിരിക്കും. എന്നാല്‍ അതിനേക്കാളുപരിയായി സുസ്ഥിരവും അനശ്വരവുമായ പാരത്രികലോകത്തെ സുഖങ്ങളെയും അതെല്ലാം സംവിധാനിച്ച അല്ലാഹുവിനേയും ഇഷ്ടപ്പെടാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം.

زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ –  قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്‍റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്‌) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.(ഖു൪ആന്‍ :3/14-15)

5. അല്ലാഹുവിന്റെ നാമങ്ങളെയും ഗുണവിശേഷണങ്ങളെയും കുറിച്ച്‌ ചിന്തിക്കാൻ മനസ്സിനെ പ്രേരിപ്പിക്കുക :

അല്ലാഹു അവന്റെ ഖുർആനിലൂടെ, അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചു തന്ന ഒരു പാട്‌ നാമങ്ങളും ഗുണവിശേഷണങ്ങളുമുണ്ട്‌. ഓരോന്നും അല്ലാഹുവിനെ അവന്റെ ദാസനുമായി കൂടുതൽ അടുപ്പിക്കുന്നു. സ്രഷ്ടാവിനെ അടുത്തറിയാനും അവനിലേക്ക്‌ കൂടുതൽ അടുക്കാനും അവന്റെ നാമഗുണവിശേഷണങ്ങളെക്കുറിച്ചുള്ള പഠനവും ചിന്തയും നമ്മെ പ്രാപ്തരാക്കുന്നു.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. (ഖു൪ആന്‍:7/180)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :  إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمَا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്‌, നൂറിൽ നിന്ന് ഒന്ന് കുറവ്‌ , ആരെങ്കിലും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ (ക്ലിപ്തപ്പെടുത്തിയാല്‍) അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി:2736)

قال ابن القيم رحمه الله  : من عرف الله بأسماءه وصفاته وأفعاله أحبه لا محالة

ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനെ അവന്‍റെ നാമങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും അറിഞ്ഞാല്‍ അവന്‍ അല്ലാഹുവിനെ സ്നേഹിച്ചിരിക്കും, അതില്‍ സംശയമില്ല.

قال الشيخ عبد الرحمن بن سعدي رحمه الله :  إن الإيمان بأسماء الله الحسنى ومعرفتها يتضمن أنواع التوحيد الثلاثة : توحيد الربوبية ، وتوحيد الإلهية ، وتوحيد الأسماء والصفات ، وهذه الأنواع هي روح الإيمان ورَوحه ” الروح : هو الفرح ، والاستراحة من غم القلب ” ، وأصله وغايته ، فكلما زاد العبد معرفة بأسماء الله وصفاته ازداد إيمانه وقوي يقينه

ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി(റഹി) പറഞ്ഞു: അല്ലാഹുവിന്റെ അത്യുത്തമായ നാമങ്ങളിലുള്ള വിശ്വാസം, അവയെ കുറിച്ചുള്ള അറിവ്, അത് തൌഹീദിന്റെ മൂന്ന് ഇനങ്ങളെയും (തൌഹീദു റുബൂബിയ്യ, തൌഹീദുല്‍ ഉലൂഹിയ്യ,  തൌഹീദു അസ്മാഉ വ സ്വിഫാത്ത്) ഉള്‍ക്കൊള്ളുന്നു. ഈമാനിന്റെ ആത്മാവും ചൈതന്യവും ഈ മൂന്ന് കാര്യങ്ങളാകുന്നു. ഈമാനിന്റെ അടിസ്ഥാനവും ലക്ഷ്യവും ഈ മൂന്ന് കാര്യങ്ങളാകുന്നു. ഒരു ദാസന് അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചുമുള്ള അറിവ് കൂടുന്നതിനനുസരിച്ച് ഈമാന്‍ വ൪ദ്ധിക്കുകയും ദൃഢവിശ്വാസം ശക്തിപ്പെടുകയും ചെയ്യും.

6.  പ്രത്യക്ഷവും പരോക്ഷവുമായി അല്ലാഹു ചൊരിഞ്ഞു തന്ന അനുഗ്രഹങ്ങളെ കുറിച്ചുള്ള ചിന്ത അല്ലാഹുവിന്റെ സ്നേഹം നേടിത്തരും.

അല്ലാഹു നൽകിയ ഗുണങ്ങളും നൻമകളും നാം കാണണം. അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കണം. അത് അല്ലാഹുവിലേക്കുള്ള അടുപ്പത്തിന് സഹായകരമാണ്.

وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ

നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌.(ഖു൪ആന്‍:16/53)

ﻭَءَاﺗَﻰٰﻛُﻢ ﻣِّﻦ ﻛُﻞِّ ﻣَﺎ ﺳَﺄَﻟْﺘُﻤُﻮﻩُ ۚ ﻭَﺇِﻥ ﺗَﻌُﺪُّﻭا۟ ﻧِﻌْﻤَﺖَ ٱﻟﻠَّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎٓ ۗ ﺇِﻥَّ ٱﻹِْﻧﺴَٰﻦَ ﻟَﻈَﻠُﻮﻡٌ ﻛَﻔَّﺎﺭٌ

നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. (ഖു൪ആന്‍:14/34)

അല്ലാഹു മനുഷ്യ൪ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണമറ്റതാണ്. അവ എണ്ണി തിട്ടപ്പെടുത്താനാവില്ല. മനുഷ്യ൪ ആവശ്യപ്പെട്ടതും അല്ലാത്തതുമായ ധാരാളം അനുഗ്രഹങ്ങളാണ്‌ അല്ലാഹു അവ൪ക്ക് നല്‍കിയിട്ടുള്ളത്. പ്രത്യക്ഷമായും അല്ലാതെയും അവ നിരന്തരും മനുഷ്യ൪ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. അവയെകുറിച്ചെല്ലാം ഉറ്റാലോചിച്ചാല്‍ അല്ലാഹുവിനെ സ്നേഹിക്കാന്‍ കഴിയും. അവന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുകവഴി അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കാനും കഴിയും.

അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം ഹിദായത്ത് (നേ൪മാ൪ഗം) ആകുന്നു.

قال عمر بن الخطاب رضي الله عنه: كنا أذل أمة فأعزنا الله بالإسلام، ومهما ابتغينا العزة في غيره أذلنا الله

ഉമ൪(റ) പറഞ്ഞു:നാം നിന്ദ്യരായ  ജനതയായിരുന്നു. അല്ലാഹു ഇസ്ലാം മുഖേനെ നമുക്ക് ഐശ്വര്യമുണ്ടാക്കി. ഇസ്ലാമല്ലാത്ത എന്തിലെങ്കിലും ആരെങ്കിലും ഐശ്വര്യം(പ്രതാപം) തേടിപ്പോയാള്‍ അല്ലാഹു അവനെ നിന്ദ്യനാക്കുന്നതാണ്.

7.  അല്ലാഹുവിനോടുള്ള ആരാധനകൾ നിമിത്തം ഹൃദയങ്ങൾ മൃദുലതയുള്ളതാവുക:

ആരാധനാ കർമ്മങ്ങൾ അതിന്റെ എല്ലാ മര്യാദകളും നിയമങ്ങളും പാലിച്ച്‌ ചെയ്യുന്നവന്റെ ഹൃദയം കടുത്തതായിരിക്കുകയില്ല. മറിച്ച്‌ ലോലവും അല്ലാഹുവിനെ കുറിച്ചോർക്കുമ്പോൾ വിറ കൊള്ളുന്നവയുമായിരിക്കും.

ഹൃദയ നൈര്‍മല്യത്തിന് സഹായകരമാണ് അല്ലാഹുവിനെ ഓ൪ത്ത് കരയല്‍. അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയും നേടാനുളള മാര്‍ഗമാണ് അവനെ ഓ൪ത്തുള്ള കരച്ചില്‍. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള തിന്‍മകള്‍ ഓ൪ത്ത് അല്ലാഹുവിന്റെ മുമ്പില്‍ കരയുവാനും പശ്ചാത്തപിക്കാനും കഴിയണം.

അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ നരകം സ്പര്‍ശിക്കില്ല; പാല്‍ അകിടിലേക്ക് മടങ്ങുന്നത് വരെ. (തിര്‍മിദി)

പരലോകത്ത് അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗം ആളുകളില്‍ ഒരു വിഭാഗം  ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത്‌ കണ്ണുനീർ വാർത്തവനാണ്.

