ജീവിതം ഒരു പരീക്ഷണം

ജീവിതവും മരണവും അല്ലാഹുവിങ്കല്‍നിന്നുള്ളതാണ്. ജനിപ്പിക്കാനോ മരിപ്പിക്കാനോ പ്രാപ്തമായ മറ്റൊരു ശക്തിയുമില്ല.കേവലം ശൂന്യാവസ്ഥയിലായിരുന്ന മനുഷ്യന്‍ ഒരിക്കല്‍ ഒരു ജീവിയായി ഭൂമിയില്‍ പിറക്കുന്നു. അല്‍പകാലത്തിനുശേഷം അവന്റെ ജീവിതം അവസാനിച്ച് അവന്‍ മരണമടയുകയും ചെയ്യുന്നു. രണ്ടും മനുഷ്യന്റെ ആവശ്യപ്രകാരമോ, അവന്റെ ഉദ്ദേശമനുസരിച്ചോ, അവന്റെ പ്രവര്‍ത്തനം കൊണ്ടോ അല്ല സംഭവിക്കുന്നത്. രണ്ടും അല്ലാഹു കണക്കാക്കുന്നതും, അല്ലാഹുവിന്റെ പ്രവര്‍ത്തനം കൊണ്ടുണ്ടാകുന്നതുമാണ്.

അല്ലാഹു എന്തിനാണ് മരണവും ജീവിതവും സൃഷ്ടിച്ചത് ? ഐഹിക ജീവിതം സുഖിച്ച് ജീവിക്കുന്നതിന് വേണ്ടിയുള്ളതാണോ? അല്ലാഹു മനുഷ്യരെ ഇവിടെ സൃഷ്ടിച്ചു വിട്ടിട്ടുള്ളത് അവരെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ്. ജീവിതം അവന്റെ പരീക്ഷാകാലമാണ്. പരീക്ഷാസമയത്തിന്റെ സമാപ്തിയാണ് മരണം. ഈ പരീക്ഷാര്‍ത്ഥം സ്രഷ്ടാവ് ഓരോ മനുഷ്യനും പ്രവര്‍ത്തനാവസരം നല്‍കിയിരിക്കുന്നു. വിശ്വാസത്തിലൂടെയും കര്‍മാനുഷ്ഠാനങ്ങളിലൂടെയും ഓരോ വ്യക്തിക്കും നല്ലവനോ ദുഷിച്ചവനോ എന്ന് പ്രായോഗികമായി പ്രകടിപ്പിക്കാന്‍ കഴിയും. ഐഹിക ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതും പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുന്നതും ഈ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ്.

إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (ഖു൪ആന്‍:76/2)

ثُمَّ لَمَّا أَرَادَ اللَّهُ تَعَالَى خَلْقَهُ، خَلَقَ أَبَاهُ آدَمَ مِنْ طِينٍ، ثُمَّ جَعَلَ نَسْلَهُ مُتَسَلْسِلًا مِنْ نُطْفَةٍ أَمْشَاجٍ أَيْ: مَاءٍ مَهِينٍ مُسْتَقْذِرٍ نَبْتَلِيهِ بِذَلِكَ لِنَعْلَمَ هَلْ يَرَى حَالَهُ الْأُولَى وَيَتَفَطَّنُ لَهَا أَمْ يَنْسَاهَا وَتَغُرُّهُ نَفْسُهُ؟

പിന്നീട് അവന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ പിതാവായ ആദമിനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നീട് അവനില്‍ നിന്ന് തുടര്‍ പരമ്പരകളെ ഏര്‍പ്പെടുത്തി. (കൂടിക്കലര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്). അതായത് നിസ്സാരവും വെറുപ്പുളവാക്കുന്നതുമായ. {നാം അവനെ പരീക്ഷിക്കുന്നതിനായിട്ട്} മനുഷ്യന്‍ അവന്റെ ആദ്യ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കുകയുമാണോ ചെയ്തത്; അതോ, അതിനെ വിസ്മരിക്കുകയും സ്വയം വഞ്ചിതനാവുകയുമാണോ ചെയ്തത് എന്ന്. (തഫ്സീറുസ്സഅ്ദി)

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)

{لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلا} أَيْ: أَخْلَصُهُ وَأَصْوَبُهُ، وَذَلِكَ أَنَّ اللَّهَ خَلَقَ عِبَادَهُ، وَأَخْرَجَهُمْ لِهَذِهِ الدَّارِ، وَأَخْبَرَهُمْ أَنَّهُمْ سَيُنْقَلُونَ مِنْهَا، وَأَمَرَهُمْ وَنَهَاهُمْ، وَابْتَلَاهُمْ بِالشَّهَوَاتِ الْمُعَارِضَةِ لِأَمْرِهِ، فَمَنِ انْقَادَ لِأَمْرِ اللَّهِ وَأَحْسَنَ الْعَمَلَ، أَحْسَنَ اللَّهُ لَهُ الْجَزَاءَ فِي الدَّارَيْنِ، وَمَنْ مَالَ مَعَ شَهَوَاتِ النَّفْسِ، وَنَبَذَ أَمْرَ اللَّهِ، فَلَهُ شَرُّ الْجَزَاءِ.

{നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി} അതായത്: ഏറ്റവും ശരിയായും ആത്മാര്‍ഥമായും. അല്ലാഹു തന്റെ അടിമകളെ സൃഷ്ടിക്കുകയും ഈ ലോകത്ത് അവരെ നിശ്ചയിക്കുകയും ചെയ്തു. ഇവിടെ നിന്നും മാറിപ്പോകേണ്ടി വരും എന്നവരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. അവരോടവന്‍ കല്‍പിച്ചു, വിരോധിച്ചു. കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍ പ്രേരകമാകുന്ന ഇച്ഛകള്‍ നല്‍കി പരീക്ഷിച്ചു. ആര്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങുന്നുവോ അവര്‍ക്ക് അവന്‍ ഇരുലോകത്തും നല്ല പ്രതിഫലം നല്‍കും. അല്ലാഹുവിന്റെ കല്‍പനകള്‍ ഉപേക്ഷിക്കുകയും മനസ്സിന്റെ ഇച്ഛകളോട് താല്‍പര്യം കാണിക്കുകയും ചെയ്യുന്നവന് ഏറ്റവും മോശമായ പ്രതിഫലവും ലഭിക്കുന്നു. (തഫ്സീറുസ്സഅ്ദി)

സ്വന്തം ദേഹങ്ങളിലും സ്വത്തുക്കളിലുമെല്ലാം പ്രയാസങ്ങളും നഷ്ടങ്ങളും സംഭവിച്ച് പല പരീക്ഷണത്തിനും വിധേയരാകുക തന്നെ ചെയ്‌തേക്കും. അല്ലാഹു പറഞ്ഞതുപോലെ:

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ

തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. (ഖു൪ആന്‍:3/186)

 ദുൻയാവിനെ കൊണ്ടും അതിലെ സൗകര്യങ്ങളെയും അതിലെ അലങ്കാരങ്ങളെയും കൊണ്ടും പരീക്ഷിക്കപ്പെടും.

إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:18/7)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ

അബൂസഈദില്‍ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും ദുന്‍യാവ് പച്ചപ്പും മധുരവുമാകുന്നു. അല്ലാഹുവാകട്ടെ നിങ്ങളെ അതില്‍ പരസ്പരം അനന്തരാവകാശികളും ആക്കിയിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവന്‍ നിരീക്ഷിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ ദുന്‍യാവിനെ സൂക്ഷിക്കുക. സ്ത്രീകളേയും സൂക്ഷിക്കുക. ഇസ്റായീല്യരില്‍ ആദ്യമായുണ്ടായ കുഴപ്പം സ്ത്രീകളെ കൊണ്ടായിരുന്നു. (മുസ്ലിം : 2742)

തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും പരീക്ഷിക്കപ്പെടും.

ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ

ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍:21/35)

قال ابن عباس رضي الله عنه: نبتليكم بالشدة والرخاء، والصحة والسقم، والغنى والفقر، والحلال والحرام، والطاعة والمعصية، والهدى والضلالة

ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു : നാം നിങ്ങളെ ക്ഷാമവും ക്ഷേമവും കൊണ്ടും, ആരോഗ്യവും അനാരോഗ്യവും കൊണ്ടും, സമ്പത്തും ദാരിദ്ര്യവും കൊണ്ടും, അനുവദനീയവും അനനുവദനീയവും കൊണ്ടും, അനുസരണവും ധിക്കാരവും കൊണ്ടും, നേർമാർഗ്ഗവും ദുർമാർഗ്ഗവും കൊണ്ടും പരീക്ഷിക്കുന്നതാണ്. [തഫ്സീറു ത്വബ്‌രി: (25/17 )]

എങ്ങനെയാണ് പരീക്ഷണത്തിൽ വിജയിക്കുക? അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചും പ്രയാസങ്ങൾക്ക് ക്ഷമ കാണിച്ചുകൊണ്ടുമാണ് പരീക്ഷണത്തിൽ വിജയിക്കുക.

