അന്ത്യനാളും പരലോകവും

സൂറ : ഫജ്ര്‍ 21-30 ആയത്തുകളിലൂടെ …..

كـَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا

അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും, (ഖുർആൻ:89/21)

كَلا أَيْ: لَيْسَ كُلُّ مَا أَحْبَبْتُمْ مِنَ الْأَمْوَالِ، وَتَنَافَسْتُمْ فِيهِ مِنَ اللَّذَّاتِ، بِبَاقٍ لَكُمْ، بَلْ أَمَامَكُمْ يَوْمٌ عَظِيمٌ، وَهَوْلٌ جَسِيمٌ، تُدَكُّ فِيهِ الْأَرْضُ وَالْجِبَالُ وَمَا عَلَيْهَا حَتَّى تُجْعَلَ قَاعًا صَفْصَفًا لَا عِوَجَ فِيهِ وَلَا أَمَتَ.

{അല്ല} നിങ്ങള്‍ ഇഷ്ടപ്പെടുന്ന സമ്പത്തും പരസ്പരം മത്സരിക്കുന്ന ആസ്വാദനങ്ങളും നിങ്ങള്‍ക്ക് ശേഷിക്കുന്നതല്ല. ഒരു മഹത്തായ ദിനം നിങ്ങള്‍ക്ക് മുമ്പിലുണ്ട്. അത് ഭീകരവും ഭയാനകവുമാണ്. ആ ദിനം ഭൂമിയും പര്‍വതങ്ങളും അതിലുള്ളതും പൊടിക്കപ്പെടും. എന്നിട്ടത് സമനിരപ്പായ മൈതാനമായി മാറും. അതില്‍ ഇറക്കമോ കയറ്റമോ കാണില്ല. (തഫ്സീറുസ്സഅ്ദി)

‏ وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا

നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും, (ഖുർആൻ:89/22)

وَيَجِيءُ اللَّهُ تَعَالَى لِفَصْلِ الْقَضَاءِ بَيْنَ عِبَادِهِ فِي ظُلَلٍ مِنَ الْغَمَامِ، وَيَجِيءُ الْمَلَائِكَةُ الْكِرَامُ، أَهْلُ السَّمَاوَاتِ كُلَّهُمْ، صَفًّا صَفًّا أَيْ: صَفًّا بَعْدَ صَفٍّ، كُلُّ سَمَاءٍ يَجِيءُ مَلَائِكَتُهَا صَفًّا، يُحِيطُونَ بِمَنْ دُونَهُمْ مِنَ الْخَلْقِ، وَهَذِهِ الصُّفُوفُ صُفُوفُ خُضُوعٍ وَذُلٍّ لِلْمَلِكِ الْجَبَّارِ.

അങ്ങനെ അടിമകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ അല്ലാഹു വരും. മേഘത്തണലുകളില്‍. ആകാശത്തുള്ള മലക്കുകളെല്ലാം അണിയണിയായി വന്നുചേരും. സൃഷ്ടികളില്‍ നിന്നു മറ്റുള്ളവരെയും അവര്‍ വലയം ചെയ്യും. ഈ അണികള്‍ താഴ്മയുള്ളതും പരമാധികാരിയായ രാജാവിന് കീഴൊതുങ്ങുന്നതുമായിരിക്കും. (തഫ്സീറുസ്സഅ്ദി)

عَنْ عَدِيِّ بْنِ حَاتِمٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَا مِنْكُمْ أَحَدٌ إِلاَّ سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ مِنْ عَمَلِهِ، وَيَنْظُرُ أَشْأَمَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إِلاَّ النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ

അദിയ്യ്ബ്നു ഹാതിം رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനും ഇടയില്‍ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാള്‍ തന്റെ വലത് ഭാഗത്തേക്ക് നോക്കും. താന്‍ കാലേകൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അയാ‍ള്‍ തന്റെ ഇടത്ത് ഭാഗത്തേക്ക് നോക്കും. അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അപ്പോള്‍ അയാ‍ള്‍ തന്റെ മുന്നിലേക്ക് നോക്കും. തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി:7512)

وَجِا۟ىٓءَ يَوْمَئِذِۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ

അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന് ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്‌? (ഖുർആൻ:89/23)

{وَجِيءَ يَوْمَئِذٍ بِجَهَنَّمَ} تَقُودُهَا الْمَلَائِكَةُ بِالسَّلَاسِلِ.

{അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍} ചങ്ങലകളിലായി മലക്കുകള്‍ അതിനെ കൊണ്ടുവരും. (തഫ്സീറുസ്സഅ്ദി)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا‏ ‏.

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിന് എഴുപതിനായിരം ചങ്ങലകളുണ്ട്. ഓരോ ചങ്ങലയോടൊപ്പവും എഴുപതിനായിരം മലക്കുകളും. അവര്‍ അതിനെ വലിച്ചുകൊണ്ടുവരും. (മുസ്ലിം2842)

فَإِذَا وَقَعَتْ هَذِهِ الْأُمُورُ فَـ {يَوْمَئِذٍ يَتَذَكَّرُ الإِنْسَانُ} مَا قَدَّمَهُ مِنْ خَيْرٍ وَشَرٍّ.

ഈ സംഭവങ്ങളെല്ലാം നടന്നുകഴിഞ്ഞാല്‍, {അന്നേ ദിവസം മനുഷ്യന് ഓര്‍മവരുന്നതാണ്} അവന്‍ നന്മയില്‍ നിന്നും തിന്മയില്‍ നിന്നും ചെയ്തുവെച്ചത്. (തഫ്സീറുസ്സഅ്ദി)

{وَأَنَّى لَهُ الذِّكْرَى} فَقَدْ فَاتَ أَوَانُهَا، وَذَهَبَ زَمَانُهَا،

{എവിടെ നിന്നാണ് അവന് ഓര്‍മ വരുന്നത്} കാലം കഴിഞ്ഞു. സമയം ആയിക്കഴിയുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى

അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! (ഖുർആൻ:89/24)

يَقُولُ مِنْ شِدَّةِ النَّدَمِ: يَا لَيْتَنِي قَدَّمْتُ الأَعْمَالَ الصَّالِحَةَ لِحَيَاتِي الأُخْرَوِيَّةِ التِّي هِيَ الحَيَاةُ الحَقِيقِيَّةُ.

കടുത്ത നിരാശയിൽ അവൻ വിളിച്ചു പറയും: ഹാ കഷ്ടം! എൻ്റെ പാരത്രിക ജീവിതത്തിനായി സൽകർമ്മങ്ങൾ മുൻപ് ചെയ്തു വെച്ചിരുന്നെങ്കിൽ..! ഇതാകുന്നു യഥാർത്ഥ ജീവിതം. (തഫ്സീർ മുഖ്തസ്വർ)

{يَقُولُ} مُتَحَسِّرًا عَلَى مَا فَرَّطَ فِي جَنْبِ اللَّهِ: {يَا لَيْتَنِي قَدَّمْتُ لِحَيَاتِي} الْبَاقِيَةَ الدَّائِمَةَ، عَمَلًا صَالِحًا، كَمَا قَالَ تَعَالَى:

{അവന്‍ പറയും:} അല്ലാഹുവോട് അതിരുവിട്ട് പ്രവര്‍ത്തിച്ചതില്‍ അങ്ങേയറ്റം ഖേദിച്ചുകൊണ്ട്. {അയ്യോ, ഞാനെന്റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി സല്‍ക്കര്‍മങ്ങള്‍ ചെയ്തുവെച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!} എന്നെന്നും അവശേഷിക്കുന്ന സല്‍ക്കര്‍മങ്ങളെ. അല്ലാഹു പറയുന്നു:

يَقُولُ يَٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ‎﴿٢٧﴾‏ يَٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ‎﴿٢٨﴾

അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. (ഖുർആൻ:25/27-28)

 وَفِي هَذَا دَلِيلٌ عَلَى أَنَّ الْحَيَاةَ الَّتِي يَنْبَغِي السَّعْيُ فِي كَمَالِهَا وَتَحْصِيلِهَا وَكَمَالِهَا ، وَفِي تَتْمِيمِ لَذَّاتِهَا، هِيَ الْحَيَاةُ فِي دَارِ الْقَرَارِ، فَإِنَّهَا دَارُ الْخُلْدِ وَالْبَقَاءِ.