8. അല്ലാഹു ഒന്നാനാകാശത്ത്‌ ഇറങ്ങി വരുന്ന രാത്രിയുടെ അന്ത്യയാമങ്ങളിൽ അല്ലാഹുവിനോട്‌ ഏകനായി ഇരുന്ന്‌ പ്രാർത്ഥിക്കുക, ഖുർആൻ പാരായണം ചെയ്യുക, ഇഖ്’ലാസോടെയും പൂർണ്ണ സമർപ്പണത്തോടെയും പാശ്ചാത്താപവിവശനായി പാപമോചനം പ്രതീക്ഷിച്ചും അല്ലാഹുവിന്‌ മുമ്പിൽ നിൽക്കുക.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്ക് ഇറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപ മോചനത്തി-നായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും.(ബുഖാരി:1145)

عَنْ بِلاَلٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ

ബിലാലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്‌വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്‌,അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്. (തിർമിദി: 3549)

ﻭَٱﻟَّﺬِﻳﻦَ ﻳَﺒِﻴﺘُﻮﻥَ ﻟِﺮَﺑِّﻬِﻢْ ﺳُﺠَّﺪًا ﻭَﻗِﻴَٰﻤًﺎ

തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരാകുന്നു (റഹ്’മാനായ റബ്ബിന്റെ യഥാ൪ത്ഥ അടിമകള്‍). (ഖു൪ആന്‍ :25/64)

സ്വ൪ഗ പ്രവേശനം ലഭിക്കുന്ന സുകൃതവാന്‍മാരെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

ﻛَﺎﻧُﻮا۟ ﻗَﻠِﻴﻼً ﻣِّﻦَ ٱﻟَّﻴْﻞِ ﻣَﺎ ﻳَﻬْﺠَﻌُﻮﻥَ  – ﻭَﺑِﭑﻷَْﺳْﺤَﺎﺭِ ﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥ

രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍:51/17-18)

عَنِ  ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അല്ലയോ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം ഞാൻ ദിനം പ്രതി നൂറു പ്രാവശ്യം പശ്ചാത്തപിക്കുന്നു. (മുസ്‌ലിം: 2702)

قال شيخ الإسلام ابن تيمية رحمه الله : من رأى أنه لا ينشرح صدره،ولا يحصل له حلاوة الإيمان ونور الهداية فليكثر التوبة والاستغفار

ശൈഖുൽ ഇസ്ലാം ഇബ്ന് തൈമിയ്യ (റഹി) പറഞ്ഞു : ഹൃദയ വിശാലതയും ഈമാന്റെ മാധുര്യവും സന്മാർഗത്തിന്റെ പ്രകാശവും അനുഭവപ്പെടാത്തവർ തൗബയും ഇസ്തിഗ്ഫാറും വർദ്ധിപ്പിച്ചു കൊള്ളട്ടെ (അൽ ഫതാവാ അൽ കുബ്റാ :5/6)

ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟﺘَّﻮَّٰﺑِﻴﻦَ ﻭَﻳُﺤِﺐُّ ٱﻟْﻤُﺘَﻄَﻬِّﺮِﻳﻦَ

തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.(ഖു൪ആന്‍:2/222)

9.  അല്ലാഹുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ കൂടെയുള്ള ഇരുത്തം, സഹവാസം.

നന്മ പകര്‍ന്ന് നല്‍കുകയും നല്ലത് മാത്രം ചിന്തിക്കുകയും ചിന്തിപ്പിക്കുകയും പാരത്രികബോധം നല്‍കുകയും ചെയ്യുന്നവനാണ് നല്ല കൂട്ടുകാരന്‍. നല്ല കൂട്ടുകാരനെ കസ്തൂരി വില്‍ക്കുന്നവനുമായാണ് പ്രവാചകന്‍ ﷺ താരതമ്യം ചെയ്തത്. അവന്റെ കൂടെ കൂടിയാല്‍ സുഗന്ധമാണ് ലഭിക്കുക. എന്നാല്‍ ചീത്ത കൂട്ടുകാരനെ നബി ﷺ താരതമ്യം ചെയ്തത് ഉലയിലൂതുന്ന കൊല്ലനോടാണ്. അയാളുടെ അടുത്തിരുന്നാല്‍ പറന്നുയരുന്ന പുകയും വെണ്ണീറും സഹിക്കേണ്ടിവരും. ചിലപ്പോള്‍ തീപ്പൊരി വീണ് വസ്ത്രത്തില്‍ ഓട്ടവീഴും. നല്ലതല്ലാത്ത ഗന്ധവും അനുഭവപ്പെടും. കസ്തൂരി വില്‍പനക്കാരനില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയില്ലെങ്കില്‍ പോലും സുഗന്ധം ആസ്വദിക്കാന്‍ കഴിയും.