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

അല്ലാഹുവിന്റെ പരീക്ഷണങ്ങളായി പ്രയാസങ്ങൾ വരുമ്പോള്‍ അതില്‍ ക്ഷമിക്കുവാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. എല്ലാം അല്ലാഹുവിങ്കല്‍ നിന്നാണെന്ന് മനസ്സിലാക്കുകയും അതില്‍ തൃപ്തിയടയുകയും അതിന്ന് കീഴൊതുങ്ങുകയും ചെയ്യുക. നിരാശ, കോപം മുതലായവയില്‍ നിന്ന് നാവിനെയും ശരീരത്തെയും നിയന്ത്രിക്കുകയും തടഞ്ഞുവെക്കുകയും ചെയ്യുക.

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : ….. وَلَمَنِ ابْتُلِيَ فَصَبَرَ فَوَاهًا ‏

നബി ﷺ പറഞ്ഞു : പരീക്ഷിക്കപ്പെടുകയും അപ്പോൾ‌ ക്ഷമയവലംബിക്കുകയും ചെയ്തവൻ എത്ര നല്ലവനാണ്‌! (അബൂദാവൂദ്‌ 4263)

فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ ‎﴿١٥﴾‏ وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ ‎﴿١٦﴾

എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌. എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌. (ഖുര്‍ആൻ:89/15-16)

മനുഷ്യരില്‍ പൊതുവില്‍ കാണപ്പെടുന്ന ഒരു സ്വഭാവമാണിത്. സുഖസൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍, അത് അല്ലാഹുവിന് തന്നോടുള്ള പ്രത്യേക സ്നേഹം കൊണ്ടും, തനിക്ക് അല്ലാഹുവിങ്കല്‍ പ്രത്യേക സ്ഥാനമുള്ളതുകൊണ്ടും ലഭിച്ചതാണെന്നു വിശ്വസിക്കുകയും, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുക. നേരെമറിച്ച് ഉപജീവന മാര്‍ഗത്തിലും സുഖസൗകര്യങ്ങളിലും കുറവു വരുമ്പോള്‍, തന്നെ അല്ലാഹു അവഗണിച്ചിരിക്കയാണെന്നും അപമാനിച്ചിരിക്കയാണെന്നും പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തില്‍, ഐഹികമായ സുഖസൗകര്യങ്ങളാകട്ടെ, വിഷമങ്ങളാകട്ടെ അല്ലാഹുവിങ്കല്‍ മനുഷ്യനുള്ള സ്നേഹത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമായി കണക്കാക്കാവതല്ല. രണ്ടും അല്ലാഹുവിങ്കല്‍നിന്നുള്ള പരീക്ഷണങ്ങളാകുന്നു. സന്തോഷത്തിലും സൗകര്യത്തിലും നന്ദികാണിക്കുകയും, സന്താപത്തിലും ഞെരുക്കത്തിലും ക്ഷമ കാണിക്കുകയും ചെയ്യുന്നപക്ഷം രണ്ടും അവന് ഗുണകരമായിക്കലാശിക്കും. ഇല്ലെങ്കില്‍ രണ്ടും ദോഷകരവുമായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 89/15-16 ന്റെ വിശദീകരണം)

لَيْسَ كُلُّ مَنْ نَعَّمْتُهُ فِي الدُّنْيَا فَهُوَ كَرِيمٌ عَلِيٌّ، وَلَا كُلُّ مَنْ قَدَرَتْ عَلَيْهِ رِزْقَهُ فَهُوَ مُهَانٌ لَدَيَّ، وَإِنَّمَا الْغِنَى وَالْفَقْرُ، وَالسِّعَةُ وَالضِّيقُ، ابْتِلَاءٌ مِنَ اللَّهِ، وَامْتِحَانٌ يُمْتَحَنُ بِهِ الْعِبَادُ، لِيُرَى مَنْ يَقُومُ لَهُ بِالشُّكْرِ وَالصَّبْرِ، فَيُثِيبُهُ عَلَى ذَلِكَ الثَّوَابَ الْجَزِيلَ، مِمَّنْ لَيْسَ كَذَلِكَ فَيَنْقُلُهُ إِلَى الْعَذَابِ الْوَبِيلِ.