പൂര്‍ണമായ ആസ്വാദനവും പരിപൂര്‍ണതയുള്ളതും നാം നേടിയെടുക്കാന്‍ പരിശ്രമിക്കേണ്ടതുമായ ജീവിതം സ്ഥിരവാസത്തിനുള്ള ഭവനം നിലകൊള്ളുന്ന ശാശ്വത ജീവിതമാണെന്ന് ഇത് തെളിവാണ്. (തഫ്സീറുസ്സഅ്ദി)

يندم على ما كان سلف منه من المعاصي – إن كان عاصيا – ويود لو كان ازداد من الطاعات – إن كان طائعا –

അവൻ പാപിയായിരുന്നെങ്കിൽ, തന്റെ മുൻകാല പാപങ്ങളെ ഓർത്ത് ഖേദിക്കും. അവൻ  അനുസരണയുള്ളവനായിരുന്നെങ്കിൽ,  കൂടുതൽ നല്ല പ്രവൃത്തികൾ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. (ഇബ്നുകസീര്‍)

عن محمد بن أبي عميرة – وكان من أصحاب رسول الله – صلى الله عليه وسلم – قال : لو أن عبدا خر على وجهه من يوم ولد إلى أن يموت هرما في طاعة الله ، لحقره يوم القيامة ، ولود أنه يرد إلى الدنيا كيما يزداد من الأجر والثواب .

നബി ﷺ യുടെ സ്വഹാബിയായ മുഹമ്മദ് ബ്നു അബൂഉമൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു അടിമ ജനിച്ച ദിവസം മുതൽ മരണം വരെ അല്ലാഹുവിനുള്ള അനുസരണത്തിൽ മുഖം കുത്തി (സുജൂദിൽ) വീണാൽപോലും, ഉയിർത്തെഴുന്നേൽപുനാളിൽ അവൻ ഖേദിക്കുകയും, ദുൻയാവിലേക്ക് മടങ്ങാനും കൂടുതൽ പ്രതിഫലം സമ്പാദിക്കാനും ആഗ്രഹിക്കുകയും ചെയ്യും. (ഇബ്നുകസീര്‍)

عن عتبة بن عبد السلمي رضي الله عنه أن رسول الله صلى الله عليه وسلم قال: لو أنَّ رجلًا يُجَرُّ على وجهِه من يومِ وُلِدَ إلى يومِ يموتُ هَرَمًا في مَرضاةِ اللهِ عزَّ وجلَّ لَحَقَّرَه يومَ القيامةِ.

ഉത്ബ: ബ്നു അബ്ദുസ്സുലമി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു അടിമ ജനിച്ച ദിവസം മുതൽ പ്രായമേറി മരിക്കുന്നതുവരെ അല്ലാഹുവിനുള്ള തൃപ്തിയിൽ മുഖം കുത്തി (സുജൂദിൽ) വീണാൽപോലും, ഉയിർത്തെഴുന്നേൽപുനാളിൽ അവൻ ഖേദിക്കുന്നതാണ്. (السلسلة الصحيحة)

فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ

അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല. (ഖുർആൻ:89/25)

لِمَنْ أَهْمَلَ ذَلِكَ الْيَوْمَ وَنَسِيَ الْعَمَلَ لَهُ.

അവന്‍ ആ ദിവസത്തെ അവഗണിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മറന്നുപോയി. (തഫ്സീറുസ്സഅ്ദി)

وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ

അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല. (ഖുർആൻ:89/26)

فَإِنَّهُمْ يُقَرَّنُونَ بِسَلَاسِلَ مِنْ نَارٍ، وَيُسْحَبُونَ عَلَى وُجُوهِهِمْ فِي الْحَمِيمِ، ثُمَّ فِي النَّارِ يُسْجَرُونَ، فَهَذَا جَزَاءُ الْمُجْرِمِينَ،

നരകത്തിന്റെ ചങ്ങലകളില്‍ അവര്‍ ബന്ധിക്കപ്പെടും. മുഖങ്ങളാല്‍ നരകത്തില്‍ വലിച്ചിഴക്കപ്പെടും. പിന്നീട് നരകത്തില്‍ കത്തിയെരിയും. ഇതത്രെ കുറ്റവാളികളുടെ പ്രതിഫലം. (തഫ്സീറുസ്സഅ്ദി)

എന്നാല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ആ വിശ്വാസങ്ങളില്‍ സമാധാനമടയുകയും അവന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്തവനോട് പറയപ്പെടും:

يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ

ഹേ; സമാധാനമടഞ്ഞ ആത്മാവേ. (ഖുർആൻ:89/27)

إِلَى ذِكْرِ اللَّهِ، السَّاكِنَةِ إِلَى حُبِّهِ، الَّتِي قَرَّتْ عَيْنُهَا بِاللَّهِ.