നന്മ ചെയ്യല്‍ ശീലമാക്കുകയും സ്രഷ്ടാവിനെ ഓര്‍ക്കുകയും നന്മ കല്‍പിക്കുകയും തിന്മയില്‍ നിന്ന് തടയുകയും ചെയ്യുന്ന ഒരു ആത്മാര്‍ഥ കൂട്ടുകാരനെ ലഭിക്കുക എന്നത് വലിയ ഭാഗ്യമാണ്. അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാനും സ്‌നേഹിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യൻ അവന്റെ കൂട്ടുകാരന്റെ മതത്തിലായിരിക്കും. അതിനാൽ ആരുമായാണ്‌ ചങ്ങാത്തം കൂടുന്നത്‌ എന്നവൻ ചിന്തിക്കട്ടെ. (തി൪മിദി:2378)

ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു:സച്ഛരിതരായ ആളുകളുടെ കൂടെയുള്ള സഹവാസം ആറ് കാര്യങ്ങളിൽ നിന്ന് ആറ് കാര്യങ്ങളിലേക്ക് നിന്നെ മാറ്റിമറിക്കുന്നതാണ്: സംശയത്തിൽ നിന്നും ദൃഢതയിലേക്കും, ലോകമാന്യതയിൽ നിന്നും നിഷ്കളങ്കത്വത്തിലേക്കും, അശ്രദ്ധയിൽ നിന്നും ദിക്റിലേക്കും, ഇഹലോകത്തോടുള്ള അതിയായ ആഗ്രഹത്തിൽ നിന്നും, പരലോകത്തോടുള്ള അതിയായ ആഗ്രഹത്തിലേക്കും, അഹങ്കാരത്തിൽ നിന്നും വിനയത്തിലേക്കും, മോശമായ ഉദ്ദേശത്തിൽ നിന്നും ഗുണകാംക്ഷയിലേക്കും. (إغاثة اللهفان: ١/١٣٦)

10.  ഹൃദയങ്ങൾക്കും അല്ലാഹുവിനുമിടയിൽ മറ ഇടുന്ന എല്ലാറ്റിൽ നിന്നും വിട്ടു നിൽക്കുക.

മനുഷ്യഹൃദയം (ക്വല്‍ബ്) പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. ക്വല്‍ബ് എന്നതിന് പെട്ടെന്ന് മാറിമറിയുന്നത് എന്നും അര്‍ത്ഥമുണ്ട്.

عَنْ عَمْرِو بْنِ الْعَاصِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏”‏ إِنَّ قُلُوبَ بَنِي آدَمَ كُلَّهَا بَيْنَ إِصْبَعَيْنِ مِنْ أَصَابِعِ الرَّحْمَنِ كَقَلْبٍ وَاحِدٍ يُصَرِّفُهُ حَيْثُ يَشَاءُ ‏”‏ ‏.‏ ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى

അബ്ദുല്ലാഹിബ്‌നു ആസ്വില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആദമിന്റെ മക്കളുടെ ഹൃദയങ്ങള്‍ പരമകാരുണികന്റെ വിരലുകള്‍ക്കിടയിലാണ്. ഒരൊറ്റ ഹൃദയം പോലെ. അവന്‍ ഉദ്ദേശിക്കുന്നത് പോലെ അവയെ അവന്‍ തിരിച്ചുകൊണ്ടിരിക്കും. എന്നിട്ട് അവിടുന്ന് പ്രാര്‍ഥിച്ചു:’അല്ലാഹുവേ, ഹൃദയങ്ങള്‍ നിയന്ത്രിക്കുന്നവനേ, നിന്നെ അനുസരിക്കുന്നതിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളെ നീ തിരിക്കേണമേ’. (മുസ്ലിം:2655)

പാപങ്ങള്‍ അല്ലാഹുവിനും മനുഷ്യ മനസ്സുകള്‍ക്കുമിടയിലുള്ള മറകളാണ്. ദുന്‍യാവിനോടുള്ള അമിതമായ സ്നേഹവും അപ്രകാരമാണ്. ഹൃദയങ്ങൾക്കും അല്ലാഹുവിനുമിടയിൽ മറ ഇടുന്ന എല്ലാറ്റിൽ നിന്നും വിട്ടു നിൽക്കുക.

ദുനിയാവ്‌   ദേഹേച്ഛകളാല്‍ പൊതിയപ്പെട്ടതാണ്.  ദുന്‍യാവിന്റെ മോടിയിലും പ്രഭയിലും അലങ്കാരങ്ങളിലും കണ്ണഞ്ചിപ്പോവാതിരിക്കണമെങ്കിൽ നല്ല തഖ്‌വയും ഈമാനും ആവശ്യമാണ്‌.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യനും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക.(ഖു൪ആന്‍:8/24)

 

    kanzululoom.com

 

 

 

Leave a Reply

Your email address will not be published. Required fields are marked *