‘ഇഹലോകത്ത് നാം അനുഗ്രഹിച്ചവര്‍ എനിക്കാദരവുള്ളവരോ ഉപജീവനത്തില്‍ കുടുസ്സനുഭവപ്പെട്ടവര്‍ ഞാന്‍ നിന്ദിച്ചവരോ അല്ല.’ ദാരിദ്ര്യവും സമ്പന്നതയും കുടുസ്സുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. നന്ദി ചെയ്യുമോ ക്ഷമിക്കുമോ എന്നറിയാന്‍ വേണ്ടി അവന്‍ അതുമൂലം അടിമകളെ പരീക്ഷിക്കുന്നു. എന്നിട്ടവര്‍ക്ക് അതിന് മഹത്തായ പ്രതിഫലം നല്‍കുന്നു. മറിച്ചാണെങ്കില്‍ വിനാശകരമായ ശിക്ഷയിലേക്ക് അവര്‍ മാറ്റപ്പെടുന്നു. (തഫ്സീറുസ്സഅ്ദി)

അതേപോലെ അല്ലാഹുവിന്റെ കല്പനകൾ പാലിച്ചും വിരോധങ്ങൾ വെടിഞ്ഞുമാണ് പരീക്ഷണത്തിൽ വിജയിക്കുക.

ഫലസ്തീനിൽ നിന്നും പുറത്തക്കാപ്പെട്ട ഇസ്റാഈല്യരോട് അവിടെയുള്ള അക്രമികളോട് യുദ്ധം ചെയ്യാൻ അല്ലാഹുിന്റെ കല്പന ഉണ്ടായതും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാം വിശുദ്ധ ഖുര്‍ആൻ 2/246-252 ആയത്തുകളിൽ വിവരിക്കുന്നുണ്ട്. യുദ്ധത്തിന് പുറപ്പെട്ടപ്പോൾ അല്ലാഹു അവരെ ഒരു പരീക്ഷണം നടത്തി. അവര്‍ സഞ്ചരിക്കുന്ന വഴിയില്‍  ഒരു നദിയുണ്ടായിരുന്നു. ആ നദി മുറിച്ച് കടന്നിട്ട് വേണം അവര്‍ക്ക് ശത്രുക്കളോട് അടരാടാന്‍ പോകാന്‍. അതിനായി അവരെ പരീക്ഷിക്കുന്നതിനായി അവരുടെ രാജാവ് അവരോട് പറഞ്ഞു: ‘അല്ലാഹു നിങ്ങളെ ഒരു നദി മുഖേന പരീക്ഷിക്കുന്നതാണ്.’  നല്ല ഉഷ്ണവും ദാഹവും ഉള്ള സന്ദര്‍ഭത്തിലായിരുന്നു അവരുടെ യാത്ര.’

فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُۥ مِنِّىٓ إِلَّا مَنِ ٱغْتَرَفَ غُرْفَةَۢ بِيَدِهِۦ ۚ فَشَرِبُوا۟ مِنْهُ إِلَّا قَلِيلًا مِّنْهُمْ

അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. (ഖു൪ആന്‍:2/249)

 അങ്ങനെ കുറേപ്പേര്‍ അല്ലാഹുവിന്റെ കല്പന പാലിച്ചു പരീക്ഷണത്തിൽ വിജയിച്ചു. കുറേപ്പേര്‍ അല്ലാഹുവിന്റെ കല്പന ധിക്കരിച്ച് പരീക്ഷണത്തിൽ പരാജയപ്പെട്ടു.

وَهُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ

ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:11/7)

ജീവികള്‍ക്കു ആഹാരമാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തിയതും, എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതും അല്ലാഹുവാണെന്നു ഓര്‍മ്മിപ്പിച്ചതിനെത്തുടര്‍ന്നു لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا (നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല കര്‍മ്മം ചെയ്യുന്നവരെന്നു നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി) എന്നു അല്ലാഹു പ്രസ്താവിക്കുന്നു. ഇവിടെ ഒരു സംഗതി മനസ്സിരുത്തേണ്ടതുണ്ട്. അല്ലാഹുവാണു ലോകസൃഷ്ടാവും, നിയന്താവുമെന്ന് ഖുര്‍ആനില്‍ അല്ലാഹു ഇടക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കാറുണ്ട്. ഇതിന്‍റെ ആവശ്യം കേവലം ചരിത്രം പഠിപ്പിക്കലോ, ശാസ്ത്രം വിവരിക്കലോ അല്ല. അവന്‍ മാത്രമാണ് ഇലാഹും, റബ്ബും (ആരാധ്യനും, രക്ഷിതാവും) എന്നും, അവനെ ആരാധിച്ചും അനുസരിച്ചും ജീവിക്കുവാന്‍ ബാധ്യസ്ഥരാണ് അവന്‍റെ സൃഷ്ടികള്‍ എന്നും ബുദ്ധിജീവികളെ ഓര്‍മ്മിപ്പിക്കുകയാണതിന്‍റെ ഉദ്ദേശ്യം, അതിലേക്കാണ് മേല്‍ പ്രസ്താവനകളോടു ബന്ധപ്പെടുത്തിക്കൊണ്ട് നിങ്ങളെ പരീക്ഷിക്കുവാന്‍വേണ്ടി എന്ന വാക്യവും വിരല്‍ചൂണ്ടുന്നത്. ഓരോരുത്തനും എന്തു പ്രവര്‍ത്തിക്കുമെന്നു അല്ലാഹുവിനു കണ്ടു മനസ്സിലാക്കുവാന്‍വേണ്ടിയല്ല ഈ പരീക്ഷണം. കാരണം, അതവനു മുമ്പേ അറിയുന്നതാണ്. ഓരോരുത്തന്‍റെയും പ്രവര്‍ത്തനം അനുഭവത്തില്‍ വരുത്തുമാറാക്കി അതു രേഖപ്പെടുത്തുകയും, തദടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രതിഫലം നല്‍കുകയുമാണ് പരീക്ഷണത്തിന്‍റെ ലക്‌ഷ്യം. പ്രതിഫലനടപടിയാകട്ടെ, മരണാനന്തരം പരലോകത്തുവെച്ചാണു താനും. (അമാനി തഫ്സീര്‍ : ഖു൪ആന്‍:11/7 ന്റെ വിശദീകരണം)

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. (ഖു൪ആന്‍ :64/15)

‘നിങ്ങളുടെ സ്വത്തുക്കളും മക്കളും ഒരു പരീക്ഷണം മാത്രമാണ്’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ) എന്ന വാക്യവും വളരെ ശ്രദ്ധാർഹമായ ഒരു തത്വമാണ് ഉൾക്കൊള്ളുന്നത്. അതെ, ഐഹികവും പാരത്രികവുമായ നന്മകൾക്കു കാരണമായിത്തീരുന്നതു പോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അതു രണ്ടും കാരണമായേക്കാം. അതുകൊണ്ട് സ്വത്തും മക്കളും ഉള്ളവരെല്ലാം ഭാഗ്യവാന്മാരെന്നോ അല്ലെന്നോ കണക്കാക്കുവാന്‍ വയ്യ. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെ ഉന്നംവെച്ചും, അതിനു പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവര്‍ പരീക്ഷണത്തില്‍ വിജയികളും ഭാഗ്യവാന്മാരുമാകുന്നു. അല്ലാത്തവര്‍ പരാജിതരും നിർഭാഗ്യവാന്മാരുംതന്നെ. (അമാനി തഫ്സീര്‍)

قال شيخ الإسلام ‎ابن تيمية رحمه الله :وإن العبد ليغفل عن ربه حتى ينساه، فيشتاق له ربُه، فيرسل له بلاء يذكره به، حتى يعود العبد لذكر ربه، فيرفع ربه عنه البلاء و يرزقه رزقاً طيباً.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: (ഒരുവേള)അടിമ തന്റെ റബ്ബിനെ മറക്കുവോളം അശ്രദ്ധനായിത്തീരുന്നതാണ്. അപ്പോൾ റബ്ബ് അടിമയെ (പൂർവ്വസ്ഥിതിയിൽ) മടങ്ങിക്കാണാൻ ആഗ്രഹിക്കും. അങ്ങനെ റബ്ബിനെ ഓർമ്മപ്പെടുത്തുന്ന ഒരു പരീക്ഷണം അടിമയിലേക്ക് അവൻ അയയ്ക്കും. അങ്ങനെ അടിമ റബ്ബിനെ ഓർക്കും. അനന്തരം റബ്ബ് അടിമയിൽ നിന്നും പരീക്ഷണത്തെ എടുത്തു മാറ്റുകയും വിശിഷ്ടമായ ഉപജീവനം നൽകുകയും ചെയ്യും. (മജ്മൂഉൽ ഫതാവാ: 5/687)

പരീക്ഷണങ്ങളിൽ വിജയിച്ചവരാണ് പ്രവാചകൻമാര്‍.

وَإِذِ ٱبْتَلَىٰٓ إِبْرَٰهِـۧمَ رَبُّهُۥ بِكَلِمَٰتٍ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّٰلِمِينَ

ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല. (ഖു൪ആന്‍:2/124)

ഇബ്‌റാഹീം  عليه السلام  യെ അല്ലാഹു നടത്തിയ പരീക്ഷണം  ഇസ്‌ലാമിന്റെ അനുഷ്ഠാനപരമായ ചില നടപടികളോ, ഇസ്മാഈല്‍  عليه السلام യെ ബലിയര്‍പ്പിക്കുവാനുള്ള കല്‍പനയോ,  തൗഹീദിന്റെ ദൗത്യനിര്‍വ്വഹണത്തിനുവേണ്ടിയുളള ത്യാഗപരിശ്രമങ്ങളോ അവയില്‍ ചിലതോ ആയിരിക്കാം. ഏതായാലും അദ്ധേഹം പരീക്ഷണത്തിൽ വിജയിച്ചു.

മനുഷ്യജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗ പ്രവേശനമാണ്. ശഹാദത്ത് അംഗീകരിക്കുന്നതോടൊപ്പം ഐഹിക ജീവിതത്തിലെ പരീക്ഷണത്തില്‍ വിജയിക്കുന്നവ൪ക്ക് മാത്രമാണ് സ്വ൪ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്. നന്‍മ ചെയ്യുന്നവ൪ക്ക് അതിന്റെ പ്രതിഫലം നല്‍കുന്നതിനുവേണ്ടിയും തിന്‍മ ചെയ്യുന്നവ൪ക്ക് അതിന്റെ പ്രതിഫലം നല്‍കുന്നതിനുവേണ്ടിയും ക്ഷമ അവലംബിക്കുന്നവ൪ക്ക് അതിനുള്ള പ്രതിഫലം നല്‍കുന്നതിനുവേണ്ടിയും അല്ലാഹു പരീക്ഷിച്ച് കൊണ്ടിരിക്കുന്നു. യാതൊരു പരീക്ഷണവുമില്ലാതെ ഇവിടെ സുഖിച്ച് കഴിഞ്ഞ് വെറുതെ സ്വ൪ഗത്തില്‍ കടക്കാമെന്നുള്ളത് വെറും വ്യമോഹം മാത്രം.

 أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ‎﴿٢﴾‏ وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ ‎﴿٣﴾‏

ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. (ഖു൪ആന്‍:29/2-3)

ഈ പരീക്ഷണങ്ങൾ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹിക-സമ്പത്തിക രംഗങ്ങളിലുമെല്ലാം അനുഭവിക്കേണ്ടി വരും. ജീവിതത്തിന്റെ അവസാന നിമിഷം വരെയും ഈ പരീക്ഷണം നാം നേരിടേണ്ടി വരും. ജീവിതത്തിലെ ഓരോ പരീക്ഷണത്തിലും വിജയിക്കുന്നവർക്ക് അല്ലാഹു ഉന്നതമായ സ്ഥാനം നൽകുകയും വീണ്ടും കടുത്ത പരീക്ഷണങ്ങൾ നല്‍കുകയും വീണ്ടും സ്ഥാനങ്ങൾ ഉയർത്തുകയും ചെയ്യും. ഇങ്ങനെ അല്ലാഹുവിലേക്ക് അവർ അവരുടെ കരാറിൽ കാണിക്കുന്ന സത്യസന്ധതയിൽ അടുക്കുന്നതാണ്. അദൃശ്യമായ ലോകത്തുള്ള വിശ്വാസം അഥവാ എല്ലാ വിശ്വാസ കാര്യങ്ങളിലും ദൃഢത കൈവരിച്ചവർക്കാണ് ഇതിൽ വളരെ എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളു.പരീക്ഷണങ്ങളിൽ തോൽക്കുന്നവന്റെ അവസ്ഥയോ, അഥവാ താൻ അല്ലാഹുവുമായി ചെയ്ത കരാറിൽ സത്യസന്ധത കാണിക്കാതെ കളവ് കാണിക്കുന്നവർ അല്ലാഹുവിൽ നിന്ന് അകലുകയും കപടതയുടെ പടുകുഴിയിൽ ചെന്ന് വീഴുകയും ചെയ്യും.

 

 

test.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.