സംഘടിത നമസ്‌കാരം

പള്ളികളിൽ ജമാഅത്തായുള്ള (സംഘടിതമായുള്ള) നമസ്‌കാരം ഇസ്‌ലാമിക ചിഹ്നങ്ങളിൽ മഹനീയമാകുന്നു. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങൾ പള്ളിയിൽവച്ച് നിർവഹിക്കൽ അതിമഹത്തായ പുണ്യകർമമാണെന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു. നിർണിത സമയങ്ങളിൽ സമ്മേളിക്കുകയെന്നത് ഈ സമുദായത്തിന് അല്ലാഹു നിയമമാക്കിയിരിക്കുന്നു. അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ, ജുമുഅ നമസ്‌കാരം, പെരുന്നാൾ നമസ്‌കാരം, ഗ്രഹണ നമസ്‌കാരം എന്നിവ അതിൽപെട്ടതാണ്. സമ്മേളനങ്ങളിൽ ഏറ്റവും മഹത്തരമായതും അതിപ്രധാനമായതും അറഫയിൽ സമ്മേളിക്കലാണ്. വിശ്വാസങ്ങളിലും ആരാധനകളിലും മതചിഹ്നങ്ങളിലും ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിലേക്കാണ് അത് വിരൽചൂണ്ടുന്നത്. മുസ്‌ലിംകളുടെ നന്മകൾക്കുവേണ്ടി കൂടിയാണ് ഇസ്‌ലാമിൽ ഇത്തരം മഹത്തായ സമ്മേളനങ്ങൾ നിയമമാക്കിയത്. … Continue reading സംഘടിത നമസ്‌കാരം