അല്ലാഹുവിന്റെ സ്മരണയില്‍ സമാധാനമടഞ്ഞ, അവന്റെ സ്‌നേഹത്തില്‍ ശാന്തമായ ആത്മാവ്. അത് അല്ലാഹുവിനാല്‍ കണ്‍കുളിര്‍മയുള്ളതായി. (തഫ്സീറുസ്സഅ്ദി)

رْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً

നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. (ഖുർആൻ:89/28)

{رَاضِيَةً مَرْضِيَّةً} أَيْ: رَاضِيَةً عَنِ اللَّهِ، وَعَنْ مَا أَكْرَمَهَا بِهِ مِنَ الثَّوَابِ، وَاللَّهُ قَدْ رَضِيَ عَنْهَا.

{തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും} അല്ലാഹുവിനെയും പ്രതിഫലങ്ങളില്‍നിന്ന് അവന്‍ നല്‍കുന്നതിനെയും തൃപ്തിപ്പെട്ട്, അവനെ അല്ലാഹുവും തൃപ്തിപ്പെട്ടുകൊണ്ട്. (തഫ്സീറുസ്സഅ്ദി)

فَٱدْخُلِى فِى عِبَٰدِى ‎﴿٢٩﴾‏ وَٱدْخُلِى جَنَّتِى ‎﴿٣٠﴾‏

എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (ഖുർആൻ:89/29-30)

وَهَذَا تُخَاطَبُ بِهِ الرُّوحُ يَوْمَ الْقِيَامَةِ، وَتُخَاطَبُ بِهِ وَقْتَ السِّيَاقِ وَالْمَوْتِ.

മരണസമയത്തും ഉയിര്‍ത്തെഴുന്നേല്‍പു നാളിലും നല്ല ആത്മാവിനോട് പറയപ്പെടുന്ന വാക്കുകളാണിത്. . (തഫ്സീറുസ്സഅ്ദി)

അങ്ങനെ റബ്ബിന്‍റെ സ്മരണയോടുകൂടി സമാധാനചിത്തനായി ജീവിക്കുകയും സമാധാനചിത്തനായിക്കൊണ്ടു പരലോകത്ത് ചെല്ലുകയും ചെയ്ത ആത്മാവിനെ അല്ലാഹു വിളിച്ചു സ്വാഗതം ചെയ്യുകയാണ്: നിനക്കു പരിപൂര്‍ണ്ണമായും തൃപ്തി അടയുവാനുള്ള വമ്പിച്ച പ്രതിഫലവും മഹത്തായ അനുഗ്രഹങ്ങളും ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. നിന്നെക്കുറിച്ച് നിന്‍റെ റബ്ബ് നല്ലപോലെ തൃപ്തിപ്പെട്ടിരിക്കുന്നു. നിനക്കിവിടെ പേടിക്കേണ്ടതായോ വ്യസനിക്കേണ്ടതായോ ഒന്നുമില്ല. തൃപ്തി അടഞ്ഞുകൊണ്ടും തൃപ്തിക്കു വിധേയനായിക്കൊണ്ടും എന്‍റെ പ്രീതിക്ക് പാത്രവാന്‍മാരായ സജ്ജനങ്ങളുടെ കൂട്ടത്തില്‍ നീ പ്രവേശിച്ചുകൊള്ളുക. സജ്ജനങ്ങള്‍ക്കായി ഞാന്‍ ഒരുക്കിവെച്ചിട്ടുള്ള അനുഗ്രഹീത സ്വര്‍ഗ‍ത്തില്‍ പ്രവേശിച്ച് ശാശ്വതസൗഖ്യം അനുഭവിച്ചുകൊള്ളുകയും ചെയ്യുക. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *